For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാപങ്ങള്‍ കഴുകിക്കളയുന്ന ഗംഗാ സപ്തമി; ഈ പ്രതിവിധി ചെയ്താല്‍ ഭാഗ്യവും സമ്പത്തും

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഏഴാം നാളിലാണ് ഗംഗാദേവി ജനിച്ചത്. സ്വര്‍ഗ്ഗത്തില്‍ നിന്ന് ശിവന്റെ മുടിയില്‍ നിന്നാണ് ഗംഗാദേവി ഭൂമിയില്‍ പതിക്കുന്നതെന്നാണ് വിശ്വാസം. അതിനാല്‍ എല്ലാ വര്‍ഷവും ഈ ദിവസം ഗംഗാസപ്തമി ഉത്സവം ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഗംഗാ സപ്തമി 2022 മെയ് 8 ഞായറാഴ്ചയാണ്. ഗംഗാ ജയന്തി ദിനത്തില്‍ ഗംഗാദേവിയെ വിധിപ്രകാരം ആരാധിക്കുന്നു.

Most read: ജാതകത്തിലെ ശനിദോഷത്തിന് ലാല്‍ കിതാബ് പറയും ഉത്തമ പ്രതിവിധിMost read: ജാതകത്തിലെ ശനിദോഷത്തിന് ലാല്‍ കിതാബ് പറയും ഉത്തമ പ്രതിവിധി

ഗംഗാസപ്തമി നാളില്‍ ഗംഗാ ദേവിയെ പൂജിക്കുകയും നദിയില്‍ സ്‌നാനം ചെയ്യുന്നു. ഇങ്ങനെ ചെയ്താല്‍ കീര്‍ത്തിയും ബഹുമാനവും ലഭിക്കുകയും സര്‍വപാപങ്ങളും നശിക്കുന്നു. ഹിന്ദുമതത്തില്‍ ഗംഗയെ പാപനാശിനിയായും മോക്ഷദാതാവായും കണക്കാക്കുന്നു. ഇക്കാരണത്താല്‍, ഗംഗാസപ്തമി നാളില്‍ ഗംഗാസ്‌നാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ഗംഗയെ ആരാധിക്കുന്നത് ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ കുറയ്ക്കുമെന്നാണ് വിശ്വാസം. ഗംഗാസപ്തമി നാളില്‍ ചില പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല തരത്തിലുള്ള നേട്ടങ്ങളും ലഭിക്കുന്നു. ജീവിതത്തില്‍ ഐശ്വര്യം വരാന്‍ ഗംഗാ സപ്തമി നാളില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗംഗാ സപ്തമി 2022 ശുഭ മുഹൂര്‍ത്തം

ഗംഗാ സപ്തമി 2022 ശുഭ മുഹൂര്‍ത്തം

മെയ് 08 ന് രാവിലെ 10.57 മുതല്‍ ഉച്ചയ്ക്ക് 02.38 വരെയാണ് ഗംഗാ സപ്തമിയുടെ പൂജാ സമയം. 02 മണിക്കൂര്‍ 41 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് ആരാധനയുടെ ശുഭമുഹൂര്‍ത്തം.

ഗംഗാ സപ്തമി പൂജാവിധി

ഗംഗാ സപ്തമി പൂജാവിധി

ഗംഗാസപ്തമി നാളില്‍ ഗംഗാദേവിയെ പൂജിക്കുകയും ഗംഗയില്‍ കുളിക്കുകയും ചെയ്യുന്നത് പ്രശസ്തി-ബഹുമാനം എന്നിവ നേടിത്തരുന്നു. എല്ലാ പാപങ്ങളും നശിക്കുകയും ചെയ്യും. ഈ ദിവസം ഗംഗയെ ആരാധിക്കുന്നത് ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ കുറയ്ക്കുമെന്നാണ് മതവിശ്വാസം.

Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

ഗംഗാ സപ്തമി കഥ

ഗംഗാ സപ്തമി കഥ

ഗംഗയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ഒരിക്കല്‍ ഗംഗ അതിവേഗത്തില്‍ ഒഴുകിയിരുന്നതായി ഹിന്ദു ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. ഗംഗാനദി ഒഴുകുന്ന വഴിയില്‍ ഒരിക്കല്‍ ജഹ്നു മഹര്‍ഷി ഭഗവാനെ ധ്യാനിച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കമണ്ഡലവും മറ്റും അടുത്തായി സൂക്ഷിച്ചിരുന്നു. ഈ സമയം ഗംഗയുടെ ഒഴുക്കില്‍ ഇതെല്ലാം ഒലിച്ചുപോയി. തന്റെ സാധനങ്ങള്‍ കാണാതെ മഹര്‍ഷി വളരെ കോപിച്ചു. കോപത്തില്‍ മഹര്‍ഷി ഗംഗയെ പാനം ചെയ്തു. പിന്നീട് ഭഗീരഥന്‍ ഗംഗയെ മോചിപ്പിക്കാന്‍ മുനിയോട് അഭ്യര്‍ത്ഥിച്ചു. ഭഗീരഥന്റെ അപേക്ഷ സ്വീകരിച്ച് മുനി തന്റെ ചെവിയില്‍ നിന്ന് ഗംഗാജിയെ മോചിപ്പിച്ചു. ഈ സംഭവം നടന്ന ദിവസം വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഏഴാം ദിവസമാണ്.

ഗംഗാജലം കൊണ്ടുള്ള പ്രതിവിധികള്‍

ഗംഗാജലം കൊണ്ടുള്ള പ്രതിവിധികള്‍

വീട്ടില്‍ എപ്പോഴും പിരിമുറുക്കമുള്ള സാഹചര്യമുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ കുളിച്ച് പൂജ കഴിഞ്ഞ് വീട്ടിലുടനീളം ഗംഗാജലം തളിക്കുക. ഇത് വീട്ടില്‍ പോസിറ്റിവിറ്റി കൊണ്ടുവരും. നിങ്ങളുടെ കുട്ടിക്ക് കണ്ണുദോഷമുണ്ടെങ്കില്‍ ഗംഗാജലം തളിക്കുക, അത് ഗുണം ചെയ്യും.

Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

ആരോഗ്യത്തിന്

ആരോഗ്യത്തിന്

ഗംഗാസപ്തമിയുടെ ശുഭമുഹൂര്‍ത്തത്തില്‍ ഗംഗയില്‍ കുളിക്കണം. ഗംഗാ നദിയില്‍ കുളിക്കാന്‍ കഴിയില്ലെങ്കില്‍, കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് തുള്ളി ഗംഗാജലം കലര്‍ത്തി കുളിക്കാം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഗംഗാദേവി നിങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരം നല്‍കി അനുഗ്രഹിക്കും. അതേസമയം, പുണ്യജലം ദേഹത്ത് തളിക്കുന്നതിലൂടെ ജന്മാന്തര പാപങ്ങള്‍ ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു.

ആഗ്രഹസാഫല്യത്തിന്

ആഗ്രഹസാഫല്യത്തിന്

കുളികഴിഞ്ഞ് ഗംഗയെ പൂജിക്കുമ്പോള്‍ ഒരു പാത്രത്തില്‍ ഗംഗാജലം എടുക്കുക. ഇനി ഗംഗാജലം നിറച്ച പാത്രത്തിന് മുന്നില്‍ നെയ്യ് വിളക്ക് കൊളുത്തി ഗംഗാദേവിയെ സ്മരിക്കുക. ആരതി പാടി പ്രസാദം വിതരണം ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും.

ബിസിനസ് വിജയത്തിന്

ബിസിനസ് വിജയത്തിന്

എത്ര ശ്രമിച്ചിട്ടും നിങ്ങള്‍ക്ക് തൊഴില്‍-ബിസിനസ്സുകളില്‍ വിജയം ലഭിക്കുന്നില്ല, വീട്ടംഗങ്ങള്‍ക്ക് രോഗങ്ങള്‍ വിട്ടുമാറുന്നില്ല, ഇടയ്ക്കിടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു തുടങ്ങിയ പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിന് പിന്നിലെ കാരണം വാസ്തു വൈകല്യമായിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍ വീടിന്റെ വടക്കുകിഴക്ക് ദിശയില്‍ ഗംഗാജലം ഒരു പിച്ചള പാത്രത്തില്‍ നിറച്ച് സൂക്ഷിക്കുക. കുറച്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് വ്യത്യാസം കാണാനാകും.

Most read:2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read:2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

ഗ്രഹദോഷം നീങ്ങാന്‍

ഗ്രഹദോഷം നീങ്ങാന്‍

ജാതകത്തിലെ ഗ്രഹങ്ങള്‍ അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നുവെങ്കില്‍, ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടെങ്കില്‍, എല്ലാ തിങ്കളാഴ്ചകളിലും ശിവന് ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക. ശിവനെ ആരാധിക്കുക.

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

ഗംഗാ സപ്തമി നാളില്‍ ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് അറിഞ്ഞോ അറിയാതെയോ പാപങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു. നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കില്‍, ഗംഗാസപ്തമി നാളില്‍ രാവിലെയോ വൈകുന്നേരമോ, ഒരു വെള്ളി അല്ലെങ്കില്‍ സ്റ്റീല്‍ കലത്തില്‍ ഗംഗാജലം നിറച്ച് അതില്‍ കൂവള ഇലകള്‍ ഇട്ട് നഗ്‌നപാദനായി വീട്ടില്‍ നിന്ന് ശിവക്ഷേത്രത്തിലേക്ക് പോകുക. അവിടെയുള്ള ശിവലിംഗത്തില്‍ വെള്ളം ഒഴിച്ച് കൂവള ഇലകള്‍ സമര്‍പ്പിക്കുക. സാമ്പത്തിക പ്രതിസന്ധി മാറാന്‍ മനസ്സില്‍ പ്രാര്‍ത്ഥിക്കുക.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

English summary

Ganga Saptami 2022 Upay : Remedies to do on Ganga Saptami to Get Rid Of Sins And Money Crisis in Malayalam

Ganga Saptami day is dedicated to Goddess Ganga. Read on the remedies to do on Ganga Saptami to get rid of sins and money crisis.
Story first published: Saturday, May 7, 2022, 9:26 [IST]
X
Desktop Bottom Promotion