For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദ്രഗ്രഹണ ദോഷത്തിന് പ്രതിവിധി

By Lekhaka
|

ജ്യോതിഷത്തില്‍ സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും ഏറെ പ്രാധാന്യമുണ്ട്. ജന്മ നക്ഷത്രം,ജാതകം, ഗ്രഹണ സമയത്തെ വിവിധ ഗ്രഹങ്ങളുടെ സ്ഥാനം എന്നിവ അനുസരിച്ച് ഇവ രണ്ടും ഓരോ വ്യക്തികളെയും വ്യത്യസ്ത തരത്തിലായിരിക്കും ബാധിക്കുക.

ജീവിതത്തില്‍ ദോഷഫലങ്ങള്‍ക്ക് കാരണമാകുന്ന ഗ്രഹണത്തെ അശുഭകരമായാണ് പണ്ട് മുതലേ കണക്കാക്കുന്നത്. മറ്റ് ഗ്രഹങ്ങളുടെ സ്ഥാനത്തേക്കാള്‍ ശനിയുടെ സാന്നിദ്ധ്യം കൂടുതല്‍ ദോഷകരമായി ബാധിക്കും എന്നാണ് പറയുന്നത്. ഗ്രഹണത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന പ്രതിവിധികള്‍ നിരവധി ഉണ്ട്.

എന്താണ് ചന്ദ്രഗ്രഹണ ദോഷം

എന്താണ് ചന്ദ്രഗ്രഹണ ദോഷം

രാഹുവും കേതുവും ചന്ദ്രനോട് ചേര്‍ന്ന് വരുമ്പോഴാണ് ചന്ദ്രഗ്രഹണ ദോഷം ഉണ്ടാകുന്നത്. രാഹുവും കേതുവും ചന്ദ്രനുമായി ചേരുമ്പോഴുണ്ടാകുന്ന പ്രതികൂല അവസ്ഥയാണിത്. ഓരോ വ്യക്തികളെയും അവരുടെ ജന്മനക്ഷത്രം, ഗ്രഹങ്ങളുടെ സ്ഥാനം, ജാതകം എന്നിവ അനുസരിച്ച് വ്യത്യസ്ത രീതിയിലായിരിക്കും ചന്ദ്രഗ്രഹണം ബാധിക്കുക.

 ദോഷത്തിന്റെ വിവിധ കാരണങ്ങള്‍

ദോഷത്തിന്റെ വിവിധ കാരണങ്ങള്‍

ചന്ദ്രഗ്രഹണ ദോഷം ഉണ്ടാകാന്‍ വിവിധ കാരണങ്ങള്‍ ഉണ്ട്. ഇത് എന്താണന്ന് അറിയുന്നത് ജന്മ നക്ഷത്രം അനുസരിച്ച് എങ്ങനെ ഇവ ഓരോ വ്യക്തികളെയും ബാധിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കും. ഉത്രട്ടാതി നാളുകാര്‍, മീനം രാശിയില്‍ വരുന്നവര്‍, ചന്ദ്രനും രാഹുവും കേതുവും ഒരുമിച്ച് വരുന്നവര്‍, ചന്ദ്രനും കേതുവും അല്ലെങ്കില്‍ ചന്ദ്രനും രാഹുവും ഒരുമിച്ച് വരുന്നവര്‍ എന്നിവരെയാണ് ചന്ദ്രഗ്രഹണ ദോഷം ഏറ്റവും ദോഷകരമായി ബാധിക്കുന്നത്.

 മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

ജാതകത്തില്‍ എവിടെയെങ്കിലും രാഹുവിനെ ചന്ദ്രനൊപ്പം കാണപ്പെടുക, കേതുവും ചന്ദ്രനും ഒരേ രാശിയില്‍ വരിക, ചന്ദ്രദശയില്‍ രാഹുവിന്റെ ഗ്രഹണം, ചന്ദ്രഗ്രഹണ ദിവസത്തില്‍ ജനനം എന്നിവയെല്ലാം ദോഷഫലങ്ങള്‍ അനുഭവപ്പെടാന്‍ കാരണമാകാം.

ചന്ദ്രഗ്രഹണ ദോഷ ഫലങ്ങള്‍

ചന്ദ്രഗ്രഹണ ദോഷ ഫലങ്ങള്‍

ചന്ദ്രഗ്രഹണ ദോഷത്തിന്റെ ഫലങ്ങള്‍ എത്രത്തോളം ഉണ്ട് എന്നറിയുന്നതിന് യോഗഫലം എത്രത്തോളം ഉണ്ടെന്ന് ആദ്യം അറിയണം. പിന്നീട് ജാതകത്തിലെ നവാംശം, ദ്വാദശാംശം എന്നിവ പരിശോധിക്കണം.

മുന്‍ജന്മങ്ങളില്‍ പിതൃക്കള്‍ക്ക് ലഭിക്കുന്ന ശാപങ്ങള്‍ ആണ് ചന്ദ്രഗ്രഹണ ദോഷങ്ങള്‍ക്ക് കാരണമാകുന്നത്.

ചന്ദ്രഗ്രഹണ ദോഷത്തിന്റെ ഫലങ്ങള്‍

ചന്ദ്രഗ്രഹണ ദോഷത്തിന്റെ ഫലങ്ങള്‍

അപവാദം, അപകീര്‍ത്തി, തളര്‍ച്ച, വളര്‍ച്ച കുറവ്, ബഹുമാന കുറവ്, കുടുംബാംഗങ്ങളും ജോലിക്കാരുമായി പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചന്ദ്രഗ്രഹണ ദോഷം മൂലം ഉണ്ടാകാം.

 ചന്ദ്രഗ്രഹണ ദോഷത്തിനുള്ള പ്രതിവിധികള്‍

ചന്ദ്രഗ്രഹണ ദോഷത്തിനുള്ള പ്രതിവിധികള്‍

പൂജാമുറിയില്‍ ശ്രീ ചക്രം സ്ഥാപിക്കുക. മേരു ശ്രീ ചക്രങ്ങളാണ് കൂടുതല്‍ ഗുണകരം. ശ്രീ ചക്രം കിഴക്ക് ദിക്കിലേക്ക് തിരിച്ച് വയ്ക്കുക. ശ്രീ ചക്രത്തില്‍ അഭിഷേകം ചെയ്ത് പൂജ ചെയ്യുക. ഒരു തളികയില്‍ കുറച്ച് നെല്ല് ഇട്ട് അതിന് മുകളില്‍ ശ്രീചക്രം വയ്ക്കുക. പൂജചെയ്ത് കൊണ്ട് ' ഓം ശ്രീം ഹ്രീം ശ്രീം മാഹാലക്ഷ്മി ശ്രീം ഹ്രീം ശ്രീം നമ' എന്ന് മന്ത്രം 108 തവണ ജപിക്കുക.

 പ്രതിവിധികള്‍

പ്രതിവിധികള്‍

ഗ്രഹണ സമയത്ത് ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നത് ചന്ദ്രഗ്രഹണത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. അരി ഉള്‍പ്പടെ ഏഴ് തരം ധാന്യങ്ങള്‍ ഗ്രഹണ സമയത്ത് ദാനം ചെയ്യുക. ഓം ശ്രാം ശ്രീം ശ്രൗം സഹ് ചന്ദ്രായ നമ ' എന്ന ചന്ദ്രന്റെ മൂല മന്ത്രം 108 തവണ വീതം ജപിക്കുക.

Read more about: spirituality
English summary

Chandra Grahan Dosh Remedies

In this article we explained the Chandra Grahan Dosh Remedies, take a look.
X
Desktop Bottom Promotion