For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മാസം 27 നക്ഷത്രത്തിന്റേയും ജന്മദോഷത്തിന് സമ്പൂര്‍ണ പരിഹാരം

|

ജന്മനക്ഷത്രങ്ങളില്‍ 27 നക്ഷത്രക്കാരും ഓരോ മാസവും ദോഷപരിഹാരത്തിനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇവയില്‍ അനുഷ്ഠിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല വിധത്തിലുള്ള കാര്യങ്ങളും ഉണ്ട്. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഉപാസന മൂര്‍ത്തിയാണ് ഉള്ളത്. ഗുണവര്‍ദ്ധനവിനും ഐശ്വര്യത്തിനും അനുകൂല ഫലങ്ങള്‍ക്കും വേണ്ടി ഓരോ നക്ഷത്രക്കാരും ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദോഷ പരിഹാരം ഓരോ തരത്തിലാണ് നിങ്ങളുടെ നക്ഷത്രത്തില്‍ പാലിക്കേണ്ടത്.

Dosha Remedy In June 2021 Based On Birth Stars

ശനിയുടെ രാശിമാറ്റം 27 നക്ഷത്രക്കാരുടേയും ജീവിതത്തിലുണ്ടാക്കും മാറ്റംശനിയുടെ രാശിമാറ്റം 27 നക്ഷത്രക്കാരുടേയും ജീവിതത്തിലുണ്ടാക്കും മാറ്റം

ജന്മനക്ഷത്രദോഷവും അതിനുള്ള പരിഹാരവും ജൂണ്‍ മാസത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. 27 നക്ഷത്രക്കാരില്‍ കര്‍മ്മം കൊണ്ടും ജന്മം കൊണ്ടും ദോഷം വരുന്ന ചിലരുണ്ട്. ഇവരെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിനായി വീട്ടില്‍ വിഷ്ണു ഭജനം നടത്തുക. ഇത് കൂടാതെ വീട്ടിലിരുന്ന് തന്നെ ഭഗവതപാരായണം സ്വയംചെയ്യക. ജന്മനക്ഷത്ര ദിനത്തില്‍ ഒരുനേരം ഉപവസിച്ച് ലക്ഷ്മീ നാരായണ മൂര്‍ത്തിയെ പ്രാര്‍ത്ഥിക്കുക.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിനായി അനുഷ്ഠിക്കേണ്ട ചടങ്ങുകള്‍ ഇതെല്ലാമാണ്. അതിനായി വീട്ടിലിരുന്ന് സുബ്രമണ്യസ്വാമിയെ ഭജിക്കുക. ഇതോടൊപ്പം ആഴ്ചയില്‍ ചൊവ്വാഴ്ച്ചകളില്‍ തൃമധഉരം സുബ്രഹ്മണ്യ സ്വാമിക്ക് നേദിക്കാവുന്നതാണ്. ഇതോടൊപ്പം വീട്ടില്‍ അഷ്ടോത്തരനാമം ജപിക്കുക.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ മാസം ശനിയുടെയും രാഹുവിന്റേയും ദോഷസമയമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഹനുമദ് ഭജനം നടത്തുക. കൂടാതെ ജന്മനക്ഷത്രദിനത്തില്‍ ഹനുമാന്‍ സ്വാമിയേ വണങ്ങി അവല്‍ നിവേദ്യം അര്‍പ്പിക്കുക. ഇതോടൊപ്പം വീട്ടില്‍ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ മാസം രാഹു കേതു ദോഷങ്ങള്‍ അനുഭവത്തില്‍ വരുന്ന കാലമാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി ശിവഭജനം മുടങ്ങാതെ ചെയ്യുക. ശിവനെ കിരാതമൂര്‍ത്തിയായി സങ്കല്‍പ്പിച്ച് ദിനവും പ്രാര്‍ഥിക്കുക. വീട്ടില്‍ ശിവാഷ്ടോത്തര ജപം നടത്തുക .

മകയിരം:

മകയിരം:

മകയിരം നക്ഷത്രക്കാര്‍ ദോഷ പരിഹാരത്തിനായി ദിവസവും ശ്രീകൃഷ്ണ ഭജനം നടത്തുക. നിത്യേന ഭവനത്തില്‍ നാരായണീയ പാരായണം നടത്തുക. ഇതെല്ലാം ഇവരുടെ ദോഷത്തെ ഇല്ലാതാക്കി നേട്ടങ്ങളിലേക്ക് എത്തിക്കുന്നു.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ശനി ദോഷത്തിന്റെ സമയമാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് ഇവര്‍ വീട്ടില്‍ ദിവസവും ശാസ്താ ഭജനം നടത്തുക. ഇതോടൊപ്പം നിത്യേന അഷ്ടോത്തരം ജപിക്കുന്നതിന് ശ്രദ്ധിക്കണം. ക്ഷേത്രത്തില്‍ എള്ള് തിരി കത്തിച്ചുതൊഴുത്തു പ്രാര്‍ഥിക്കുക .

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ്. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി ഗണപതി ഭജനം നടത്തുക. ദിവസവും സൂര്യനുദിക്കുന്ന സമയം വീട്ടില്‍ വിളക്കു കൊളുത്തി ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുക. ജന്മനാളില്‍ ഗണപതിക്ക് കല്‍ക്കണ്ടം നെയ്യ് ഇവ സമര്‍പ്പിച്ചു പ്രാര്‍ഥിക്കുക.

 പൂയം

പൂയം

പൂയ്യം നക്ഷത്രക്കാര്‍ ദോഷ ശമനത്തിനായി ദേവീ ഭജനം നിത്യേന ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം നിത്യേന വീട്ടില്‍ പാരായണം ചെയ്യുന്നതിലൂടെ നിങ്ങളുടെ ദോഷങ്ങള്‍ ഇല്ലാതാവുന്നു.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് ഈ മാസം ദോഷങ്ങള്‍ വര്‍ദ്ധിക്കുന്ന കാലമാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി വീട്ടില്‍ വിളക്ക് കൊളുത്തി ഭദ്രകാളി അഷ്ടകം പാരായണം ചെയ്യുക. ഇത് ദോഷനിവാരണത്തിന് സഹായിക്കുന്നു.

മകം

മകം

മകം നക്ഷത്രക്കാര്‍ക്കും ആരോഗ്യ വിഷമതകള്‍ നേരിടാവുന്ന മാസമാണ് ജൂണ്‍ മാസം. ഇവര്‍ നിത്യവും ശിവനെ പ്രാര്‍ത്ഥിക്കുക. വീട്ടില്‍ നെയ്വിളക്ക് കത്തിച്ച് ദക്ഷിണാമൂര്‍ത്തി സങ്കല്‍പ്പത്തില്‍ പ്രാര്‍ഥിക്കുക. ഇത് ദോഷപരിഹാരത്തിന് ഉത്തമമാണ്.

പൂരം

പൂരം

പൂരം നക്ഷത്രക്കാരെ ധാരാളം ധനപരമായ വിഷമതകള്‍ അലട്ടുന്ന കാലമാണ് ജൂണ്‍ മാസം. ഇവര്‍ അതുകൊണ്ട് തന്നെ മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളില്‍ വ്രതമെടുക്കുന്നതിന് ശ്രദ്ധിക്കണം. വിഷ്ണു അഷ്ടോത്തര ജപം നടത്തുക. ജന്മനാളില്‍ വിഷ്ണു സഹസ്രനാമം വായിക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാരെ തേടി ധാരാളം മാനസികമായ വിഷമതകള്‍ ഉണ്ടാവുന്ന സമയമാണ് ജൂണ്‍ മാസം. ഇവര്‍ ദിവസവും സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക. കൂടാതെ . കൂടാതെ ജന്മ നാളില്‍ ഒരുനേരം ഉപവസിച്ച് സുബ്രഹ്മണ്യ ഭജനം നടത്തുന്നതിന് ശ്രദ്ധിക്കുക.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ ദോഷ പരിഹാരത്തിനായി ഈ മാസം ശിവനെ ഭജിക്കുക. ദിവസവും കുളിച്ച് ശുദ്ധിയായി മൃത്യുംജയ മന്ത്രം ശിവാഷ്ടോത്തര ജപം ഇവ നടത്തുക. ഇത് ദോഷപരിഹാരത്തിന് സഹായിക്കുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് വളരെയധികം പ്രതിസന്ധികള്‍ അലട്ടാവുന്ന കാലമാണ്. അതുകൊണ്ട് തന്നെ ദോഷശമനത്തിനായി ധര്‍മ്മ ശാസ്താവിനെ ഭജിക്കുക. കൂടാതെ നിത്യേന ശാസ്താ അഷ്ടോത്തരം പാരായണം ചെയ്യുക.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് ആരോഗ്യ വിഷമതകള്‍ ഉണ്ടാവാം. ഇതിന് പരിഹാരമെന്നോണം വീട്ടില്‍ ദേവീ ഭജനം നടത്തുക കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ വീട്ടില്‍ നിലവിളക്കു കൊളുത്തി മഹിഷാസുരമര്‍ദിനീ സ്‌തോത്രം പാരായണം ചെയ്യുക.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാരും ഈ മാസം അല്‍പം വിഷമതകള്‍ അനുഭവിക്കുന്ന കാലമാണ് പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധികള്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി മഹാഗണപതി ഭജനം നടത്തുക. നിത്യേന ഭവനത്തില്‍ ഗണപതി അഷ്ടോത്തര ജപം നടത്തുക. ഇതെല്ലാം ദോഷപരിഹാരത്തിന് സഹായിക്കും.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ ആരോഗ്യം ശ്രദ്ധിക്കണം. ഇതിന് പരിഹാരം എന്നോണം ഹനുമദ് ഭജനം നടത്തുക. ഇത് കൂടാതെ വ്യാഴാഴ്ചകളില്‍ ഹനുമാന്‍സ്വാമിക്ക് സമര്‍പ്പിച്ച അവില്‍ , പഴം ഒരുനേരം കഴിക്കുക മത്സ്യ മാംസം കഴിക്കരുത്.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പരിക്ക് പറ്റുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നു . ഇതിന് പരിഹാരം കാണാന്‍ നിത്യേന വിഷ്ണു ഭജനം നടത്തുക. ഇതോടൊപ്പം തന്നെ അഷ്ടോത്തരം നിത്യേന വായിക്കുക. വ്യാഴാഴ്ചകളില്‍ നെയ്വിളക്ക് കത്തിച്ചുതൊഴുത്തു പ്രാര്‍ഥിക്കുക .

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് പല കാര്യത്തിലും പ്രതിബന്ധം നിലനില്‍ക്കുന്നു. കൂടാതെ ദോഷശമനത്തിനായി ദേവീ ഭജനം നിത്യവും നടത്തുക. ലളിതാസഹസ്രനാമം ചൊല്ലുക. ഇതോടൊപ്പം ദേവിയെ സ്മരിച്ച് നെയ്വിളക്ക് കൊളുത്തി പ്രാര്‍ഥിക്കുക .

പൂരാടം

പൂരാടം

ഈ നക്ഷത്രത്തിന് സാമ്പത്തിക വിഷമതകള്‍ വര്‍ദ്ധിക്കും . പരിഹാരത്തിനായി മഹാലക്ഷ്മീ ഭജനം നടത്തുക. വെള്ളിയാഴ്ചകളില്‍ നെയ്വിളക്ക് കത്തിച്ച് മഹാലക്ഷ്മീ അഷ്ടോത്തര ജപി്ക്കുക. ഗുണഫലങ്ങള്‍ ഉറപ്പായും ലഭിക്കും.

ഉത്രാടം

ഉത്രാടം

ഇവരില്‍ ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ പിടിപെടാവുന്ന കാലമാണ് . നിത്യേന ശിവഭഗവാനെ പ്രാര്‍ത്ഥിക്കുക. അഘോരമന്ത്രം ജപിപ്പിച്ച ഭസ്മം ധരിക്കുന്നത് ദോഷങ്ങള്‍ പരിഹരിക്കും.

 തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ പല പ്രശ്‌നങ്ങളും നേരിടുന്ന സമയമാണ്. ഇവര്‍ ദിവസവും ശബരിമല ശാസ്താവിനെ ഭജിക്കുക. കൂടാതെ ശനിയാഴ്ചകളില്‍ വ്രതമെടുത്ത് ശാസ്താ അഷ്ടോത്തര ജപിക്കുക

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ഈ മാസം അവിചാരിത പണച്ചെലവ് നേരിടാം. ഇത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ഇതിന് ദോഷശമനത്തിനായി ദുര്‍ഗ്ഗാ ഭജനം നടത്തുക ഇത് പരിഹാരം നല്‍കും.

 ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ചെറിയ തടസ്സം നേരിടാം. പരിഹാരത്തിനായി ദേവീ ഭജനം നടത്തുക. ഭവനത്തില്‍ ദേവീ നാമ ജപം നടത്തുക. കൂടാതെ ജന്മനാളില്‍ ദേവീ ക്ഷേത്രത്തില്‍ ജയാ ദുര്‍ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക. ഇതെല്ലാം ദോഷങ്ങളഎ ലഘൂകരിക്കും.

പൂരുരുട്ടാതി

പൂരുരുട്ടാതി

ഈ നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ധനവിനുമായി മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. വ്യാഴാഴ്ചകളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ഥിക്കണം. നെയ്വിളക്ക് കൊളുത്തുന്നതും തുളസിമാല വഴിപാട് സമര്‍പ്പിക്കുന്നതും ഉത്തമം.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാരുടെ ദോഷങ്ങളെ പരിഹരിക്കുന്നതിനായി ലക്ഷ്മീ വിനായക സങ്കല്‍പ്പത്തില്‍ പ്രാര്‍ത്ഥിക്കുക. ജന്മ നാളില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഗണപതി ഹോമം വഴിപാട് കഴിക്കുക. ഇതോടൊപ്പം തന്നെ ദിനവും വീട്ടില്‍ ഗണപതി അഷ്ടോത്തര ജപം നടത്തുക .

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ ഗുണങ്ങള്‍ക്കായി ശ്രീകൃഷ്ണ ഭജനം നടത്തുക. വ്യാഴാഴ്ച ദിനത്തില്‍ ഉപവസിച്ച് ശ്രീകൃഷ്ണസ്വാമിക്ക് വെണ്ണ ,അവല്‍ ഇവ നിവേദിക്കുകയും ഉപവാസം അവസാനിപ്പിക്കുമ്പോള്‍ അത് ഭക്ഷിക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ദോഷത്തെ ഇല്ലാതാക്കുന്നു.

English summary

Dosha Remedy In June 2021 Based On Birth Stars

Here in this article we are discussing about the dosha remedies in june 2021 based on 27 birth stars. Take a look
X
Desktop Bottom Promotion