കലിയുഗാവസാനം എന്ന്, സൂചനകള്‍ ഇതാ

Posted By:
Subscribe to Boldsky

കലിയുഗാവസാനം എന്ന് എപ്പോള്‍ എന്നതിനെക്കുറിച്ച് പല സൂചനകളും പല കഥകളും നമുക്കിടയില്‍ ഉണ്ട്. പുരാണത്തിലും മറ്റും ഇതിനെക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ലോകാവസാനം എന്ന് തന്നെയാണ് കലിയുഗാവസാനത്തെക്കുറിച്ച് പറയുന്നത്. ഭഗവാന്‍ കല്‍ക്കി രൂപത്തില്‍ അവതരിക്കും എന്നാണ് ഹിന്ദു പുരാണമനുസരിച്ച് പറയുന്നത്.

5000 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ കലിയുഗാവസാനത്തെക്കുറിച്ച് ഭഗവാന്‍ പ്രവചിച്ചിരുന്നു. ഭഗവ്ത് ഗീതയില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഭഗവാന്റെ ഓരോ സമസ്യക്കുമുള്ള ഉത്തരം ഇതില്‍ തന്നെ ലഭിച്ചിട്ടുണ്ട്. കലിയുഗാവസാന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 മനുഷ്യത്വം ഇല്ലാതാവുന്നു

മനുഷ്യത്വം ഇല്ലാതാവുന്നു

കലിയുഗത്തിലേക്ക് അടുക്കുന്നതിലൂടെ മനുഷ്യരുടെ ഉള്ളിലുള്ള ക്ഷമ, ദയ, മാനസിക പിന്തുണ എന്നിവയെല്ലാം ഇല്ലാതാവുന്നു. ഇത് കലിയുഗ ലക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ്.

പണം മാത്രം

പണം മാത്രം

എല്ലാത്തിനും മുകളില്‍ പണമാണ് എന്ന ചിന്ത മനുഷ്യരില്‍ വരും. ഇത് മനുഷ്യരില്‍ അക്രമ വാസന വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

 ശരീരമെന്ന വസ്തു

ശരീരമെന്ന വസ്തു

സ്ത്രീയെ പുരുഷന്‍ വെറും ശരീരം മാത്രമായി കാണുന്ന അവസ്ഥയുണ്ടാവും. പരസ്പര സ്‌നേഹം എന്നത് വെറും ധാരണ മാത്രമായി മാറും.

 ആള്‍ദൈവങ്ങള്‍ ശക്തി പ്രാപിക്കും

ആള്‍ദൈവങ്ങള്‍ ശക്തി പ്രാപിക്കും

ആള്‍ദൈവങ്ങള്‍ ശക്തി പ്രാപിക്കുന്ന കാലമാണ് വരാന്‍ പോവുന്നത്. മനുഷ്യന്റെ ഭക്തിയും ആത്മീയതയും എല്ലാം നശിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും.

അഴിമതി

അഴിമതി

അഴിമതിയും കുപ്രചരണവും കൊണ്ടാ നാടു മുടിയും. രാഷ്ട്രീയം എന്നത് വെറും സാമ്പത്തിക ലാഭത്തിനുള്ള ഒരു സംഗതിയായി മാറും. അല്ലാതെ ജനങ്ങളെ സേവിക്കാനോ അവരോട് നല്ല രീതിയില്‍ പെരുമാറാനോ കഴിയില്ല.

ക്ഷാമം

ക്ഷാമം

ക്ഷാമം കൊണ്ട് വലയുന്ന ഒരു കാലം വരും. ഇതിന്റെയെല്ലാം മുന്നോടിയായി പല കാര്യങ്ങളും ഇന്ന് നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം.

 കാലാവസ്ഥ മാറ്റങ്ങള്‍

കാലാവസ്ഥ മാറ്റങ്ങള്‍

കാലാവസ്ഥയിലും കാര്യമായപ്രകടമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതികഠിനമായ തണുപ്പും അല്ലെങ്കില്‍ അതി കഠിനമായ ചൂടുമായിരിക്കും ഉണ്ടായിരിക്കുക. ഇതും കലിയുഗാവസാനത്തിന്റെ ലക്ഷണങ്ങള്‍ ആണ്.

 ആയുര്‍ദൈര്‍ഘ്യത്തിലെ മാറ്റം

ആയുര്‍ദൈര്‍ഘ്യത്തിലെ മാറ്റം

ആയുര്‍ദൈര്‍ഘ്യത്തിലും കാര്യമായ മാറ്റം സംഭവിക്കുന്നു. 50 വയസ്സ് വരെ മാത്രമം ആയുസ്സിന്റെ കാര്യത്തില്‍ ഗ്യാരണ്ടിയുണ്ടാവുകയുള്ളൂ.

 മാതാപിതാക്കളെ ഉപേക്ഷിക്കുന്നു

മാതാപിതാക്കളെ ഉപേക്ഷിക്കുന്നു

മാതാപിതാക്കളോടുള്ള സ്‌നേഹം കുറയുന്നു. അവര്‍ പലപ്പോഴും ബാധ്യതയായി മാറുന്നു. അതിലൂടെ മാതാപിതാക്കളെ ഉപേക്ഷിക്കാനുള്ള പ്രവണത വര്‍ദ്ധിക്കുന്നു.

English summary

Bhagavad gita predictions for Kaliyuga end

Krishna's predictions that were years ago are actually coming true.here some Bhagavad gita predictions for Kaliyuga end.
Story first published: Saturday, September 9, 2017, 11:05 [IST]
Subscribe Newsletter