For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോക്കളെ പൂജിച്ച് ശ്രീകൃഷ്ണന്റെ അനുഗ്രഹത്തിന്; ഗോപാഷ്ടമി പൂജയും ആചാരവും

|

എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയില്‍ ഗോപഷ്ടി ഉത്സവം ആഘോഷിക്കുന്നു. ഗോപാഷ്ടമി ദിനത്തിലാണ് ഭഗവാന്‍ കൃഷ്ണന്‍ പശുക്കളെ മേയ്ക്കാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു. ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ മൃഗമായ പശുക്കളെ ബഹുമാനിക്കുന്ന ദിവസമായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.

Most read; നവംബര്‍ മാസത്തില്‍ 12 രാശിക്കും തൊഴില്‍, സാമ്പത്തിക രാശിഫലംMost read; നവംബര്‍ മാസത്തില്‍ 12 രാശിക്കും തൊഴില്‍, സാമ്പത്തിക രാശിഫലം

ഗോപാഷ്ടമി ദിനത്തില്‍ പൂജകളും ചടങ്ങുകളും സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം ഗോപാഷ്ടമി ഉത്സവം നവംബര്‍ 1ന് ചൊവ്വാഴ്ച ആഘോഷിക്കും. ഗോപാഷ്ടമി നാളില്‍ ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്താല്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു പശുവില്‍ എല്ലാ ദേവീദേവന്മാരും വസിക്കുന്നു എന്നാണ് വിശ്വാസം. ഗോപാഷ്ടമി പൂജയുടെ ശുഭകരമായ സമയവും പ്രധാന്യവും എന്തെന്ന് നമുക്ക് നോക്കാം.

ഗോപാഷ്ടമി 2022 - ശുഭ മുഹൂര്‍ത്തം

ഗോപാഷ്ടമി 2022 - ശുഭ മുഹൂര്‍ത്തം

ഗോപാഷ്ടമി തീയതി - നവംബര്‍ 01

അഷ്ടമിയുടെ ആരംഭം - നവംബര്‍ 01 ഉച്ചയ്ക്ക് 1:11 മുതല്‍

അഷ്ടമി തിഥി അവസാനം - നവംബര്‍ 01 രാത്രി 11:04ന്

ഗോപാഷ്ടമി ആരാധനാ രീതി

ഗോപാഷ്ടമി ആരാധനാ രീതി

ഗോപാഷ്ടമി നാളില്‍ രാവിലെ പശുവിനെ കുളിപ്പിക്കുക. ഈ ദിവസം, ശുഭമുഹൂര്‍ത്തത്തില്‍, പശുവിനെ നന്നായി അലങ്കരിക്കുക. അതിനുശേഷം പുഷ്പം, അക്ഷതം, ധൂപം, വിളക്ക് എന്നിവ ഉപയോഗിച്ച് ഗോമാതാവിനെ ആരാധിക്കുക. ഇതിനുശേഷം പശുവിനെ 11 തവണ പ്രദക്ഷിണം വയ്ക്കുക. ഗോമാതാവിനെ പ്രദക്ഷിണം ചെയ്ത ശേഷം അതിന്റെ പാദങ്ങളില്‍ സ്പര്‍ശിക്കുക. ഇതോടൊപ്പം പശുവിന്റെ കാലിലെ മണ്ണ് നെറ്റിയില്‍ പുരട്ടുകയും ചെയ്യുക.

Most read;വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read;വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

ഗോപാഷ്ടമിയുടെ പ്രാധാന്യം

ഗോപാഷ്ടമിയുടെ പ്രാധാന്യം

ഗോപാഷ്ടമി ഉത്സവത്തിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ദ്വാപരയുഗത്തില്‍ ഭഗവാന്‍ കൃഷ്ണനും ബലരാമനും ഗോക്കളെ സംരക്ഷിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ അവരെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്തു. സനാതന പാരമ്പര്യമനുസരിച്ച് ഗോക്കള്‍ക്കായി പ്രത്യേകം ആരാധനാലയങ്ങളുമുണ്ട്. എല്ലാ ദേവീദേവന്മാരും പശുവില്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍, ഗോപാഷ്ടമി നാളില്‍ പശുവിനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം നേടിത്തരുന്നു.

പശുവിന് ഭക്ഷണം നല്‍കുക

പശുവിന് ഭക്ഷണം നല്‍കുക

ഗോപാഷ്ടമി നാളില്‍ പശുവിനും പശുക്കിടാവിനും പച്ചപ്പുല്ല് നല്‍കുന്നത് വളരെ പുണ്യപ്രദമാണെന്ന് പറയപ്പെടുന്നു. ഈ ദിവസം പശുവിന് പച്ചപ്പുല്ല് നല്‍കുന്നത് ദാമ്പത്യജീവിതത്തില്‍ സന്തോഷം പകരുമെന്ന് പറയപ്പെടുന്നു.

Most read;വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍Most read;വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

പശുവിനെ പ്രദക്ഷിണം വയ്ക്കുക

പശുവിനെ പ്രദക്ഷിണം വയ്ക്കുക

ഗോപാഷ്ടമി നാളില്‍ ഭഗവാന്‍ കൃഷ്ണനെ സ്മരിച്ചുകൊണ്ട് പശുവിനെ പ്രദക്ഷിണം വച്ചാല്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. ഭഗവാന്‍ കൃഷ്ണന്റെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് നിങ്ങള്‍ക്ക് പശുവിനെ പ്രദക്ഷിണം ചെയ്യാം.

തിലകം തൊടുക

തിലകം തൊടുക

ഗോപാഷ്ടമി ദിനത്തില്‍ ഗോക്കളുടെ പാദത്തിലെ പൊടി നെറ്റിയില്‍ പുരട്ടുന്നത് ഒരു വ്യക്തിക്ക് ഭാഗ്യം നല്‍കുന്നു. ഈ ദിവസം, സൂര്യാസ്തമയ സമയത്ത് പശുവിനെ ആരാധിച്ച ശേഷം ഇത് ചെയ്യുക.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

പശുവിന്റെ പ്രതിമ

പശുവിന്റെ പ്രതിമ

ഗോപാഷ്ടമി നാളില്‍ വീട്ടില്‍ പശുവിന്റെ ചെറിയ വിഗ്രഹമോ പ്രതിമയോ കൊണ്ടുവരുന്നതും വളരെ നല്ലതാണ്. പശുവിന്റെ പ്രതിമയുള്ള വീട്ടില്‍ ഭക്ഷണത്തിനും പണത്തിനും ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്.

English summary

Gopashtami 2022 Date, Time, Shubh Muhurat And Significance in Malayalam

Gopashtami is marked as a day when we pay respect to cows, the most sacred animal of the Hindus. Read on to know the date, time, shubh muhurat and significance of gopashtami.
Story first published: Monday, October 31, 2022, 13:25 [IST]
X
Desktop Bottom Promotion