For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തിനും ഐശ്വര്യത്തിനും ശിവന് ഈ പൂക്കള്‍

സമ്പത്തിനും ഐശ്വര്യത്തിനും ശിവന് ഈ പൂക്കള്‍

|

വിശ്വാസങ്ങളാണ് ഒരു പരിധി വരെ സമൂഹത്തെ പല കാര്യങ്ങളിലും മുന്നോട്ടു നയിക്കുന്നതെന്നു വേണം, പറയാന്‍. ഇതില്‍ ന്ല്ല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം പെടും.

ഈശ്വരാരാധനയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഈശ്വര വിശ്വാസികള്‍ക്ക് ദൈവം ഉണ്ടെന്ന സങ്കല്‍പവും ഇല്ലാത്തവര്‍ക്ക് ഇല്ലെന്ന സങ്കല്‍പ്പവും.

ദൈവ വിശ്വാസികളായ പലര്‍ക്കും ഇഷ്ടദൈവങ്ങളുണ്ടാകും. ചില പ്രത്യേക അവതാരങ്ങളെ പൂജിയ്ക്കുന്നവര്‍ ഏറെയാണ്. ഇതിനു കാരണങ്ങളും പലതുണ്ടാകും.

ഹൈന്ദവ ദൈവങ്ങളുടെ കൂട്ടത്തില്‍ ശിവ ഭഗവാനെ പലരും ആരാധിയ്ക്കുന്നുണ്ട്. നടരാജന്‍ എന്നും ഭസ്മധാരിയെന്നുമെല്ലാം പല പേരുകളില്‍ ശിവ ഭഗവാന്‍ അറിയപ്പെടുന്നുമുണ്ട്.

ഓരോ ഈശ്വരന്മാരേയും ആരാധിയ്ക്കുവാന്‍ ഓരോ വഴികളുള്ളതു പോലെ ശിവനേയും ആരാധിയ്ക്കാന്‍ ചില പ്രത്യേക വഴികളും പൂക്കളും പൂജാദ്രവ്യങ്ങളുമെല്ലാമുണ്ട്.

ചില പ്രത്യേക പുഷ്പങ്ങള്‍ ഭഗാവന് അര്‍പ്പിച്ചാല്‍, പൂജിച്ചാല്‍ സമ്പത്തുള്‍പ്പെടെ പല അഭീഷ്ടങ്ങളും സാധിയ്ക്കുമെന്നാണ് വിശ്വാസം. ഏതെല്ലാം പുഷ്പങ്ങള്‍ ഏതെല്ലാം അഭീഷ്ട സിദ്ധിയ്ക്കായി അര്‍പ്പിയ്ക്കണമെന്ന് അറിയൂ,

വാഹനങ്ങള്‍

വാഹനങ്ങള്‍

വാഹന സുഖം ചിലരുടെ ജാതകത്തില്‍ ഉണ്ടാകുന്ന ഒന്നാണ്. അതായത് വാഹനങ്ങള്‍ വാങ്ങിയ്ക്കാനുള്ള യോഗമെന്നു പറയാം. ഈ യോഗം ജാതകത്തിലുണ്ടെങ്കില്‍ വാഹനങ്ങള്‍ വാങ്ങിയ്ക്കുകയോ ലഭിയ്ക്കുകയോ ചെയ്യാം. എന്നാല്‍ ജാതകത്തില്‍ ഈ യോഗമില്ലെങ്കില്‍ എന്തെങ്കിലും കാരണങ്ങളാല്‍ വാഹനം സ്വന്തമാക്കാന്‍ സാധിയ്ക്കാതെ വന്നേക്കാം. ഇത്തരം അവസ്ഥയുള്ളവര്‍ ശിവനു മുല്ലപ്പൂക്കല്‍ സമര്‍പ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് വാഹനം നേടാന്‍ മാത്രമല്ല, ഏതെങ്കിലും വസ്തുവിനായി താല്‍പര്യമെങ്കില്‍ ഈ പൂവ് ശിവ ഭഗവാന് സമര്‍പ്പിയ്ക്കാം. മുല്ലപ്പൂ അര്‍പ്പിയ്ക്കുന്നത് വീട്ടില്‍ ഐശ്വര്യമുണ്ടാകാനും ഏറെ നല്ലതാണ്.

സമ്പത്തു നേടാന്‍

സമ്പത്തു നേടാന്‍

ജാതകത്തില്‍ ധന്‍ വൈഭവ് എന്ന യോഗമുണ്ടെങ്കില്‍ ഇത് ധാരാളം സമ്പത്തു നേടാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത്തരം യോഗമില്ലെങ്കില്‍ ഇതിനും ശിവനു സമര്‍പ്പിയ്ക്കുന്ന പൂക്കള്‍ പരിഹാരമാകും. ശിവന് ശംഖുപുഷ്പവും ഒരു താമരപ്പൂവും കൂവളത്തിന്റെ ഇലയും ചേര്‍ത്തു സമര്‍പ്പിയ്ക്കുന്നത് ധനം നേടാന്‍ സഹായിക്കുന്ന ഒന്നാണ്.

വിവാഹം

വിവാഹം

വിവാഹം വൈകുന്നതിനും അനുയോജ്യമായ വിവാഹം ലഭിയ്ക്കാതിരിയ്ക്കുന്നതിനുമെല്ലാം കൂവളത്തിലയോ പൂവോ ഭഗവാന് സമര്‍പ്പിയ്ക്കുന്നത് നല്ലതാണ്. കൂവളം മാല ശിവ ഭഗവാന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വിവാഹത്തിന് ഉത്തമമായ തീയതി ലഭിയ്ക്കുന്നില്ലെങ്കിലും ഈ വഴിപാടു നല്ലതാണ്. കൂവളപ്പൂ ലഭിയ്ക്കുകയാണെങ്കില്‍ ഇതാണ് കൂടുതല്‍ ഉത്തമമെന്നു പറയാം. പൂജിച്ച ഈ ഇലയും പൂവുമെല്ലാം സ്ത്രീകള്‍ മുടിയില്‍ ചൂടുന്നതും പുരുഷന്മാര്‍ ചെവിയ്ക്കു പിറകേ ചൂടുന്നതുമെല്ലാം ഏറെ നല്ലതാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ശിവ ഭഗവാന് സമര്‍പ്പിയ്ക്കാവുന്ന വഴിപാടാണ് ഇത്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് പവിഴമല്ലിപ്പൂ ശിവനു സമര്‍പ്പിയ്ക്കുന്നത്. ഇത് ഡിപ്രഷന്‍ മാത്രമല്ല, സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഏറെ നല്ലൊരു വഴി തന്നെയാണ്.

അരളിപ്പൂ

അരളിപ്പൂ

തടസങ്ങള്‍ ഒഴിവാക്കാന്‍ ശിവന് അരളിപ്പൂ സമര്‍പ്പിയ്ക്കുന്നതും ഏറെ നല്ലതു തന്നെയാണ്. ശിവന് വസ്ത്രവും മറ്റും സമര്‍പ്പിയ്ക്കുന്നതോടൊപ്പം ഈ പൂവു കൂടി സമര്‍പ്പിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

കറുകപ്പുല്ലും

കറുകപ്പുല്ലും

ശിവന് കറുകപ്പുല്ലും ഏറെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ആയുരാരോഗ്യ ഭാഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ആയുസിനും ആരോഗ്യതത്തിനുമെല്ലാം കറുകപ്പുല്ലു കൊണ്ടുള്ള വഴിപാടു കഴിപ്പിയ്ക്കാം.

English summary

Flowers That Should Offer To Siva For Prosperity

Flowers That Should Offer To Siva For Prosperity, Read more to know about,
X
Desktop Bottom Promotion