For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ ഭഗവാന്റെ ഏഴക്ഷര മന്ത്രം ജപിക്കാം

|

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ക്ഷിപ്രപ്രസാദിയാണ്. ഫലം പ്രതീക്ഷിക്കാത്ത ഭഗവാനെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലത്. ഇതിനെ ദൈവീക സ്‌നേഹമായും അതിലുള്ള അവബോധവുമായാണ് കണക്കാക്കേണ്ടത്. കാരണം നിസ്വാര്‍ത്ഥമായി നമ്മള്‍ ഒന്നിനെ സ്‌നേഹിക്കുമ്പോള്‍ അതിന്റെ ഫലം നമുക്ക് ഭഗവാന്‍ തരുന്നു. അതുപോലെ തന്നെയാണ് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നതും. ഭഗവാന്റെ അനുഗ്രഹത്തിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ആഗ്രഹിക്കുന്ന പരമസ്ഥാനത്തേക്ക് ഉയരുന്നതിനും പ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഇല്ലാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

Chant Sri Krishna Mantra For Wealth

ഭഗവാന്റെ ഈ മന്ത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും ഭഗവാന്റെ അനുഗ്രഹം നല്‍കുകയും ചെയ്യുന്നു. സാമ്പത്തികമായും ഐശ്വര്യവും സ്‌നേഹവും കൊണ്ട് വരുന്നതിന് വേണ്ടി നമുക്ക് ഭഗവാന്റെ ഈ മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നിസംശയം പറയാം.

സത്അക്ഷര കൃഷ്ണ മന്ത്രം

സത്അക്ഷര കൃഷ്ണ മന്ത്രം

സത് അക്ഷര കൃഷ്ണ മന്ത്രം ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാക്കുന്നു. ഏഴക്ഷരങ്ങളുള്ളത് കൊണ്ടാണ് ഇതിനെ സത് അക്ഷര കൃഷ്ണ മന്ത്രം എന്ന് പറയുന്നത്. ഇത് ജപിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധികളെ എല്ലാം മറികടക്കുന്നതിന് സാധിക്കുന്നു. ഈ മന്ത്രം ജപിക്കുന്നത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ച് ലഭിക്കുന്നതിനും ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവും വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നുണ്ട്. 'ഗോവല്ലഭായ സ്വാഹാ' എന്ന മന്ത്രം ജപിക്കാന്‍ ശ്രദ്ധിക്കണം.

ജപിക്കേണ്ടത് എങ്ങനെ

ജപിക്കേണ്ടത് എങ്ങനെ

ശ്രീകൃഷ്ണ മന്ത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ മന്ത്രം. ഇത് ജപിക്കുന്നതിന് മുന്‍പ് അതിരാവിലെ എഴുന്നേറ്റ് ശരീര ശുദ്ധി വരുത്തണം. അതിന് ശേഷം മഞ്ഞ നിറമുള്ള വസ്ത്രം ധരിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ടത് ഇത് ജപിക്കേണ്ടത് വ്യാഴാഴ്ചയായിരിക്കണം എന്നതാണ്. തുടര്‍ന്ന് 21 ദിവസം ഇത് ജപിക്കേണ്ടതാണ്. ഗണപതിഭഗവാനെ പ്രാര്‍ത്ഥിച്ച് വേണം തുടങ്ങാന്‍. മന്ത്രം ജപിക്കുമ്പോള്‍ ശ്രീകൃഷ്ണന്റെ മുന്നില്‍ ഇരുന്ന് കിഴക്കോട്ട് അഭിമുഖമായി വേണം ഇരിക്കുന്നതിന്. നിലവിളക്ക്, ചന്ദനത്തിരി, പാല്‍പ്പായസം എന്നിവ തയ്യാറാക്കണം. 108 തവണ മന്ത്രം ചൊല്ലുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം കൊണ്ട് വരുന്നു.

കൃം കൃഷ്ണായ നമഃ

കൃം കൃഷ്ണായ നമഃ

ഭഗവാന്‍ ശ്രീകൃഷ്ണന്റെ മൂലമന്ത്രമാണ് ഇത്. ഇത് ജപിക്കുന്നത് ഭഗവാന്റെ എല്ലാ വിധത്തിലുള്ള അനുഗ്രഹങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. സ്ഥിരമായി ഭഗവാന്റെ ഈ മന്ത്രം ജപിച്ചാല്‍ ഇത് നിങ്ങള്‍ക്ക് ധനാഗമനം കൊണ്ട് വരും എന്നാണ് പറയുന്നത്. ഇതാണ് ഭഗവാന്റെ മൂലമന്ത്രം. സ്ഥിരമായി ഈ മന്ത്രം ജപിച്ചാല്‍ അത് നിങ്ങള്‍ക്ക് ധനനേട്ടം കൊണ്ട് വരും എന്നാണ് പറയുന്നത്. അത് മാത്രമല്ല ഈ മന്ത്രം വീട്ടില്‍ സന്തോഷവും സമാധാനവും എല്ലാം കൊണ്ട് വരുന്നുണ്ട് എന്നുള്ളതാണ്. മികച്ച ഫലം ലഭിക്കുന്നതിന് വേണ്ടി ഈ മന്ത്രം രാവിലെ 108 തവണ ജപിക്കേണ്ടതാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള എല്ലാ വിധത്തിലുള്ള ഫലങ്ങളും ഈ മന്ത്രം ജപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

ക്ലീം ഗ്ലൌം ക്ലീം ശ്യാമലാംഗായ നമഃ

ക്ലീം ഗ്ലൌം ക്ലീം ശ്യാമലാംഗായ നമഃ

നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തുന്ന തരത്തിലുള്ള എല്ലാ ഫലവും ഈ മന്ത്രം ജപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. നിങ്ങളുടെ എല്ലാ സാമ്പത്തിക ആഗ്രഹങ്ങളും നിറവേറ്റുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ മന്ത്രം. ദിവസവും രാവിലെ ശരീരശുദ്ധി വരുത്തി 108 തവണ ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ജപിക്കേണ്ടതാണ്.

ഓം ശ്രീം നമഃ ശ്രീകൃഷ്ണായ പരിപൂര്‍ണതമായ സ്വാഹാ

ഓം ശ്രീം നമഃ ശ്രീകൃഷ്ണായ പരിപൂര്‍ണതമായ സ്വാഹാ

ഈ മന്ത്രം കൃഷ്ണ ഷപ്തദക്ഷര മന്ത്രം എന്നാണ് വേദങ്ങളില്‍ അറിയപ്പെടുന്നത്. ഈ മന്ത്രങ്ങള്‍ 108 തവണ ജപിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ധനവും സമാധാനവും സന്തോഷവും വര്‍ദ്ധിക്കുന്നു. ഐശ്വര്യം പടി കയറി വരുന്നതിന് ഈ മന്ത്രം സ്ഥിരമായി ജപിക്കാവുന്നതാണ്. എന്നാല്‍ ഫലപ്രാപ്തി ആഗ്രഹിക്കുന്നതിന് വേണ്ടി മാത്രം ഈ മന്ത്രം ജപിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് നിങ്ങള്‍ക്ക് വിപരീത ഫലം ലഭിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഈ മന്ത്രം പൂര്‍ണ ഹൃദയത്തോടെയും സമര്‍പ്പണ മനോഭാവത്തോടെയും ജപിക്കുന്നതിന് ശ്രദ്ധിക്കണം.

ശ്രീകൃഷ്ണ ഗായത്രി മന്ത്രം

ശ്രീകൃഷ്ണ ഗായത്രി മന്ത്രം

ഓം ദാമോദരായ വിദ്യിഹേ രുക്മണി വല്ലഭായ ധീമഹി |

തന്നോ: കൃഷ്ണം പ്രചോദയാത് ||

ഓം ദേവകീ നന്ദനായ വിദ്യിഹേ വാസുദേവായ ധീമഹി |

കൃഷ്ണം തന്നോ: പ്രചോദയാത്

ഓം ധമോദരായ വിദ്മഹേ രുക്മിണി വല്ലഭായ ധിമഹീ|

തന്നോ കൃഷ്ണ പ്രചോദയാത് ||

ഓം ദേവകി നന്ദനായ വിദ്മഹേ വാസുദേവയ് ധീമഹി |

കൃഷ്ണം തന്നോ: പ്രചോദയാത് ||

ശ്രീകൃഷ്ണ ഗായത്രി മന്ത്രം

ശ്രീകൃഷ്ണ ഗായത്രി മന്ത്രം

ഈ മന്ത്രം കൃഷ്ണ ഗായത്രി മന്ത്രം എന്നാണ് അറിയപ്പെടുന്നത്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഇത് എല്ലാ ദിവസവും 108 തവണ ജപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രാപ്തിക്ക് വേണ്ടി 1008 തവണ വേണമെങ്കിലും ജപിക്കാവുന്നതാണ്. എന്നാല്‍ മന്ത്രം ജപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിങ്കളാഴ്ച വേണം ഈ മന്ത്രം ജപിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത്. ഈ ദിനത്തില്‍ വേണം മന്ത്രജപം ആരംഭിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. മന്ത്ര ജപത്തിനായി ഇരിക്കുമ്പോള്‍ വടക്ക് ഭാഗത്തേക്ക് അഭിമുഖമായി ഇരിക്കുക. അതോടൊപ്പം തന്നെ ഭഗവാന് ഇഷ്ട നിറമായ മഞ്ഞ നിറം ധരിക്കുന്നതിനും ശ്രദ്ധിക്കുക. കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ മറ്റൊന്നും ചിന്തിക്കാതെ ഭഗവാനെ മാത്രം മനസ്സില്‍ ധ്യാനിച്ച് മന്ത്രം ജപിക്കാന്‍ ശ്രദ്ധിക്കുക.

ജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരംജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരം

12 രാശിക്കാരില്‍ ഈ രാശിക്കാര്‍ മികച്ച രക്ഷിതാക്കളെന്ന് ജ്യോതിഷം12 രാശിക്കാരില്‍ ഈ രാശിക്കാര്‍ മികച്ച രക്ഷിതാക്കളെന്ന് ജ്യോതിഷം

English summary

Chant Sri Krishna Mantra For Wealth And Prosperity In Malayalam

Here in this article we are discussing about chant sri krishna matra for wealth and prosperity in malayalam. Take a look.
Story first published: Saturday, June 4, 2022, 14:29 [IST]
X
Desktop Bottom Promotion