For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Dev Deepawali 2022 : പാപമോചനത്തിനും ആഗ്രഹസാഫല്യത്തിനും ദേവ ദീപാവലി ആരാധന

|

ഹിന്ദുവിശ്വാസികള്‍ എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ പൗര്‍ണമി ദിനത്തില്‍ ദേവ ദീപാവലി ആഘോഷിക്കുന്നു. ഈ വര്‍ഷം ദേവ ദീപാവലി ഉത്സവം നവംബര്‍ 7 തിങ്കളാഴ്ച ആഘോഷിക്കും. ദീപാവലി പോലെ തന്നെ പ്രാധാന്യമുള്ള ഉത്സവമാണ് ദേവ ദീപാവലിയും. ഈ ഉത്സവത്തെ വിളക്കുകളുടെ ഉത്സവം എന്നും വിളിക്കുന്നു. ദീപാവലി കഴിഞ്ഞ് കൃത്യം 15 ദിവസം കഴിഞ്ഞാണ് ദേവ ദീപാവലി ആഘോഷിക്കുന്നത്. ഗംഗാനദിയുടെ തീരത്തുള്ള കാശിയിലാണ് ദേവ ദീപാവലി പ്രധാനമായും നടക്കുന്നത്.

Most read: ശിവന്റെയും ശനിയുടെയും അനുഗ്രഹത്തിനും സൗഭാഗ്യത്തിനും ശനി പ്രദോഷ വ്രതംMost read: ശിവന്റെയും ശനിയുടെയും അനുഗ്രഹത്തിനും സൗഭാഗ്യത്തിനും ശനി പ്രദോഷ വ്രതം

ഈ ദിവസം ദേവന്മാര്‍ പുണ്യഭൂമിയായ കാശിയില്‍ ഇറങ്ങി ദീപാവലി ആഘോഷിക്കുന്നു എന്നാണ് വിശ്വാസം. ദേവന്മാരുടെ ഈ ദീപാവലിയില്‍ വാരണാസിയിലെ ഘട്ടുകള്‍ മണ്‍വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുന്നു. ഈ ദിവസം കാശി നഗരത്തില്‍ വ്യത്യസ്തമായ ഒരു പ്രൗഢി കാണാന്‍ സാധിക്കും. ദേവ ദീപാവലി ദിവസം രാത്രിയില്‍ ഗംഗാഘട്ടിലെ കാഴ്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്. ദേവ ദീപാവലിയുടെ പ്രാധാന്യവും ആരാധനാ രീതിയും എന്തെന്ന് നമുക്ക് നോക്കാം.

ദേവ ദീപാവലി 2022

ദേവ ദീപാവലി 2022

ഹിന്ദു കലണ്ടര്‍ പ്രകാരം എല്ലാ വര്‍ഷവും കാര്‍ത്തിക പൂര്‍ണിമയില്‍ ദേവ ദീപാവലി ആഘോഷിക്കുന്നു. ഇത്തവണ കാര്‍ത്തിക പൂര്‍ണിമ നവംബര്‍ 08 നാണ്. എന്നാല്‍ 2022 ലെ അവസാന ചന്ദ്രഗ്രഹണം കാര്‍ത്തിക പൂര്‍ണിമ നാളിലാണ് വരുന്നത്. ഗ്രഹണ സമയത്ത് ആരാധനകള്‍ ശുഭകരമായി കണക്കാക്കാത്തിനാല്‍ ഈ വര്‍ഷം ദേവ ദീപാവലി നവംബര്‍ 07ന് ആഘോഷിക്കും.

ദേവ ദീപാവലി ശുഭമുഹൂര്‍ത്തം

ദേവ ദീപാവലി ശുഭമുഹൂര്‍ത്തം

നവംബര്‍ 07 ന് വൈകുന്നേരം 4:15 മുതല്‍ കാര്‍ത്തിക പൂര്‍ണിമ തിഥി ആരംഭിക്കുന്നു. ഈ തീയതി നവംബര്‍ 08 ന് വൈകുന്നേരം 4:31 ന് അവസാനിക്കും. ഉദയ തിഥി പ്രകാരം നവംബര്‍ 08 ന് ദേവ ദീപാവലി ആഘോഷിക്കണം. എന്നാല്‍ ചന്ദ്രഗ്രഹണവും പ്രദോഷകാല പൂജാ മുഹൂര്‍ത്തവും കണക്കിലെടുത്ത് നവംബര്‍ 07ന് ദേവ് ദീപാവലി ആഘോഷിക്കും. നവംബര്‍ 07ന് വൈകുന്നേരം 5.14 മുതല്‍ 7.49 വരെയാണ് പ്രദോഷകാല ആരാധനയ്ക്ക് അനുയോജ്യമായ സമയം.

Most read:വൃശ്ചികം രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ 6 രാശിക്ക് രാജയോഗ കാലംMost read:വൃശ്ചികം രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ 6 രാശിക്ക് രാജയോഗ കാലം

ദേവ ദീപാവലിയിലെ ശുഭയോഗം

ദേവ ദീപാവലിയിലെ ശുഭയോഗം

ഈ വര്‍ഷം ദേവ ദീപാവലി ദിനത്തില്‍ പല ശുഭകരമായ വിന്യാസങ്ങളും സംഭവിക്കാന്‍ പോകുന്നു. ഈ ദിവസം പുലര്‍ച്ചെ 5 മുതല്‍ 5.51 വരെയാണ് ബ്രാഹ്‌മ മുഹൂര്‍ത്തം. രാവിലെ 11.39 മുതല്‍ 12.45 വരെയാണ് അഭിജിത മുഹൂര്‍ത്തം. വൈകിട്ട് 5.15 മുതല്‍ 6.54 വരെയാണ് അമൃതകാലം. രവിയോഗം രാവിലെ 6.41 മുതല്‍ 12.37 വരെ നീണ്ടുനില്‍ക്കും. ഇതോടൊപ്പം വൈകിട്ട് 2.16 മുതല്‍ 3:1 വരെയാണ് വിജയ മുഹൂര്‍ത്തം.

ദേവ ദീപാവലിയുടെ പ്രാധാന്യം

ദേവ ദീപാവലിയുടെ പ്രാധാന്യം

ഐതിഹ്യം അനുസരിച്ച് കാര്‍ത്തിക പൂര്‍ണിമ നാളില്‍ ശിവന്‍ ത്രിപുരാസുരന്‍ എന്ന അസുരനെ വധിച്ചു. ത്രിപുരാസുരനെ വധിച്ചതിനുശേഷം ദേവീദേവന്മാരെല്ലാം സന്തോഷിച്ചു. ഈ ദിവസം എല്ലാ ദേവീദേവന്മാരും ശിവനോടൊപ്പം ഭൂമിയില്‍ വന്ന് വിളക്ക് കത്തിച്ച് ആഘോഷം പങ്കുവച്ചു എന്നാണ് വിശ്വാസം. കാര്‍ത്തിക പൂര്‍ണിമ നാളില്‍ കാശിയില്‍ ദേവ ദീപാവലി ആഘോഷിക്കുന്ന ആചാരം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്.

Most read:നവംബര്‍ മാസത്തില്‍ ഈ 5 രാശിക്ക് കഷ്ടകാലം പുറകേവരുംMost read:നവംബര്‍ മാസത്തില്‍ ഈ 5 രാശിക്ക് കഷ്ടകാലം പുറകേവരും

വിളക്ക് ദാനത്തിന്റെ പ്രാധാന്യം

വിളക്ക് ദാനത്തിന്റെ പ്രാധാന്യം

ദേവ ദീപാവലി ദിനത്തില്‍ ഗംഗാസ്‌നാനത്തിന്റെ മഹത്തായ പ്രാധാന്യം വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ ദിവസം ഗംഗാസ്‌നാനം ചെയ്യുന്നത് വര്‍ഷം മുഴുവനും ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം. കൂടാതെ ഈ ദിവസം പുണ്യനദിയില്‍ കുളിച്ചതിന് ശേഷം വിളക്ക് ദാനം ചെയ്യുന്നതും ഐശ്വര്യപ്രദമാണ്.

ശിവനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം

ശിവനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം

പരമശിവന്‍ ത്രിപുരാസുരനെ വധിച്ചതിനാല്‍ ഈ ദിവസത്തെ 'ത്രിപുരി പൂര്‍ണിമ' എന്നും വിളിക്കുന്നു. ഈ ദിവസം ശിവന്റെ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദേവ ദീപാവലി ദിനത്തില്‍ ശിവനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഈ ദിവസം വ്രതമെടുത്ത് ശിവനെ ആരാധിക്കുകയും രാത്രി മുഴുവന്‍ ഉണര്‍ന്ന് ശിവനെ ആരാധിക്കുകയും വേണം.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

ദേവ ദീപാവലി പൂജാവിധി

ദേവ ദീപാവലി പൂജാവിധി

ദേവ ദീപാവലി ദിവസം അതിരാവിലെ ഉണര്‍ന്ന് ഗംഗാനദിയില്‍ കുളിക്കുക. ഇത് സാധ്യമല്ലെങ്കില്‍, ജലത്തില്‍ ഗംഗാജലം ചേര്‍ത്തും കുളിക്കാവുന്നതാണ്. ഇതിനുശേഷം പൂജാമുറി നന്നായി വൃത്തിയാക്കുക. ധ്യാന സമയത്ത് പരമേശിവന്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേവതകളെയും ആരാധിക്കുക. ഇതിനുശേഷം, വൈകുന്നേരം, ഒരു നദിയുടെ തീരത്ത് വിളക്ക് ദാനം ചെയ്യുക. അടുത്തെങ്ങും നദി ഇല്ലെങ്കില്‍, നിങ്ങള്‍ക്കും ക്ഷേത്രത്തില്‍ പോയും വിളക്ക് ദാനം ചെയ്യാം. ഇതിനുശേഷം ശിവനെ യഥാവിധി പൂജിക്കുക.

ദേവ ദീപാവലിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ദേവ ദീപാവലിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ദേവ ദീപാവലി ദിനത്തില്‍ ഗംഗാനദിയില്‍ കുളിക്കുക. ഇത് സാധ്യമല്ലെങ്കില്‍ ഈ ദിവസം കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഗംഗാജലം കലര്‍ത്തി കുളിക്കണം. ഇത് ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും കഴുകി മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സത്യനാരായണ ഭഗവാനെ ആരാധിക്കുന്നതും ഈ ദിവസം കഥ ശ്രവിക്കുന്നതും വളരെ ഗുണകരമാണെന്ന് കരുതപ്പെടുന്നു. ഈ ദിവസം പൂര്‍വ്വികരുടെ ആത്മശാന്തിക്കായി ദീപം തെളിയിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ പൂര്‍വികരുടെ പ്രത്യേക അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും. കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ തുളസിയില തൊടുകയോ പറിക്കുകയോ ചെയ്യരുത്. ഈ ദിവസം മദ്യവും മാംസവും കഴിക്കരുത്. കോപം, അസൂയ, അഭിനിവേശം, ക്രൂരത തുടങ്ങിയ വികാരങ്ങള്‍ നിങ്ങളുടെ മനസ്സില്‍ വരരുത്.

English summary

Dev Deepawali 2022 Date, Shubh Muhurat, History And Significance in Malayalam

Dev Deepawali is a spiritually significant festival in India and is celebrated by lighting a lot of diyas. Read on the date, shubh muhurat, history and significance of Dev Deepavali.
X
Desktop Bottom Promotion