For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താമരത്തിരി വെള്ളിയാഴ്ച, ലക്ഷ്മീ കടാക്ഷവും ധനവും

താമരത്തിരി വെള്ളിയാഴ്ച, ലക്ഷ്മീ കടാക്ഷവും ധനവും

|

നമ്മുടെ വിശ്വാസങ്ങളനുസരിച്ച് ലക്ഷ്മീദേവിയാണ് ഐശ്വര്യ ദേവതയെന്നതാണ് സങ്കല്‍പം. ധനത്തിന്റെ ദേവതയും സമ്പല്‍ സമൃദ്ധിയുടെ ദേവതാരൂപവുമെല്ലാം ലക്ഷ്മി തന്നെയാണ്. ലക്ഷ്മീ ദേവിയുടെ കടാക്ഷം ലഭിച്ചാല്‍ സര്‍വ്വൈശ്വര്യങ്ങളും വരുമെന്നാണു വിശ്വാസവും.

ലക്ഷ്മീദേവിയ്ക്കായി ആഴ്ചയില്‍ നീക്കി വച്ചിരിയ്ക്കുന്ന ഒരു പ്രധാനപ്പെട്ട ദിവസമാണ് വെള്ളിയാഴ്ച. വെള്ളിയാഴ്ച അനുഷ്ഠിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകാന്‍ സഹായിക്കുമെന്നു വേണം, പറയാന്‍. ഇതെക്കുറിച്ചറിയൂ,

താമരത്തിരി

താമരത്തിരി

താമര മഹാലക്ഷ്മിയുടെ പ്രിയ പുഷ്പമാണ്. താമരപ്പൂവിലാണ് ദേവിയിരിയ്ക്കുന്നതെന്നു പറയാം. ഇതു കൊണ്ടു തന്നെ താമരപ്പൂവിന്റെ തണ്ടില്‍ നിന്നും ഉണ്ടാക്കുന്ന തിരി വെള്ളിയാഴ്ച ദിവസം നെയ്യില്‍ തെളിയ്ക്കുന്നത് നല്ലതാണ്. ഒന്‍പതു തിരികള്‍ മണ്‍ചിരാതില്‍ നെയ്യൊഴിച്ചു തെളിയിക്കുന്നതു ഗുണം ചെയ്യും. ഇത് ധനവും വസ്തു ഭാഗ്യവുമെല്ലാം നല്‍കുമെന്നാണ് വിശ്വാസം.

പാല്‍പായസമുണ്ടാ

പാല്‍പായസമുണ്ടാ

വെള്ളിയാഴ്ച ദിവസങ്ങളില്‍ വെളുത്ത ചോറില്‍ മധുരം ചേര്‍ത്ത്, അല്ലെങ്കില്‍ പാല്‍പായസമുണ്ടാക്കി പശുവിന് നല്‍കുന്നത് നല്ലതാണ്. ഇത് തടസങ്ങള്‍ നീങ്ങി കാര്യ സാധ്യമുണ്ടാകാനും ധനമുണ്ടാകാനുമെല്ലാം സഹായിക്കുന്നു. പശുക്കളെ നല്ലപോലെ നോക്കുന്നത് ധാരാളം ധനം കൊണ്ടു വരുമെന്നാണ് വിശ്വാസം.

തേങ്ങ

തേങ്ങ

രണ്ടു നെയ്ത്തിരിയും താമരപ്പൂവും പാല്‍പായസവും ഒറ്റക്കണ്ണുള്ള തേങ്ങയും വെള്ളിയാഴ്ച ദിവസങ്ങളില്‍ ദേവിയ്ക്കു സമര്‍പ്പിയ്ക്കുന്നത് ഏറ്റവും ഉചിതമാണ്. ഇതു വെള്ളിയാഴ്ച മാത്രമല്ല, എല്ലാ ദിവസവും ചെയ്യാവുന്നതാണ്. സര്‍വ്വൈശ്വര്യമാണ് ഫലം.

ലക്ഷ്മീ ഗായത്രീ മന്ത്രം

ലക്ഷ്മീ ഗായത്രീ മന്ത്രം

ലക്ഷ്മീ ഗായത്രീ മന്ത്രം വെള്ളിയാഴ്ചകളിലും എല്ലാ ദിവസങ്ങളിലും 108 തവണ ഉരുക്കഴിയ്ക്കുക. ഇത് വെള്ളിയാഴ്ചകളില്‍ നിര്‍ബന്ധമായും ചെയ്യുക. ജീവിതത്തിലെ തടസങ്ങള്‍ നീങ്ങി ഐശ്വര്യം നിറയാന്‍ ഇതു സഹായിക്കും.

ദിവസവും തുളസീ പൂജ

ദിവസവും തുളസീ പൂജ

ദിവസവും തുളസീ പൂജ ചെയ്യുന്നതു നല്ലതാണ്. വെള്ളിയാഴ്ചകളില്‍ പ്രത്യേകിച്ചും. തുളസി ലക്ഷ്മീ ദേവിയ്ക്ക് പ്രിയപ്പെട്ട സസ്യമാണ്. തുളസിയ്ക്കു ദീപം തെളിയിക്കുക, തുളസിയെ വന്ദിയ്ക്കുകയും പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുക എന്നിവെല്ലാം നല്ലതാണ്. സന്ധ്യാ നേരം കഴിഞ്ഞാല്‍ തുളസിയില നുള്ളരുത്. തുളസീ വന്ദനവും പാടില്ല.

അരിപ്പൊടി

അരിപ്പൊടി

വെള്ളിയാഴ്ച ദിവസങ്ങളില്‍ അരിപ്പൊടി കൊണ്ട് മുററത്തു കോലം വരയ്ക്കാം. പൂജാമുറിയില്‍ അരിപ്പൊടി കൊണ്ട് ലക്ഷ്മീ ദേവിയുടെ കാല്‍പാദനങ്ങള്‍ വരയ്ക്കാം. ഇത് ലക്ഷ്മീ ദേവിയെ വീട്ടിലേയ്ക്കു സ്വീകരിയ്ക്കാനുള്ള ഒരു പ്രത്യേക രീതിയാണ്. ഇങ്ങനെ ചെയ്താല്‍ ഐശ്വര്യം പടി കടന്നു വരുമെന്നാണു വിശ്വാസം.

വീട്ടില്‍ വലംപിരി ശംഖു വയ്ക്കുന്നതും

വീട്ടില്‍ വലംപിരി ശംഖു വയ്ക്കുന്നതും

വീട്ടില്‍ വലംപിരി ശംഖു വയ്ക്കുന്നതും കവടി വയ്ക്കുന്നതുമെല്ലാം ലക്ഷ്മീ ദേവിയെ ആകര്‍ഷിയ്ക്കുന്ന ചില ഘടകങ്ങളാണ്. ഇതെല്ലാം വീട്ടില്‍ ഐശ്വര്യം കൊണ്ടു വരും. ശംഖില്‍ വെള്ളം നിറച്ചു വയ്ക്കാം. രാവിലേയും സന്ധ്യയ്ക്കും ശംഖൂതാം. താമര വിത്തിന്റെ മാല വയ്ക്കുന്നതും ഇതു കയ്യില്‍ പിടിച്ച് ലക്ഷ്മീ മന്ത്രം ഉച്ചരിയ്ക്കുന്നതും ഗുണം ചെയ്യും.

വെള്ളിയാഴ്ച ദിവസങ്ങളില്‍

വെള്ളിയാഴ്ച ദിവസങ്ങളില്‍

വെള്ളിയാഴ്ച ദിവസങ്ങളില്‍ വ്രതം നോറ്റ് ഉപവസിയ്ക്കുന്നതും ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കു കാരണമാകുന്നു. ഇതുപോലെ മെര്‍ക്കുറി, സില്‍വര്‍ എന്നീ ലോഹങ്ങളിലുണ്ടാക്കിയ ലക്ഷ്മീ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നതും ഏറെ നല്ലതാണ്.

സന്ധ്യാനേരത്ത്

സന്ധ്യാനേരത്ത്

സന്ധ്യാനേരത്ത് മുടി ചീകുക, അടിച്ചു വാരുക, പഠിയ്ക്കുക, ഉറങ്ങുക എന്നിവയെല്ലാം ലക്ഷ്മീ ദേവിയുടെ അപ്രിയത്തിനു കാരണമാകുമെന്നു വേണം, പറയാന്‍. ഇവ ഒഴിവാക്കുക.

English summary

Doing These Things On Friday Attracts Lakshmi Devi's Blessings

Doing These Things On A Friday Attracts Lakshmi Devi's Blessings,Read more to know about
X
Desktop Bottom Promotion