For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 ധന ധാന്യ ഭാഗ്യത്തിന് ഈ നക്ഷത്രങ്ങള്‍ വേണ്ടത്

നക്ഷത്രപ്രകാരം ചെയ്താല്‍ 2019ല്‍ ധന ധാന്യ സമൃദ്ധി

|

2019നെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിയ്ക്കുന്നവരാണ് നാം. ഈ സമയത്തു സര്‍വ ദോഷങ്ങളും തീര്‍ന്നുള്ള കാലം വരണം, സര്‍വ്വ ഭാഗ്യങ്ങളും വരണം എന്നാകും, നാം പൊതുവേ ആഗ്രഹിയ്ക്കുക.

നക്ഷത്ര ഫലം ഓരോ വര്‍ഷവും പ്രധാനപ്പെട്ടതാണ്. ചില നക്ഷത്രക്കാര്‍ക്കു ദോഷവും ചിലര്‍ക്കു നല്ലതുമാണ് ഫലം വരിക. ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ചില പ്രത്യേക വഴിപാടുകള്‍ ചെയ്താല്‍ ദോഷഫലം അകലുകലും ചെയ്യും.

2019ല്‍ ധനലാഭം ഈ നക്ഷത്രങ്ങള്‍ക്ക്2019ല്‍ ധനലാഭം ഈ നക്ഷത്രങ്ങള്‍ക്ക്

2019ല്‍ ഇത്തരം ചില ദോഷങ്ങള്‍ മാറി സര്‍വ്വൈശ്വര്യം വരാന്‍ ചെയ്യേണ്ട ചില പൂജകളെ കുറിച്ചറിയൂ, ഈ നക്ഷത്രങ്ങള്‍ ഇതു ചെയ്താല്‍ 2019ല്‍ സര്‍വ്വൈശ്വര്യമാണു ഫലം.

ഭരണി

ഭരണി

ഭരണി നക്ഷത്രങ്ങള്‍ക്ക് അഷ്ടമത്തില്‍ വ്യാഴം നില്‍ക്കുന്നതിനാല്‍ ഓം നമോ നാരായണ മന്ത്രം, മഹാവിഷ്ണു പ്രസാദം നല്ലതാണ്. വീട്ടില്‍ നാരായണീയം വായിക്കുന്നതു നല്ലതാണ്. പക്കപ്പിറന്നാളിന് വീട്ടില്‍ ഭാഗവത പാരായണം, അന്നദാനം ഏറെ സമ്പല്‍സമൃദ്ധി കൊണ്ടു വരും. സര്‍ക്കസ് സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് ഹനുമാന്‍ പ്രീണനം നല്ലതാണ്.

മകം

മകം

നുകം പോലെ കാണപ്പെടുന്ന അഞ്ചു നക്ഷത്രങ്ങളുടെ നക്ഷത്രമാണു മകം. ബുദ്ധികൂര്‍മതയുളള ഈ നക്ഷത്രത്തിന്റെ ഭഗവാന്‍ വിഷ്ണുവാണ്. ശിവക്ഷേത്രാര്‍ച്ചന, ശിവസ്‌ത്രോത്രം ചൊല്ലുക എന്നിവ നല്ലതാണ്. അഘോരാര്‍ച്ചന നല്ലതാണ്. ദോഷങ്ങള്‍ മാറിക്കിട്ടും.

പൂരം

പൂരം

പൂരം തൊട്ടിലിന്റെ കാലു പോലെയുളള നക്ഷത്രമാണ്. അതായത് പൊതുവേ ആടിക്കൊണ്ടിയിരിയ്ക്കുന്ന നക്ഷത്രം.ശിവപാര്‍വ്വതീ ക്ഷേത്ര ദര്‍ശനം നല്ലതാണ്. പ്രത്യേകിച്ചും ആല്‍പ്രദക്ഷിണം, ഉമാമഹേശ്വര അര്‍ച്ചന, പൂജ, ധാര എന്നിവ നല്ലതാണ്. പ്രത്യേകിച്ചും ദമ്പതിമാര്‍. തൊഴില്‍ മേഖലയില്‍ ശത്രുക്കള്‍ക്കു സാധ്യത കൂടുതലാണ്. ബഹളാമുഖീ ഹോമം നടത്തുന്നതും നല്ലതാണ്. ഇതിനൊപ്പം മൃത്യുഞ്ജയ ഹോമം നടത്തുന്നതും നല്ലതാണ്.

ഉത്രം

ഉത്രം

ഉത്രം രണ്ടു നക്ഷത്രങ്ങള്‍ അടങ്ങിയ ഗണമാണിത്. മഹേശ്വരനാണ് ദേവത. ജപമണിയാണ് ചിഹ്നം. മൃത്യുഞ്ജയഹോമം നടത്തുന്നതു നല്ലതാണ്. ശിവക്ഷേത്രത്തില്‍ കദളിപ്പഴം നേദിച്ച് നീലകണ്ഠത്രക്ഷരീ മന്ത്രം ജപിയ്ക്കുന്നതും പഴം കഴിയ്ക്കുന്നതും നല്ലതാണ്. ശനി വ്രതം നല്ലതാണ്.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രത്തിന് ഏറെ നല്ല സമയമാണ് 2019.ദുര്യോധന ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിയ്ക്കുന്നതും വഴിപാടുകള്‍ നടത്തുന്നതും നല്ലതാണ്. വെറ്റില, അടയ്ക്ക, പായ്ക്ക് എന്നിവയെല്ലാം വയ്ക്കാം. കൊല്ലം ജില്ലയില്‍ ഇത്തരം ഒരു ക്ഷേത്രമുണ്ട്.ദുര്‍ഗാദേവിയെ പ്രസാദിപ്പിയ്ക്കാം. പഞ്ചസൂക്തം ജപിയ്ക്കാം. തെച്ചിയല്ലാതെ ചുവന്ന പുഷ്്പം കൊണ്ടു പൂജ നല്ലതാണ്. 108 അരളിപ്പൂക്കള്‍ ദുര്‍ഗയ്ക്കു സമര്‍പ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ഗണപതിയെ പ്രസാദിപ്പിയ്ക്കുന്നതും നല്ലതാണ്. പഞ്ചപാണ്ഡവര്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ പോകാം, ഹനുമാനെ പൂജിയ്ക്കാം.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക്പൊതുവേ ഏഴര ശനി കഴിഞ്ഞ സമയമാണ്. മുരുകനെ ധ്യാനിയ്ക്കുക, ഷഷ്ഠീ വ്രതം നല്ലതാണ്. ഒരിക്കല്‍ ആയി എടുക്കുക. കുളി കഴിഞ്ഞ് ആഹാരം കഴിയ്ക്കുക. നെയ് വിളക്ക് കൊളുത്തുക എന്നിവ നല്ലതാണ്. ഇതുപോലെ മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുക. മറ്റുള്ളവരെ സഹായിക്കുക, ഗുരുവായൂര്‍ ദര്‍ശനം, അന്നദാനം,

പൂയം

പൂയം

പൂയം നക്ഷത്രം വാല്‍ക്കണ്ണാടി പോലെ കാണപ്പെടുന്ന നക്ഷത്രമാണ്. വ്യാഴം ദേവതയാണ്.ഹനുമാന്‍ ചാലിസ നല്ലതാണ്. സരസ്വതി, ലക്ഷ്മീ, ശാസ്ത്രാ അഷ്ടോത്തരം, സഹസ്രനാമം എന്നിവയെല്ലാം നല്ലതാണ്.മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രം വട്ടക്കണ്ണു പോലെ 9 നക്ഷത്രം ഒരുമിച്ചു ചേര്‍ന്ന നക്ഷത്രം. വിശാഖം ഏഴര ശനി മാറി നില്‍ക്കുന്ന അവസ്ഥയാണ്2019ല്‍. വ്യാഴാഴ്ച വ്രതം നല്ലതാണ്. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുക. മഞ്ഞപ്പട്ടില്‍ നാണയങ്ങള്‍ ശേഖരിച്ച് മഹാവിഷ്ണുവിന് സമര്‍പ്പിച്ചാല്‍ ധന ധാന്യ സമൃദ്ധിയുണ്ടാകും.

അനിഴം

അനിഴം

അനിഴം നക്ഷത്രത്തിനും ശനി സമയമാണെങ്കിലും ശനിയെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്. ശനിയ്ക്കു നീലപ്പട്ട് ചാര്‍ത്തുന്നത്, നീരഞ്ജനം വഴിപാടു നല്ലതാണ്. രണ്ടു നാളികേരത്തില്‍ കഴിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്.

പൂരോരുട്ടാതി

പൂരോരുട്ടാതി

പൂരോരുട്ടാതി രണ്ടു കൂറുകളില്‍ പെടുന്ന ഈ നക്ഷത്രത്തിന് 2019ല്‍ ഭദ്രകാളി ഉപാസന നല്ലതാണ്. ഇതുപോലെ പട്ടു സമര്‍പ്പണം. ചുവന്ന പൂക്കള്‍ സമര്‍പ്പണം. മനസിലെ ആ്ഗ്രഹങ്ങള്‍ സാധിയ്ക്കാന്‍ പറ്റിയ വര്‍ഷം എന്നു പറയാം

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് മീനക്കൂറാണ്. 9ല്‍ വ്യാഴവും 10ല്‍ കണ്ടകശനിയും. കര്‍മ സംബന്ധമായ ചെറിയ പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ വ്യാഴം അനുകൂലമായതിനാല്‍ മഹാവിഷ്ണുവിനെ പ്രസാദിപ്പിച്ചാല്‍ ഉയര്‍ച്ചയിലെത്തും. ജയദുര്‍ഗാപൂജ നടത്തുന്നതു നല്ലതാണ്.

രേവതി

രേവതി

രേവതി നക്ഷത്രങ്ങള്‍ക്ക് മീനക്കൂറാണെങ്കിലും പൊതുവേ കണ്ടകശനിയാണ്.വിഷ്ണുപ്രസാദം നല്ലതാണ്. തുളിസിയില കൊണ്ട് വിഷ്ണു, കൃഷ്ണ ഭഗവാന് സമര്‍പ്പിയ്ക്കുന്നതു നല്ലതാണ്. പാല്‍പായസ നിവേദ്യം നല്ലതാണ്.

English summary

Doing These Things Based On Birth Star To Get Prosperity In 2019

Doing These Things Based On Birth Star To Get Prosperity In 2019, Read more to know about,
X
Desktop Bottom Promotion