ദീപാവലിയ്ക്കായുള്ള മികച്ച രംഗോളി

Posted By: Jibi Deen
Subscribe to Boldsky

ദീപങ്ങളുടെ ഉത്സവം എന്നാണ് ദീപാവലി അറിയപ്പെടുന്നത്.എന്നാൽ നിറങ്ങൾക്കും ഈ ആഘോഷത്തിൽ വലിയ പങ്കുണ്ട്.പല നിറത്തിലുള്ള പൂക്കളും ഇലകളും അലങ്കരിക്കാനായി ഉപയോഗിക്കുന്നു.ദീപാവലിയിൽ നിറങ്ങൾ ഉൾപ്പെടുത്താനായി നാം രംഗോലി ഇടുന്നു.'രംഗ് ' എന്നാൽ നിറങ്ങൾ എന്നും 'ആവലി 'എന്നാൽ വരകൾ അഥവാ പാറ്റേൺ എന്നുമാണ് അർത്ഥം.ഈ രണ്ടു പദങ്ങളിൽ നിന്നുമാണ് രംഗോലി എന്ന വാക്ക് വന്നത്.രംഗോലി ഉപയോഗിച്ചുള്ള അലങ്കാരം വളരെ പണ്ട് മുതൽക്കേ നിലവിലുള്ളതാണ്.അരിമാവും മറ്റു വസ്തുക്കളും ഉപയോഗിച്ച് ആളുകൾ വാതിലിനു മുന്നിൽ അലങ്കരിക്കാറുണ്ടായിരുന്നു.കാലക്രമേണ ഇത് ചില ഭാഗങ്ങളിൽ മാത്രം ഒതുങ്ങിത്തുടങ്ങി.എന്നാൽ ആഘോഷദിവസങ്ങളിൽ ഇത് ഇപ്പോഴും ഒരു ആചാരമായി കാണാറുണ്ട്.

മഹാലക്ഷ്മിയെ വളരെ ആദരവോടെ വീട്ടിലേക്ക് സ്വീകരിക്കാനായാണ് രംഗോളി ഇടുന്നത്.പണ്ട് കാലങ്ങളിൽ അരിപ്പൊടി,ചോക്ക് പൊടി,മറ്റു പ്രകൃതിദത്ത നിറങ്ങൾ എന്നിവ ഉപയോഗിച്ചാണ് രംഗോളി ഇട്ടിരുന്നത്.എന്നാൽ ഇന്ന് ഈ നിറങ്ങളെല്ലാം വിപണിയിൽ ലഭ്യമാണ്.പണ്ട് വിരലുകൾ ഉപയോഗിച്ച് പാറ്റേൺ ഉണ്ടാക്കിയിരുന്നുവെങ്കിൽ ഇന്ന് ഇതിനെല്ലാമുള്ള സ്റ്റെൻസിലുകളും മറ്റു വസ്തുക്കളും വിപണിയിൽ നിന്നും ലഭിക്കുന്നു.പ്ലെയിനായ ഡിസൈൻ മുതൽ വർണ്ണശബളമായ ഡിസൈനുകൾ വരെ രംഗോളിക്കുണ്ട് .നമുക്ക് അതിൽ ചിലത് നോക്കാം.

1

പരമ്പരാഗത രംഗോളി

പരമ്പരാഗത രംഗോളി അരിപ്പൊടിയോ വെള്ള ചോക്ക് പൊടിയോ കൊണ്ടാണ് വരയ്ക്കുന്നത്.നിങ്ങൾക്ക് നിറങ്ങൾ കൈവശമില്ലെങ്കിൽ ഇത് ചെയ്യാവുന്നതാണ്.വരകളും ഡോട്ടുകളും ഉപയോഗിച്ചാണ് ഈ പാറ്റേൺ സൃഷ്ടിക്കുന്നത്.ഇത് വളരെ ലളിതവും എളുപ്പവുമാണ്.

3

അബ്സ്ട്രാക്ട് രംഗോളി

ദീപാവലിക്ക് അതിഥികളെ സന്തോഷിപ്പിക്കേണ്ടതുണ്ടെങ്കിൽ നിങ്ങൾ ഈ ഡിസൈൻ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.ഇതിലെ നിറങ്ങളും ഡിസൈനും പ്രചോദനം പകരുന്നവയാണ്.വലിയ പൂക്കളും അതിനെ ചുറ്റിയുള്ള ഡിസൈനും മികച്ചതാണ്.വിളക്കുകൾ കൂടി വച്ചാൽ മറ്റൊരു ഡിസൈനായി മാറും.

4

ദൈവികമായ രംഗോളി

നിങ്ങളുടെ പ്രീയപ്പെട്ട ദൈവത്തെ വരച്ചുകൊണ്ട് രംഗോളി ഇടാവുന്നതാണ്.ഗണേശ ഭഗവാനോ ,കൃഷ്ണനോ,ദുർഗാദേവിയോ ആരെ വേണമെങ്കിലും വരയ്ക്കാവുന്നതാണ്.

5

തുടക്കക്കാർക്കുള്ള ലളിതമായ രംഗോളി

ഇത് വളരെ ലളിതമായ ഡിസൈനാണ്.വളരെ കുറച്ചു സ്ഥലമുള്ള അല്ലെങ്കിൽ കുറെ പേർ ചേർന്ന് ഇടുമ്പോൾ സ്വീകരിക്കാവുന്നതാണ്.വെള്ള ചോക്ക് പൊടിയും മറ്റു നിറങ്ങളും ഉപയോഗിച്ച് വിരലുകൾ കൊണ്ട് പാറ്റേൺ വരച്ചു ചെയ്യാവുന്നതാണിത്.

6

പൂക്കൾ കൊണ്ടുള്ള രംഗോളി

നിറങ്ങൾ കൊണ്ട് രംഗോളി ഇടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പൂക്കൾ ഉപയോഗിച്ച് ഇടാവുന്നതാണ്.പല നിറത്തിലുള്ള പൂക്കൾ ഉപയോഗിച്ച് പാറ്റേൺ ക്രമീകരിക്കാവുന്നതാണ്.കൂടാതെ നിങ്ങളുടെ വീടും സുഗന്ധപൂരിതമാകും.

7

ജ്യാമിതീയ രംഗോളി

ഇത് വളരെ എളുപ്പവും നിങ്ങളുടെ കണ്ണുകൾക്ക് കൂടുതൽ മനോഹാരിത പകരുകയും ചെയ്യും.ജ്യാമിതീയ രൂപത്തിലെ വരകൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.ഇതിൽ നിറങ്ങളും വിളക്കുകളും വയ്ക്കുമ്പോൾ കൂടുതൽ മനോഹരമാകും.

8

മുത്തുകൾ കൊണ്ടുള്ള രംഗോളി

നിങ്ങൾക്ക് ദീപാവലിക്ക് രാജകീയമായ ഒരു രംഗോലിയാണ് വേണ്ടതെങ്കിൽ ഈ ഡിസൈൻ സ്വീകരിക്കാവുന്നതാണ്.മുത്തുകളും,നിറമുള്ള കല്ലുകളും ചേർത്ത് ഇതിനെ മനോഹരമാക്കാവുന്നതാണ്.

9

വിവിധ നിറത്തിലെ അരി ഉപയോഗിച്ചുള്ള രംഗോളി

ഇതിലേക്കായി അരിയിൽ വിവിധ നിറങ്ങൾ അടിക്കുന്നു.അതിനു ശേഷം പ്രത്യേക ഡിസൈനിൽ രംഗോളി രൂപകൽപന ചെയ്യുന്നു.അരി മാത്രമാകുമ്പോൾ തന്നെ വളരെ പുണ്യമായി കരുതുന്നു.രംഗോളി കൂടെയാകുമ്പോൾ കൂടുതൽ ഭക്തിമയമാകുന്നു.ഗണേശ ഭഗവാന്റെ രൂപത്തിലും ഇത് ഡിസൈൻ ചെയ്യാവുന്നതാണ്.

10

ബോർഡർ രംഗോളി

അപ്പാർട്ട്മെന്റിൽ താമസിക്കുന്നവർക്കും വളരെ കുറച്ചു സ്ഥലമുള്ളവർക്കും ഈ രംഗോളി സ്വീകരിക്കാവുന്നതാണ്.വാതിലിൽ നിന്നും വരിയായി ഇടാവുന്ന വളരെ ലളിതവും വർണ്ണശബളമായതുമായ പാറ്റേണാണിത്.ഇത് വീടിന് ഒരു ഉത്സവ പ്രതീതി തരും.വിളക്കുകൾ കൂടി തെളിയിച്ചാൽ കൂടുതൽ ശോഭനമാകും.

11

ഹാഫ് രംഗോളി

അപ്പാർട്ട്മെന്റുകളിലും സിറ്റികളിലും താമസിക്കുന്നവർക്ക് ഇത് അനുയോജ്യമായ ഡിസൈനാണ്.ബോർഡർ പാറ്റേണിൽ നിന്നും വ്യത്യസ്തമായി ഇത് അധികം സ്ഥലം എടുക്കാതെ ഇടാവുന്ന ഒരു ആഡംബര ഡിസൈനാണ്.

12

പീകോക്ക് / മയിൽ രംഗോളി

ഹിന്ദുക്കൾക്ക് പ്രധാനപ്പെട്ട ഒന്നാണ് മയിൽ.ഇവ വളരെ സുന്ദരമായവയുമാണ്.അതുകൊണ്ടുതന്നെ മയിൽ ഡിസൈൻ ദീപാവലിക്ക് വളരെ പ്രീയപ്പെട്ടതുമാണ്.കടുത്ത നിറങ്ങളും ജ്യാമിതീയ രൂപവും ഈ ഡിസൈനിൽ ഉപയോഗിക്കും.വെളിച്ചത്തിലെ നിഴലുകൾ ഇതിനെ ഭംഗി വർദ്ധിപ്പിക്കും.

All IMAGE COURTESY : Shanthi Sridharan.KOLAM

English summary

Best Rangoli Designs For Diwali

Best Rangoli Designs For Diwali, read more to know about