Just In
- 2 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 11 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 12 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 12 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ബുധന്റെ കന്നി രാശി സംക്രമണം: ഈ രാശിക്കാര്ക്ക് ഭാഗ്യാനുഭവങ്ങള് ഉടന്
ഗ്രഹമാറ്റവും രാശിമാറ്റവും ഓരോ സമയത്തും സംഭവിക്കുന്നതാണ്. ജ്യോതിഷത്തില് ഇതിന് വളരെയധികം പ്രാധാന്യവും ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഈ മാറ്റത്തിന്റെ ഫലമായി പല ഫലങ്ങളും സംഭവിക്കുന്നതും. എന്നാല് ബുധന്റെ രാശിമാറ്റം സംഭവിക്കുന്നത് ഓഗസ്റ്റ് 21-നാണ്. സ്വന്തം രാശിയായ കന്നി രാശിയിലാണ് ബുധന് സംക്രമിക്കുന്നത്. 12 രാശിക്കാരേയും ഈ ഗ്രഹരാശിമാറ്റങ്ങള് സ്വാധീനിക്കുന്നുണ്ട്. എന്നാല് ചില രാശിക്കാര്ക്ക് ബുധന്റെ രാശിമാറ്റം അല്പം ഭാഗ്യാനുഭവങ്ങള് നല്കുന്നു. ഭാഗ്യകാലം ഏത് രാശിക്കും മാറി മറിഞ്ഞ് വരാം. ഗ്രഹമാറ്റങ്ങള് രാശികളെ സ്വാധീനിക്കുമ്പോള് പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തിലും സംഭവിക്കാം.
12 രാശിക്കാരില് മൂന്ന് രാശിക്കാര്ക്കാണ് ഭാഗ്യാനുഭവങ്ങള് ഉണ്ടാവുന്നത്. ജീവിതത്തില് പല വിധത്തിലുള്ള നേട്ടങ്ങളും സന്തോഷവും ഓഗസ്റ്റ് 21-ന് ശേഷം ഈ ലേഖനത്തില് പ്രതിപാദിക്കുന്ന മൂന്ന് രാശിക്കാര്ക്കുണ്ട്. അത് നിങ്ങളില് പല വിധത്തിലുള്ള മാറ്റങ്ങള് കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ബുധന് എന്ന ഗ്രഹത്തെ സാധാരണയായി ആകര്ഷകത്വം ഉണ്ടാക്കുന്ന ഒരു രാശിയായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില് പല രാശിക്കാര്ക്കും അനുകൂലഫലങ്ങള് നല്കുന്നതിന് ബുധന് സാധിക്കുന്നു. ഇതെല്ലാം ബുധന്റെ സാധാരണ ഫലങ്ങളാണ്. എന്നാല് ഇവര് ഏതൊക്കെ രാശിയില് മികച്ച ഫലം നല്കുന്നു എന്ന് നമുക്ക് ഈ സംക്രമണത്തില് അറിയാം.

ഇടവം രാശി
ഇടവം രാശിക്കാര്ക്ക് ബുധന്റെ രാശി സംക്രമണം മികച്ച ഫലങ്ങള് നല്കുന്നു. ഇവര്ക്ക് വിദ്യാഭ്യാസപരമായി അവര് ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും എല്ലാം ഇല്ലാതാക്കുന്നതിനും ജീവിത വിജയം നേടുന്നതിനും നമുക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഇപ്പോള്. ഓഗസ്റ്റ് 21-ന് ശേഷം ഇവരുടെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള് സംഭവിക്കും. പലപ്പോഴും ജീവിതത്തില് ഉണ്ടാവുന്ന മാറ്റങ്ങള് പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. എന്നാല് അതെല്ലാം പോസിറ്റീവ് ഫലങ്ങള് നിങ്ങള്ക്ക് നല്കുന്നു. എന്നിരുന്നാലും, ഈ കാലയളവില്, ചില ആളുകള്ക്ക് ചെറിയ ആരോഗ്യ അസ്വസ്ഥതകള് ഉണ്ടാവുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് പല വിധത്തിലുള്ള മാറ്റങ്ങള് ജീവിതത്തില് ഉണ്ടാവുന്നുണ്ട്. അതില് തന്നെ ഭാഗ്യാനുഭവങ്ങള് കൂടുതലുള്ള സമയമാണ് ഈ രാശി മാറ്റ സമയം. ഇവരില് കുടുംബ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ അമ്മയോടൊപ്പമുള്ള ജീവിതത്തില് സൗഭാഗ്യങ്ങള് നിറയുന്നു. കുടുംബത്തിന്റെ കാര്യത്തില് മികച്ച ഫലം നിങ്ങള്ക്കുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നു. കുടുംബത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി പറ്റിയ സമയമാണ്. സാമ്പത്തികമായി നിങ്ങള്ക്ക് മികച്ച ഫലം ആണ് ലഭിക്കുന്നത്. സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ജീവിതത്തതില് സന്തോഷം പകരുന്ന നിമിഷങ്ങള് ധാരാളം ഉണ്ടാവും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് അവരുടെ രണ്ടാംഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. ഇവര് സംസാരിക്കുന്നത് പോലും ലാഭത്തെയും സാമ്പത്തിക നേട്ടത്തേയും കുറിച്ചായിരിക്കും. വീടിന്റെ പുനരുദ്ധാരണ പ്രവര്ത്തനങ്ങള് നടക്കുന്നു. ഭാവിയില് പല വിധത്തിലുള്ള നേട്ടങ്ങള് ഇവര്ക്കുണ്ടാവുന്നു. ആത്മാര്ത്ഥതയോടെ ഏത് കാര്യവും ചെയ്ത് തീര്ക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. സമൂഹത്തില് ഉന്നത സ്ഥാനം അലങ്കരിക്കാന് നിങ്ങള്ക്ക് സാധിക്കുന്നു. ജീവിതത്തില് നേട്ടങ്ങള് ഉണ്ടാവുന്ന ഒരു മാസമായിരിക്കും. ചിങ്ങം രാശിക്കാര്ക്ക് അവരാഗ്രഹിക്കുന്ന ഫലങ്ങള് ജീവിതത്തില് സംഭവിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില് ഉചിതമായ തീരുമാനങ്ങള് എടുക്കുന്നതിനും ഈ സംക്രമണ കാലം സഹായിക്കുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ചിങ്ങം രാശിക്കാര്ക്ക് അവരുടെ ജീവിതത്തില് നല്ല മാറ്റങ്ങള് കൊണ്ടുവരാന് സാധിക്കുന്ന ഒരു സമയം കൂടിയാണ്.

കന്നിരാശി
കന്നി രാശിക്കാര്ക്ക് അവരുടെ സ്വന്തം രാശിയിലാണ് സംക്രമണം നടക്കുന്നത്. അതായത് ഓഗസ്റ്റ് 21- മുതല് ഇവര്ക്ക് ഗ്രഹമാറ്റം സ്വന്തം രാശിയില് ആയിരിക്കും. ബുധന്റെ ഈ സംക്രമം കാരണം നിങ്ങളുടെ മാനസിക നില വളരെയധികം ശക്തമായിരിക്കും. ആത്മവിശ്വാസവും വര്ദ്ധിക്കുന്ന സമയമാണ് ഇപ്പോള്. അതുകൊണ്ട് തന്നെ അല്പം കൂടുതല് ആയി കാര്യങ്ങള് ചെയ്യുന്നതിന് ശ്രമിക്കുന്നു. കരിയറില് നിങ്ങള് ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാക്കാന് സാധിക്കും. മത്സരപരീക്ഷകളില് വിജയം കണ്ടെത്തുന്നതിന് സാധിക്കും. ജോലിയില് ആഗ്രഹിക്കുന്ന മാറ്റം സംഭവിക്കുകയും ജീവിതത്തില് പ്രയാസങ്ങള് കൂടാതെ കാര്യങ്ങള് നടക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില് മികച്ച സമയമാണ്. ആഗ്രഹ പൂര്ത്തീകരണം ഈ സമയത്തെ പ്രത്യേകതയാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്ക്ക് ഈ സംക്രമണ സമയത്ത് ധാരാളം നേട്ടങ്ങള് ജീവിതത്തില് ഉണ്ടാവുന്നു. ഇവര്ക്ക് കുടുംബത്തില് നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. കരിയറിലും അപ്രതീക്ഷിത മാറ്റങ്ങള് സംഭവിക്കുന്നു. ജോലിയില് സ്ഥാനമാറ്റവും ശമ്പള വര്ദ്ധനവും ഉണ്ടാവുന്നു. പല കാര്യങ്ങളിലും ആശയക്കുഴപ്പം നിലനില്ക്കുന്നതിനാല് പലപ്പോഴും കാര്യങ്ങള് കൃത്യമായി മനസ്സിലാക്കാന് സാധിക്കാതെ വരുന്നു. ജോലി സ്ഥലത്തുള്ള ആശങ്കയില് വിരാമം ഉണ്ടാവുന്നു. ബിസിനസില് പുതിയ ഐഡിയകള് പരീക്ഷിക്കുന്നതിനും അത് വിജയത്തിലേക്ക് എത്തുന്നതിനും സാധിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില് നിങ്ങള്ക്ക്ക യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യേണ്ടതായി വരുന്നില്ല. പങ്കാളികള് തമ്മിലുള്ള അടുപ്പം വര്ദ്ധിക്കുന്നു. ജീവിത സാഹചര്യം അനുകൂലമായിരിക്കും.
ഗുണവര്ദ്ധനവിനും
ജന്മദോഷ
പരിഹാരത്തിനും
ചിങ്ങത്തില്
27
നാളുകാരും
അനുഷ്ഠിക്കേണ്ടത്
ജന്മാഷ്ടമിയില്
12
രാശിക്കാരും
ഇവ
ദാനം
ചെയ്താല്
ഫലം
സര്വ്വൈശ്വര്യം