For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യദേവന്റെ അനുഗ്രഹത്താല്‍ ഭാഗ്യവും ഐശ്വര്യവും; ധനു സംക്രാന്തിയില്‍ ഈ പ്രതിവിധി

|

ജ്യോതിഷ പ്രകാരം സൂര്യനെ വളരെ ശക്തമായ ഒരു ഗ്രഹമായി കണക്കാക്കപ്പെടുന്നു. സൂര്യന്‍ അതിന്റെ സ്ഥാനം മാറുകയും ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ എല്ലാ മാസവും സംക്രാന്തി വരുന്നു. അത്തരത്തില്‍, ധനു രാശിയില്‍ സൂര്യന്‍ പ്രവേശിക്കുന്ന ദിവസമാണ് ധനു സംക്രാന്തി. ഈ വര്‍ഷം ധനു സംക്രാന്തി വരുന്നത് പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയില്‍ അതായത് ഡിസംബര്‍ 16നാണ്. ധനുര്‍ മാസത്തിന്റെ ആരംഭം കൂടിയാണ് ഇത്.

Most read: ബുദ്ധാദിത്യ യോഗം; ഡിസംബര്‍ 16 മുതല്‍ ഈ 3 രാശിക്ക് ഭാഗ്യനേട്ടങ്ങളുടെ രാജയോഗ കാലംMost read: ബുദ്ധാദിത്യ യോഗം; ഡിസംബര്‍ 16 മുതല്‍ ഈ 3 രാശിക്ക് ഭാഗ്യനേട്ടങ്ങളുടെ രാജയോഗ കാലം

2023 ജനുവരി 14 വരെ നീണ്ടുനില്‍ക്കുന്ന ധനു സംക്രാന്തിയില്‍ ഖര്‍മ്മങ്ങള്‍ ആരംഭിക്കും. സൂര്യന്‍ ധനുരാശിയിലായിരിക്കുമ്പോള്‍ മംഗളകരമായ പ്രവൃത്തികള്‍ നടത്തുന്നത് നിഷിദ്ധമാണ്. ജനുവരി 14ന് രാത്രി സൂര്യന്‍ മകരരാശിയില്‍ പ്രവേശിച്ചതിന് ശേഷം ജനുവരി 15ന് മകര സംക്രാന്തി ആഘോഷിക്കും. മംഗളകരമായ പ്രവൃത്തികളും പുനരാരംഭിക്കും. ജ്യോതിഷപ്രകാരം ഏറെ പ്രാധാന്യമുള്ള കാലമായതിനാല്‍ ധനു സംക്രാന്തി കാലയളവില്‍ നിങ്ങള്‍ക്ക് സൂര്യദേവനെ പ്രീതിപ്പെടുത്തണം. ഇതിലൂടെ നിങ്ങള്‍ക്ക് സൂര്യദേവന്റെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ ഭാഗ്യവും സന്തോഷവും ഐശ്വര്യവും കൈവരുത്താന്‍ സാധിക്കും. ധനു സംക്രാന്തിയില്‍ ഈ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കാനും സാധിക്കും. തുടര്‍ന്ന് വായിക്കൂ.

ധനു സംക്രാന്തിയുടെ പ്രാധാന്യം

ധനു സംക്രാന്തിയുടെ പ്രാധാന്യം

ഹിന്ദുമത വിശ്വാസപ്രകാരം ധനു സംക്രാന്തിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ പ്രത്യേക ദിവസം ഭക്തര്‍ സൂര്യനെ ആരാധിക്കുന്നു. സൂര്യന്‍ വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് സഞ്ചരിക്കുന്ന മാസമാണിത്. പൗഷ മാസത്തെ ഏറ്റവും പുണ്യമുള്ള മാസമായി കണക്കാക്കുന്നു. ഈ മാസം മുഴുവന്‍ മതപരവും ആത്മീയവുമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് പറയപ്പെടുന്നു. ഈ സമയം ഭക്തര്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ഗംഗ, യമുന, നര്‍മ്മദ തുടങ്ങിയ പുണ്യനദികളില്‍ മുങ്ങിക്കുളിക്കുകയും ചെയ്യുന്നു.

പുണ്യസ്‌നാനവും ദാനകര്‍മ്മവും

പുണ്യസ്‌നാനവും ദാനകര്‍മ്മവും

ധനു സംക്രാന്തി ദിനത്തില്‍ പുണ്യനദിയില്‍ സ്‌നാനം ചെയ്തശേഷം ദാനകര്‍മ്മങ്ങള്‍ ചെയ്യുക. ഈ ദിവസം ദരിദ്രര്‍ക്ക് അന്നദാനം നല്‍കുന്നതും വസ്ത്രം ദാനം ചെയ്യുന്നതും വളരെ പുണ്യമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.

Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍

മഹാമൃത്യുഞ്ജയ മന്ത്രം

മഹാമൃത്യുഞ്ജയ മന്ത്രം

ധനു സംക്രാന്തി ദിനത്തില്‍ സൂര്യദേവന് അര്‍ഘ്യം അര്‍പ്പിച്ച് ആരാധിക്കുക. ഇതുകൂടാതെ ഈ ദിവസം ശിവനെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്ത് മഹാമൃത്യുജയ മന്ത്രം ചൊല്ലുക. ഇത് നിങ്ങളുടെ ജീവിതത്തിലെ അനിഷ്ട സംഭവങ്ങള്‍ തടയുകയും പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യുന്നു.

ലക്ഷ്മീ ദേവിയെ ആരാധിക്കുക

ലക്ഷ്മീ ദേവിയെ ആരാധിക്കുക

ധനു സംക്രാന്തി ദിനത്തില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുക. അവരെ പ്രീതിപ്പെടുത്താന്‍ പൂജകള്‍ നടത്തുക. ഇതുമൂലം ലക്ഷ്മി ദേവി എപ്പോഴും നിങ്ങളുടെ വീട്ടില്‍ വസിക്കും. നിങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതി ലഭിക്കും.

Most read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താംMost read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താം

തര്‍പ്പണം ചെയ്യുക

തര്‍പ്പണം ചെയ്യുക

ധനു സംക്രാന്തി ദിനത്തില്‍ ഉപ്പ് കഴിക്കരുത്. കഴിയുമെങ്കില്‍ ഈ ദിവസം ഉപവസിക്കുക. പൂര്‍വ്വികരുടെ അനുഗ്രഹം ലഭിക്കാന്‍ തര്‍പ്പണം ചെയ്യുക. ഈ പ്രവൃത്തികളിലൂടെ നിങ്ങളുടെ ജീവിതം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായി മാറും.

ഗായത്രി മന്ത്രം

ഗായത്രി മന്ത്രം

ധനു സംക്രാന്തി ദിനത്തില്‍ കഴിയുന്നത്ര തവണ ഗായത്രി മന്ത്രം ജപിക്കുക. സാധ്യമെങ്കില്‍, ഗായത്രി മന്ത്രത്തിന്റെ ഒരു ചെറിയ ആചാരം ചെയ്യുക, അതായത് ഈ മന്ത്രം ഇരുപത്തിനാലായിരം തവണ ജപിക്കുക. ഗായത്രി മന്ത്രത്തിന് വളരെയധികം ശക്തിയുണ്ട്. അത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കും.

Most read:ഗരുഡപുരാണം പറയുന്നു; ഈ പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം ജനനം ഇങ്ങനെMost read:ഗരുഡപുരാണം പറയുന്നു; ഈ പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം ജനനം ഇങ്ങനെ

മഹാവിഷ്ണു പൂജ

മഹാവിഷ്ണു പൂജ

വിഷ്ണുഭഗവാനെ പൂജിക്കുകയും ദിവസവും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക. 'ഓം ഘ്രാണി സൂര്യയേ നമഃ' മന്ത്രം ജപിക്കുക. ഈ ദിവസം നിങ്ങളുടെ മുത്തച്ഛന്‍, പിതാവ്, അധ്യാപകന്‍, ആത്മീയ ഗുരുക്കള്‍ തുടങ്ങിയവരുടെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങുക. ദിവസവും നെറ്റിയില്‍ ചന്ദനതിലകം പുരട്ടുക.

തുളസി ആരാധന

തുളസി ആരാധന

വൈകുന്നേരം വിളക്ക് കത്തിച്ച് തുളസിയെ പൂജിക്കുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ധനു സംക്രാന്തിയില്‍ നിസ്വാര്‍ത്ഥമായ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഈ മാസത്തില്‍ ദാനകര്‍മ്മം ചെയ്യുമ്പോള്‍ അക്ഷയ പുണ്യമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

Most read:ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്Most read:ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്

വ്യാഴത്തെ ആരാധിക്കുക

വ്യാഴത്തെ ആരാധിക്കുക

ഖര്‍മ്മസമയത്ത് സൂര്യദേവന്റെ ചലനം മന്ദഗതിയിലാകുന്നു. ഈ സമയം സൂര്യന്റെ പ്രഭാവം കുറവാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ സൂര്യദേവന് വെള്ളം സമര്‍പ്പിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും വേണം. സൂര്യദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും പുരോഗതിയും ലഭിക്കും. ഖര്‍മ്മങ്ങളില്‍ വ്യാഴത്തിന്റെയും സ്വാധീനം കുറവാണ്, അതിനാല്‍ നിങ്ങള്‍ ദേവഗുരു ബൃഹസ്പതിയെ ആരാധിക്കണം. ഇങ്ങനെ ചെയ്താല്‍ ജാതകത്തില്‍ വ്യാഴത്തിന്റെ മോശം സ്ഥാനം മെച്ചപ്പെടുത്താനാകും.

Most read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളുംMost read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളും

ധനു സംക്രാന്തി വേളയില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്

ധനു സംക്രാന്തി വേളയില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്

ധനു സംക്രാന്തിയില്‍ മംഗള കര്‍മ്മങ്ങള്‍ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഈ മാസത്തില്‍ വ്യാഴ ഗ്രഹത്തിന്റെ സ്വാധീനം കുറയുകയും സൂര്യന്റെ സഞ്ചാരവും മന്ദഗതിയിലാകുകയും ചെയ്യുന്നതിനാല്‍ മംഗള കര്‍മ്മങ്ങള്‍ നടക്കില്ല. വിവാഹം, വിവാഹനിശ്ചയം, ഷേവിംഗ്, ഗൃഹപ്രവേശം തുടങ്ങിയവ ഈ സമയത്ത് ചെയ്യാന്‍ പാടില്ല. ഈ സമയം അശുഭകരമായി കണക്കാക്കപ്പെടുന്നു, അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ ഒരു പുതിയ ബിസിനസ്സോ ജോലിയോ ആരംഭിക്കരുത്.

English summary

Dhanu Sankranti 2022 Remedies To Get The Blessings Of Surya Dev in Malayalam

The time when sun enters sagittarius zodiac is known as Dhanu Sankranti. Here are some remedies to do on dhanu sankranti to get the blessings of surya dev. Take a look.
Story first published: Wednesday, December 14, 2022, 10:04 [IST]
X
Desktop Bottom Promotion