For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യവും ഫലസിദ്ധിയും നേടാന്‍ 27 നക്ഷത്രക്കാരും ആരാധിക്കേണ്ട ഗണേശഭാവം

|

എല്ലാ വിഘ്‌നങ്ങളും അകറ്റുന്ന ദേവനാണ് ഗണപതിഭഗവാന്‍. ഭഗവാനെ ആരാധിക്കുമ്പോള്‍ ജീവിതത്തിലെ തടസ്സങ്ങള്‍ എല്ലാം തന്നെ മാറുന്നു. ഏത് കാര്യത്തിന് തുടക്കം കുറിക്കുമ്പോഴും ഭഗവാനെ പ്രാര്‍ത്ഥിച്ച് തുടങ്ങുന്നതാണ് നല്ലത്. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അതെല്ലാം ഭഗവാന്റെ അനുഗ്രഹത്താല്‍ ഉണ്ടാവുന്നതാണ് എന്ന് വിശ്വസിക്കുന്നവരാണ് പലരും. വിഘ്‌നേശ്വരന്‍ ആയത് കൊണ്ട് തന്നെ ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും ഭഗവാന്റെ അനുഗ്രഹമുണ്ടാവുന്നു.

Ganesha Based On Your Birth Star

എന്നാല്‍ ഗണപതിഭഗവാനെ വിവിധഭാവങ്ങളില്‍ ആരാധിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ 27 നക്ഷത്രക്കാരും ഭഗവാനെ എപ്രകാരമാണ് ആരാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. ശുഭകരമായ കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഗണപതിയെ 27 നക്ഷത്രക്കാരും അവരാരാധിക്കേണ്ട രീതിയില്‍ ആരാധിക്കേണ്ടതാണ്. അറിയാന്‍ വായിക്കൂ.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ ദ്വിമുഖ ഗണപതി ഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് ഇവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സാമ്പത്തിക മാറ്റങ്ങളും ഉണ്ടാക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സഹായിക്കുന്നു അശ്വതി നക്ഷത്രക്കാര്‍ക്ക് ദ്വിമുഖ ഗണപതി.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് സിദ്ധ ഗണപതിയെയാണ്. ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഏത് ഭാഗത്ത് നിന്നുള്ള തടസ്സവും മാറിക്കിട്ടാന്‍ ഭഗവാന്‍ അനുഗ്രഹിക്കുന്നു.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ഉച്ചിഷ്ട ഗണപതിയെയാണ്. ഭഗവാനെ ആരാധിക്കുന്നതിലൂടെ ഇവര്‍ക്ക് മനസ്സിന് ധൈര്യവും സന്തോഷവും ലഭിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും മാറിക്കിട്ടുന്നതിനും ഭഗവാന്‍ അനുഗ്രഹിക്കുന്നു.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് വിഘ്‌ന ഗണപതിയെയാണ്. രോഹിണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറുന്നതിനും ജീവിതം പോസിറ്റീവ് ആക്കുന്നതിനും സഹായിക്കുന്നുണ്ട് ഭഗവാന്റെ അനുഗ്രഹം.

മകയിരം

മകയിരം

കാര്‍ത്തിക നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ക്ഷിപ്രഗണപതിയെയാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന ഏത് തടസ്സവും മാറ്റി ജീവിതത്തില്‍ അനുഗ്രഹം വര്‍ദ്ധിപ്പിക്കുന്നതിന് ഗണപതിഭഗവാന്‍ ഇവരെ സഹായിക്കുന്നു.

 തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ഹേരംബ ഗണപതിയെയാണ്. ഭഗവാന്റെ അനുഗ്രഹം തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യം കൊണ്ട് വരുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ ലക്ഷ്മി ഗണപതിയെയാണ് ആരാധിക്കേണ്ടത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഐശ്വര്യവും സാമ്പത്തിക സുരക്ഷയും ഭഗവാന്‍ ഉറപ്പ് നല്‍കുന്നു.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ മഹാഗണപതി ഭഗവാനെയാണ് ആരാധിക്കേണ്ടത്. ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ നേട്ടങ്ങളും സ്ഥിരതയും ഉണ്ടാവുന്നു.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് വിജയ ഗണപതിയെയാണ്. ഏത് പരീക്ഷയിലും ജീവിതത്തിലും വിജയം നേടുന്നതിന് ആയില്യം നക്ഷത്രക്കാര്‍ക്ക് ഗണപതിഭഗവാനെ ആരാധിക്കാവുന്നതാണ്.

മകം

മകം

മകം നക്ഷത്രക്കാര്‍ നൃത്ത ഗണപതിയെയാണ് ആരാധിക്കേണ്ടത്. ഇവര്‍ക്ക് കലയോടും സാഹിത്യത്തോടും അല്‍പം അഭിനിവേശം കൂടുതലായിരിക്കും.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ഊര്‍ധ്വഗണപതിയെയാണ്. ഗണേശനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തടസ്സങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ ഏകാക്ഷര ഗണപതി ഭഗവാനെയാണ് ആരാധിക്കേണ്ടത്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കി അനുഗ്രഹം നേടുന്നതിന് ഉത്രം നക്ഷത്രക്കാര്‍ ഏകാക്ഷര ഗണപതിയെ ആരാധിക്കണം.

 അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ ആരാധിക്കുന്നത് വരദ ഗണപതിയെയാണ്. ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഭഗവാന്റെ അനുഗ്രഹം മൂലം ഉണ്ടാവുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ത്രയക്ഷര ഗണപതിയെയാണ്. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഭഗവാന്‍ ഈ നക്ഷത്രക്കാര്‍ക്ക് നല്‍കുന്നു.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ക്ഷിപ്ര പ്രസാദ ഗണപതിയെയാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന നല്ല മാറ്റങ്ങള്‍ക്ക് കാരണമാണ് ചോതി നക്ഷത്രക്കാര്‍ ഭഗവാനെ ആരാധിക്കുന്നതിലൂടെ ഉണ്ടാവുന്നത്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ഹരിദ്രാ ഗണപതിയെയാണ്. ഇവര്‍ക്ക് ജീവിതത്തില്‍ തോല്‍വിയുണ്ടാവുന്നില്ല എന്ന് മാത്രമല്ല പ്രതിസന്ധികളില്‍ ഇവരോടൊപ്പം ഭഗവാന്റെ അനുഗ്രഹവും ഉണ്ടാവുന്നു.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ ഏകദന്ത ഗണപതിയെയാണ് ആരാധിക്കേണ്ടത്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഭഗവാനെ ആരാധിക്കാം.

 തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ സൃഷ്ടി ഗണപതിയെയാണ് ആരാധിക്കേണ്ടത്. ജോലിയില്‍ നിന്നുണ്ടാവുന്ന തടസ്സങ്ങളെ അകറ്റി ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു.

മൂലം

മൂലം

മൂലം നക്ഷത്രത്തില്‍ ഉദ്ധാന ഗണപതിയെയാണ് ഇവര്‍ ആരാധിക്കേണ്ടത്. ഗണേശന്റെ ഈ ഭാവത്തെ ആരാധിക്കുന്നതിലൂടെ ഇവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ഋണമോചന ഗണപതിയെയാണ്. രോഗങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും ഇവരെ സംരക്ഷിക്കുന്നു.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ധൂണ്ടി ഗണപതിയെയാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ താങ്ങി നിര്‍ത്തുന്നത് ധുണ്ടി ഗണപതിയാണ്.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ ദ്വിമുഖ ഗണപതിയെയാണ് ആരാധിക്കേണ്ടത്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളുടേയും അവസാനം ഭഗവാന്‍ തീരുമാനിക്കുന്നു.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ത്രിമുഖ ഗണപതിയൊണ്. ത്രിമുഖ ഗണപതിയെ ആരാധിക്കുന്നതിലൂടെ ഇവരുടെ കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്നു.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് സിംഗ ഗണപതിയെയാണ്. ഏത് കാര്യത്തേയും ധൈര്യത്തോടേ നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് യോഗ ഗണപതിയെയാണ്. ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിഘ്‌നങ്ങളും അകറ്റുന്നതിന് സാധിക്കുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ ദുര്‍ഗാ ഗണപതിയെയാണ് ആരാധിക്കുന്നത്. ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് ഭഗവാന്റെ അനുഗ്രഹം ഇവര്‍ക്ക് കൂടിയേ തീരു.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് സങ്കടഹര ഗണപതിയെയാണ്. ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന് ഭഗവാന്‍ അനുഗ്രഹിക്കുന്നു.

കന്നി മാസം 27 നക്ഷത്രക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരംകന്നി മാസം 27 നക്ഷത്രക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം

ഗണേശ വിഗ്രഹം വാസ്തു പറയും പ്രകാരം വീട്ടില്‍ വെക്കണംഗണേശ വിഗ്രഹം വാസ്തു പറയും പ്രകാരം വീട്ടില്‍ വെക്കണം

English summary

Different Form Of Ganesha Based On Your Birth Star In Malayalam

Here in this article we are sharing the different form of Ganesha based on your birth star in malayalam. Take a look.
Story first published: Friday, September 16, 2022, 13:13 [IST]
X
Desktop Bottom Promotion