നിങ്ങളുടെ ആത്മീയ മൃഗത്തെ എങ്ങനെ കണ്ടെത്താം?

By Samuel P Mohan
Subscribe to Boldsky

എല്ലാവര്‍ക്കും ഒരു ആത്മീയ മൃഗം ഉണ്ട്. എങ്ങനെ ഇവയെ കണ്ടെത്താം, എങ്ങനെ അര്‍ത്ഥവത്തായ ബന്ധം നേടി എടുക്കാം എന്നുളള നുറുക്കുകള്‍ ഇവിടെ പറയാം. ചിലപ്പോള്‍ ഇത് പകല്‍ സ്വപ്‌നങ്ങളിലൂടെയായിരിക്കാം പ്രകൃതി നിരീക്ഷണത്തില്‍ നിന്നുമാകാം അങ്ങനെ നിരവധി വഴികള്‍ ഉണ്ട്. ഇവയുമായി നിങ്ങള്‍ നല്ല സമ്പര്‍ക്കം പുലര്‍ത്തിയാല്‍ നിങ്ങളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ഇവ നിങ്ങളെ നയിക്കും.

ani

വരൂ നിങ്ങളുടെ ആത്മീയ മൃഗത്തെ തിരഞ്ഞെടുക്കാം

നിങ്ങളുടെ ആത്മീയ മൃഗം എങ്ങനെ നിങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നു എന്നു കണ്ടെത്താന്‍ പല വഴികള്‍ ഉണ്ട്. കണ്ടെത്തലിന്റെ പാതയില്‍ തുടരുമ്പോള്‍ നിങ്ങള്‍ അവയെ തിരഞ്ഞെടുക്കാന്‍ പാടില്ല, തിരിച്ച് അവ വേണം നിങ്ങളെ തിരഞ്ഞെടുക്കാന്‍. നിങ്ങളിലെ ദിവാസ്വപ്‌നങ്ങളില്‍, രാത്രി സ്വപ്‌നങ്ങളില്‍, മെഡിറ്റേഷന്‍ ചെയ്യുന്ന സമയങ്ങളില്‍ അല്ലെങ്കില്‍ ബോധ വത്കരിക്കപ്പെട്ട മറ്റു അവസ്ഥകളില്‍ ആത്മീയ മൃഗം നിങ്ങളില്‍ ഉണ്ടായിരിക്കും. അവ ഭൗതീക രൂപത്തില്‍ നിങ്ങളിലേക്ക് കടന്നു വരാം.

ani

ആത്മീയ മൃഗത്തെ തിരയുന്ന വഴികള്‍

പ്രകൃതിയെ നിങ്ങള്‍ ആദ്യം നിരീക്ഷിക്കുക, അവിടെ ഏതെങ്കിലും മൃഗം അസാധാരണ പെരുമാറ്റം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അത് നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആത്മീയ മൃഗം ആയിരിക്കാം. കൂടാതെ നിങ്ങള്‍ മെഡിറ്റേഷന്‍ ചെയ്യുകയോ പ്രത്യേക മൃഗത്തെക്കുറിച്ച് നിങ്ങള്‍ കാണുന്ന സ്വപ്‌നവും ശ്രദ്ധിക്കുക.

സ്വപ്‌നങ്ങളിയൂടെ ആത്മീയ മൃഗത്തെ കണ്ടെത്താം

സ്വപ്‌നങ്ങളില്‍ എത്തുന്ന ആത്മീയ മൃഗം നിങ്ങളിലെ അബോധാവസ്ഥയില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. മുന്‍ കാലങ്ങളില്‍ നിങ്ങളെ വഴി നടത്തിയ ശക്തിയാണെങ്കില്‍ സ്വപ്‌നത്തില്‍ നിങ്ങള്‍ക്കു കൈമാറിയ സന്ദേശം ശ്രദ്ധിക്കുക. അങ്ങനെ സ്വപ്‌നത്തില്‍ നിങ്ങളെ പല വികാരങ്ങളിലേക്ക് എത്തിക്കും.

ani

ധ്യാനത്തിലൂടെ ആത്മീയ മൃഗത്തെ കണ്ടെത്താം

ധ്യാനത്തിലൂടെ നിങ്ങളുടെ ആത്മീയ മൃഗത്തെ കണ്ടെത്തുന്നത് വളരെ ഭലപ്രദമായ മാര്‍ഗ്ഗമാണ്. 'ധ്യാനം' എന്ന വാക്ക് നമ്മള്‍ ഉപയോഗിക്കുന്നത് സജീവ ഭാവനയെ വിശകലനം ചെയ്യുന്നതിനും 'ആന്തരികമായി യാത്ര ചെയ്യുക' എന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമുളള ഒരു അയഞ്ഞ മാര്‍ഗ്ഗമാണ്. ഓന്നോ അതിലധികമോ മൃഗങ്ങളുമായി ഈ യാത്രയില്‍ ബന്ധിപ്പിക്കുന്നു.

നിങ്ങളുടെ ആത്മീയ മൃഗത്തെ കണ്ടെത്തിയാല്‍ എന്തു ചെയ്യണം?

ആത്മീയ മൃഗത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട പല പ്രധാനപ്പെട്ട കാര്യങ്ങളും ഉണ്ട്. എത്രമാത്രം നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്നുവോ അത്രയേറെ അതിനെ കുറിച്ച് അറിയുക. നിങ്ങള്‍ അതിനെ ഭൗതിക രൂപത്തില്‍ കാണുമ്പോള്‍ വളരെയധികം നിരീക്ഷിക്കുക, പുസ്തകങ്ങളില്‍ നിന്നോ മറ്റു മാധ്യമങ്ങളില്‍ നിന്നോ അതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക. ഇതാണ് നിങ്ങളുടെ മൃഗം എന്നു തോന്നുകയാണെങ്കില്‍ പെട്ടന്നു തന്നെ അവയെ കുറിച്ച് എഴുതി വയ്ക്കുക. അവയെ കുറിച്ച് കൂടുതല്‍ വേഗത്തില്‍ അറിയുക.

ani

നിങ്ങള്‍ അധികം ചിന്തിക്കേണ്ട. എന്നാല്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര ഈ ചോദ്യങ്ങളോട് പ്രതികരിക്കുക.

അവ നിങ്ങളിലേക്ക് എങ്ങനെ ബന്ധപ്പെടുന്നു? എങ്ങനെയാണ് ആ മൃഗം? നിങ്ങളുടെ ആത്മീയ മൃഗത്തിന് സംസാരിക്കാന്‍ സാധിച്ചാല്‍ അത് നിങ്ങളോട് എന്തു പറയും?

ആത്മീയ മൃഗത്തെ കുറിച്ചുളള ഈ ചോദ്യങ്ങള്‍ ശ്രദ്ധിക്കുക!

നിങ്ങളുടെ ആത്മീയ മൃഗത്തെ കണ്ടെത്താനുളള ഏതാനും നിര്‍ദ്ദേശങ്ങള്‍ ഇവിടെ പറയാം. ഇത് നിങ്ങളെ ഏതു രീതിയില്‍ ബന്ധിപ്പിക്കുന്നുണ്ടെന്നും, നിങ്ങള്‍ക്ക് എന്ത് അറിയിപ്പു നല്‍കുന്നു എന്നും കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഈ താഴെ പറയുന്ന ചോദ്യങ്ങള്‍ ഏതൊരു മൃഗത്തിനും ബാധകമാണ്.

മൃഗത്തേയും അതിന്റെ സാനിധ്യത്തെ കുറിച്ചും നിങ്ങള്‍ക്ക് എന്തു തോന്നുന്നു. നിങ്ങളുടെ ആത്മീയ മൃഗത്തെ വ്യക്തിപരമായി കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് എന്ത് അനുഭവനം നല്‍കും?

ani

ഒരു നിമിഷം നിങ്ങള്‍ ഇതിന്റെ വൈകാരിക വേരുകളിലേക്ക് പോവുക. നിങ്ങള്‍ക്ക് പെട്ടന്നു പേടി തോന്നിയോ? അല്ലെങ്കില്‍ ഭീക്ഷണി തോന്നിയോ? നിങ്ങളുടെ ആത്മീയ മൃഗത്തെ കണ്ടപ്പോള്‍ നിങ്ങള്‍ സന്തോഷിച്ചുവോ? നിങ്ങളുടെ ആത്മീയ മൃഗം, സാഹചര്യം അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ സംഭവങ്ങള്‍, ഇവ മൂന്നും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആത്മീയ മൃഗം നിങ്ങളുടെ വികാരങ്ങളെ പ്രതിനിധീകരിക്കുന്നു, കൂടാതെ ഒരു വ്യക്തി, അല്ലെങ്കില്‍ മുന്‍കാല ജീവിതത്തിന്റെ സംഭവം.

എന്തു ഗുണമാണ് നിങ്ങളുടെ ആത്മീയ മൃഗത്തെ വ്യക്തിപരമായി ബന്ധപ്പെടുത്തിയിരിക്കുന്നത്? നിങ്ങളുടെ ആത്മീയ മൃഗത്തിലെ സ്വഭാവ വിശേഷങ്ങള്‍, സാങ്കല്‍പ്പിക ഗുണങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ ആത്മീയ മൃഗവുമായി ശക്തമായ ബന്ധം സൃഷ്ടിക്കാന്‍ കഴിയും.

ani

സമൂഹം അല്ലെങ്കില്‍ ആത്മീയ പാരമ്പര്യങ്ങള്‍ ആ മൃഗത്തെ സാധാരണ രീതിയില്‍ എങ്ങനെ ചിത്രീകരിക്കുന്നു? കൂടാതെ പരമ്പരാഗതമായ ചിത്രങ്ങളോ പൊതുവായ സാംസ്‌കാരിക അര്‍ത്ഥങ്ങളിലോ സാധാരണയായി നിങ്ങളുടെ ആത്മാവില്‍ ജീവിക്കുവാന്‍ കാരണമായതും കാണാം. ചിലപ്പോള്‍ ആത്മീയ മൃഗം ഈ പൊതുവായ അര്‍ത്ഥം കൊണ്ട് നിരുത്സാഹപ്പെടും. ഇതിലേക്ക് നിങ്ങള്‍ കൂടുതല്‍ അടുക്കുകയും മനസ്സിലാക്കുകയും വേണം. വളരെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വെളിപ്പെടുത്താനായി പലപ്പോഴും അവര്‍ പല തന്ത്രങ്ങളും ഉപയോഗിക്കുന്നു. ഇത്രയും ശക്തിയുളള ഈ മൃഗത്തെ കുറിച്ച് അറിയാനായി ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Find Your Spirit Animal

    Keep in mind that you are likely to develop relationships with several power animals that will guide you during various phases of your life.There are many ways to find which spirit animal is linked you.Read this out.
    Story first published: Thursday, March 22, 2018, 14:15 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more