ദേവി മന്ത്രങ്ങളുടെ അർത്ഥവും അനുഗ്രഹവും

Subscribe to Boldsky

ഈ പ്രപഞ്ചസൃഷ്ടിയുടെ അമ്മയാണ് ദുർഗാ ദേവി. തൃക്കണ്ണുമായി വസിക്കുന്ന ദേവി ഈ പ്രപഞ്ചത്തിൽ പല കാര്യങ്ങളും ചെയ്യാൻ പല രൂപത്തിലും ഭാവത്തിലും വസിക്കുന്നു. ഭൂതം, ഭാവി, വർത്തമാനം, എന്നീ മൂന്നു കാര്യങ്ങളും അമ്മ പ്രതിനിധീകരിക്കുന്നു.

h

പ്രശസ്തമായ ദേവി മന്ത്രം

"സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ"

അർത്ഥം:

മാ ദുർഗയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉത്തമവും, ലോകം മുഴുവൻ സമൃദ്ധവും സന്തോഷവും കൊണ്ട് അനുഗ്രഹിക്കാൻ കഴിയുന്ന ഒരാൾ. അമ്മയുടെ മുൻപിൽ കീഴടങ്ങുന്നവരെ അമ്മ സംരക്ഷിക്കുന്നു, പർവത രാജാവിന്റെ പുത്രിയായി മനുഷ്യ രൂപം പ്രാപിച്ചപ്പോൾ അമ്മ ഗൗരി എന്ന നാമത്തിൽ അറിയപ്പെട്ടു. നാം അമ്മയെ വണങ്ങി കൈകൂപ്പി ആരാധിക്കുന്നു.

h

ദേവി സ്തുതി

"യാ ദേവി സർവ ഭുതേശു, ശാന്തി രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, ശക്തി രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, മാതൃ രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, ബുദ്ധി രൂപേണ സങ്സ്തിതാ 'നമസ്‌തസ്യൈ, നമസ്‌തസ്യൈ, നമസ്‌തസ്യൈ നമോ നമഹ'

അർത്ഥം:

അമ്മ ദുർഗ ദേവി സർവ്വ വ്യാപിയാണ്. സർവ്വ ചരാചരങ്ങളുടെയും ചൈതന്യരോപണമാണ് അമ്മ. എല്ലാ ജീവികളിലും ശക്തിയുടെയും, സമാധാനത്തിന്റെയും, ബുദ്ധിശക്തിയുടെയും ആവിഷ്കാരമാണ് അമ്മ. എല്ലാ ഭയഭക്തിയോടുംകൂടി ഞാൻ അമ്മയെ ആരാധിക്കുന്നു. അങ്ങനെ അമ്മ സന്തോഷത്തോടും നന്മയോടും ജീവിക്കാൻ എന്നെ അനുഗ്രഹിക്കുമാറാകട്ടെ.

j

ദേവി ശക്തി മന്ത്രം

"ശരണാഗത് ദീനാർത്ഥ പരിത്രാൻ പാരായണേയ്, സർവസ്യർത്തി ഹരേ ദേവി നാരായണി നമോസ്തുതേ

സർവ്വസ്വരൂപേ സർവേശേ സർവ്വശക്തി സമന്വിതേ, ഭയേഭ്യേഹ് ത്രാഹി നോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ"

അർത്ഥം:

ദുർബലരും ദരിദ്രരുമായ ആളുകളെ സംരക്ഷിക്കുവാൻ അമ്മ എല്ലായ്പ്പോഴും ദൃഢനിശ്ചയം ചെയ്തിരുന്നു. നിങ്ങൾ അവരുടെ ദുരിതം നീക്കംചെയ്യുകയും അവരുടെ നിലനിൽപ്പിന് സന്തോഷം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ഓ, നാരായണീ, ഞാൻ നിന്നെ പ്രാർത്ഥിക്കുന്നു, എനിക്ക് ആവശ്യമുള്ളതെല്ലാം തന്നു എന്നെ അനുഗ്രഹിക്കുമാറാകണെ..

j

ദേവി മന്ത്രം എങ്ങനെ ജപിക്കാം ?

• ദേവി മന്ത്രം ജപിക്കേണ്ട ശരിയായ സമയം നിങ്ങളുടെ സൗകര്യമനുസരിച്ച് പ്രഭാതം, മദ്ധ്യാഹ്നം, സന്ധ്യാ സമയം എന്നിവയാണ്. ദിവസത്തിൽ രണ്ട് തവണ സങ്കീർത്തനം ചെയ്യുന്നത് മന്ത്രോപദേശത്തിന്റെ ശക്തി വർധിപ്പിക്കുന്നതാണ്.

• കുളിക്കുക, ചുവന്ന വസ്ത്രങ്ങൾ ധരിക്കുക, ദേവീ ചിത്രത്തിനു മുന്നിൽ ഇരിക്കുക. മന്ത്രോപദേശത്തിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കും.

• എണ്ണം നിലനിർത്താൻ താമര മുത്തുകളോ രുദ്രക്ഷമോ സ്പടിക മാലയോ ഉപയോഗിക്കുക.

• നിങ്ങളുടെ സൗകര്യമനുസരിച്ച് 108 ന്റെ ഗുണിതങ്ങൾ ആണ് മികച്ചത്. ഏതെങ്കിലും വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ ആരംഭിക്കുന്നത് ഉത്തമം. ദിവസങ്ങൾ കഴിയും തോറും മന്ത്രത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നത് നല്ലത്.

h

ദേവി മന്ത്രം ജപിക്കുന്നതിന്റെ അനുഗ്രഹങ്ങൾ

• എല്ലാ തരത്തിലുള്ള ഭീതികളും മാനസിക അസുഖങ്ങളും നീക്കം ചെയ്യുകയും ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാൻ ഒരു വ്യക്തിക്ക് കഴിയുന്നതുമായ കാഴ്ചപ്പാടിൽ വ്യക്തത നൽകുകയും ചെയ്യുന്നു.

• ശത്രുക്കളെക്കുറിച്ചും ദുഷ്ടാത്മാക്കളെക്കുറിച്ചുമുള്ള ഭയം നീക്കം ചെയ്യുകയും, വീടുകളിലും വ്യക്തികളുടെ ജീവിതത്തിലുമുള്ള സമാധാനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

• വീട്ടിൽ അനുകൂലമായ സ്പന്ദനം വർദ്ധിപ്പിക്കുകയും വീട്ടിലെ എല്ലാ ആളുകളുടെയും ജീവിതത്തിൽ സന്തോഷവും വിജയവും ഉണ്ടാക്കുകയും ചെയ്യും.

• വീടിനെ വേട്ടയാടുന്ന ദുരാചാര ശക്തികളെ തുരത്തി ഓടിക്കുകയും കുടുംബത്തിൻറെ മൊത്തത്തിലുള്ള എല്ലാ ശുഭകരമായ വികാസനവും അഭിവൃദ്ധിപ്പെടുത്തുന്നു.

• ഒരാളുടെ വഴിയിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യുകയും അയാൾ ജീവിതത്തിൽ വിജയിക്കുകയും ചെയ്യുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: life ജീവിതം
  English summary

  devi-mantra-meaning-and-benefits

  Mother Goddess Mantra can be used to get the blessings of Mother Durga and stay safe throughout life,
  Story first published: Wednesday, August 8, 2018, 9:28 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more