കാക്ക വലത്‌ വശത്തിരുന്ന് കരയുന്നത് ധനനഷ്ടമോ?

Posted By:
Subscribe to Boldsky

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ധാരാളം ഉള്ളവര്‍ക്കിടയിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. വിശ്വാസം പാകത്തിനെങ്കില്‍ എല്ലാം നല്ലതിനാണ്. എന്നാല്‍ വിശ്വാസം അധികമായാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല. എന്നാല്‍ വിശ്വാസത്തിന് നല്ല കെട്ടുറപ്പുള്ള മണ്ണിലാണ് നമ്മുടെ ജീവിതം.

താലി അണിയുന്നതിന്റെ മാഹാത്മ്യം

നിമിത്തങ്ങളും ശകുനങ്ങളും എല്ലാം വളരെ പ്രിയപ്പെട്ടതാണ് നമുക്ക്. ഇത്തരത്തില്‍ തന്നെ വിശ്വാസങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. എന്തൊക്കെയാണ് നമ്മുടെ ചില വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവ എന്ന് നോക്കാം.

കാക്കകരയുന്നത്

കാക്കകരയുന്നത്

കാക്ക പൊതുവേ ദു:ശ്ശകുനമായാണ് കണക്കാക്കുന്നത്. കാക്ക വലത് വശത്തിരുന്ന് കരഞ്ഞാല്‍ ധനനഷ്ടം എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ആദ്യം വലത് വശത്തും പിന്നീട് ഇടത് വശത്തും ഇരുന്ന് കരഞ്ഞാല്‍ ധനലാഭവുമാണ് ഫലം.

കുളിക്കാതെ വിളക്ക് കൊളുത്തുമ്പോള്‍

കുളിക്കാതെ വിളക്ക് കൊളുത്തുമ്പോള്‍

പലരും പല സാഹചര്യങ്ങള്‍ കൊണ്ടും കുളിക്കാതെ നിലവിളക്ക് കൊളുത്താറുണ്ട്. എന്നാല്‍ അസുഖമുള്ളവരോ മറ്റോ ആണെങ്കില്‍ കൈ കാല്‍ വൃത്തിയായി കഴുകിയ ശേഷം മറ്റ് അശുദ്ധികള്‍ ഒന്നുമില്ലെങ്കില്‍ കുളിക്കാതെ തന്നെ വിളക്ക് കൊളുത്താം.

 ക്ഷേത്രത്തില്‍ നാളികേരം ഉടക്കുമ്പോള്‍

ക്ഷേത്രത്തില്‍ നാളികേരം ഉടക്കുമ്പോള്‍

ക്ഷേത്രത്തില്‍ നാളികേരം ഉടക്കുന്നത് സര്‍വ്വ ദോഷങ്ങള്‍ക്കും പരിഹാരമാണ്. എന്നാല്‍ ഒരിക്കല്‍ ഉടച്ച നാളികേരമാണെങ്കില്‍ അത് പൊട്ടിയില്ലെങ്കില്‍ വീണ്ടും എടുത്ത് ഉടക്കരുത്. ഇത് ദോഷമാണ് വരുത്തി വെക്കുന്നത്.

പ്രസാദം അമ്പലത്തിനകത്ത് തൊടാമോ?

പ്രസാദം അമ്പലത്തിനകത്ത് തൊടാമോ?

പ്രസാദം ലഭിക്കുമ്പോള്‍ അത് അമ്പലത്തിനകത്ത് വെച്ച് തന്നെ തൊടാന്‍ പാടുണ്ടോ എന്നതിനെക്കുറിച്ച് പലര്‍ക്കും സംശയമുണ്ട്. തീര്‍ത്ഥം അമ്പലത്തില്‍ തന്നെ കുടിച്ച് പുഷ്പം തലയില്‍ ചൂടാം. ചന്ദനം പുറത്തിറങ്ങി മാത്രമേ തൊടാന്‍ പാടുകയുള്ളൂ.

 വിളക്കില്‍ കരിന്തിരി കത്തുമ്പോള്‍

വിളക്കില്‍ കരിന്തിരി കത്തുമ്പോള്‍

നിലവിളക്കില്‍ കരിന്തിരി കത്തുന്നത് ദോഷകരമായ ഒന്നാണ്. ഇത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല വിളക്ക് ഒരിക്കലും ഊതിക്കെടുത്താന്‍ പാടില്ല. ഇതും ദോഷം വിളിച്ച് വരുത്തും.

കാലില്‍ സ്വര്‍ണപാദസരം ഇട്ടാല്‍

കാലില്‍ സ്വര്‍ണപാദസരം ഇട്ടാല്‍

സ്ത്രീകള്‍ ഒരിക്കലും കാലില്‍ സ്വര്‍ണപാദസരം അണിയാന്‍ പാടില്ല. സ്വര്‍ണം എന്ന് പറഞ്ഞാല്‍ ലക്ഷ്മീ ദേവതയാണ്. ഐശ്വര്യ ദേവതയായ ലക്ഷ്മിയെ ഒരിക്കലും കാലില്‍ അണിയാന്‍ പാടില്ല. അത് ദോഷഫലമാണ് ഉണ്ടാക്കുന്നത്.

English summary

good omens in hindu mythology

Omens and superstition are very closely related read on....
Story first published: Saturday, July 8, 2017, 14:17 [IST]
Subscribe Newsletter