For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Ganesh Chaturthi 2022: ഗണപതി വിഗ്രഹ നിമജ്ജനം ചെയ്യുന്നത് എന്തുകൊണ്ട്

|

പത്ത് ദിവസത്തെ ആഘോഷമാണ് ഗണേശ ചതുര്‍ത്ഥി. ഈ ദിനത്തില്‍ നാം ഗണപതിഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി കൊണ്ടാടുന്ന ദിവസമാണ്. ശിവന്റേയും പാര്‍വ്വതി ദേവിയുടേയും ഇളയ പുത്രനാണ് ഗണപതി. പത്ത് ദിവസത്തെ ആഘോഷത്തിന് ശേഷം പതിനൊന്നാം ദിവസം ഗണപതി ഭഗവാന്റെ വിഗ്രഹം പുഴയില്‍ നിമജ്ജനം ചെയ്യുകയാണ് ചെയ്യുന്നത്. അറിവിന്റേയുും ജ്ഞാനത്തിന്റേയും ദൈവമാണ് ഗണപതിഭഗവാന്‍. ഗണപതിഭഗവാന്റെ ജന്മദിനത്തിലാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കപ്പെടുന്നത്.

Ganesh Chaturthi 2022:

വിഘ്‌നേശ്വരന്‍ എന്നാണ് ഗണപതിഭഗവാനെ പറയുന്നത്. ഏത് വിഘ്‌നത്തേയും തടസ്സത്തേയും ഇല്ലാതാക്കുന്നതിന് ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത എന്തുകൊണ്ടും നല്ലതാണ്. ഇത് വിഘ്‌നങ്ങള്‍ അകറ്റുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും എല്ലാം സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സന്തോഷങ്ങളും സങ്കടങ്ങളും ഇല്ലാതാക്കുന്നതിന് ഗണപതിഭഗവാന്റെ അനുഗ്രഹം അത്യാവശ്യമാണ്. ഗണേശ ചതുര്‍ത്ഥി ദിനത്തിലെ ചില പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.

ചതുര്‍ത്ഥി ദിനവും ചന്ദ്രനും

ചതുര്‍ത്ഥി ദിനവും ചന്ദ്രനും

ചതുര്‍ത്ഥി ദിനത്തിലാണ് ഗണേശ ചതുര്‍ത്ഥി ദിനം വരുന്നത്. ഈ ദിനത്തില്‍ ചന്ദ്രനെ നോക്കാന്‍ സാധിക്കില്ല എന്നതാണ് ഈ ദിനത്തിലെ പ്രത്യേകത. ചന്ദ്രനെ കാണുന്ന വ്യക്തിക്ക് കളങ്കം ഏറ്റെടുക്കേണ്ടി വരും എന്നാണ് വിശ്വാസം. അതിനോടൊപ്പം തന്നെ ചതുര്‍ത്ഥി ദിനം വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്നു. ഈ ദിനത്തില്‍ ഭാഗ്യവും ഐക്യവും ജ്ഞാനവും എല്ലാം ഗണപതിഭഗവാന്റെ അനുഗ്രഹത്തിന്‍ കീഴിലുള്ളവരാണ് വരുന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്തംബര്‍ മാസങ്ങളില്‍ ഉത്സവം ആഘോഷിക്കുന്നു. ഈ ആഘോഷം 10 ദിവസമാണ് ആഘോഷിക്കുന്നത്.

ആഘോഷത്തിന്റെ പിന്നിലെ ചരിത്രം

ആഘോഷത്തിന്റെ പിന്നിലെ ചരിത്രം

ഏകദന്തന്‍, വിനായകന്‍, ഹേരംബന്‍, ഓംകാരന്‍, വിഘ്‌നഹര്‍ത്തന്‍ എന്നിങ്ങനെ നിരവധി പേരുകളാണ് ഗണപതിഭഗവാന്റെതായി ഉള്ളത്. ഗണേശ ചതുര്‍ത്ഥി ഇന്ത്യയിലെ ഏറ്റവും മികച്ച ആഘോഷങ്ങളില്‍ ഒന്നാണ്. ഈ ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്നത് ഐശ്വര്യം നല്‍കും എന്നാണ് വിശ്വാസം. ഐതിഹ്യമനുസരിച്ച്, ഗണപതി സന്തോഷത്തിന്റേയും സമ്പത്തിന്റെയും ദൈവമാണ്. ഭഗവാനെ ആരാധിക്കുന്നത് സമൃദ്ധിയും ആരോഗ്യവും നല്‍കുന്നു.

ആഘോഷവും ആചാരങ്ങളും

ആഘോഷവും ആചാരങ്ങളും

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതി ഭഗവാന്റെ ജന്മദിനത്തെയാണ് അനുസ്മരിക്കുന്നത്. ഈ ദിനത്തിനായുള്ള ഒരുക്കങ്ങള്‍ ഒരു മാസത്തിന് മുന്‍പ് തന്നെ തുടങ്ങുന്നു. ഗണപതിഭഗവാന്റെ വിഗ്രഹങ്ങള്‍ കൈകൊണ്ടാണ് തയ്യാറാക്കുന്നത്. അതിന് ശേഷം പൂജയുടെ ആദ്യ ദിനത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കുകയും പിന്നീട് അവ വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു. ഇതിനെ ഗണപതി സ്ഥാപനം എന്നാണ് പറയുന്നത്. ഈ ദിനത്തില്‍ നടത്തുന്ന ഷോഡശോപചാര പൂജ എന്ന് പേരിട്ടിരിക്കുന്ന 16 ഘട്ട ആചാരമാണിത്.

വിസര്‍ജനത്തിന്റെ ആചാരങ്ങള്‍

വിസര്‍ജനത്തിന്റെ ആചാരങ്ങള്‍

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പല വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ ദിനങ്ങളില്‍ എല്ലാം തന്നെ വിളക്ക്, പൂക്കള്‍, മധുരപലഹാരങ്ങള്‍ എന്നിവ കൊണ്ട് അലങ്കരിച്ച ഒരു തളിക കൊണ്ട് എല്ലാ ദിവസവും ഗണേശ വിഗ്രഹങ്ങളെ ആരാധിക്കുന്നു. ഈ ആരാധന ഏകദേശം പത്ത് ദിവസത്തോളം നീണ്ട് നില്‍ക്കുന്നു. അതിന് ശേഷം പതിനൊന്നാം ദിനത്തില്‍ ഗണപതിഭഗവാന്റെ വിഗ്രഹം വെള്ളത്തില്‍ നിമജ്ജനം ചെയ്യുന്നു. ഇത് ചെയ്യുന്നതിനും ചില ചടങ്ങുകള്‍ ഉണ്ട്.

എന്തിനാണ് നിമജ്ജനം ചെയ്യുന്നത്?

എന്തിനാണ് നിമജ്ജനം ചെയ്യുന്നത്?

എന്തിനാണ് ഗണപതിഭഗവാന്റെ വിഗ്രഹം നിമജ്ജനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. ഭഗവാന്റെ വിഗ്രഹം നിമജ്ജനം ചെയ്യപ്പെട്ടാലും ഊര്‍ജ്ജം നിലനില്‍ക്കുന്നു എന്നാണ് പറയുന്നത്. ഈ ദിനത്തില്‍ ജീവന്റെ സംരക്ഷകനായ മഹാവിഷ്ണുവിന് വേണ്ടിയാണ് ഈ ദിനം സമര്‍പ്പിക്കപ്പെടുന്നത്. ആരാധന നടത്തുന്നതിന് വേണ്ടിയാണ് വിഗ്രഹങ്ങള്‍, എന്നാല്‍ പ്രകൃതിയിലെ നിയമം അനുസരിച്ച് പലമാറ്റങ്ങളും സംഭവിക്കുകയും ആത്യന്തികമായി ഊര്‍ജ്ജം മാത്രമാണ് നിലനില്‍ക്കുന്നത് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഭഗവാന്റെ രൂപരഹിതമായ അനുഗ്രഹവും നേട്ടങ്ങളും നിങ്ങള്‍ക്ക് ചുറ്റും നിലനില്‍ക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.

ചിങ്ങ മാസത്തില്‍ 27 നാളിന്റേയും ഗുണദോഷഫലങ്ങള്‍ ഇപ്രകാരംചിങ്ങ മാസത്തില്‍ 27 നാളിന്റേയും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം

most read:ബുധന്റെ കന്നി രാശി സംക്രമണം: ഈ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉടന്‍

English summary

Ganesh Chaturthi 2022: Why Lord Ganesha Idol Is Immersed In Water after Pooja In Malayalam

Ganesh Visarjan Significance : Here in this article we are discussing about why lord ganesha isol immersed in water after 11 days of Puja in malayalam. Take a look.
Story first published: Thursday, August 25, 2022, 16:39 [IST]
X
Desktop Bottom Promotion