For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫലപ്രാപ്തിക്ക് പ്രാര്‍ത്ഥന നല്ല മനസോടെ; അമ്പലത്തില്‍ പോകുമ്പോള്‍ ഈ തെറ്റുകള്‍ പാടില്ല

|

ഹിന്ദുവിശ്വാസപ്രകാരം മനസ്സമാധാനത്തിനും ദൈവാനുഗ്രഹത്തിനും വേണ്ടി ആളുകള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു. ഇന്ത്യയില്‍, തീര്‍ത്ഥാടനം എന്നത് വളരെ പഴക്കമുള്ള ഒരു പാരമ്പര്യമാണ്. നമ്മുടെ പൂര്‍വ്വികര്‍ക്ക്, തീര്‍ത്ഥാടനം അവരുടെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. ഇന്നും നിരവധി ഭക്തര്‍ ക്ഷേത്രങ്ങളില്‍ സ്ഥിരമായി ദര്‍ശനം നടത്തുന്നു.

Most read: ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും വരുത്തരുത് ഈ തെറ്റ്Most read: ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും വരുത്തരുത് ഈ തെറ്റ്

ക്ഷേത്രദര്‍ശനത്തില്‍ പൂര്‍ണമായ മനസോടെ ആരാധന നടത്തിയാല്‍ മാത്രമേ സദ്ഫലങ്ങള്‍ കൈവരൂ. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ക്ഷേത്രദര്‍ശനത്തില്‍ മിക്കവരും ചെറിയ തെറ്റുകള്‍ ചെയ്യുന്നു, അതുമൂലം പൂജയുടെയും ദര്‍ശനത്തിന്റെയും പൂര്‍ണമായ പ്രയോജനം ലഭിക്കാതെ പോകുന്നു. ക്ഷേത്രത്തില്‍ ഭഗവാനെ ദര്‍ശിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ശാന്തത പാലിക്കുക

ശാന്തത പാലിക്കുക

നിങ്ങള്‍ ക്ഷേത്രത്തില്‍ ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോള്‍ ഉറക്കെ ചിരിക്കുകയോ, നിലവിളിക്കുകയോ, ക്ഷേത്രത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്.

ശരിയായ പ്രദക്ഷിണം

ശരിയായ പ്രദക്ഷിണം

ക്ഷേത്രത്തില്‍ ഭഗവാനെ ദര്‍ശിച്ച ശേഷം ഭക്തര്‍ പ്രദക്ഷിണം നടത്തുന്നു. എന്നാല്‍ അറിവില്ലായ്മ കാരണം ആളുകള്‍ വിപരീത രീതിയില്‍ പ്രദക്ഷിണം ചെയ്യുന്നു. പ്രദക്ഷിണം എപ്പോഴും ഇടത്തുനിന്ന് വലത്തോട്ടായിരിക്കണം.

Most read:ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധംMost read:ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധം

ശ്രീകോവിലിനു മുന്നില്‍ നില്‍ക്കരുത്

ശ്രീകോവിലിനു മുന്നില്‍ നില്‍ക്കരുത്

നിങ്ങള്‍ ക്ഷേത്രത്തില്‍ ഈശ്വരനെ ദര്‍ശിക്കുമ്പോള്‍, ഒരിക്കലും വിഗ്രഹത്തിന് മുന്നില്‍ നില്‍ക്കരുത്. എപ്പോഴും ശ്രീകോവിലിനു മുന്നില്‍ ചരിഞ്ഞ രീതിയില്‍ നില്‍ക്കാന്‍ ശ്രമിക്കുക. ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ലെതര്‍ ബെല്‍റ്റ്, തുകല്‍ ബാഗ് മുതലായവ നിങ്ങളോടൊപ്പം കൊണ്ടുപോകരുത്.

ആത്മീയ മനോഭാവത്തോടെ ക്ഷേത്രത്തില്‍ പോകുക

ആത്മീയ മനോഭാവത്തോടെ ക്ഷേത്രത്തില്‍ പോകുക

ക്ഷേത്രദര്‍ശനത്തിനിടെ ഒരിക്കലും വീട്ടിലോ ജോലിയിലോ ബന്ധങ്ങളിലോ പ്രശ്നങ്ങളിലോ പദ്ധതികളിലോ ശ്രദ്ധ കേന്ദ്രീകരിക്കരുത്. രാഷ്ട്രീയത്തെക്കുറിച്ചോ ബിസിനസിനെക്കുറിച്ചോ ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. ആത്മീയ മനോഭാവത്തോടെ ക്ഷേത്രത്തില്‍ പോകുക. ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഗാനങ്ങളും ആത്മീയ സംഗീതവും കേള്‍ക്കുക. ഇത് ഒരു ആത്മീയ മാനസികാവസ്ഥയില്‍ എത്തിച്ചേരാന്‍ നിങ്ങളെ ഒരുക്കുന്നു.

Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?

വസ്ത്രധാരണം

വസ്ത്രധാരണം

നിങ്ങളുടെ സാധാരണയായുള്ള വസ്ത്രധാരണരീതിയില്‍ ഒരിക്കലും ക്ഷേത്രത്തില്‍ പോകരുത്. വൃത്തിയുള്ളതും ക്ഷേത്രത്തില്‍ നിര്‍ദേശിക്കുന്നതുമായ പ്രത്യേക വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. പരമ്പരാഗത വസ്ത്രം ധരിക്കുന്നതാണ് നല്ലത്. ഇരുണ്ട നിറങ്ങള്‍, ലെതര്‍ വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ മനസ്സിനെ ആത്മീയപരമായ മാനസികാവസ്ഥയില്‍ എത്തിക്കാന്‍ സഹായിക്കുന്നു.

സാത്വിക ഭക്ഷണം

സാത്വിക ഭക്ഷണം

ക്ഷേത്രത്തില്‍ പോകുന്ന ദിവസം നിങ്ങള്‍ സാത്വിക ഭക്ഷണക്രമം പാലിക്കുക. ക്ഷേത്രദര്‍ശന വേളയില്‍ പുകയില ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. അന്നേ ദിവസം നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും അനുഗ്രഹം സ്വീകരിക്കാന്‍ സജ്ജമാക്കുകയും ചെയ്യുന്നു.

Most read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളുംMost read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

വെറുംകൈയോടെ പോകരുത്

വെറുംകൈയോടെ പോകരുത്

ക്ഷേത്രത്തില്‍ ആരാധനാ വേളയില്‍ ഒരിക്കലും വെറുംകൈയോടെ പോകരുത്. നിങ്ങള്‍ ആരാധിക്കുന്ന ഓരോ ആരാധനാലയത്തിലും പുഷ്പം (കഴിയുന്നതും താമര), പുഷ്പമാല അല്ലെങ്കില്‍ പഴം എന്നിവ കൊണ്ടുപോകുന്നത് ഉത്തമമാണ്. ദാനധര്‍മ്മം നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നു.

തിരക്ക് കൂട്ടരുത്

തിരക്ക് കൂട്ടരുത്

ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ശേഷം അല്‍പനേരം കാത്തിനില്‍ക്കുക, തിരക്കുകൂട്ടരുത്. ക്ഷേത്ര പരിസരത്ത് ഇരുന്നു ധ്യാനിക്കുക. ക്ഷേത്രത്തിലെ ദിവ്യശക്തിയാല്‍ നിങ്ങളുടെ ഉള്ളില്‍ ആത്മീയത നിറയുന്നതായിരിക്കും. നിങ്ങളുടെ മനസില്‍ സന്തോഷവും ശാന്തതയും നിറയുന്നത് നിങ്ങള്‍ക്ക് മനസിലാകും.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

മനസ്സ് അലയാന്‍ വിടരുത്

മനസ്സ് അലയാന്‍ വിടരുത്

ക്ഷേത്രത്തില്‍, നിങ്ങളുടെ മനസ് ധ്യാനാവസ്ഥയില്‍ ആയിരിക്കുക. ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ മനസിനെ അലയാന്‍ വിടരുത്, അതിനെ നിയന്ത്രിക്കുക. ഇത് നിങ്ങളുടെ മനസ്സില്‍ വളരെയധികം പോസിറ്റിവിറ്റി കൊണ്ടുവരികയും നിങ്ങളുടെ ആരാധനയുടെ തീവ്രത കൂട്ടുകയും ചെയ്യും. ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി ഒഴിവാക്കുക.

ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയുക

ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയുക

ക്ഷേത്രത്തിനു പിന്നിലെ ചരിത്രവും ഐതിഹ്യവും സംബന്ധിച്ച് അറിവുനേടാന്‍ ശ്രമിക്കുക. ഇത് പല തരത്തില്‍ നിങ്ങളെ ആരാധനയില്‍ സഹായിക്കുന്നു. ക്ഷേത്രത്തില്‍ നിങ്ങള്‍ കാണേണ്ടതും ചെയ്യുന്നതുമായ കാര്യങ്ങള്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.

ആരാധനാരീതി

ആരാധനാരീതി

ദര്‍ശനവുമായി ബന്ധപ്പെട്ട് വളരെ ലളിതവും അതുല്യവുമായ ചില നടപടിക്രമങ്ങളുണ്ട്. ചെരിപ്പുകള്‍ പുറത്ത് വെച്ചതിന് ശേഷം കൈയും കാലും വായും കഴുകി വൃത്തിയാകുക. ആദ്യം ഗണപതിയുടെ ശ്രീകോവിലില്‍ അനുഗ്രഹം തേടുക. അടുത്തതായി, ക്ഷേത്രം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പിന്തുടരുക. ഇത് വളരെ പ്രധാനപ്പെട്ടതും വളരെയധികം പ്രാധാന്യമുള്ളതുമാണ്. ദര്‍ശനത്തിനു ശേഷം സാഷ്ടാംഗപ്രണാമം ചെയ്യുമ്പോള്‍ പുരുഷന്മാര്‍ അഷ്ടാംഗ പ്രണാമം ചെയ്യണം, സ്ത്രീകള്‍ പഞ്ചാംഗ പ്രണാമവും.

Most read;2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളുംMost read;2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും

ഒരു അനുഭവം

ഒരു അനുഭവം

ഒരു തീര്‍ത്ഥാടനത്തിന് പോകുകയോ ക്ഷേത്രം സന്ദര്‍ശിക്കുകയോ ചെയ്യുന്നത് ഒരു പ്രവര്‍ത്തനമല്ല. മറിച്ച് അതൊരു അനുഭവമാണ്. ഇത് പതിയെ നിങ്ങള്‍ക്ക് രൂപാന്തരപ്പെടുത്താവുന്നതാണ്. ക്ഷേത്ര ദര്‍ശനത്തിലൂടെ നിങ്ങളുടെ ഉള്ളില്‍ ആത്മീയ പരിവര്‍ത്തനം സംഭവിക്കുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും.

English summary

Common Mistakes People Do While Visiting a Temple in Malayalam

Here we are telling some of the common mistakes that we do today while visiting temples and that can be easily avoided. Take a look.
Story first published: Wednesday, July 20, 2022, 15:50 [IST]
X
Desktop Bottom Promotion