Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരം
ഒക്ടോബര്‍ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്. ഈ മാസം നാല് ഗ്രഹങ്ങള്‍ അവയുടെ സഞ്ചാരപാത മാറും. ശുക്രന്, ബുധന്‍, സൂര്യന്, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ രാശിമാറും. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനം നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് അത് തീരുമാനിക്കുന്നു. ഒക്ടോബര്‍ മാസം 27 നക്ഷത്രത്തിനും ദോഷപരിഹാരമായി എന്താണ് ചെയ്യേണ്ടതെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)
മേടക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി മഹാവിഷ്ണുവിന് സുദര്‍ശനാര്‍ച്ചന, ഭാഗ്യസൂക്ത പുഷ്പാഞ്ജലി ശാസ്താവിന് നീരാജനം, ശിവക്ഷേത്രത്തില്‍ കൂവളാര്‍ച്ചന, പിന്‍വിളക്ക് , നാഗത്തിന് നൂറുംപാലും, ഗണപതിക്ക് കറുകമാല ഇവ ചെയ്യുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി നാഗത്തിന് പാലും മഞ്ഞള്‍ പൊടിയും നേദിക്കുക, ഭഗവതിക്ക് നെയ്യ് വിളക്ക്, കുങ്കുമാര്‍ച്ചന, ശിവന് ധാര, പിന്‍വിളക്ക് ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി എന്നിവ ചെയ്യുക.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി മഹാവിഷ്ണുവിന് തുളസിമാല, പായസം, ഹനുമാന് സ്വാമിക്ക് വെറ്റിലമാല, ശ്രീരാമ സ്വാമിക്ക് നെയ്
വിളക്ക്, ശാസ്താവിന് നീരാജനം,ശിവന് ക്ഷീരധാര, പിന് വിളക്ക് എന്നിവ ചെയ്യുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ദോഷപരിഹാരമായി ഈ മാസം ശാസ്താവിന് നീരാജനം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ശിവക്ഷേത്രത്തില്‍ കൂവളാര്‍ച്ചന, പിന് വിളക്ക് എന്നിവ ചെയ്യുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ദോഷപരിഹാരമായി മഹാവിഷ്ണുവിന് തുളസിമാല, ഗണപതിക്ക് മോദകം, നാഗത്തിന് പാലും മഞ്ഞള്‍പ്പൊടിയും നേദിക്കുക.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശാസ്താ ക്ഷേത്രത്തില്‍ എള്ള് പായസം ചെയ്ത് കാക്കക്ക് നല്‍കുക. നാഗത്തിന് നൂറും പാലും അര്‍പ്പിക്കുക.

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ പഞ്ചാമൃത അഭിക്ഷേകം, ശാസ്താവിന് നീരാജനം, നാഗത്തിന് പാലും മഞ്ഞള്‍പ്പൊടിയും നേദിക്കുക, ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി അര്‍പ്പിക്കുക.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ പഞ്ചാമൃത അഭിക്ഷേകം, ശ്രീരാമസ്വാമിക്ക് നെയ്യ് വിളക്ക്, ഹനുമാന് ദീപസ്തംഭം, വെറ്റിലമാല ഗണപതിക്ക് കറുകമാല എന്നിവ ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്)
ധനുക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശാസ്താവിന് തുളസിമാല എള്ള്തിരി, ഗണപതി ഹോമം, സുബ്രഹണ്യസ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി എന്നിവ ചെയ്യുക.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ഭദ്രകാളി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ശാസ്താവിന് എള്ളുതിരി ഇവ ചെയ്യുക.

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി മഹാവിഷ്ണുവിന് സുദര്‍ശനാര്‍ച്ചന, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ശാസ്താവിന് എള്ളുപായസം ചെയ്ത് കാക്കയ്ക്ക് നല്‍കുക. നാഗത്തിന് പാലും മഞ്ഞള്‍പ്പൊടിയും നേദിക്കുക, ഗണപതി ഹോമം, ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം എന്നിവ ചെയ്യുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, ഗണപതിക്ക് മോദകം എന്നിവ ചെയ്യുക.



Click it and Unblock the Notifications
