Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 21 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 22 hrs ago
കൊളസ്ട്രോളില്‍ വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- News
ഉണ്ണി മുകുന്ദന് മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല്‍ വിശദീകരണവുമായി സായി
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
മരണശേഷം വൈകുണ്ഠവാസം നേടിത്തരും പ്രബോധിനി ഏകാദശി; ആചാരങ്ങള്‍ ഇങ്ങനെ
ഹിന്ദുമതത്തില്‍ ഏകാദശി വ്രതത്തിന് വളരെയേറെ പ്രധാന്യമുണ്ട്. ഓരോ മാസവും വ്യത്യസ്തങ്ങളായ ഏകാദശികള്‍ വരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ദേവ പ്രബോധിനി ഏകാദശി. ഈ ദിവസമാണ് ശ്രീഹരി വിഷ്ണു നാല് മാസങ്ങള്‍ക്ക് ശേഷം യോഗ നിദ്രയില്‍ നിന്ന് ഉണര്‍ന്നതെന്ന് വിശ്വസിക്കുന്നു. ചതുര്‍മാസം അവസാനിക്കുന്നതും ദേവപ്രബോധിനി ഏകാദശി നാളിലാണ്. ഈ വര്‍ഷം ദേവപ്രബോധിനി ഏകാദശി വരുന്നത് നവംബര്‍ 4ന് വെള്ളിയാഴ്ചയാണ്. ദേവപ്രബോധിനി ഏകാദശിയുടെ പ്രാധാന്യവും ശുഭസമയവും പൂജാരീതിയും എന്താണെന്ന് നമുക്ക് നോക്കാം.
Most
read:
നവംബര്‍
മാസത്തില്‍
ഈ
5
രാശിക്ക്
കഷ്ടകാലം
പുറകേവരും

പ്രബോധിനി ഏകാദശി 2022
ഈ വര്‍ഷം നവംബര്‍ 4ന് വെള്ളിയാഴ്ചയാണ് പ്രബോധിനി ഏകാദശി വരുന്നത്. വിഷ്ണുഭക്തര് ഈ ദിവസം ഏകാദശി വ്രതം അനുഷ്ഠിക്കും. പ്രബോധിനി ഏകാദശിയില്‍ സൂര്യോദയം രാവിലെ 6.40നും സൂര്യാസ്തമയം വൈകുന്നേരം 6.03നുമാണ്. ചന്ദ്രോദയ സമയം വൈകിട്ട് 6.18നും. ജ്യോതിഷ പ്രകാരം ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് ലക്ഷ്മിദേവിയുടെയും മഹാവിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുന്നു.

പ്രബോധിനി ഏകാദശി പൂജാ രീതി
പ്രബോധിനി ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേല്ക്കുക. പ്രഭാത കൃത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മഹാവിഷ്ണുവിനെ ആരാധിക്കുക. ഇതിനായി കിഴക്ക് ദിശയില്‍ മഞ്ഞ തുണിയില്‍ ശ്രീഹരിയുടെ വിഗ്രഹം സ്ഥാപിക്കുക. എന്നിട്ട് ഭക്തിയോടെ വിഷ്ണുവിനെ ആരാധിക്കുക. നെയ്യ് വിളക്ക് കത്തിക്കുക. പൂക്കളും പഴങ്ങളും സമര്‍പ്പിക്കുക. ഓം അച്യുതായ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുക. ഏകാദശി ദിനത്തില്‍ പഴങ്ങള്‍ മാത്രം കഴിക്കുക. അടുത്ത ദിവസം ഒരു ബ്രാഹ്മണന് ഭക്ഷണം കൊടുക്കുക അല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തുകൊണ്ട് വ്രതം അവസാനിപ്പിക്കുക.
Most
read:വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്‍

ദേവപ്രബോധിനി ഏകാദശി പ്രാധാന്യം
ദേവപ്രബോധിനി ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ മോക്ഷപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം. മരണശേഷം, ആ വ്യക്തി വൈകുണ്ഠത്തിലേക്ക് പോകുന്നു. ഏകാദശിയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീകൃഷ്ണന് യുധിഷ്ടിരനോട് പറഞ്ഞിരുന്നതായി പുരാണത്തില്‍ വിവരിച്ചിട്ടുണ്ട്. ചതുര്‍മാസത്തിലെ നാലു മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കാലഘട്ടത്തില്‍ ശ്രീഹരി വിഷ്ണു നിദ്രയിലേക്ക് പോകുന്നു. ഇത് ദേവശയനി ഏകാദശിയില്‍ ആരംഭിച്ച് പ്രബോധിനി ഏകാദശി നാളില്‍ അവസാനിക്കുന്നു. ഈ ഏകാദശി ദേവുത്താന ഏകാദശി എന്ന പേരിലും അറിയപ്പെടുന്നു. പ്രബോധിനി ഏകാദശി നാളില്‍ മഹാവിഷ്ണു തുളസിയെ വിവാഹം കഴിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ ആഘോഷം വളരെ പ്രസിദ്ധമാണ്.

ആചാരങ്ങള്‍
പ്രബോധിനി ഏകാദശി നാളില്‍ വ്രതമെടുക്കുന്ന ഭക്തര്‍ പഴങ്ങള്‍ മാത്രം കഴിക്കുക. വെള്ളം കുടിക്കാം. ദോഷപ്രവൃത്തികളൊന്നും ഈ ദിവസം ചെയ്യരുത്. ആരെയും അപമാനിക്കരുത്. പുകവലി, മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. വഴക്കുണ്ടാക്കരുത്. ഒരു സാഹചര്യത്തിലും നിങ്ങളുടെ മാനസിക സന്തുലിതാവസ്ഥ കുറയാന്‍ അനുവദിക്കരുത്.
Most
read:ആത്മീയ
സന്തോഷത്തിനായി
ദിനവും
ശീലിക്കേണ്ട
കാര്യങ്ങള്‍

ഈ ദിവസം ചെയ്യേണ്ടത്
ദേവപ്രബോധിനി ഏകാദശി വ്രതവുമായി ബന്ധപ്പെട്ട ചില ആചാരങ്ങളുണ്ട്. ഈ ദിവസം ഭക്തര്‍ വിഷ്ണുവിനെ ആരാധിക്കുകയും ഈ ആചാരങ്ങള്‍ ഭക്തിപൂര്‍വ്വം പിന്തുടരുകയും ചെയ്യുന്നു. ഈ പുണ്യദിനത്തില്‍, ആളുകള്‍ അതിരാവിലെ എഴുന്നേല്ക്കുകയും ദിവസം മുഴുവന്‍ വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ ദിവസമാണ് മഹാവിഷ്ണു തുളസി ചെടിയെ വിവാഹം കഴിച്ചതെന്ന് പറയപ്പെടുന്നു. അതിരാവിലെ തന്നെ നിങ്ങള്‍ വിഷ്ണുഭഗവാന്റെയോ കൃഷ്ണന്റെയോ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണം. വീട്ടില്‍ ശ്രീ ഹരിയുടെ വിഗ്രഹത്തെ ആരാധിക്കുകയും ചന്ദനം, പുഷ്പങ്ങള്‍, പഴങ്ങള്‍ എന്നിവ സമര്‍പ്പിക്കുകയും ചെയ്യുക. വിഷ്ണു സഹസ്ത്ര മന്ത്രം ജപിക്കുക. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനുള്ള മന്ത്രമാണ്. കൂടാതെ, നിങ്ങള്‍ക്ക് യോഗ്യരായ ബ്രാഹ്മണര്‍ക്കൊപ്പം വിഷ്ണു സഹസ്ത്ര പൂജയും നടത്താം. ലക്ഷ്മി ദേവിയുടെയും വിഷ്ണുവിന്റെയും പൂജ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് മുഖം അല്ലെങ്കില്‍ പത്തൊമ്പത് മുഖ രുദ്രാക്ഷം ധരിക്കുക. ഇത് നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും നിങ്ങളുടെ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ശുഭദിനത്തില്‍ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ വസ്ത്രങ്ങള്‍, ധാന്യങ്ങള്‍, വെള്ളം നിറച്ച പാത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക.