ദോഷം നീങ്ങി ധനം നേടാന്‍ തേങ്ങാ വിദ്യ

Posted By:
Subscribe to Boldsky

ഹിന്ദു വിശ്വാസപ്രകാരം നാളികേരത്തിന് പൂജാദി കര്‍മങ്ങളില്‍ ഏറെ സ്ഥാനമുണ്ട്. എല്ലാ വിഘ്‌നങ്ങളും നീങ്ങാന്‍ ശുഭകാര്യങ്ങള്‍ക്കു മുന്നോടിയായി തേങ്ങായുടയ്ക്കുന്നത് സാധാരണയുമാണ്.

വിശ്വാസപ്രകാരം പല രീതികളില്‍ പല തരത്തില്‍ തേങ്ങ അഭിഷ്ടസിദ്ധിയ്ക്കായി ഉപയോഗിയ്ക്കും. ഓരോന്നിനും പ്രത്യേക രീതികളുണ്ട്. ബിസിനസ് നന്നാകാനും പണക്കാരനാകാനുമുള്‍പ്പെടെ പല രീതികളിലാണ് നാളികേര പ്രയോഗം നടത്തുക.

വിവിധ കാര്യങ്ങള്‍ സാധിച്ചു കിട്ടുന്നതിനായി, ദോഷങ്ങള്‍ നീങ്ങുന്നതിനായി നാളികേരം എപ്രകാരം ഉപയോഗിയ്ക്കാമെന്നറിയൂ,

കോടതി വ്യവഹാരം

കോടതി വ്യവഹാരം

കോടതി വ്യവഹാരം, അതായത് കോടതിയിലെ കേസ് ജയിക്കണമെങ്കില്‍ വീട്ടില്‍ നാളികേരം വച്ചു ചെറിയ പൂജ നടത്തി ഇതിനു മുകളില്‍ ഒരു ചുവന്ന പൂ വയ്ക്കുക. . കോടതിയിലേയ്ക്കു പോകുന്നതിനു മുന്‍പ് ഈ പൂവു കയ്യില്‍ വയ്ക്കുക.

കണ്ണുകിട്ടുക, കരിങ്കണ്ണ്

കണ്ണുകിട്ടുക, കരിങ്കണ്ണ്

കണ്ണുകിട്ടുക, കരിങ്കണ്ണ് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഇപ്പോഴുമുണ്ട്. കണ്ണു കിട്ടിയാല്‍ ഒരു ചൊവ്വാഴ്ച തേങ്ങ ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് കണ്ണു കിട്ടിയ വ്യക്തിയുടെ ചുററും ഏഴു തവണ പ്രദക്ഷിണം ചെയ്യണം. പിന്നീട് ഈ തേങ്ങ ഹനുമാന്റെ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിയ്ക്കുക.

കാര്യസിദ്ധി

കാര്യസിദ്ധി

കാര്യസിദ്ധിയ്ക്കു തടസം നേരിടുന്നുവെങ്കില്‍ രാത്രി മുഴുവന്‍ ഒരു നാളികേരം കിടക്കുന്നതിനു സമീപത്തായി വയ്ക്കുക. രാവിലെ ഇത് ഏതെങ്കിലും ക്ഷേത്രത്തില്‍ മറ്റെന്തെങ്കിലും വസ്തുക്കള്‍ക്കൊപ്പം നല്‍കുക. പൂക്കളോ ഫലങ്ങളോ എന്തെങ്കിലും.

സാമ്പത്തികപ്രയാസം

സാമ്പത്തികപ്രയാസം

സാമ്പത്തികപ്രയാസം ഒഴിവാക്കാന്‍ എട്ടു ചൊവ്വാഴ്ചകളില്‍ തേങ്ങയുടെ കൊണ്ട് ഹനുമാന്‍ ക്ഷേത്രത്തില്‍ പോയി ഹനുമാനു പൂജിച്ച കുങ്കുമം കൊണ്ട് തേങ്ങയില്‍ സ്വസ്തിക് ചിഹ്നം വരക്കുക. പിന്നീട് ഈ തേങ്ങ കയ്യില്‍ വച്ച് ഹനുമാന്‍ ചാലിസ ജപിയിക്കുക.

ബിസിനസ് നഷ്ടം

ബിസിനസ് നഷ്ടം

ബിസിനസ് നഷ്ടം ഒഴിവാക്കാന്‍ ചൊവ്വാഴ്ച തേങ്ങ ഒരു കഷ്ണം മഞ്ഞത്തുണിയില്‍ പൊതിഞ്ഞ് കൂടെ ഏതെങ്കിലും മഞ്ഞ നിറത്തിലെ മധുരവുമായി ഏതെങ്കിലും വിഷ്ണു ക്ഷേത്രത്തില്‍ നല്‍കുക.

ഭാഗ്യമുണ്ടാകാനായി

ഭാഗ്യമുണ്ടാകാനായി

കുടുംബത്തിനും നിങ്ങള്‍ക്കും ഭാഗ്യമുണ്ടാകാനായി ഒരു തേങ്ങ ഏതെങ്കിലും പുണ്യതീര്‍ത്ഥത്തിലോ തീര്‍ത്ഥക്കുളത്തിലോ താഴ്ത്തുക. ഇതു ചെയ്യുന്നതിനു മുന്‍പ് കുടുംബത്തിനു വേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുക.

ദാരിദ്ര്യം നീക്കാന്‍

ദാരിദ്ര്യം നീക്കാന്‍

ദാരിദ്ര്യം നീക്കാന്‍ എല്ലാ വെള്ളിയാഴ്ചയും കയ്യില്‍ ഒരു തേങ്ങ വച്ച് ലക്ഷ്മീദേവിയോട് പ്രാര്‍ത്ഥിയ്ക്കുക. ഇതു പിന്നീട് ലോക്കറില്‍ വയ്ക്കുക.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ ഒരു തേങ്ങ ചുവന്ന തുണിയില്‍ പൊതിഞ്ഞ് ചുവന്ന പൂക്കള്‍ക്കും കര്‍പ്പൂരത്തിനുമൊപ്പം ദുര്‍ഗാദേവിയ്ക്കു മുന്നില്‍ സമര്‍പ്പിയ്ക്കുക. ദിവസവും ഇതിനു മുന്നില്‍ നിന്നും പ്രാര്‍ത്ഥിയ്ക്കുക.

ശനി

ശനി

ശനിദോഷപരിഹാരത്തിനായി എല്ലാ ശനിയാഴ്ചയും ഒരു തേങ്ങ പുണ്യജലത്തില്‍ നിമജ്ജനം ചെയ്യുക. ഇത് ഏഴു പ്രാവശ്യം അടുപ്പിച്ചു ചെയ്യുക.

കാളസര്‍പദോഷം

കാളസര്‍പദോഷം

കാളസര്‍പദോഷം നീക്കാന്‍ ഉണങ്ങിയ തേങ്ങയും വസ്ത്രവും പാവപ്പെട്ടവര്‍ക്കു ദാനം ചെയ്യുക.

ലക്ഷ്മീദേവിയെ

ലക്ഷ്മീദേവിയെ

മുക്കണ്ണുള്ള തേങ്ങ ലക്ഷ്മീദേവിയെ സൂചിപ്പിയ്ക്കുന്നുവെന്നു പറയും. ഇത്തരം തേങ്ങയുടെ മുന്‍പില്‍ നിന്നും ദീപാവലി ദിവസം പ്രാര്‍ത്ഥിച്ചാല്‍ പണത്തിന് മുട്ടുണ്ടാകില്ലെന്നു വേണം, പറയാന്‍.

ഗര്‍ഭിണികളായ സ്ത്രീകള്‍

ഗര്‍ഭിണികളായ സ്ത്രീകള്‍

ഗര്‍ഭിണികളായ സ്ത്രീകള്‍ ഇത്തരം തേങ്ങയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിയ്ക്കുന്നത് സുഗമമായ പ്രസവത്തിനു വഴിയൊരുക്കുമെന്നു പറയും.

ശനിയാഴ്ച ദിവസം

ശനിയാഴ്ച ദിവസം

ശനിയാഴ്ച ദിവസം ഇത്തരം നാളികേരം ഒരു ലോഹപ്പാത്രത്തില്‍ വച്ചു പ്രാര്‍ത്ഥിയ്ക്കുന്നത് പ്രശ്‌നപരിഹാരത്തിന് ഉത്തമമാണെന്നു പറയപ്പെടുന്നു.

English summary

Coconut Remedies To Attract Money And Solve Problems

Coconut Remedies To Attract Money And Solve Problems, Read more to know about,
Story first published: Monday, March 12, 2018, 15:04 [IST]