For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണേശ ചതുര്‍ത്ഥിയില്‍ ഭഗവാനെ വീട്ടിലേക്കാനയിക്കാന്‍ സമയവും നക്ഷത്രവും

|

ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി വരുന്നത് ഓഗസ്റ്റ് 31-നാണ്. ഈ ദിനത്തില്‍ വളരെയധികം മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ചില പ്രത്യേകതകള്‍ ഉള്ള ദിവസമാണ് ഗണേശ ചതുര്‍ത്ഥി. ശുക്ല പക്ഷത്തിന്റെ ചതുര്‍ത്ഥി തിഥി ബുധനാഴ്ച ശ്രീ ഗണേശ ചതുര്‍ത്ഥി, വര്‍ഗ്ഗ ചതുര്‍ത്ഥി, സംവത്സരി ചതുര്‍ത്ഥി എന്നിവയാണ് ഈ സമയത്ത് വരുന്ന പ്രത്യേകതകള്‍. ഈ ദിവസം, ചിത്തിര നക്ഷത്രമാണ് വരുന്നത്.

Ganesh Chaturthi 2022

ശുക്ലയോഗം, ഗുണ്ഡയോഗം, വിഷ്‌കുംഭം, ബവ്കരന്‍ യോഗം എന്നിവയുടെ സ്വാധീനത്തില്‍ ഗണേശ ചതുര്‍ഥി വ്രതം ആചരിക്കും. ഗണേശ ചതുര്‍ത്ഥിയുടെ ഈ ദിനത്തില്‍ പഞ്ചാംഗമനുസരിച്ച്, കന്നി, തുലാം രാശികളുടെ സ്വാധീനം ഉണ്ടാകുന്നു. ഈ ദിവസം, ചിത്തിര നക്ഷത്രവും അര്‍ദ്ധരാത്രിക്ക് ശേഷം ചോതി നക്ഷത്രവും ഉണ്ടാവുന്നു. പഞ്ചാംഗം അനുസരിച്ച്, ബുധന്‍ ഗ്രഹം അതിന്റെ ഗ്രഹത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നത്.

ഗണേശ ചതുര്‍ത്ഥി 2022 പഞ്ചാംഗം: ഗണപതിവിഗ്രഹം കൊണ്ട് വരുന്നത്

ഗണേശ ചതുര്‍ത്ഥി 2022 പഞ്ചാംഗം: ഗണപതിവിഗ്രഹം കൊണ്ട് വരുന്നത്

ഗണേശ ചതുര്‍ത്ഥി 2022-ല്‍ നാല് ഗ്രഹങ്ങള്‍, ബുധന്‍, വ്യാഴം, ശനി, സൂര്യന്‍ എന്നിവ അവരുടെ രാശിചിഹ്നങ്ങളില്‍ തന്നെ നിലനില്‍ക്കുന്നു. ഗണേശ ചതുര്‍ത്ഥി ഈ വര്‍ഷത്തില്‍ ആഘോഷിക്കുന്നത് ശുഭയോഗമായ ഭദ്ര യോഗത്തിന്റെ സമയത്താണ് ആഘോഷിക്കപ്പെടുന്നത്. യോഗയും ശശായോഗവും സൂര്യന്റെ സ്വാധീനത്തില്‍ വരുന്നത് ഗണപതിഭഗവാന്റെ ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ്. ഈ ദിനത്തിലെ യോഗത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്ന ദിനമാണ് ഗണേശ ചതുര്‍ത്ഥി ദിനം. എന്നാല്‍ ഈ ദിനത്തില്‍ ഗണേശ വിഗ്രഹം വീട്ടിലേക്ക് കൊണ്ട് വരുന്നതിന്റെ ശുഭമുഹൂര്‍ത്തം നോക്കാം.

ഗ്രഹമാറ്റം

ഗ്രഹമാറ്റം

ഗ്രഹമാറ്റങ്ങളും ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതാണ്. ബുധന്‍, വ്യാഴം, ശനി, സൂര്യന്‍ എന്നീ നാല് പ്രധാന ഗ്രഹങ്ങള്‍ അതാത് രാശിയില്‍ സ്ഥിരത നിലനിര്‍ത്തുകയും ഗണേശ ചതുര്‍ത്ഥിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഈ ദിനത്തില്‍ മികച്ച മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ശുഭദിനത്തില്‍ ഉച്ചകഴിഞ്ഞ് 3:22-ന് ശേഷം ഭദ്രയോഗത്തിന് ശേഷം മാത്രമം ഗണേശ വിഗ്രഹം വീട്ടില്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. അതാണ് ശുഭകരമായ മുഹൂര്‍ത്തം. ഇത് വീട്ടിലേക്ക് ഐശ്വര്യവും സന്തോഷവും നന്മയും സമൃദ്ധിയും എല്ലാം കൊണ്ട് വരുന്നു.

മികച്ച സമയം

മികച്ച സമയം

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭമുഹൂര്‍ത്തമായി കണക്കാക്കുന്ന ഒരു ദിനം കൂടിയാണ് ഇത്. രാത്രി 8.49-നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. ഈ ദിനത്തില്‍ ഗണേശ വിഗ്രഹം വീട്ടില്‍ സ്ഥാപിക്കുകയും ശുദ്ധിയും വൃത്തിയും പാലിക്കുകയും വേണം. ഈ ദിനത്തെ പൊതുവേ സൗഭാഗ്യ ചതുര്‍ത്ഥി എന്നും പറയുന്നുണ്ട്. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍, ഈ മുഹൂര്‍ത്തം പുതിയ ജോലി ആരംഭിക്കുന്നതിനും വാങ്ങുന്നതിനും വില്‍ക്കുന്നതിനും ബിസിനസ്സ് ആരംഭിക്കുന്നതിനും ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ശുഭകാര്യങ്ങള്‍ക്ക് മികച്ച സമയമായാണ് ഗണേശ ചതുര്‍ത്ഥി ദിനം കണക്കാക്കുന്നത്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്ന ഒരു ദിനമാണ് ഈ സമയം. ശുഭകാര്യങ്ങള്‍ ചെയ്യുന്നതിന് മികച്ച സമയമാണ് ഗണേശ ചതുര്‍ത്ഥി ദിനം.

പൂജകള്‍ ഇപ്രകാരം

പൂജകള്‍ ഇപ്രകാരം

ഗണപതിഭഗവാനെ ഈ ദിനത്തില്‍ പൂജിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഗണപതി ഭഗവാനെ ഈ ദിനത്തില്‍ പ്രത്യേക പൂജ നടത്തുന്നു. വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും ആണ് സാധാരണയായി ഉപോയഗിക്കുന്നത്. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ മോദകവും സമര്‍പ്പിക്കുന്നു. മണ്ണുകൊണ്ട് നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് ഈ ദിനത്തില്‍ പൂജിക്കുന്നതിന് വേണ്ടി എടുക്കുന്നത്. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കില്‍ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒന്‍പതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങള്‍ ജലത്തില്‍ നിമജ്ജനം ചെയ്യുകയും ചെയ്യുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണേശ വിഗ്രഹത്തിന്റെ നിമജ്ജനത്തിന് ശേഷം ചടങ്ങുകള്‍ സമാപിക്കുന്നു.

അടുപ്പില്‍ പാല്‍ തിളച്ച് തൂവുന്നത് ശുഭലക്ഷണമോ അശുഭലക്ഷണമോ?അടുപ്പില്‍ പാല്‍ തിളച്ച് തൂവുന്നത് ശുഭലക്ഷണമോ അശുഭലക്ഷണമോ?

Ganesh Chaturthi 2022 Horoscope ഈ മൂന്ന് രാശിക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം എക്കാലവും കൂടെGanesh Chaturthi 2022 Horoscope ഈ മൂന്ന് രാശിക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം എക്കാലവും കൂടെ

English summary

Ganesh Chaturthi 2022 Panchang: Best Time to Bring Ganesh Home as Per Nakshatra And Yoga in Malayalam

What is the right time to bring Ganesh home and establish his idol as per the right rituals and yoga in malayalam. Take a look.
X
Desktop Bottom Promotion