For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി തുടക്കം; പൂജകളും ആചാരങ്ങളും ഇങ്ങനെ

|

നവരാത്രി നാളെ തുടക്കം കുറിക്കുകയാണ്. ഈ ദിനത്തില്‍ തുടക്കം കുറിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ പൂജകളും വിധികളും ആചാരങ്ങളും എങ്ങനെയെല്ലാം മുന്നോട്ട് പോവണം എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഈ വര്‍ഷത്തെ നവരാത്രി ദിനം ഒക്ടോബര്‍ 17 ന് ആരംഭിച്ച് ഒക്ടോബര്‍ 25 വരെ നീണ്ടുനില്‍ക്കും. ദുര്‍ഗാ ദേവിയുടെ ഒമ്പത് ഭാവങ്ങളെ ഓരോ ദിവസവും ആരാധിക്കുന്നു, ആദ്യ ദിവസം ഘത്തസ്ഥാപന എന്നറിയപ്പെടുന്നു. കലാഷ് സ്ഥാപന ആചാരത്തിന്റെ ദിവസമാണ് ഈ പുണ്യ ദിനത്തില്‍ പ്രത്യേക ആചാരങ്ങളും പാരമ്പര്യങ്ങളും നടത്തുന്നത്.

സർവ്വൈശ്വര്യത്തിനും ഫലപ്രാപ്തിക്കും നവരാത്രി വ്രതംസർവ്വൈശ്വര്യത്തിനും ഫലപ്രാപ്തിക്കും നവരാത്രി വ്രതം

ഇത് ദേവിയുടെ പ്രാര്‍ത്ഥനയാണ്, ശരിയായ സമയത്ത് ഇത്തരം പ്രാര്‍ത്ഥനകളും മറ്റും ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അത് ചെയ്യുന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഘത്തസ്ഥാപന 2020 ന് മുന്നോടിയായി, ഇതിന്റെ ശുഭമുഹൂര്‍ത്തം, പൂജാ വിധി, പരമ്പരാഗത ആചാരങ്ങള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും ഐശ്വര്യങ്ങളും കൊണ്ട് വരുന്നു എന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ,

പൂജാ സമയം ഇങ്ങനെയാണ്

പൂജാ സമയം ഇങ്ങനെയാണ്

ഘത്തസ്ഥാപാന സമയം ഏതാണെന്ന് അറിയുന്നതിന് വേണ്ടി നമുക്ക് നോക്കാവുന്നതാണ്. ശരദ് നവരാത്രിയില്‍ കലാഷ് സ്ഥാപനം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? ദുര്‍ഗാ ദേവിക്ക് പ്രാര്‍ത്ഥന നടത്തേണ്ട അവശ്യ ഘടകങ്ങള്‍ എന്താണെന്നും അറിഞ്ഞിരിക്കണം. ശരദ് നവരാത്രിയുടെ ഈ ആഘോഷം എല്ലാവരിലും കൂടുതല്‍ ജനപ്രിയമാണ്. നവരാത്രി ആഘോഷം രാജ്യത്തുടനീളം വ്യത്യസ്ത രീതിയിലാണ് നടക്കുന്നത്, അതിനാല്‍ ഇത് വര്‍ഷത്തിലെ ഏറ്റവും വലിയ ഉത്സവ സമയമാണ് ഇത്. എങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും എല്ലാ ആഘോഷങ്ങളും.

പൂജാ സമയം ഇങ്ങനെയാണ്

പൂജാ സമയം ഇങ്ങനെയാണ്

എല്ലാ ഒന്‍പത് ദിവസവും സ്ത്രീകള്‍ ഉപവസിക്കുകയും ഓരോ ദിവസവും പ്രത്യേക നിറങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. 2020 ഒക്ടോബര്‍ 17 നാണ് പ്രതിപാദ തിതിയിലാണ് ഘത്തസ്ഥപാന നടക്കുന്നത്. നവരാത്രിയുടെ ആദ്യ ദിവസമാണ് ദുര്‍ഗാ ദേവിയെ ഭക്തര്‍ വീടുകളിലേക്ക് സ്വാഗതം ചെയ്യുന്നത്. ഈ ദിവസത്തിനായി ഒരു പ്രത്യേക പൂജയുണ്ട്. ദുര്‍ഗാമന്ത്രങ്ങളിലൂടെ മുഖരിതമായിരിക്കും ഓരോ വീടുകളും എന്നുള്ളത് തന്നെയാണ് പ്രത്യേകത. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നുണ്ട്.

ശുഭമുഹൂര്‍ത്തം

ശുഭമുഹൂര്‍ത്തം

പഞ്ചാംഗം കണക്കനുസരിച്ച്, ചിത്തിര നക്ഷത്രത്തിലാണ് ഘത്തസ്ഥാപാന മുഹൂര്‍ത്തം വരുന്നത്. ശുഭ ഘത്തസ്ഥാപന മുഹൂര്‍ത്തം രാവിലെ 6:23 ന് ആരംഭിച്ച് 10:12 വരെ തുടരും. ഒക്ടോബര്‍ 16 ന് ഉച്ചയ്ക്ക് 2:58 ന് ചിത്തിര നക്ഷത്രം ആരംഭിച്ച് ഒക്ടോബര്‍ 17 ന് 11:52 ന് അവസാനിക്കും. പ്രതിപാദത്തിലെ ദിവസത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ് ഘത്തസ്ഥപാനത്തിനുള്ള ഏറ്റവും നിലവിലുള്ള സമയം.

 നവരാത്രി തുടക്കം

നവരാത്രി തുടക്കം

വിശാലമായ പാത്രങ്ങള്‍ എടുത്ത് ഒമ്പത് വ്യത്യസ്ത ധാന്യങ്ങള്‍ക്കൊപ്പം മൂന്ന് പാളികളായി മണ്ണ് നിറക്കുന്നു. അതിന് ശേഷം അതില്‍ വെള്ളം തളിക്കുക, അങ്ങനെ മുളയ്ക്കുന്നതിന് ഈര്‍പ്പം ഉണ്ടാകും. ഒരു കലശത്തിലാണ്(ഒരു പിച്ചള, ചെമ്പ് പാത്രം) ഘതസ്തപനം ചെയ്യുന്നത്. കലശം വൃത്തിയായി കഴുകി ഗംഗാ ജലം നിറയക്കുക. അല്ലെങ്കില്‍ ശുദ്ധിയുള്ള വെള്ളം നിറക്കുക.

പൂജകളും ആചാരങ്ങളും

പൂജകളും ആചാരങ്ങളും

അതില്‍ കുറച്ച് നാണയങ്ങളും ദര്‍ഭ പുല്ലും ചേര്‍ക്കുക. അഞ്ച് മാവിന്റെ ഇലകള്‍ കലശത്തിന്റെ മുകളില്‍ വയ്ക്കുക. ഒരു തേങ്ങ ഉപയോഗിച്ച് അതിന്റെ നാരുകള്‍ മുകളിലേക്ക് വരത്തക്ക രീതിയില്‍ വെക്കുക. മണ്ണും വിത്തും നിറച്ച പാത്രത്തിലേക്ക് കലശം സ്ഥാപിക്കുക. ശേഷം മഞ്ഞളും കുങ്കുമവും പുരട്ടി അതിന് മുകളില്‍ നിറമുള്ള ഒരു തുണി വയ്ക്കുക. കുങ്കുമം ചാര്‍ത്തി അതിന് ശേഷം നിങ്ങള്‍ക്ക് ഒരു മാലയും ചാര്‍ത്താവുന്നതാണ്. കിഴക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ആണ് ഈ പൂജ നവരാത്രി ദിനത്തോട് അനുബന്ധിച്ച് ഏറ്റവും കൂടുതല്‍ നടക്കുന്നത്.

ദേവിയെ സ്വാഗതം ചെയ്യാന്‍

ദേവിയെ സ്വാഗതം ചെയ്യാന്‍

ദുര്‍ഗ്ഗാ ദേവിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിന് ചന്ദനത്തിരിയും വിളക്കും കത്തിച്ച് വെക്കുക. ഈ പ്രത്യേക ദിവസം പൂക്കളും നൈവേദ്യവും തയ്യാറാക്കി ദേവിയെ പൂജിക്കാന്‍ ആരംഭിക്കുക. നവരാത്രിയുടെ ആദ്യ ദിവസം നവദുര്‍ഗത്തിന്റെ രൂപമായ ശൈലപുത്രി ദേവിയെയാണ് ആരാധിക്കുന്നത്. പ്രകൃതി മാതാവിന്റെ സമ്പൂര്‍ണ്ണ രൂപമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നവരാത്രിയുടെ ആദ്യ ദിവസത്തിന് മുന്നോടിയായി, ആദ്യ ദിവസത്തെ പൂജയ്ക്കുള്ള നടപടിക്രമങ്ങള്‍ ഇതെല്ലാമാണ്.

നവരാത്രി പൂജയുടെ പ്രാധാന്യം

നവരാത്രി പൂജയുടെ പ്രാധാന്യം

നവരാത്രി പൂജക്ക് പ്രാധാന്യമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് ഇതിന് പ്രാധാന്യം വര്‍ദ്ധിച്ചത്. സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയല്ലാതെ സ്വയമേ ഭക്തിയില്‍ വേണം നാം ഓരോരുത്തരും ദേവിയെ പൂജിക്കേണ്ടത് എന്ന് നമുക്ക് കാണിച്ച് തന്നത് ഇദ്ദേഹമാണ്. ഓരോ രൂപത്തിലും ദേവിയെ ആരാധിക്കുന്നതിന് വ്യത്യസ്ത ഫലങ്ങളാണ് ഉള്ളത്. നവദുര്‍ഗ്ഗകളേയും നവരാത്രിയോടനുബന്ധിച്ച് പൂജിക്കാവുന്നതാണ്. എന്നാല്‍ കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ മൂന്ന് ദിനങ്ങള്‍ക്കാണ് പ്രാധാന്യം കൂടുതലുള്ളത്.

 ഓരോ ദിവസത്തിനും പ്രാധാന്യം

ഓരോ ദിവസത്തിനും പ്രാധാന്യം

അഷ്ടമി ദിനത്തില്‍ ദുര്‍ഗ്ഗയേയും നവമി ദിനത്തില്‍ മഹാലക്ഷ്മിയേയും ദശമി ദിനത്തില്‍ വിദ്യാദേവതയായ മഹാസരസ്വതിയേയും ആണ് പൂജിക്കുന്നത്. മഹാദുര്‍ഗ്ഗയെ ആരാധിക്കുന്ന ഭക്തന് മരണാനന്തരം മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. വ്രതാനുഷ്ഠാനങ്ങളിലൂടെ ദേവിയെ ഭജിച്ച് ഉണര്‍ന്നിരിക്കുക എന്നുള്ളതാണ് നവരാത്രി ദിനത്തിലെ പ്രത്യേകതയും. ജീവിതത്തില്‍ ഉണ്ടാവുന്ന തളര്‍ച്ചയേയും പ്രതിസന്ധികളേയും നേരിടുന്നതിന് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു.

English summary

Ghatasthapana 2020 : Puja Vidhi, Rituals and Traditions For First Day of Nine-Day Sharad Navaratri Festival

Here in this article we are discussing about the puja vidhi rituals and traditions for the first days of nine day sharad navrathri festival. Take a look
X
Desktop Bottom Promotion