നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍.....

Posted By:
Subscribe to Boldsky

ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവുമെല്ലാം വരണമെന്നായിരിയ്ക്കും ഭൂരിഭാഗം പേരുടേയും ആഗ്രഹം. ഇതിനായി വഴികളേറെ നോക്കുന്നവരാണ് നാം.

ജീവിത്തില്‍ ഭാഗ്യമുണ്ടെങ്കില്‍ത്തന്നെ കാര്യങ്ങളെല്ലാം നല്ല വഴിയ്ക്കു പോകുമെന്നാണ് എല്ലാവരുടേയും വിശ്വാസവും. ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരുന്ന ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ,

സൗഭാഗ്യം കൊണ്ടുവരാനും ദുര്‍ഭാഗ്യമകറ്റാനുമുള്ള വഴികള്‍.

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

ഉണര്‍ന്നയുടന്‍ കൈത്തലങ്ങള്‍ രണ്ടു കൂട്ടിപ്പിടിച്ച് താഴെപ്പറയുന്ന മന്ത്രം ചൊല്ലുക, കരാഗ്രേ വസതി ലക്ഷ്മീ, കരമധ്യേ സരസ്വതി, കരമൂലേ തു ഗോവിന്ദ, പ്രഭാതേ കരദര്‍ശാമി.

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

പുലര്‍കാലത്തെഴുന്നേറ്റു ദേഹശുദ്ധി വരുത്തി വിളക്കു കൊളുത്തി പുഷ്പങ്ങളര്‍പ്പിച്ചു ഭഗവാനെ സ്തുതിയ്ക്കുക. കൃഷ്ണന് തുളസി സമര്‍പ്പിയ്ക്കുക.

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

ചെമ്പുപാത്രത്തില്‍ വെള്ളമെടുത്തു രാവിലെ തന്നെ സൂര്യദേവനു സമര്‍പ്പിയ്ക്കുക. ഇൗ വെള്ളത്തില്‍ ചുവന്ന പൂക്കളിട്ടാല്‍ ഏറെ നന്ന്. പിതൃക്കളെ തൃപ്തിപ്പെടുത്താനും ഇതുകൊണ്ടു സാധിയ്ക്കും.

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

ഗായത്രീമന്ത്രം പുലര്‍കാലം കിഴക്കോട്ടു തിരിഞ്ഞു ജപിയ്ക്കുന്നതു നല്ലതാണ. ഓം ഭൂര്‍ഭുവസ്വ, തത്സവിദോര്‍വരേണ്ട്യം, ഭര്‍ഗോദേവസ്യധീമഹീ, ധിയോയോനപ്രചോദയാത്.

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

പുലര്‍ച്ചെ കുളി കഴിഞ്ഞ് തുളസിയ്ക്കു സമീപം പശുവിന്‍നെയ്യില്‍ ദീപം തെളിയിക്കുന്നതും ഏറെ നല്ലതാണ്. ഇത് നെഗറ്റീവ് ഊര്‍ജം കളയും.

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

എന്നും രാവിലെ, അല്ലെങ്കില്‍ ശുഭകാര്യങ്ങള്‍ക്കു പോകുമ്പോള്‍ മുതിര്‍ന്നവരുടെ കാല്‍ തൊട്ടു വന്ദിയ്ക്കുന്നതു ഗുണം ചെയ്യും.

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

വീട്ടില്‍ ആദ്യം പാകം ചെയ്യുന്ന ഭക്ഷണം പശുവിന് നല്‍കുന്നത് നല്ലതാണ്. അല്ലെങ്കില്‍ രാവിലെ തന്നെ അല്‍പം പശുവിന് പുല്ലു നല്‍കുന്നത്.

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം നിറയാന്‍

മത്സ്യങ്ങള്‍ക്ക് അന്നമൂട്ടുന്നത് മഹാലക്ഷ്മിയെ വീട്ടില്‍ ക്ഷണിച്ചു വരുത്തും സൗഭാഗ്യങ്ങള്‍ കൊണ്ടുവരും.

English summary

Do These Things To Attract Good Luck In Your Life

Do These Things To Attract Good Luck In Your Life, Read more to know about,
Subscribe Newsletter