For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022-ല്‍ പുണ്യം നല്‍കും ഏകാദശി ദിനങ്ങള്‍: അറിഞ്ഞിരിക്കാം വ്രതഫലവും

|

ഏകാദശികള്‍ പല വിധത്തിലുണ്ട്. നിരവധി ഏകാദശികള്‍ ആണ് ഉള്ളത്. ഇതില്‍ ഈ വര്‍ഷത്തെ ഏകാദശി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പ്രധാന തീയ്യതികള്‍ ഏതാണെന്ന് നോക്കാം. മഹാവിഷ്ണുവിനെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2022 ഏകാദശിയെക്കുറിച്ചും തീയതിയെക്കുറിച്ചും സമയത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശുക്ല പക്ഷവും കൃഷ്ണ പക്ഷവും - രണ്ട് ചാന്ദ്ര ഘട്ടങ്ങളില്‍ ഓരോന്നിന്റെയും പതിനൊന്നാമത്തെ ചാന്ദ്ര ദിനമാണ് ഏകാദശി. അതിനാല്‍, ഒരു ഹിന്ദു കലണ്ടര്‍ മാസത്തില്‍ രണ്ട് ഏകാദശി ദിവസങ്ങളുണ്ട്. ഹൈന്ദവ വിശ്വാസികളില്‍ ഭൂരിഭാഗവും ഏകാദശി നാളില്‍ മഹാവിഷ്ണുവിനെയാണ് ആരാധിക്കുന്നത്.

Ekadashi 2022 Dates,

ഏകാദശി ദിനത്തില്‍ ഭക്തര്‍ കഠിനമായ വ്രതം അനുഷ്ഠിക്കുകയും ഒരിക്കല്‍ എടുക്കുകയും അടുത്ത ദിവസം സൂര്യോദയത്തിനു ശേഷം മാത്രമേ വ്രതാനുഷ്ഠാനം മുറിക്കുകയും ചെയ്യുന്നു. വെള്ളമില്ലാതെയോ വെള്ളം മാത്രം ഉപയോഗിച്ചോ പഴങ്ങള്‍ മാത്രം ഉപയോഗിച്ചോ ഭക്തര്‍ക്ക് വ്രതം ആചരിക്കാവുന്നതാണ്. ഹിന്ദു മതമനുസരിച്ച്, ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ദോഷകരമായ ഗ്രഹ സ്വാധീനങ്ങളില്‍ നിന്ന് മുക്തി നേടുകയും സന്തോഷത്താല്‍ അനുഗ്രഹിക്കപ്പെടുകയും ദൈവീക കാര്യങ്ങളെക്കുറിച്ച് മോക്ഷം നേടാനുമുള്ള ശരിയായ മനഃശാന്തി നേടുകയും ചെയ്യുന്നു.

ഏകാദശി വ്രതം മന്ത്രം

ഏകാദശി ദിനത്തില്‍ നാം ജപിക്കേണ്ട മന്ത്രം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. വിഷ്ണു മന്ത്രമാണ് ഈ ദിനത്തില്‍ അനുഷ്ഠിക്കേണ്ടത്.

വിഷ്ണു മന്ത്രം: ഓം നമോ ഭഗവതേ വാസുദേവായ

കൃഷ്ണ മഹാമന്ത്രം: ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ എന്നിങ്ങനെയാണ് രണ്ട് മന്ത്രങ്ങള്‍.

Ekadashi 2022 Dates,

ഏകാദശി 2022 തീയതികളും സമയവും

വൈകുണ്ഠ ഏകാദശി

പൗഷ പുത്രാദ ഏകാദശി, വൈകുണ്ഠ ഏകാദശി വരുന്നത് 2022 ജനുവരി 13, വ്യാഴാഴ്ചയാണ്. 04:49 PM, ജനുവരി 12ന് ആരംഭിച്ച് ജനുവരി 13, 7:32 PM നാണ് ഇത് അവസാനിക്കുന്നത്

ഷട്ടില ഏകാദശി

2022 ജനുവരി 28, വെള്ളിയാഴ്ച- 02:16 PM ആരംഭിക്കുന്നു ജനുവരി 28-ന് 11:35 PM, അവസാനിക്കുന്നു.

ജയ ഏകാദശി

ഫെബ്രുവരി 12, 2022, - ഫെബ്രുവരി 11 ശനിയാഴ്ച 01:52 PM, ആരംഭിക്കുന്നു 04:27 PM, ഫെബ്രുവരി 12-ന് അവസാനിക്കുന്നു.

Ekadashi 2022 Dates,

വിജയ ഏകാദശി

2022 ഫെബ്രുവരി 26, ശനിയാഴ്ചയാണ് വരുന്നത്. 10:39 AM, ഫെബ്രുവരി 26-ന് ആരംഭിക്കുന്നു. 08:12 AM, ഫെബ്രുവരി 27-ന് അവസാനിക്കുന്നു.

ഗൗന വിജയ ഏകാദശി, വൈഷ്ണവ വിജയ ഏകാദശി

2022 ഫെബ്രുവരി 27, ഞായര്‍ ആണ് വരുന്നത്. 10:39 AM, ഫെബ്രുവരി 26 ആരംഭിക്കുന്നു. 08:12 AM, ഫെബ്രുവരി 27-ന് അവസാനിക്കുന്നു.

അമലകി ഏകാദശി

2022 മാര്‍ച്ച് 14, തിങ്കളാഴ്ചയാണ് വരുന്നത്. 10:21 AM, മാര്‍ച്ച് 13 ആരംഭിക്കുന്നു. 12:05 PM, മാര്‍ച്ച് 14-ന് അവസാനിക്കുന്നു.

പാപമോചന ഏകാദശി

2022 മാര്‍ച്ച് 28, തിങ്കളാഴ്ചയാണ് വരുന്നത്. 06:04 PM, മാര്‍ച്ച് 27-ന് ആരംഭിക്കുന്നു. 04:15 PM, മാര്‍ച്ച് 28-ന് അവസാനിക്കുന്നു.

Ekadashi 2022 Dates,

കാമദ ഏകാദശി

2022 ഏപ്രില്‍ 12, ചൊവ്വാഴ്ചയാണ് വരുന്നത്. 04:30 AM, ഏപ്രില്‍ 12-ന് ആരംഭിക്കുന്നു. 05:02 AM, ഏപ്രില്‍ 13-ന് അവസാനിക്കുന്നു.

വൈഷ്ണവ കാമദ ഏകാദശി

2022 ഏപ്രില്‍ 13, ബുധനാഴ്ചയാണ് വരുന്നത്. 04:30 AM, ഏപ്രില്‍ 12-ന് ആരംഭിക്കുന്നു. 05:02 AM, ഏപ്രില്‍ 13-ന് അവസാനിക്കുന്നു.

വറുതിനി ഏകാദശി

2022 ഏപ്രില്‍ 26, ചൊവ്വാഴ്ചയാണ് വരുന്നത്. 01:37 AM, ഏപ്രില്‍ 26-ന് ആരംഭിക്കുന്നു. 12:47 AM, ഏപ്രില്‍ 27-ന് അവസാനിക്കുന്നു.

മോഹിനി ഏകാദശി

2022 മെയ് 12, വ്യാഴാഴ്ചയാണ് വരുന്നത്. 07:31 PM, മെയ് 11-നാണ് ആരംഭിക്കുന്നത്. 06:51 PM, മെയ് 12-നാണ് അവസാനിക്കുന്നത്.

അപാര ഏകാദശി

2022 മെയ് 26, വ്യാഴാഴ്ചയാണ് വരുന്നത്. 10:32 AM, മെയ് 25-നാണ് വരുന്നത്. 10:54 AM, മെയ് 26-നാണ് അവസാനിക്കുന്നത്.

നിര്‍ജല ഏകാദശി

ജൂണ്‍ 10, 2022, വെള്ളിയാഴ്ചയാണ് വരുന്നത്. 07:25 AM, ജൂണ്‍ 10-നാണ് ആരംഭിക്കുന്നത്. 05:45 AM, ജൂണ്‍ 11-നാണ് അവസാനിക്കുന്നത്.

ഗൗന നിര്‍ജാല ഏകാദശി, വൈഷ്ണവ നിര്‍ജാല ഏകാദശി

ജൂണ്‍ 11, 2022, ശനിയാഴ്ചയാണ് വരുന്നത്. 07:25 AM, ജൂണ്‍ 10-നാണ് ആരംഭിക്കുന്നത്. 05:45 AM, ജൂണ്‍ 11-നാണ് അവസാനിക്കുന്നത്.

Ekadashi 2022 Dates,

യോഗിനി ഏകാദശി

ജൂണ്‍ 24, 2022, വെള്ളിയാഴ്ചയാണ് വരുന്നത്. 09:41 PM, ജൂണ്‍ 23-നാണ് ആരംഭിക്കുന്നത്. 11:12 PM, ജൂണ്‍ 24-നാണ് അവസാനിക്കുന്നത്.

ദേവശയനി ഏകാദശി

2022 ജൂലൈ 10, ഞായറാഴ്ചയാണ് വരുന്നത്. 04:39 PM, ജൂലൈ 09-നാണ് ആരംഭിക്കുന്നത്. 02:13 PM, ജൂലൈ 10-നാണ് അവസാനിക്കുന്നത്.

കാമിക ഏകാദശി

2022 ജൂലൈ 24, ഞായറാഴ്ചയാണ് വരുന്നത്. 11:27 AM, ജൂലൈ 23-നാണ് ആരംഭിക്കുന്നത്. 01:45 PM, ജൂലൈ 24-നാണ് അവസാനിക്കുന്നത്.

ശ്രാവണ പുത്രദ ഏകാദശി

ധനു രാശിയിലെ ശുക്രജ്വലനം ജനുവരി 4ന് 12 രാശിയിലേയും മാറ്റംധനു രാശിയിലെ ശുക്രജ്വലനം ജനുവരി 4ന് 12 രാശിയിലേയും മാറ്റം

2022 ഓഗസ്റ്റ് 8, തിങ്കളാഴ്ചയാണ് വരുന്നത്. 11:50 PM, ഓഗസ്റ്റ് 07-നാണ് ആരംഭിക്കുന്നത്. 09:00 PM, ഓഗസ്റ്റ് 08നാണ് അവസാനിക്കുന്നത്.

അജ ഏകാദശി

2022 ഓഗസ്റ്റ് 23, ചൊവ്വാഴ്ചയാണ് വരുന്നത്. 03:35 AM, ഓഗസ്റ്റ് 22-നാണ് ആരംഭിക്കുന്നത്. 06:06 AM, ഓഗസ്റ്റ് 23-നാണ് അവസാനിക്കുന്നത്.

പാര്‍ശ്വ ഏകാദശി

സെപ്റ്റംബര്‍ 6, 2022, ചൊവ്വാഴ്ചയാണ് വരുന്നത്. 05:54 AM, സെപ്തംബര്‍ 06-നാണ് ആരംഭിക്കുന്നത്. 03:04 AM, സെപ്തംബര്‍ 07-നാണ് അവസാനിക്കുന്നത്.

വൈഷ്ണവ പാര്‍ശ്വ ഏകാദശി

2022 സെപ്റ്റംബര്‍ 7, ബുധനാഴ്ചയാണ് വരുന്നത്. 05:54 AM, സെപ്തംബര്‍ 06-നാണ് ആരംഭിക്കുന്നത്. 03:04 AM, സെപ്തംബര്‍ 07 അവസാനിക്കുന്നത്.

ഇന്ദിരാ ഏകാദശി

2022 സെപ്റ്റംബര്‍ 21, ബുധനാഴ്ചയാണ് വരുന്നത്. 09:26 PM, സെപ്തംബര്‍ 20-നാണ് ആരംഭിക്കുന്നത്. 11:34 PM, സെപ്തംബര്‍ 21-നാണ് അവസാനിക്കുന്നത്.

പാപാംകുശ ഏകാദശി

2022 ഒക്ടോബര്‍ 6, വ്യാഴാഴ്ചയാണ് വരുന്നത്. 12:00 PM, ഒക്ടോബര്‍ 05-നാണ് ആരംഭിക്കുന്നത്. 09:40 AM, Oct 06 അവസാനിക്കുന്നു.

രാമ ഏകാദശി

2022 ഒക്ടോബര്‍ 21, വെള്ളിയാഴ്ചയാണ് വരുന്നത്. 04:04 PM, ഒക്ടോബര്‍ 20നാണ് ആരംഭിക്കുന്നത്. 05:22 PM, ഒക്ടോബര്‍ 21-നാണ് അവസാനിക്കുന്നത്.

ദേവുദ്ധാന ഏകാദശി

നവംബര്‍ 4, 2022, വെള്ളിയാഴ്ചയാണ് വരുന്നത്. 07:30 PM, നവംബര്‍ 03-നാണ് ആരംഭിക്കുന്നത്. 06:08 PM, നവംബര്‍ 04-നാണ് അവസാനിക്കുന്നത്.

ഉത്പന്ന ഏകാദശി

2022 നവംബര്‍ 20, ഞായറാഴ്ചയാണ് വരുന്നത്. 10:29 AM, നവംബര്‍ 19-നാണ് ആരംഭിക്കുന്നത്. 10:41 AM, നവംബര്‍ 20-നാണ് അവസാനിക്കുന്നത്.

മോക്ഷദ ഏകാദശി

ഡിസംബര്‍ 3, 2022, ശനിയാഴ്ചയാണ് വരുന്നത്. 05:39 AM, ഡിസംബര്‍ 03-നാണ് ആരംഭിക്കുന്നത്. 05:34 AM, ഡിസംബര്‍ 04-നാണ് അവസാനിക്കുന്നത്.

വൈഷ്ണവ മോക്ഷദ ഏകാദശി, ഗുരുവായൂര്‍ ഏകാദശി

2022 ഡിസംബര്‍ 4, ഞായറാഴ്ചയാണ് വരുന്നത്. 05:39 AM, ഡിസംബര്‍ 03 നാണ് ആരംഭിക്കുന്നത്. 05:34 AM, ഡിസംബര്‍ 04-നാണ് അവസാനിക്കുന്നത്.

സഫല ഏകാദശി

2022 ഡിസംബര്‍ 19, തിങ്കളാഴ്ചയാണ് വരുന്നത്. 03:32 AM, ഡിസംബര്‍ 19-നാണ് ആരംഭിക്കുന്നത്. 02:32 AM, ഡിസംബര്‍ 20-നാണ് അവസാനിക്കുന്നത്.

English summary

Ekadashi 2022 Dates, Timings, Rituals And Significance In Malayalam

Here in this article we are sharing the date, timing, rituals and significance of Ekadashi in malayalam. Take a look.
Story first published: Tuesday, January 4, 2022, 16:06 [IST]
X
Desktop Bottom Promotion