Just In
- 49 min ago
മുടിയുടെ ആരോഗ്യത്തെ പൂര്വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാം
- 1 hr ago
ചാണക്യനീതി; ഭാര്യയോട് അബദ്ധത്തില് പോലും ഈ 4 കാര്യങ്ങള് പറയരുത്, ഭര്ത്താക്കന്മാര് ശ്രദ്ധിക്കണം
- 2 hrs ago
ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്
- 3 hrs ago
മഹാശിവരാത്രി, ജയ ഏകാദശി; 2023 ഫെബ്രുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
Don't Miss
- News
ജമ്മു കശ്മീരിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വീഴ്ച, ഭാരത് ജോഡോ യാത്ര നിര്ത്തി വെച്ചു
- Sports
പൃഥ്വി പ്രതിഭ, പക്ഷെ ബാറ്റിങ്ങില് ഒരു പ്രശ്നമുണ്ട്-അഭിപ്രായപ്പെട്ട് സല്മാന് ബട്ട്
- Movies
ഇയാളെക്കാളും നല്ലൊരാളെ ഭര്ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്ക്കും തോന്നുന്നതാണെന്ന് ഡിംപിള്
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില് അങ്കത്തട്ടുണര്ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- Finance
കെട്ടിടവും 20,000 രൂപയും ഉണ്ടെങ്കില് സര്ക്കാര് ഫ്രാഞ്ചൈസി തുടങ്ങാം; ചുരുങ്ങിയ ചെലവില് ഇതാ 4 ഫ്രാഞ്ചൈസികൾ
- Travel
അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം
ഗുണവര്ദ്ധനവിനും അനുകൂലഫലത്തിനും 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
ഡിസംബര് മാസം നിരവധി ഗ്രഹമാറ്റങ്ങളും ആഘോഷങ്ങളും എല്ലാം വരുന്ന ഒരു മാസമാണ്. മാത്രമല്ല 2022-ലെ അവസാന മാസം കൂടിയാണ് ഇത്. കഴിഞ്ഞ ഗുരുവായൂര് ഏകാദശി, ചക്കുളത്ത് കാവ് പൊങ്കാല, കാര്ത്തിക ദീപം എന്നിവയെല്ലാം കൂടി വരുന്ന ഒരു മാസമാണ് ഡിസംബര് മാസം. ഇന്നാണ് കാര്ത്തിക ദീപം.
വിഷ്ണുഭഗവാനെ ലക്ഷ്മീ ദേവി വരനായി സ്വീകരിച്ചത് കാര്ത്തികദിനത്തിലാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം ഉണ്ട് ഈ സമയത്തിന്. ഈ ആഴ്ചയില് അശ്വതി മുതല് രേവതി വരെയുള്ള എല്ലാ നക്ഷത്രക്കാരും അവരുടെ ജന്മദോഷ പരിഹാരത്തിന് വേണ്ടി ചിലത് അനുഷ്ഠിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി കാര്ത്തിക 1/4)
ഇവര്ക്ക് ആരോഗ്യ പ്രശ്നങ്ങള് ചെറിയ തോതില് ബാധിക്കുന്ന ഒരു സമയമാണ്. ഇത്തരം പ്രശ്നങ്ങളെ മറികടക്കുന്നതിനും ജീവിതത്തില് ഐശ്വര്യവും സന്തോഷവും നിറക്കുന്നതിനും വേണ്ടി സര്പ്പപ്രീതി ഉത്തമമാണ്. സര്പ്പ പ്രീതിക്ക് വേണ്ടി നൂറു പാലും വഴിപാടായി നടത്തി പ്രാര്ത്ഥിക്കണം. ഇത് കൂടാതെ വ്യാഴാഴ്ച ദിനത്തില് വിഷ്ണുവിന് പാല്പ്പായസം വഴിപാടായി സമര്പ്പിക്കുകയും വേണം.

ഇടവക്കൂറ് (കാര്ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് അവരുടെ ദോഷഫലങ്ങളെ അകറ്റുന്നതിന് വേണ്ടി വിഷ്ണുഭഗവാനെ പ്രാര്ത്ഥിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില് ചെറിയ പ്രതിസന്ധികള് ഇവര്ക്കുണ്ടാവുന്നു. വിഷ്ണുപ്രീതി നേടുന്നതിന് വേണ്ടി ഓം നമോ നാരായണായ എന്ന മന്ത്രം ജപിക്കുകയും വിഷ്ണു ക്ഷേത്ര ദര്ശനം നടത്തുകയും ചെയ്യുക. വ്യാഴാഴ്ച ദിനത്തില് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് വ്രതമെടുക്കുന്നതും നല്ലതാണ്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്തം 3/4)
മിഥുനക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് വലിയ പ്രതിസന്ധികള് ഇല്ലാതെ പോവുന്ന മാസമായിരിക്കും. എങ്കിലും ശനിയുടെ ചില ദോഷഫലങ്ങള് ഇവരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ഓം ഘ്രൂം നമ: പരായ ഗോപ്േ്രത എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശനിയുടെ ദോഷഫലത്തെ ഇല്ലാതാക്കുകയും ജീവിതത്തില് ഉയര്ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

കര്ക്കിടകക്കൂറ് (പുണര്തം, 1/4, പൂയ്യം, ആയില്യം)
ഇവര്ക്ക് ജന്മദോഷം തീര്ക്കുന്നതിനും ഗുണവര്ദ്ധനവിനുമായി ഈ മാസം പ്രാര്ത്ഥിക്കേണ്ടത് ഹനുമാന് സ്വാമിയെയാണ്. ഓം ഹം ഹനുമതേ നമ: എന്ന മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളെ പല പ്രശ്നങ്ങളില് നിന്നും രക്ഷിക്കുകയും ജീവിതത്തില് ഐശ്വര്യം നിറക്കുകയും ചെയ്യുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറില് വരുന്ന നക്ഷത്രക്കാര്ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങള് ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും ഒൗ്യോഗികമായുണ്ടാവുന്ന ഉയര്ച്ച താഴ്ചകള് നിങ്ങളെ തളര്ത്തുന്നു. മമനോവീര്യം ഇല്ലാതാവുകയും ചെയ്യുന്നു. ഇതിനെയെല്ലാം പരിഹരിക്കുന്നതിനും ദോഷപരിഹാരത്തിനും വേണ്ടി നമുക്ക് ഭഗവാന് ശിവനെ ആരാധിക്കാവുന്നതാണ്. ദിനവും ഓം നമ:ശിവായ ജപിക്കുകയും ശിവക്ഷേത്ര ദര്ശനം നടത്തുകയും ചെയ്യുക. കൂടാതെ ഭഗവാന് ധാരയും പിന്വിളക്കും വഴിപാടായി സമര്പ്പിക്കുകയും ചെയ്യുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി സര്പ്പപ്രീതി വരുത്തേണ്ടത് അത്യാവശ്യമാണ്. ഇവര്ക്ക് സര്പ്പ പ്രീതിക്ക് വേണ്ടിയുള്ള വഴിപാട് നടത്തുന്നതിനന് ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ ഭുമിസംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള് പ്രതിസന്ധികള് എന്നിവ ഇല്ലാതതാവുന്നു. കുടുംബത്തെ ബാധിച്ചിരിക്കുന്ന ദോഷങ്ങളേയും ഇല്ലാതാക്കാന് സാധിക്കുന്നു. പാലും നൂറും വഴിപാടായി സമര്പ്പിക്കുന്നത് നല്ലതാണ്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാക്കൂറില് വരുന്നവര്ക്ക് ജന്മദോഷ പരിഹാരം നീക്കുന്നതിനും ഗുണവര്ദ്ധനവിനും വേണ്ടി ദേവി ദുര്ഗ്ഗയേയാണ് ആരാധിക്കേണ്ടത്. ഇവര് നിത്യവും ഓം ദും ദുര്ഗ്ഗൈ നമ: എന്ന് മന്ത്രം ജപിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുകയും ഗുണവര്ദ്ധനവിനും ദോഷഫലങ്ങള് കുറക്കുന്നതിനും സഹായിക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖം 1/4 , അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്ക്ക് സാമ്പത്തിക പ്രശ്നങ്ങള് വര്ദ്ധിക്കുന്ന ഒരു സമയമാണ്. ഇവര്ക്ക് ഗുണവര്ദ്ധനവിനും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ട് ഓം വചത്ഭുവേ നമ: എന്ന മന്ത്രം ആണ് ജപിക്കേണ്ടത്, സുബ്രഹ്മണ്യ സ്വാമിയെ പ്രാര്ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങളുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്ക്കും പരിഹാരം കാണാം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്കും അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. ജന്മനക്ഷത്ര ദിനത്തില് വിഷ്ണുക്ഷേത്ര ദര്ശനം നടത്തുകയും ഓം നമോ നാരായണായ എന്ന മന്ത്രം ജപിക്കുകയും ചെയ്യുക. ജോലിയിലെ തടസ്സങ്ങളും മറ്റും നീക്കുന്നതിനും ജീവിതത്തില് അനുകൂലഫലങ്ങള് നല്കുന്നതിനും വിഷ്ണുഭഗവാന്റെ അനുഗ്രഹം നിങ്ങള്ക്കുണ്ടാവുന്നു.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണവര്ദ്ധനവിനും വേണ്ടി ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഇതിലൂടെ ദോഷഫലങ്ങള്ക്ക് പരിഹാരം കാണുകയും ശനിദോഷം അകലുകയും ചെയ്യുന്നു. ഇത് കൂടാതെ ശനിയാഴ്ച വ്രതം എടുക്കുന്നതും ശാസാതാവിനെ പൂജിക്കുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ദോഷഫലങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കാവുന്നതാണ്. ഇവര് ഭഗവാന് ശിവനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ഇവര് ഓം നമ: ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ജപിക്കേണ്ടതാണ്. ഇത് നിങ്ങള്ക്ക് ജീവിതത്തില് ഐശ്വര്യവും സന്തോഷവും നിറക്കുന്നു. ശിവന് കൂവള മാല ചാര്ത്തുന്നതും അത്യുത്തമമാണ്. പിന്വിളക്ക് കൊളുത്തുന്നത് നിങ്ങളുടെ എല്ലാ ദോഷങ്ങളെയും ഇല്ലാതാക്കുന്നു.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ജോലിയില് പലപ്പോഴും ഇവര്ക്ക് തടസ്സം നേരിടുന്നു. ശാരീരികാധ്വാനം കൂടിയ ജോലിയാണെങ്കില് ഇവര്ക്ക് മാറി നില്ക്കേണ്ടതായി വരുന്നു. ഈ തടസ്സങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിനും ജീവിതത്തില് നിന്ന് വിഘ്നങ്ങളും ദോഷങ്ങളും ഒഴിഞ്ഞ് പോവുന്നതിനും ഗണപതിഭഗവാനെ ആരാധിക്കണം. ദിനവും ഓം ഗം ഗണപതയേ നമ: എന്ന മന്ത്രം ജപിക്കുക. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ അകറ്റി ഗുണവര്ദ്ധനവിന് കാരണമാകുന്നു.
തൃക്കാര്ത്തികയില്
അഷ്ടദളദീപം
അത്യുത്തമം:
അറിയാം
ഓരോ
വിളക്കിന്റേയും
പ്രാധാന്യം
27
നക്ഷത്രക്കാരില്
അത്യുത്തമം
ഈ
നക്ഷത്രം:
2023-ലെ
സമ്പൂര്ണ
ഗുണദോഷങ്ങള്
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.