Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 21 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 21 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- News
ധോണിയോട് കാണിച്ചത് ക്രൂരത, മനുഷ്യത്വം വേണം; ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
December 2022 Horoscope: 2022-ലെ അവസാന മാസഫലം: 12 രാശിക്കും ഗുണദോഷഫലങ്ങള്
ഈ വര്ഷം അവസാനിക്കാന് ഇനി വെറും ചുരുങ്ങിയ ദിവസങ്ങള് മാത്രമേ ഉള്ളൂ. ഡിസംബര് മാസത്തിലേക്ക് ചുവട് വെക്കാന് മണിക്കൂറുകള് ശേഷിക്കേ നിങ്ങളുടെ രാശിഫലത്തെക്കുറിച്ച് അറിയുന്നത് നല്ലതാണ്. ആരിലൊക്കെ നേട്ടങ്ങള് ഉണ്ടാവുന്നു, ആര്ക്കൊക്കെ ശ്രദ്ധിക്കണം, ആര്ക്കൊക്കെ മാറ്റങ്ങള് ഉണ്ടാവണം എന്നതിനെക്കുറിച്ചെല്ലാം ഈ മാസം മനസ്സിലാക്കാം.
നിങ്ങളുടെ ഈ മാസത്തെ മാറ്റങ്ങള് ജീവിതത്തെ പല വിധത്തിലാണ് ബാധിക്കുന്നത്. ഇതില് തന്നെ നേട്ടങ്ങള് മാറുമ്പോള് അത് കോട്ടങ്ങള് ആയി മാറുന്നതിന് അധികം സമയം വേണ്ട എന്നത് തന്നെയാണ്. ഈ മാസത്തെ രാശിഫലത്തെക്കുറിച്ച് അറിയാന് വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്ക്ക് ഈ മാസം തൊഴില്പരമായി മികച്ചതായിരിക്കും. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം നിങ്ങള്ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ എത്ര നേരം വേണമെങ്കിലും ജോലി ചെയ്യാന് നിങ്ങള് തയ്യാറായിരിക്കും. കുടുംബത്തില് പ്രശ്നങ്ങള് ഉണ്ടാവാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള് നിയന്ത്രണം വേണം. പങ്കാളിയോടൊപ്പം കൂടുതല് സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. എന്നാല് ബന്ധത്തില് കൂടുതല് ജാഗ്രത പാലിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില് ശ്രദ്ധവേണ്. ആരോഗ്യം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്.
പ്രതിവിധി: ചൊവ്വാഴ്ചകളില് ഹനുമാന് ചാലിസ ചൊല്ലുക

ഇടവം രാശി
ഇടവം രാശിക്കാര്ക്ക് ഈ മാസത്തിന്റെ ആരംഭം അനുകൂലഫലങ്ങള് നല്കുന്നു. ബിസിനസ് ചെയ്യുന്നവര്ക്ക് അനുകൂല ഫലങ്ങള് ആയിരിക്കും ഉണ്ടാവുന്നത്. ദേഷ്യം നിയന്ത്രണത്തിലാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങള്ക്ക് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. മാത്രമല്ല ഇത് പലപ്പോഴും കുടുംബത്തില് മറ്റ് ചില ബുദ്ധിമുട്ടുകള്ക്ക് വരെ കാരണമായേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള് വര്ദ്ധിക്കാം. സംസാരം ശ്രദ്ധിക്കണം എന്നത് ഓരോ സമയത്തും ഓര്ത്തിരിക്കേണ്ടതാണ്. വിവാഹിതരല്ലാത്തവര്ക്ക് വിവാഹത്തിന് അനുകൂല സമയമായിരിക്കും. സാമ്പത്തിക ചെലവുകള് വര്ദ്ധിക്കുന്നു. അത് അല്പം ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: വെള്ളിയാഴ്ച പെണ്കുട്ടികള്ക്ക് വേണ്ടി പ്രത്യേക പൂജ നടത്തണം

മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് ജോലിയില് മികച്ച സമയമാണ് ഈ മാസം ഉണ്ടാവുന്നത്. നിങ്ങളുടെ സഹപ്രവര്ത്തകരോടൊപ്പം തന്നെ മികച്ച രീതിയില് മുന്നോട്ട് പോവുന്നതിനും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനും സാധിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്ക്ക് പല വിധത്തിലുള്ള അനുകൂല ഫലങ്ങള് ഉണ്ടാവുന്നു. കുടുംബത്തില് വഴക്കുകള് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യം പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ആരോഗ്യത്തെ ഈ പ്രശ്നങ്ങള് പ്രതികൂലമായി ബാധിക്കാം.
ദോഷപരിഹാരം: എല്ലാ ദിവസവും ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രം പാരായണം ചെയ്യുക

കര്ക്കിടകം രാശി
കര്ക്കിടകം രാശിക്കാര്ക്ക് ജോലിയില് പലപ്പോഴും കുറുക്ക് വഴികള് തേടുന്നതിന് ശ്രമിക്കുന്നു. ഈ മാസം നിങ്ങള്ക്ക് പഠനത്തിന്റെ കാര്യത്തില് മികച്ച ഫലങ്ങള് ആണ് ഉണ്ടാവുന്നത്. ആഗ്രഹിക്കുന്നത് പോലെ പഠനത്തില് അനുകൂലഫലം ലഭിക്കുന്നു. ഉത്സാഹത്തോടെ കാര്യങ്ങള് ചെയ്യുന്നതിന് നിങ്ങള് ശ്രമിക്കുന്നു. സാമ്പത്തിക കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. ആവശ്യത്തിന് പണം ചിലവാക്കുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക സ്ഥിതി അല്പം സുസ്ഥിരമായിരിക്കും. പ്രണയത്തിന്റെ കാര്യത്തില് അനുകൂല ഫലങ്ങള് ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവലിംഗത്തിന് പാലും അക്ഷതയും സമര്പ്പിക്കുക.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് ബിസിനസില് അല്പം ശ്രദ്ധ കൂടുതല് വേണ്ട സമയമാണ് ഈ മാസം. കുടുംബത്തില് പല വിധത്തിലുള്ള സംഘര്ഷങ്ങളും പ്രശ്നങ്ങളും ഉണ്ടാവുന്നു. അതിന്റെ ഫലമായി മനസമാധാനം നഷ്ടപ്പെടുന്നു. പങ്കാളികള് തമ്മില് പ്രശ്നങ്ങള് വര്ദ്ധിച്ചേക്കാം. നിങ്ങളുടെ ദാമ്പത്യത്തില് പ്രശ്നങ്ങള് വര്ദ്ധിക്കുന്നു. ചിലവുകള് ഉയരാന് സാധ്യതയുള്ളതിനാല് പലപ്പോഴും സാമ്പത്തികമായി അധികം ചിലവുകള് ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും പങ്കാളിയുമായി ജോലിയുടെ കാര്യത്തില് വഴക്കുണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
പ്രതിവിധി: ശിവക്ഷേത്രത്തില് ദര്ശനം നടത്തുകയും ധാര വഴിപാടായി നല്കുകയും വേണം

കന്നിരാശി
കന്നി രാശിക്കാര്ക്ക് ജോലിയുടെ കാര്യത്തില് അനുകൂല ഫലങ്ങള് ഉണ്ടാവുന്ന ഒരു മാസമാണ്. പലപ്പോഴും നിങ്ങള് നിങ്ങളുടെ ജോലിയെ വളരെയധികം ഇഷ്ടപ്പെടുന്നു. ചരിത്രം, ഭൂമിശാസ്ത്രം, പുരാവസ്തുശാസ്ത്രം തുടങ്ങിയ വിഷയങ്ങള് പഠിക്കുന്ന വിദ്യാര്ത്ഥികള്ക്ക് അനുകൂല സമയമായിരിക്കും. പണം ധാരാളം പല കോണില് നിന്നും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും നിങ്ങള്ക്ക് പങ്കാളിയുടെ പിന്തുണ ലഭിക്കുന്നു. അത് മാത്രമല്ല ജോലിയിലും നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. എന്നാല് സാമ്പത്തികമായി അല്പം പ്രയാസം നിങ്ങള് നേരിടേണ്ടി വരുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ദോഷപരിഹാരം: ശനിയാഴ്ച രാത്രി ആലിന് ചുവട്ടില് കടുകെണ്ണ വിളക്ക് തെളിയിക്കുക

തുലാം രാശി
തുലാം രാശിക്കാര്ക്ക് ജോലിയില് വളരെയധികം മാറ്റങ്ങള് ഉണ്ടാവും. നിങ്ങളുടെ ബിസിനസില് വിജയവും ലാഭവും ഒരേ സമയം ലഭിക്കുന്നു. കുടുംബത്തില് സന്തോഷം നിലനിര്ത്തുന്നതിന് സാധിക്കുന്നു. വിജയം നിങ്ങളോടൊപ്പം ഉണ്ടാവുന്ന ഒരു മാസമാണ് ഡിസംബര്. കുടുംബത്തില് മംഗളകരമായ പല കാര്യങ്ങളും നടക്കുന്നു. അത്നിങ്ങളുടെ വീട്ടിലേക്ക് ധാരാളം അതിഥികളെ കൊണ്ട് വരുന്നതിലേക്ക് എത്തിക്കുന്നു. പങ്കാളിയുമായി ചെറിയ രീതിയില് വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ച നിലയിലായിരിക്കും.
പ്രതിവിധി: വെള്ളിയാഴ്ച ദിവസം പെണ്കുട്ടികള്ക്ക് പായസം തയ്യാറാക്കി നല്കുക

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്ക്ക് ഈ മാസം ചിലവുകള് വര്ദ്ധിക്കുന്ന സ്ഥിതിയായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ച രീതിയിലാവുന്നു. വിവാഹത്തിന്റെ കാര്യത്തില് അനുകൂല ഫലം ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില് ഉയര്ച്ച താഴ്ചകള് ഉണ്ടാവുന്നു. ചിലവുകള് വര്ദ്ധിക്കുമെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമായിരിത്തും. ആരോഗ്യ പ്രശ്നങ്ങള് പലപ്പോഴും നിങ്ങളില് കൂടുതല് വെല്ലുവിളികള് ഉയര്ത്താം. വിദ്യാര്ത്ഥികള്ക്ക് അനുകൂല സമയമായിരിക്കും. പഠനത്തില് അനായാസമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിദേശത്ത് ജോലിക്ക് സാധ്യതയുണ്ട്.
പ്രതിവിധി: ദിവസവും ശ്രീ ഹനുമാന് ചാലിസ പാരായണം ചെയ്യുക

ധനു രാശി
ധനു രാശിക്കാര്ക്ക് അവരുടെ കരിയറില് വിജയം കൈവരിക്കുന്നതിന് സാധിക്കുന്ന ഒരു മാസമാണ്. ഡിസംബറില് ഇവര്ക്ക് വിദേശ യാത്ര നടത്തുന്നതിനുള്ള സാധ്യതതയുണ്ട് ബിസിനസുമായി ബന്ധപ്പെട്ട് മികച്ച വിജയം കൈവരിക്കുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ സര്ക്കാരുമായി ചേര്ന്ന് പ്രവര്ത്തിക്കാന് ഉള്ള അവസരവും ഉണ്ടാവുന്നു. കുടുംബത്തില് സമാധാനവും സന്തോഷവും നിലനിര്ത്തുന്നതിന് വേണ്ടി നിങ്ങള് വളരെ ശ്രദ്ധിച്ച് വേണം സംസാരിക്കുന്നതിന്. മാത്രമല്ല ദേഷ്യം പാടില്ല. ചിലവവുകളോടൊപ്പം തന്െന വരുമാനവും വര്ദ്ധിക്കുന്നത് കൊണ്ട് പ്രശ്നങ്ങള് ഉണ്ടാവുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം.
പ്രതിവിധി: ഹനുമാന് ചാലിസ ചൊവ്വാഴ്ച ജപിക്കുക

മകരംരാശി
മകരം രാശിക്കാര്ക്ക് ഈ മാസം ജോലിയില് അനുകൂല അന്തരീക്ഷം ഉണ്ടായിരിക്കില്ല. ഇത് നിങ്ങളുടെ ശ്രദ്ധ തിരിക്കുകയും ജോലിയില് തെറ്റുകള് വരുത്തുകയും ചെയ്യും. പലപ്പോഴും ജോലിയുമായി മുന്നോട്ട് പോവുന്നതിന് അല്പം പ്രയാസമുണ്ടായിരിക്കും. പങ്കാളികള് തമ്മിലുള്ള സ്നേഹം വര്ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങള്ക്ക് ഒരുമിച്ച് സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കൂടാതെ വരുമാനം വര്ദ്ധിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള അനുകൂലഫലങ്ങളും ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച സമയമായിരിക്കും. ആരോഗ്യ പ്രശ്നങ്ങള് അലട്ടുന്നതിനുള്ള സാധ്യതയുണ്ട്.
ദോഷപരിഹാരം: ശനിയാഴ്ച വ്രതമെടുക്കുന്നതിന് ശ്രദ്ധിക്കുക

കുംഭം രാശി
കുംഭം രാശിക്കാര്ക്ക് അനുകൂല സമയമായിരിക്കും ഡിസംബര് മാസം ഉണ്ടാവുന്നത്. എന്നാല് ജോലിയില് ചെറിയ പ്രതിസന്ധികള് വര്ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില് അല്പം കൂടുതല് ശ്രദ്ധ നല്കേണ്ടതാണ്. പുതിയ ടാസ്കുകള് ജോലി ഭാരം വര്ദ്ധിപ്പിച്ചേക്കാം. പങ്കാളിയുമായുള്ള ബന്ധത്തില് ചെറിയ പ്രശ്നങ്ങള് വര്ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധികള് വര്ദ്ധിക്കുന്നു. ഇതിന്റെ ഫലമായി ചിലവുകള് വര്ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. എന്നത് ഓരോ നിമിഷവും ഓര്ക്കണം.
ദോഷപരിഹാരം: ശനിയാഴ്ച ശാസ്താക്ഷേത്രം സന്ദര്ശിക്കുകയും എള്ള്തിരി കത്തിക്കുകയും ചെയ്യുക

മീനം രാശി
രാശിയില് ജനിച്ചവര്ക്ക് ജോലി മാറുന്നതിനോ അല്ലെങ്കില് സ്ഥലം മാറ്റം ലഭിക്കുന്നതിനോ ഉള്ള സാധ്യത ഡിസംബര് മാസത്തില് ഉണ്ടാവുന്നു. വിദ്യാര്ത്ഥികള്ക്ക് പഠനാവശ്യങ്ങളില് മുന്പന്തിയില് എത്തുന്നതിന് സാധിക്കുന്നു. ക്ലാസ്സില് എപ്പോഴും മുന്നിലെത്തുന്നതിനും മറ്റുള്ളവരുടെ അഭിനന്ദനം തേടി വരുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി വര്ദ്ധിക്കുന്നു. ജോലികള് എല്ലാം തന്നെ കൃത്യസമയത്ത് പൂര്ത്തിയാക്കാന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില് വലിയ പ്രതിസന്ധികള് അനുഭവിക്കേണ്ടതായി വരുന്നില്ല. ആരോഗ്യം മികച്ചതായിരിക്കും. പലപ്പോഴും നിങ്ങളെ അലട്ടിയിരുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാന് സാധിക്കുന്നു.
പ്രതിവിധി: വ്യാഴാഴ്ച, നിങ്ങള് മഞ്ഞള് അല്ലെങ്കില് കുങ്കുമം തിലകം പുരട്ടുന്നത് നല്ലതാണ്
2023
നക്ഷത്രഫലം:
27
നക്ഷത്രക്കാരില്
ഈ
വര്ഷത്തെ
ഭാഗ്യനാളുകള്
2023-ല്
ശനിയുടെ
രാശിമാറ്റം
:
ശ്രേഷ്ഠഫലങ്ങള്
ഈ
നക്ഷത്രക്കാര്ക്ക്
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.