Just In
- 3 hrs ago
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- 5 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള് ഇപ്രകാരം
- 5 hrs ago
ജനുവരി 30-ഫെബ്രുവരി 5; ഈ ആഴ്ച 12 രാശിക്കും തൊഴില്, സാമ്പത്തിക വാരഫലം
- 9 hrs ago
വീട്ടുകാരുടെ അപ്രതീക്ഷിത പിന്തുണ, സാമ്പത്തികവശം ശക്തിപ്പെടും; ഇന്നത്തെ രാശിഫലം
Don't Miss
- Sports
2000ലെ ജൂനിയര് ലോക ചാംപ്യന്മാര്, ടീം ഇന്ത്യയില് ക്ലിക്കായത് ആരൊക്കെ? നോക്കാം
- News
'ഈ ദുരുപയോഗം നോക്കിയിരിക്കില്ല'; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് രജനീകാന്ത്, വക്കീല് നോട്ടീസ്
- Movies
'നിങ്ങളെ ഇപ്പോഴും ഇഷ്ടപ്പെടാൻ കാരണം പഴയ ആ ചിരിയും സംസാരവുമാണ്'; പത്ത് വർഷം പഴക്കമുള്ള ചിത്രവുമായി പൂർണിമ!
- Automobiles
ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്ത്തി ടൊയോട്ട; കാരണം ഇതാണ്
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
കര്ക്കിടകത്തിലെ ദോഷങ്ങളകറ്റാന് 27 നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത്
കര്ക്കിടക മാസം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു മാസം തന്നെയാണ്. കര്ക്കിടകത്തിന് കള്ളക്കര്ക്കിടകം എന്നൊരു പേരു കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഈ മാസത്തില് പലരും ശുഭകാര്യങ്ങള് ഒന്നും ചെയ്യുന്നില്ല. ഒന്നാമത് കോരിച്ചൊരിയുന്ന മഴക്കാലമാണ് എന്നതാണ് സത്യം. ആയുര്വ്വേദ ചികിത്സകള്ക്കും മറ്റും ആളുകള് തിരഞ്ഞെടുക്കുന്ന മികച്ച സമയമാണ് കര്ക്കിടക മാസം.
എന്നാല് ജ്യോതിഷ പ്രകാരം കര്ക്കിടക മാസത്തിന് ചില പ്രത്യേകതകള് ഉണ്ട്. ഇവയില് ഓരോ നക്ഷത്രക്കാരും കര്ക്കിടക ദോഷത്തെ ഇല്ലാതാക്കുന്നതിനും ഗുണവര്ദ്ധനവിനും വേണ്ടി ചില ദോഷപരിഹാരങ്ങള് നമുക്ക് ചെയ്യാവുന്നതാണ്. 27 നക്ഷത്രക്കാരും ഗുണവര്ദ്ധനവിനും ദോഷപരിഹാരങ്ങള് അകറ്റുന്നതിനും വേണ്ടി ചെയ്യേണ്ടതും അനുഷ്ഠിക്കേണ്ടതുമായ ചില കാര്യങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്ത്തിക 1/4)
മേടക്കൂറില് വരുന്ന മൂന്ന് രാശിക്കാരില് ഇവര് ജന്മദോഷ പരിഹാരത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള് എന്ന് പറഞ്ഞാല് ലക്ഷഅമീ സമേതനായ മഹാവിഷ്ണുവിനെ ആരാധിക്കുക എന്നതാണ്. ഇത് കൂടാതെ ശിവക്ഷേത്ര ദര്ശനം നടത്തുകയും ഭഗവാന് ഇളനീര് ധാര, കൂവളമാല, പിന് വിളക്ക് എന്നിവ സമര്പ്പിക്കണം. ശാസ്താക്ഷേത്രത്തില് ദര്ശനം നടത്തി ശനിയാഴ്ച വ്രതം എടുക്കുന്നതിനും ശ്രദ്ധിക്കണം. ഇതിലൂടെ ദോഷങ്ങള്ക്ക് നമുക്ക് പരിഹാരം കാണാം.

ഇടവക്കൂറ് (കാര്ത്തിക 3/4 , രോഹിണി, മകയിരം 1/2)
ഇടവക്കൂറില് വരുന്ന നക്ഷത്രക്കാര് ദോഷപരിഹാരത്തിന് വേണ്ടി ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ഭഗവാന് ഇഷ്ട വഴിപാടായ നെയ്യഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കുക. ശനിയാഴ്ച വ്രതമെടുക്കുന്നതും നല്ലതാണ്. ഇത് കൂടാതെ നാഗത്തിന് നൂറും പാലും, ഹനുമാന് വടമാല, സുബ്രഹ്മണ്യ സ്വാമിക്ക് പാലഭിഷേകവും നടത്തുന്നതിന് ശ്രദ്ധിക്കണം.

മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര പുണര്തം 3/4)
മിഥുക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് അവരുടെ കര്ക്കിടക മാസ ദോഷങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണന് തൃക്കൈവെണ്ണ വഴിപാടായി നടത്തണം. ഇത് കൂടാതെ മഹാവിഷ്ണുവിന് പാല്പ്പായസവും ഭദവതിക്ക് കടുംപായസവും വഴിപാടായി നടത്തുക. ഇത് ദോഷത്തെ ഇല്ലാതാക്കി ജീവിതത്തില് പുതുവെളിച്ചം കൊണ്ട് വരുന്നു. ഗണപതി ഭഗവാന് മോദകം സമര്പ്പിക്കുന്നതിനും ശ്രദ്ധിക്കുക.

കര്ക്കടകക്കൂറ് (പുണര്തം 1/4 പൂയം , ആയില്യം)
കര്ക്കിടക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര് ദോഷ പരിഹാരത്തിന് വേണ്ടി ശനി ഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് ഇവരുട ശനിദോഷത്തെ പ്രതിരോധിക്കുകയും ജീവിതത്തില് പോസിറ്റീവ് ഫലങ്ങള് നല്കുകയും ചെയ്യുന്നു. ദോഷശാന്തിക്കായി ഇവര്ക്ക് ഓം നമ: ശിവായ മന്ത്രം 108 തവണ ജപിക്കാവുന്നതാണ്. ശിവക്ഷേത്ര ദര്ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. ഭഗവതിക്ക് കടുംപായസം വഴിപാടായി സമര്പ്പിക്കുന്നതും നല്ലതാണ്.

ചിങ്ങക്കൂറ് (മകം, പൂരം ഉത്രം 1/4)
ചിങ്ങക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണുസഹസ്രനാമം ജപിക്കാവുന്നതാണ്. ഇത് കൂടാതെ ശിവക്ഷേത്ര ദര്ഷനം നടത്തി ഭഗവാന് പിന്വിളക്ക്, ധാര എന്നിവ വഴിപാടായി സമര്പ്പിക്കണം. സുബ്രഹ്മണ്യ സ്വാമിയെ പ്രാര്ത്ഥിച്ച് നാരങ്ങ മാല വഴിപാടായി നല്കേണ്ടതാണ്.

കന്നിക്കൂറ് (ഉത്രം 3/4 അത്തം, ചിത്തിര 1/2)
കന്നിക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ദോഷ പരിഹാരം ചെയ്യുന്നതിന് വേണ്ടി ഗണപതി ഹോമം നടത്താവുന്നതാണ്. ഇവര്ക്ക് ദോഷം അതിന്റെ ഉച്ഛസ്ഥായിയില് നില്ക്കുന്ന സമയമാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് ശനിയാഴ്ച ശാസ്താക്ഷേത്രത്തില് ദര്ശനം നടത്തുകയും ശനിയാഴ്ച വ്രതം എടുക്കുകയും ചെയ്യുന്നു. നാഗങ്ങള്ക്ക് അഭിഷേകവും നൂറും പാലും സമര്പ്പിക്കുക.

തുലാക്കൂറ് (ചിത്തിര 1/2 ചോതി, വിശാഖം 3/4)
തുലാക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാരാണെങ്കില് ഇവര് ശാസ്താവിനെയാണ് ദോഷ പരിഹാരത്തിന് വേണ്ടി ആരാധിക്കേണ്ടത്. ശാസ്താവിനെ ആരാധിക്കുന്നതിനോടൊപ്പം തന്നെ നെയ്യഭിഷേകം വഴിപാടായി സമര്പ്പിക്കുക. ഇത് കൂടാതെ ഗണപതി ഹോമം, പാലഭിഷേകം, എന്നിവയും നടത്താവുന്നതാണ്. വിഷ്ണു ക്ഷേത്ര ദര്ശനം നടത്തി ഭഗവാന് പാല്പ്പായസം വ്യാഴാഴ്ച വഴിപാടായി സമര്പ്പിക്കുക.

വൃശ്ചികക്കൂറ് (വിശാഖം 1/4 അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ദോഷപരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്ശനം നടത്തുന്നതിന് ശ്രദ്ധിക്കുക. ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിന് വേണ്ടി സമയം കണ്ടെത്തുക. ശിവന് ജലധാരയും പിന് വിളക്കും വഴിപാടായി സമര്പ്പിക്കുക. ശാസ്താവിന് എള്ള് തിരി കത്തിക്കുകയും വഴിപാടായി സമര്പ്പിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില് ദോഷ പരിഹാരത്തിന് വേണ്ടി മൂന്ന് നക്ഷത്രക്കാരും ശിവക്ഷേത്ര ദര്ശനം നടത്തുക. ഇത് കൂടാതെ പിന്വിളക്ക് സമര്പ്പിക്കുകയും ചെയ്യുക. ശനിയാഴ്ച ദിവസങ്ങളില് വ്രതമനുഷ്ഠിക്കുക. വിഷ്ണുവിന് വ്യാഴാഴ്ച പാല്പ്പായസം വഴിപാട് നല്കുക. നാഗപ്രീതിക്ക് വേണ്ടി നൂറും പാലും സമര്പ്പിക്കുക.

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2)
മകരക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ഈ മാസം ജന്മദോഷ പരിഹാരം തീര്ക്കുന്നതിന് വേണ്ടി വിഷ്ണുപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കുക. കൂടാതെ കുടുംബക്ഷേത്രത്തില് ദര്ശനം നടത്തുകയും വഴിപാട് സമര്പ്പിക്കുകയും ചെയ്യുക. ശിവന് ഇളനീര് ധാരയും പിന്വിളക്കും സമര്പ്പിക്കുക. ഭഗവതിക്ക് കടും പായസം വഴിപാടായി സമര്പ്പിക്കുക.

കുംഭക്കൂറ് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി)
കുംഭക്കൂറില് വരുന്ന നക്ഷത്രക്കാര്ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇവര് അതോടൊപ്പം തന്നെ വ്യാഴാഴ്ച ദിനങ്ങളില് ലക്ഷ്മി സമേതനായ മഹാവിഷ്ണുവിന് പാല്പ്പായസം വഴിപാട് നടത്തുകയും ക്ഷേത്ര ദര്ശനം നടത്തുകയും ചെയ്യുക. സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാഭിഷേകം നടത്തുന്നതും ദോഷപരിഹാരത്തിന് മികച്ചതാണ്.

മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി)
മീനക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്ശനം നടത്താവുന്നതാണ്. അത് കൂടാതെ ശിവക്ഷേത്രത്തില് ദര്ശനം നടത്തി പിന് വിളക്ക് വഴിപാടായി സമര്പ്പിക്കണം. ശനിയാഴ്ച ദിനങ്ങളില് വ്രതമെടുത്ത് ശാസ്താക്ഷേത്ര ദര്ശനവും നീരാഞ്ജനവും അര്പ്പിക്കണം. ഭഗവതി ക്ഷേത്രത്തില് രക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കി മികച്ച ജീവിതം നല്കുന്നു.
കര്ക്കിടക
മാസം
27
നക്ഷത്രക്കാരുടേയും
ഗുണദോഷഫലങ്ങള്
നാഡീ
ദോഷം
നിസ്സാരമല്ല:
വിവാഹ
ശേഷം
സന്താനഭാഗ്യത്തെ
വരെ
ബാധിക്കും