For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യദേവന്‍ അനുഗ്രഹം ചൊരിയുന്ന ധനു സംക്രാന്തി; ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും

|

ഹിന്ദുകലണ്ടര്‍ അനുസരിച്ച് എല്ലാ മാസവും സംക്രാന്തി വരുന്നുണ്ട്. ഓരോ സംക്രാന്തിക്കും അതിന്റേതായ പ്രാധാന്യവുമുണ്ട്. സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെയാണ് സംക്രാന്തി എന്ന് പറയുന്നത്. എല്ലാ വര്‍ഷവും പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയില്‍ സൂര്യദേവന്‍ ധനു രാശിയില്‍ പ്രവേശിക്കുന്നു. ഇതിനെ ധനു സംക്രാന്തി എന്ന് വിളിക്കുന്നു. എല്ലാ സംക്രാന്തികളിലും വച്ച് ധനു സംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

Most read: മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍; ത്രിഗ്രഹ യോഗം നല്‍കും ഈ 6 രാശിക്ക് അഭിവൃദ്ധിMost read: മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍; ത്രിഗ്രഹ യോഗം നല്‍കും ഈ 6 രാശിക്ക് അഭിവൃദ്ധി

ഈ വര്‍ഷം ഡിസംബര്‍ 16 വെള്ളിയാഴ്ചയാണ് ധനു സംക്രാന്തി വരുന്നത്. സംക്രാന്തി നാളില്‍ പുണ്യനദിയില്‍ കുളിക്കുന്നതും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതും നിങ്ങള്‍ക്ക് പുണ്യം നല്‍കുന്ന പ്രവൃത്തികളാണ്. ഓരോ സംക്രാന്തിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. സൂര്യന്റെ രാശിചക്രത്തിന്റെ മാറ്റം ഓരോ രാശിക്കാരെയും ബാധിക്കുന്നു, സൂര്യന്‍ ധനു രാശിയില്‍ ഇരിക്കുമ്പോള്‍ അത് വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. വര്‍ഷത്തിലെ അവസാന മാസത്തില്‍ വരുന്ന ധനു സംക്രാന്തിയുടെ ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും എങ്ങനെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ധനു സംക്രാന്തി ശുഭമുഹൂര്‍ത്തം

ധനു സംക്രാന്തി ശുഭമുഹൂര്‍ത്തം

ഡിസംബറിലെ പൗഷമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിയ്യതിയില്‍ സൂര്യന്‍ വൃശ്ചികം വിട്ട് ധനുരാശിയില്‍ പ്രവേശിക്കും.

ധനു സംക്രാന്തി - ഡിസംബര്‍ 16 - രാവിലെ 10.11

ധനു സംക്രാന്തി പുണ്യകാലം - 10:11 am - 03:46 pm (ദൈര്‍ഘ്യം - 05 മണിക്കൂര്‍ 35 മിനിറ്റ്)

ധനു സംക്രാന്തി മഹാപുണ്യകാലം - 10:11 am - 11:56 am (ദൈര്‍ഘ്യം - 01 മണിക്കൂര്‍ 45 മിനിറ്റ്)

ധനു സംക്രാന്തിയുടെ പ്രാധാന്യം

ധനു സംക്രാന്തിയുടെ പ്രാധാന്യം

സൂര്യന്‍ ഏതെങ്കിലും രാശിയില്‍ ഒരു മാസം നിലകൊള്ളുന്നു. ധനു സംക്രാന്തി മുതല്‍ ഖര്‍മ്മങ്ങള്‍ ആരംഭിക്കും. ഈ സമയത്ത് മഹാവിഷ്ണുവിനെ ആരാധിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുന്നത് നേട്ടങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം സത്യനാരായണന്റെ കഥ പറയുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. അത് ലക്ഷ്മിദേവിയെ വളരെയധികം സന്തോഷിപ്പിക്കുന്നു. ധനു സംക്രാന്തി ദിനത്തില്‍ സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് ആയുരാരോഗ്യവും ലഭിക്കുന്നു.

Most read:ഗരുഡപുരാണം പറയുന്നു; ഈ പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം ജനനം ഇങ്ങനെMost read:ഗരുഡപുരാണം പറയുന്നു; ഈ പാപങ്ങള്‍ ചെയ്താല്‍ അടുത്ത ജന്‍മം ജനനം ഇങ്ങനെ

ധനു സംക്രാന്തിയുടെ പ്രാധാന്യം

ധനു സംക്രാന്തിയുടെ പ്രാധാന്യം

ധനു സംക്രാന്തി നാളില്‍ പിതൃതര്‍പ്പണം, സ്‌നാനം മുതലായ ചടങ്ങുകള്‍ നടത്തുന്നു. ആന്ധ്രാപ്രദേശ്, ഒഡീഷ, കര്‍ണാടക, കേരളം, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ സക്രാന്തി വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. ധനു സംക്രാന്തി ദിനത്തില്‍ ഏതെങ്കിലും തരത്തിലുള്ള മംഗളകരമായ ജോലികള്‍ ചെയ്യുന്നത് വിലക്കിയിരിക്കുന്നു. പ്രത്യേകിച്ച് വിവാഹം പോലുള്ള പ്രവൃത്തികള്‍ നടത്താറില്ല. ഈ സമയം തീര്‍ത്ഥാടനത്തിന് അനുകൂലമായി കണക്കാക്കപ്പെടുന്നു.

ഈ രാശിക്കാര്‍ക്ക് നല്ലകാലം

ഈ രാശിക്കാര്‍ക്ക് നല്ലകാലം

ജ്യോതിഷ പ്രകാരം ധനു സംക്രാന്തി മീനം, കര്‍ക്കടകം, തുലാം രാശിക്കാര്‍ക്ക് അനുകൂലമാണ്. ജോലിയിലും ബിസിനസ്സിലും പുരോഗതി നേടാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും. ഈ രാശിക്കാര്‍ക്ക് ബിസിനസ്സിലും വസ്തുവകകളിലും ധാരാളം നേട്ടങ്ങള്‍ ലഭിക്കും, ഈ സമയം നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും. ഭാഗ്യം കൂടെയുണ്ടാകും. മേടം, മിഥുനം, ചിങ്ങം, വൃശ്ചികം, ധനു, കുംഭം എന്നീ രാശികളുള്ളവര്‍ക്ക് ധര്‍മ്മ സംക്രാന്തിയുടെ സമയം സമ്മിശ്രമാണ്. ഈ രാശിക്കാര്‍ക്ക് ധനലാഭം ലഭിക്കുമെങ്കിലും ചെലവുകളും വര്‍ദ്ധിക്കും.

Most read:ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്Most read:ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്

ധനു സംക്രാന്തി പൂജാവിധി

ധനു സംക്രാന്തി പൂജാവിധി

ധനു സംക്രാന്തി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റാണ് സൂര്യദേവനെ ആരാധിക്കുക. ഇതിനുശേഷം സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക. വെള്ളം, ധൂപം, പുഷ്പം മുതലായവ അര്‍പ്പിച്ച ശേഷം നിവേദ്യം അര്‍പ്പിക്കുക. സൂര്യഭഗവാന് അന്നദാനം നടത്തിയ ശേഷം ബാക്കിയുള്ളവര്‍ക്ക് പ്രസാദമായി മധുരം നല്‍കുക. സത്യനാരായണ ഭഗവാന്റെ കഥ ഈ ദിവസം പാരായണം ചെയ്യുക. വാഴയില, പഴം, വെറ്റില, തുളസി, ഡ്രൈ ഫ്രൂട്‌സ് തുടങ്ങിയവ പഴങ്ങള്‍ ഉപയോഗിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുക. ലക്ഷ്മി ദേവിയുടെയും മഹാദേവന്റെയും ബ്രഹ്‌മാവിന്റെയും ആരതിയും ഈ ദിവസം നടത്തപ്പെടുന്നു.

ധനു സംക്രാന്തി ആചാരങ്ങള്‍

ധനു സംക്രാന്തി ആചാരങ്ങള്‍

ധനു സംക്രാന്തി ദിനത്തില്‍ സൂര്യദേവനെ ആരാധിക്കുന്നത് വളരെ ശുഭകരമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ഭാവി സൂര്യനെപ്പോലെ പ്രകാശിക്കും എന്ന് പറയപ്പെടുന്നു. ധനു സംക്രാന്തി ദിനത്തില്‍ പാപങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് പുണ്യ നദികളില്‍ സ്‌നാനം ചെയ്യുന്ന ആചാരവുമുണ്ട്. ജാതകത്തില്‍ വ്യാഴം ധനുരാശിയില്‍ ഇരിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ മംഗളകരമായ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയും. ധനുസംക്രാന്തി ദിനത്തില്‍ ഗംഗാ യമുനാ സ്‌നാനം വളരെ പ്രധാനമാണ്. ഈ ദിവസം പുണ്യ നദികളില്‍ കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു. ധനു സംക്രാന്തിയില്‍ ഭക്തര്‍ ഈ നദികളില്‍ സ്‌നാനം ചെയ്യുന്നു. ജ്ഞാനത്തിനും വിവേകത്തിനും വേണ്ടി ധനു സംക്രാന്തി ദിനത്തില്‍ സൂര്യദേവനെ ആരാധിക്കുന്നു. ഈ ദിവസം ദാനം ചെയ്യുന്നതും പിതൃപൂജ ചെയ്യുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

Most read:ഈ പ്രതിമകളില്‍ ഏതെങ്കിലും ഒന്ന് വീട്ടില്‍ വയക്കൂ; ഭാഗ്യവും സമ്പത്തും വിട്ടുപോകില്ലMost read:ഈ പ്രതിമകളില്‍ ഏതെങ്കിലും ഒന്ന് വീട്ടില്‍ വയക്കൂ; ഭാഗ്യവും സമ്പത്തും വിട്ടുപോകില്ല

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ധനു സംക്രാന്തിയില്‍ ഏതെങ്കിലും തരത്തിലുള്ള മംഗളകരമായ ജോലി ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. കാരണം ധനു സംക്രാന്തി ഐശ്വര്യത്തിന് നല്ലതല്ല. ഈ സമയത്ത് വിവാഹം കഴിച്ചാല്‍ മാനസികമായി സന്തോഷമുണ്ടാകില്ലെന്നും ജീവിതത്തില്‍ ദുഖം മാത്രമേ ഉണ്ടാകൂ എന്നും പറയപ്പെടുന്നു. ഈ സമയം ഏതെങ്കിലും തരത്തിലുള്ള പുതിയ ബിസിനസ്സ് ആരംഭിക്കുന്നതും നല്ലതല്ല. വീടുകള്‍ പണിയുന്നതും വില്‍ക്കുന്നതും ശുഭകരമായി കണക്കാക്കുന്നില്ല. ചിലപ്പോള്‍ അപകട സാധ്യതകളും വര്‍ദ്ധിക്കും.

English summary

Dhanu Sankranti 2022 Date, Shubh Muhurat, Puja Vidhi and Importance in Malayalam

Dhanu Sankranti is the day when the Sun moves from Vrishchikam rashi (Scorpio Zodiac sign) to Dhanu rashi. Know more about Dhanu Sankranti 2022 Date, Shubh Muhurat, Puja Vidhi and importance.
Story first published: Tuesday, December 13, 2022, 9:23 [IST]
X
Desktop Bottom Promotion