ഓണത്തിന് ചില നാടന്‍ കളികള്‍ കളിക്കാം

Posted By:
Subscribe to Boldsky

ഓണം എന്ന് പറഞ്ഞാല്‍ എന്നും ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകള്‍ തന്നെയാണ് എല്ലാവര്‍ക്കും. എന്നാല്‍ പലപ്പോഴും ഓണത്തിന്റെ ഗൃഹാതുരതക്കുമപ്പുറം അതിനെ പ്രധാനപ്പെട്ടതാക്കുന്ന ചില കളികളുണ്ട്. ഇത്തരം കളികളെല്ലാം തന്നെയാണ് പണ്ടത്തെ കാലത്ത് ഓണത്തെ ഓണമാക്കി മാറ്റിയിരുന്നത്.

എന്തൊക്കെയാണ് ഇത്തരത്തിലുള്ള ഓണം കളികള്‍ എന്ന് നോക്കാം. ഇന്നത്തെ തലമുറക്ക് അറിയുക പോലുമില്ലാത്ത ഇത്തരം കളികള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇവയെല്ലാം തന്നെ അന്നത്തെ ഓര്‍മ്മക്കും സന്തോഷത്തിനും മാറ്റ് കൂട്ടുന്ന ഒന്നായിരിക്കാം.

തലപ്പന്തുകളി

തലപ്പന്തുകളി

തലപ്പന്തുകളിയാണ് പലരിലും ആവേശമുണര്‍ത്തുന്ന ഒരു പ്രധാനപ്പെട്ട കളി. പന്താണ് ഇഥിലെ പ്രധാന ആകര്‍ഷണം എന്നതാണ് കളിയെ ഒന്നു കൂടി ഉഷാറാക്കുന്നത്.

 കയ്യാങ്കളി

കയ്യാങ്കളി

കയ്യാങ്കളിയാണ് മറ്റൊന്ന്. കയ്യാങ്കളിക്ക് അടി കൂടുക എന്നു കൂടി അര്‍ത്ഥമുണ്ട്. എന്നാല്‍ പുരുഷന്‍മാരാണ് കയ്യാങ്കളി ചെയ്യുന്നത്. കായിക ശക്തി പ്രകടിപ്പിക്കുക എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

ആട്ടക്കളം

ആട്ടക്കളം

ആട്ടക്കളം മറ്റൊരു കളിയാണ്. നാടന്‍ കളികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഓണക്കളിയാണ് ആട്ടക്കളം. ക്ഷമയാണ് ഇതിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്ന്.

 അമ്പെയ്യല്‍

അമ്പെയ്യല്‍

അമ്പെയ്യലാണ് മറ്റൊന്ന്. ഓണത്തിന് മാത്രമാണ് ഈ കളി നടത്തുക എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതും പുരുഷന്‍മാരാരെ ഉദ്ദേശിച്ചുള്ള കളിയാണ്.

 കുടുകുടു

കുടുകുടു

കുടുകുടുവാണ് മറ്റൊന്ന്. കളിക്കാരുടെ എണ്ണം ശക്തി എന്നിവ നോക്കിയാണ് കുടുകുടുവിന് ആളെ എടുക്കുന്നത്. വളരെ സിംപിള്‍ ആണെങ്കിലും പവ്വര്‍ഫുള്‍ ആയിട്ടുള്ള ഒന്നാണ് കുടുകുടു എന്ന നാടന്‍ കളി.

English summary

games played on onam

Onam games is a collective name for the numerous games played on the occasion of Onam.
Story first published: Tuesday, August 29, 2017, 11:11 [IST]
Subscribe Newsletter