ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്.
നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ കൃത്യമായി പാലിച്ചാല്‍ മാത്രമേ നവഗ്രഹശാന്തി ലഭിയ്ക്കുകയുമുള്ളൂ.
നവഗ്രഹപൂജയില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
ഓരോ ഗ്രഹങ്ങളേയും പൂജിയ്ക്കുവാന്‍ പ്രത്യേക ദിവസങ്ങളും സമയങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ഏറ്റവും ഗുണകരം.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
നവഗ്രഹപൂജയ്ക്കായി അതാതു ദിവസങ്ങളില്‍ വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. വ്രതം നോല്‍ക്കുന്ന ദിവസങ്ങളില്‍ മാംസാഹാരം പൂര്‍ണമായും വര്‍ജിയ്ക്കണം.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
സെക്‌സ് സംബന്ധമായ ചിന്തകളും പ്രവൃത്തികളും നവഗ്രഹപൂജയുടെ സമയത്ത് ഉണ്ടാകരുത്. ഇത്തരം കാര്യങ്ങളുണ്ടെങ്കില്‍ ആ ദിവസം പൂജയൊഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചു സൂര്യനുദിച്ചു കഴിഞ്ഞ ശേഷം.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
നവഗ്രഹങ്ങളുടെ പൂജയ്ക്കായി എള്ളുതിരിയിട്ട നെയ്, എണ്ണവിളക്കുകള്‍ ഏറെ വിശേഷമാണ്. ഇവ കത്തിയ്ക്കുന്നത് ഗ്രഹദോഷപരിഹാരമാകുമെന്നാണ് വിശ്വാസം.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
പൂജ നടക്കുമ്പോള്‍ വിഗ്രഹത്തിനു നേരെ നോക്കണം. അല്ലെങ്കില്‍ ഗുണമുണ്ടാകില്ല. സധാരണ നാം ഭക്തിയോടെയും ബഹുമാനത്തോടെയും മുഖം കുനിച്ചു നില്‍ക്കുന്നതും കണ്ണടച്ചു നില്‍ക്കുന്നതുമെല്ലാം പതിവാണ്.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
നവഗ്രഹങ്ങള്‍ക്ക് മറ്റു പ്രധാന ദൈവങ്ങളേക്കാള്‍ പ്രാധാന്യം നല്‍കരുതെന്നാണ് നിയമം. ഇതാണ് ഇവരെയെപ്പോഴും ഉപദേവതകളായി കാണാന്‍ കാരണവും. പ്രത്യേകിച്ചു ശിവനെങ്കില്‍.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
മറ്റു ദൈവങ്ങളെ തൊഴുത ശേഷം മാത്രം നവഗ്രഹങ്ങളെ തൊഴുക. മറ്റു പൂജകള്‍ക്കു ശേഷം മാത്രം നവഗ്രഹപൂജ നടത്തുക.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
ശനിയാഴ്ച ദിവസം മാത്രം നവഗ്രഹങ്ങള്‍ക്കു ചുറ്റും ഒന്‍പതു പ്രദക്ഷിണം വയ്ക്കാം. മറ്റു ദിവസങ്ങളില്‍ ഇത്ര പ്രദക്ഷിണം പാടില്ല. മറ്റു ദിവസങ്ങളില്‍ ഒന്‍പതു പ്രദക്ഷിണം വച്ചാല്‍ ശനിദേവന്‍ ശനിയുടെ ഭാരങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്നവരുടെ മേലിടുമെന്നതാണ് വിശ്വാസം.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
മറ്റൊരാളുടെ തിരിയില്‍ നിന്നും തന്റെ തിരി കത്തിയ്ക്കരുത്. തീപ്പെട്ടിയുപയോഗിച്ചു കത്തിയ്ക്കുക.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
ശനിദേവനെ തൊഴുമ്പോഴും പൂജിയ്ക്കുമ്പോഴും ശനിദേവനു കൃത്യം വിപരീതദിശയില്‍ നില്‍ക്കരുത്.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
നവഗ്രഹപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിയ്ക്കുകയും ചെയ്യരുത്. സംസാരിയ്ക്കുകയുമരുത്, തന്നോടാണെങ്കില്‍ത്തന്നെയും.
നവഗ്രഹപൂജയില്‍ ശ്രദ്ധിയ്‌ക്കേണ്ടവ
രാഹു, കേതു ഗ്രഹങ്ങള്‍ക്കു പ്രദക്ഷിണം ഒരേ ദിശയിലല്ലാതെ എതിര്‍ദിശയിലരുത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
ഗണപതിയെ വീട്ടില് വയ്ക്കാന് വാസ്തു
തുളസി പറിക്കുന്നത് അസമയത്തെങ്കില് അപകടം
വാസ്തുപ്രകാരം ഈ മരങ്ങള് വീട്ടില് വേണ്ട അത് ദോഷം
ശിവലിംഗ പ്രതീകത്തിന്റെ യഥാര്ത്ഥമായ അര്ത്ഥം
നെറ്റിയിലെ ഈ വരകള് ആയുസ്സ് പറയും
നിങ്ങളുടെ ആത്മീയ മൃഗത്തെ എങ്ങനെ കണ്ടെത്താം?
വിവാഹതടസങ്ങള് നീങ്ങാന് ഇവ ചെയ്യൂ
ശിവനെ കുറിച്ച് നിങ്ങള് കേട്ടിട്ടില്ലാത്ത ചില ഐതീഹ്യങ്ങള്
ജനനത്തീയതി പ്രകാരം ഇതു ചെയ്താല് ധനം ഫലം
ശനി മാറാനും പണം വരാനും മയില്പ്പീലി
ദോഷം നീങ്ങി ധനം നേടാന് തേങ്ങാ വിദ്യ
കണ്ടക ശനി മാറ്റാന് എട്ട് മയില്പ്പീലി സൂക്ഷിക്കൂ
വിഷുപ്പുലരിയില് ഐശ്വര്യം തരും കാര്യങ്ങളറിയാം