For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് വിഘ്‌നവും അകറ്റാന്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഈ മന്ത്രം

|

ഇന്ന് ഗണേശ ചതുര്‍ത്ഥി ഈ ദിനത്തില്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടി ഗണേശഭഗവാനെ ആരാധിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ വീട്ടിലെ ഐക്യത്തിനും വിജയത്തിനും വേണ്ടി ചില മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ്. വീട്ടിലെ ഐക്യത്തിനും വിജയത്തിനും ഐശ്വര്യത്തിനും വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഗണേശന്‍ ആരാധിക്കപ്പെടുന്നത് തന്നെ വിഘ്‌നേശ്വരന്‍ എന്ന പേരിലാണ്. എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടി ഇത് ശ്രദ്ധിക്കാവുന്നതാണ്. ഗണേശന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്നത് വിഘ്‌നേശ്വരന്‍ എന്ന് തന്നെയാണ്.

ഭഗവാന്റെ ജന്മദിനമായ ഗണേശ ചതുര്‍ത്ഥിയെ ഇന്ത്യ മുഴുവന്‍ അങ്ങേയറ്റം ഗംഭീരമായി ആഘോഷിക്കുന്ന ദിവസമാണ്. എന്നാല്‍ ഈ വര്‍ഷം കൊവിഡ് പ്രോട്ടോക്കോള്‍ തുടര്‍ന്ന് ആഘോഷങ്ങള്‍ വളരെ ചുരുങ്ങിയ ചിലവില്‍ മാത്രമാണ് നടക്കുന്നത്. നോര്‍ത്ത് ഇന്ത്യയിലാണ് വലിയ തോതില്‍ ആഘോഷം നടക്കുന്നത്. ഇന്നത്തെ ദിവസം ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗണപതി ആഘോഷത്തിന്റെ ദിവസം ഇങ്ങനെ

ഗണപതി ആഘോഷത്തിന്റെ ദിവസം ഇങ്ങനെ

ഗണപതി ആഘോഷത്തിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആഘോഷത്തിന്റെ പ്രധാന ദിവസത്തിന്റെ തലേദിവസം, ഒരു ഗണേശ വിഗ്രഹം വീട്ടിലേക്ക് കൊണ്ടുവരുന്നു. ഇതില്‍ ഒരു തുണി ഉപയോഗിച്ച് മൂടി വെക്കുന്നു. പിറ്റേന്ന് സ്താപന പൂജയും മറ്റ് ചടങ്ങുകളും എല്ലാം ചെയ്യുന്നു. ഭഗവാന് മോദകം നിവേദിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഗണപതി ആഘോഷത്തിന്റെ ദിവസം ഇങ്ങനെ

ഗണപതി ആഘോഷത്തിന്റെ ദിവസം ഇങ്ങനെ

ഗണേശനെ വിഘ്നഹര്‍ത്ത എന്നാണ് അറിയപ്പെടുന്നത്. ഓരോ വര്‍ഷവും ഓരോ തരത്തിലുള്ള വിഘ്‌നങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി ഗണപതി ഭഗവാനെ ആരാധിക്കുന്നു. ഭഗവാനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുകയും ജീവിതത്തില്‍ പുരോഗതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ജീവിതത്തിലെ ഏത് തടസ്സത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഭഗവാനെ ആരാധിക്കുന്നതിലൂടെ. രാവിലേയും വൈകിട്ടും ആരതി ഉഴിയുന്നതും ഗണേശ വിഗ്രഹം വീട്ടില്‍ സൂക്ഷിച്ച് പത്ത് ദിവസത്തിന് ശേഷം ഇത് നിമഞ്ജനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ ദിനത്തില്‍ ചൊല്ലേണ്ട ചില മന്ത്രങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വിഘ്‌നങ്ങള്‍ അകറ്റി ഐശ്വര്യത്തിന്

വിഘ്‌നങ്ങള്‍ അകറ്റി ഐശ്വര്യത്തിന്

ഇത് ഗണപതി ഭഗവാനെ നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യത്തോടെ കയറി വരുന്നതിന് സഹായിക്കുന്നുണ്ട്. ഈ ദിനത്തില്‍ ചൊല്ലേണ്ട പ്രാഥമിക മന്ത്രമാണ് ഇത്. വക്രതുണ്ഡ മന്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.

വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭാ.

നിര്‍വിഘ്‌നം കുറുമേദേവ സര്‍വകാര്യേഷു സര്‍വദാ

ഈ മന്ത്രം ജപിക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും നിങ്ങള്‍ക്ക് ഈ മന്ത്രം ജപിക്കാവുന്നതാണ്.

ഐശ്വര്യത്തിനും ഫലസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശഭാവംഐശ്വര്യത്തിനും ഫലസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശഭാവം

ഗണേശ ഗായത്രി മന്ത്രം

ഗണേശ ഗായത്രി മന്ത്രം

ഭഗവാന്‍ ഗണേശന്‍ ശിവന്റെയും പാര്‍വതി ദേവിയുടെയും മകനാണ്. ഏത് തടസ്സത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഗണപതി ഭഗവാനെ ആരാധിക്കാവുന്നതാണ്. ഗണേശ ഗായത്രി പാരായണം ചെയ്യുമ്പോള്‍, ഗണപതിയുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും നിങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഈ മന്ത്രം പാരായണം ചെയ്യുമ്പോള്‍ അത് ജീവിതത്തിലുടനീളമുള്ള തടസ്സങ്ങളും അസൗകര്യങ്ങളും ഇല്ലാതാക്കുകയും പുരോഗതിയും അഭിവൃദ്ധിയും നല്‍കുകയും ചെയ്യുന്നു.

ഗണപതി മൂല മന്ത്രം

ഗണപതി മൂല മന്ത്രം

ഇതാണ് ഗണപതിയുടെ മൂല മന്ത്രം എന്നറിയപ്പെടുന്നത്. ഇത് പതിവായി ബീജ മന്ത്രമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഈ മന്ത്രത്തിന് ഗണപതി ഉപനിഷത്തില്‍ ഒരു സ്ഥാനമുണ്ട്, കൂടാതെ നിങ്ങള്‍ ഇത് ദിവസവും പാരായണം ചെയ്യുമ്പോള്‍ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഓം ഗണ്‍ ഗണപത്യേ നമ: എന്ന മന്ത്രം ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ദിവസവും ജപിക്കാവുന്നതാണ്.

ഓം വക്രതുണ്ഡായ ഹം

ഓം വക്രതുണ്ഡായ ഹം

ഗണേശ പുരാണത്തില്‍ നിന്നുള്ള ഒരു മന്ത്രമാണ് ഇത്. ജീവിതത്തില്‍ ഏത് കാര്യത്തിനും വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ മന്ത്രം. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് ഈ ദിനത്തില്‍ സാധിക്കുന്നുണ്ട്. ഓം വക്രതുണ്ഡായ നമ: എന്ന് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ജപിക്കേണ്ടതാണ്. ഇത് ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും ഭക്തിയും കൊണ്ട് വരുന്നുണ്ട്.

വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കിയാല്‍ ഫലം മോശംവിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കിയാല്‍ ഫലം മോശം

English summary

Ganesh Chaturthi 2021: Ganesha Mantras On To Remove Obstacles From Life

Here in this article we are discussing about Ganesha Mantras to chant on Ganesh Chaturthi to remove obstacles from Life. Take a look
X
Desktop Bottom Promotion