For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്രം നക്ഷത്രക്കാര്‍ക്ക് ക്ഷമാശീലം കൂടുതല്‍

|

ജ്യോതിഷത്തില്‍ ഉത്തരഫാല്‍ഗുനി എന്നാണ് ഉത്രം നക്ഷത്രം അറിയപ്പെടുന്നത്. ഉത്രം നക്ഷത്രത്തിന്റെ ആദ്യത്തെ കാല്‍ഭാഗം എന്ന് പറയുന്നത് ചിങ്ങ രാശിയിലും അവസാനത്തെ മുക്കാല്‍ഭാഗം എന്ന് പറയുന്നത് കന്നിരാശിയിലും ആയാണ് കണക്കാക്കുന്നത്. ഉത്രം നക്ഷത്രത്തില്‍ ജനിക്കുന്നവരുടെ സ്വഭാവ സവിശേഷതകള്‍ വളരെയധികം ശ്രദ്ധേയമായത് തന്നെയാണ്. ഓരോ ദിവസത്തേയും പ്രത്യേകതകള്‍ പല വിധത്തിലാണ് ഇവരെ ബാധിക്കുന്നതും.

Birth Star Prediction of Uthram Nakshatra 2020 Astrology in Malayalam

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ

പൊതുവായി ഉത്രം നക്ഷത്രക്കാരില്‍ എന്തൊക്കെ പൊതുസ്വഭാവങ്ങള്‍ ഉണ്ട് എന്ന് നമുക്ക് നോക്കാം. ഉത്രം നക്ഷത്രഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങള്‍ ആണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാം. നിങ്ങള്‍ ഉത്രം നക്ഷത്രക്കാര്‍ ആണെങ്കില്‍ ഇതൊന്ന് വായിക്കാവുന്നതാണ്. എന്താണ് ഉത്രം നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍ എന്ന് നമുക്ക് നോക്കാം. ഇന്നത്തെ ദിവസം ഉത്രം നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട മാറ്റങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രക്കാര്‍ ഏത് കാര്യത്തിനും അല്‍പം പ്രത്യേകത നിറഞ്ഞവര്‍ ആയിരിക്കും. സൗന്ദര്യം, വിദ്യ, കല എന്നിവ ഇവരുടെ കൂടപ്പിറപ്പുകളായിരിക്കും. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍ എന്നുള്ളത് തന്നെയാണ് പ്രത്യേകതയും. എന്നാല്‍ ഇഷ്ടമില്ലാത്ത കാര്യം അതിന്റെ പ്രത്യാഘാതം നോക്കാതെ തുറന്ന് പറയുകയും ചെയ്യുന്നുണ്ട് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം സ്വഭാവം പല ബന്ധങ്ങളിലും വിള്ളലുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. പൊതുവേ അഭിമാനികളായിരിക്കും ഇവര്‍. കലാസാഹിത്യ വാസനയുണ്ടായതു കൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ആദരിക്കപ്പെടുന്നവരും ആയിരിക്കും ഇവര്‍.

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

സമൂഹത്തില്‍ പേരും പെരുമയും ഇഷ്ടപ്പെടുന്നവരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പല കാര്യങ്ങളിലും ഭാഗ്യവാന്‍മാരായിരിക്കും. സ്ത്രീകളില്‍ വിവാഹ ശേഷമാണ് ഇവര്‍ക്ക് ഭാഗ്യം വര്‍ദ്ധിക്കുന്നത്. സുഖലോലുപതയോടെ ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നതിന് ഇവര്‍ ശ്രദ്ധിക്കുകയും അതിന് വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്നവരാണ് ഇവര്‍. പെട്ടെന്ന് ദേഷ്യം വരുന്നതും ഇവരുട പ്രത്യേകതയാണ്. എന്നാല്‍ ദേഷ്യം വന്നാലും പിന്നീട് അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. സഹന ശക്തി ഇല്ല എന്നുള്ളതാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്‌നം.

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ദേഷ്യം വന്നാല്‍ പക്ഷേ ഇവരെ പിടിച്ചാല്‍ കിട്ടില്ല എന്ന് മാത്രമല്ല ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാന്‍ ഇവര്‍ക്ക് അല്‍പം പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് പിന്നീട് തിരുത്തുമ്പോഴേക്ക് കാലം തന്നെ വൈകിപ്പോയിരിക്കും എന്നുള്ളതാണ് സത്യം. ചതി ഇവര്‍ വളരെയധികം വെറുക്കുന്ന ഒന്നായിരിക്കും. ഒരിക്കലും ചതിക്കാത്തവരും ചതി ഇഷ്ടപ്പെടാത്തവരും ആയിരിക്കും ഇവര്‍. സ്വന്തം ബന്ധുക്കളേക്കാള്‍ ഇവര്‍ രക്തബന്ധമില്ലാത്തവരോടാണ് ആത്മാര്‍ത്ഥത കാണിക്കുന്നത്.

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ബിസിനസ്സിലും മറ്റും പലര്‍ക്കും ആശ്രമായി ഇവര്‍ മാറുന്നുണ്ട്. ഏത് കാര്യമാണെങ്കിലും ആത്മാര്‍ത്ഥതയോടെ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ജനസമ്മതിയുള്ളവരും ആയിരിക്കും ഇവര്‍. ധനവും സുഖവും ഇവരെ തേടിയെത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവര്‍ എപ്പോഴും ജയം ആഗ്രഹിക്കുന്നവരും സൗന്ദര്യത്തെക്കുറിച്ച് ബോധ്യമുള്ളവരും ആയിരിക്കും. നയപരമായി ഏത് കാര്യവും നേടിയെടുക്കുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ആരോടും ശത്രുത പുലര്‍ത്താന്‍ ഇവര്‍ ആഗ്രഹിക്കുകയില്ല.

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഭര്‍ത്താവില്‍ നിന്നും കുട്ടികളില്‍ നിന്നും ഇവര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗണിത ശആസ്ത്രം, സയന്‍സ് എന്നിവയില്‍ കേമന്‍മാരായിരിക്കും ഇവര്‍. അധ്യാപകര്‍, അഡ്മിനിസ്‌ട്രേഷന്‍, എഴുത്ത്, ഹോസ്പിറ്റല്‍ എന്നീ മേഖലകളില്‍ ഇവര്‍ പ്രാവീണ്യം തെളിയിക്കുന്നുണ്ട്. കുടുംബ ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നുണ്ട്. 32 വയസ്സ് വരെ ജീവിതത്തില്‍ ചെറിയ കഷ്ടപ്പാടുകള്‍ ഉണ്ടാവുന്നുണ്ട്. അതിന് ശേഷം 6 വര്‍ഷത്തോളം ജീവിതത്തില്‍ പ്രയാസമേതുമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നുണ്ട്. കുടുംബ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രക്കാരായ സ്ത്രീകള്‍ സമാധാന കാംക്ഷികള്‍ ആിരിക്കും. ഇവര്‍ എപ്പോഴും നല്ല വാക്കുകള്‍ കേള്‍ക്കുന്നതിന് ഇഷ്ടപ്പെടുന്നുണ്ട്. ആരോടും ശത്രുത പുലര്‍ത്താന്‍ ഇവര്‍ക്ക് ഇഷ്ടമല്ലെങ്കിലും പിണങ്ങിയാല്‍ പിന്നീട് ഇണങ്ങാന്‍ അല്‍പം പ്രയാസമായിരിക്കും. വീട്ടു കാര്യങ്ങളില്‍ വളരെയധികം സാമര്‍ത്ഥ്യത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ വ്യാഴനും കുജനും അനിഷ്ട സ്ഥാനങ്ങളില്‍ ആയാല്‍ ധാരാളം അരിഷ്ടതകള്‍ അനുഭവിക്കുന്നതിന് ഇവര്‍ക്ക് യോഗമുണ്ട്.

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

മാംസാഹാരം കൂടുതല്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. പലപ്പോഴും മറ്റുള്ളവരുടെ സ്വത്തും കഴിവും സ്വന്തം കാര്യത്തിനായി ഉപയോഗിക്കും എന്നൊരു ഖ്യാതി ഇവരിലുണ്ടാവുന്നുണ്ട്. എല്ലാവരോടും സ്‌നേഹമായി പെരുമാറുമെങ്കിലും ആരേയും അതിര് കവിഞ്ഞ് വിശ്വസിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യുകയില്ല. ഇത് ഇവരില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും എന്ന ഭയം പലപ്പോഴും അലട്ടിക്കൊണ്ടിരിക്കും. സഹോദരന്‍മാരോട് എപ്പോഴും വഴക്കുണ്ടാക്കുമെങ്കിലും ഇവരെ സ്‌നേഹത്തോടെ കൂടെ കൂട്ടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അനാവശ്യ കൂട്ടുകെട്ടില്‍ ചെന്ന് ചാടുന്നതിനുള്ള സാധ്യത ഇവരെ സംബന്ധിച്ചിടത്തോളം കൂടുതലാണ്.

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

പൂരുരുട്ടാതി നക്ഷത്രക്കാരുമായി വിവാഹ ബന്ധം നല്ലതല്ല. കാരണം ഇത് സന്താനഭാഗ്യത്തിന് തടസ്സമുണ്ടാക്കുകയോ സന്താനമുണ്ടായാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികള്‍ ആവുന്നതിനുള്ള സാധ്യതയോ ഉണ്ട്. ഇതിനെ കുക്ഷിവേധദോഷം എന്നാണ് പറയുന്നത്. ഇനി ഇത്തരത്തില്‍ വിവാഹം നടന്നിട്ടുണ്ടെങ്കില്‍ സത് സന്താനത്തിനായി സന്താന ഗോപാലാര്‍ച്ചന, പുരുഷ സൂക്ത പുഷ്പാഞ്ജലി എന്നിവ വിഷ്ണു ക്ഷേത്രത്തില്‍ ചെയ്യേണ്ടതാണ്. ഇവരുടെ നക്ഷത്ര ദേവത ഭഗന്‍ ആയതു കൊണ്ട് തന്നെ ഭഗദേവതാ മന്ത്രം ജപിക്കുന്നത് നല്ലതാണ്.

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

ഉത്രം നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

നടുവേദന, തലവേദന, രക്തക്കുറവ്, രക്ത സമ്മര്‍ദ്ദം, രക്തം കട്ടപിടിക്കല്‍, ലിവര്‍ സംബന്ധമായ രോഗങ്ങള്‍, ബോധക്ഷയം എന്നിവ ഇവരെ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഉദര സംബന്ധമായ രോഗങ്ങള്‍ ഇവരെ പെട്ടെന്ന് പിടികൂടുന്നു. ഉത്രം നക്ഷത്രക്കാരുടെ ഭാഗ്യ സംഖ്യ എന്ന് പറയുന്നത് 1 ആണ്. ഇവരുടെ ഉപാസന മൂര്‍ത്തി ശ്രീധര്‍മ്മശാസ്താവാണ്. ഓം ഭഗായ നമ: എന്ന മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമമാണ്.

English summary

Birth Star Prediction of Uthram Nakshatra 2020 Astrology in Malayalam

Read on to know the birth star prediction of uthram nakshatra 2020 astrology in malayalam. Take a look.
X
Desktop Bottom Promotion