For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയം

|

ഹിന്ദുമത വിശ്വാസപ്രകാരം ധൈര്യത്തിന്റെയും വിശ്വസ്തതയുടെയും ധീരതയുടെയും ആള്‍രൂപമാണ് ഹനുമാന്‍. അതിനാല്‍ത്തന്നെ നിരവധി ഭക്തര്‍ ഹനുമാനെ ആരാധിക്കുന്നു. രാമഭക്തനായ ഹനുമാനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് നിരവധി നേട്ടങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. എന്നാല്‍, ആരാധിക്കുന്നത് പഞ്ചമുഖ ഹനുമാനെ ആണെങ്കില്‍ ഈ നേട്ടങ്ങള്‍ ഇനിയും വര്‍ധിക്കും.

Most read: എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെMost read: എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെ

പഞ്ചമുഖ ഹനുമാന്റെ ചരിത്രം നമ്മുടെ ഇതിഹാസമായ രാമായണത്തില്‍ നിന്നാണെന്ന് മനസ്സിലാക്കാം. മഹിരാവണനില്‍ നിന്ന് രാമനെയും ലക്ഷമനെയും രക്ഷിക്കുന്നതിനായാണ് പഞ്ചമുഖ ഹനുമാന്‍ ആവിര്‍ഭവിച്ചത്. ഹനുമാന്‍, ഹയഗ്രീവന്‍, ഗരുഡന്‍, വരാഹം, നരസിംഹം എന്നിവ അടങ്ങിയതാണ് പഞ്ചമുഖങ്ങള്‍.

പഞ്ചമുഖ ഹനുമാന്‍ ഐതിഹ്യം

പഞ്ചമുഖ ഹനുമാന്‍ ഐതിഹ്യം

രാമരാവണ യുദ്ധകാലത്ത് പാതാള വാസികളായ അഹി രാവണനും മഹി രാവണനും കൂടി ശ്രീരാമനെയും ലക്ഷ്മണനെയും ബന്ധനസ്തരാക്കി പാതാളത്തിലേക്ക് കൊണ്ടുപോയി. മായാജാലങ്ങള്‍ ഒട്ടേറെ വശമുള്ളവരായിരുന്നു ഇവര്‍. രാമലക്ഷ്മണന്‍മാരെ അന്വേഷിച്ച് പാതാളത്തിലെത്തിയ ഹനുമാന്‍ അവരുടെ കോട്ട വാതില്‍ കാവല്‍ക്കാരനായ മകരധ്വജനെ കണ്ടുമുട്ടി. പാതി വാനരനും പാതി ഉരഗ രൂപവുമുള്ള മകരധ്വജന്‍ യഥാര്‍ത്ഥത്തില്‍ ഹനുമാന്റെ പുത്രനായിരുന്നു. ദ്രോണഗിരി പര്‍വതവുമായി ഹനുമാന്‍ പറക്കുന്നതിനിടെ കടലില്‍ വീണ ഒരുതുള്ളി വിയര്‍പ്പില്‍ നിന്നാണ് മകരധ്വജന്‍ ജനിക്കുന്നത്. മകരധ്വജനെ പരാജയപ്പെടുത്തി ഹനുമാന്‍ അഹി-മഹി രാവണന്മാരുമായി യുദ്ധം ചെയ്യാന്‍ തുടങ്ങി.

പഞ്ചമുഖ ഹനുമാന്‍ ഐതിഹ്യം

പഞ്ചമുഖ ഹനുമാന്‍ ഐതിഹ്യം

അവരുടെ മായാജാലങ്ങള്‍ക്ക് മുന്നില്‍ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല. അവരുടെ വീര്യത്തിനു കാരണം ഒരിക്കലും കെടാതെ കത്തുന്ന അഞ്ചു വിളക്കുകള്‍ ആണെന്ന് ഹനുമാന്‍ മനസ്സിലാക്കി. ഒരേ സമയം ആ അഞ്ചു വിളക്കുകളും കെടുത്തിയാല്‍ മാത്രമേ അവരെ വധിക്കാന്‍ സാധിക്കൂ. ഹനുമാന്‍ ഉടന്‍തന്നെ പഞ്ചമുഖ രൂപം സ്വീകരിച്ചു. വടക്ക് വരാഹ മൂര്‍ത്തിയും തെക്ക് നരസിംഹ മൂര്‍ത്തിയും പഞ്ചിമ ദിക്കില്‍ ഗരുഡനും ഹയഗ്രീവന്‍ ആകാശത്തേക്കും, സ്വന്തം മുഖം പൂര്‍വ ദിക്കിലേക്കും ദര്‍ശിച്ചു കൊണ്ടുള്ള ഒരു മുഖമായിരുന്നു അത്. ഒരേസമയം അഞ്ചു മുഖങ്ങളും കൂടി അഞ്ചു വിളക്കുകളും ഊതിക്കെടുത്തുകയും അഹി-മഹി രാവണന്മാരെ നിഗ്രഹിച്ച് രാമലക്ഷ്മണന്‍മാരെ മോചിപ്പിക്കുകയും ചെയ്തു.

Most read:ലക്ഷ്മീദേവി അനുഗ്രഹിക്കും; ജൂലൈയില്‍ സാമ്പത്തികം ശക്തമാകുന്ന 4 രാശിക്കാര്‍ ഇവരാണ്Most read:ലക്ഷ്മീദേവി അനുഗ്രഹിക്കും; ജൂലൈയില്‍ സാമ്പത്തികം ശക്തമാകുന്ന 4 രാശിക്കാര്‍ ഇവരാണ്

പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍ പലതാണ്. കിഴക്കോട്ട് അഭിമുഖമായിട്ടുള്ള ഹനുമാന്റെ മുഖം ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചാല്‍ ശത്രുദോഷം തീര്‍ക്കാന്‍ സാധിക്കുകയും ഇഷ്ട സിദ്ധി ലഭിക്കുകയും ജീവിതത്തില്‍ വിജയം ലഭിക്കുകയും ചെയ്യും. പടിഞ്ഞാറോട്ട് നോക്കിയുള്ള ഗരുഡമുഖം ദര്‍ശിച്ചാല്‍ പൂര്‍വ്വജന്മ ദോഷത്താലുള്ള രോഗങ്ങള്‍ നീങ്ങുകയും സകല സൗഭാഗ്യവും ലഭിക്കുകയും ചെയ്യും.

പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

വടക്കോട്ട് അഭിമുഖീകരിക്കുന്ന വരാഹമുഖം ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ തീരാക്കടങ്ങള്‍, രോഗങ്ങള്‍ എന്നിവ മാറി മനസിന് ശാന്തിയും സമാധാനവും ലഭിക്കുകയും ധനസമൃദ്ധിയുമുണ്ടാവുകയും ചെയ്യും. തെക്കോട്ടുള്ള നരസിംഹമുഖം ദുഷ്ട ദേവതകളാലും ആഭിചാരക്രിയകളാലും ഉണ്ടാവുന്ന ദോഷങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും. മേല്‍പ്പോട്ടു നോക്കുന്ന ഹയഗ്രീവമുഖം ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ സകല വിദ്യകളിലും കലകളിലും പ്രാവീണ്യവും അറിവും നിങ്ങള്‍ക്ക് ലഭിക്കും. വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ പഞ്ചമുഖ ഹനുമാന്റെ പ്രതിമ സ്ഥാപിക്കുക. ഈ ആരാധനാ മൂര്‍ത്തിയെ ദിവസവും ആരാധിക്കുക. ജീവിതത്തില്‍ സമൃദ്ധി നല്‍കാന്‍ ഇത് സഹായിക്കും.

Most read:മരണത്തെ അതിജീവിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം; ചൊല്ലേണ്ടത് ഇങ്ങനെMost read:മരണത്തെ അതിജീവിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം; ചൊല്ലേണ്ടത് ഇങ്ങനെ

ഹനുമാന്‍ മന്ത്രം

ഹനുമാന്‍ മന്ത്രം

ഹനുമാനെ ആരാധിക്കുന്നതിലൂടെ ഒരു ഭക്തന് സര്‍വ്വവിധ ഐശ്വര്യങ്ങളും ജീവിതത്തില്‍ കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹനുമാനെ ആരാധിക്കുന്നതിനുള്ള ഉത്തമ നാളായി ചൊവ്വാഴ്ച, ഹനുമാന്‍ ജയന്തി തുടങ്ങിയ ദിവസങ്ങളെ കണക്കാക്കുന്നു. പഞ്ചമുഖ ഹനുമാനെ സങ്കല്‍പിച്ച് പുഷ്പാഞ്ജലി നടത്തിയാല്‍ നിങ്ങള്‍ക്ക് ആഗ്രഹസാഫല്യമായിരിക്കും ഫലം. മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഒഴിവാക്കി ശുദ്ധിയോടെ ഹനുമദ് മന്ത്രങ്ങള്‍ ജപിച്ചാല്‍ അതിവേഗം ഫലങ്ങള്‍ ലഭിക്കും.

മൂലമന്ത്രം

മൂലമന്ത്രം

ഓം ഹം ഹനുമതയേ നമ:

ഹനുമദ് ക്ഷിപ്ര ഫലമന്ത്രം

ഓം ശ്രീ വജ്‌റദേഹായ രാമ ഭക്തായ

വായുപുത്രാ നമോസ്തുതേ

ഹനുമദ് ഗായത്രി മന്ത്രം

ഓം ആഞ്ജനേയായ വിദ്മഹേ

വായു പുത്രായ ധീമഹി

തന്നോ ഹനുമദ് പ്രചോദയാത്

Most read:ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കുംMost read:ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും

ഹനുമാന്‍ ചാലിസ

ഹനുമാന്‍ ചാലിസ

ഹനുമാന്‍ ചാലിസ ചൊല്ലുന്നതും ഹനുമാന്റെ അനുഗ്രഹങ്ങള്‍ നേടാനുള്ള മികച്ച വഴികളിലൊന്നാണ്. രാവിലെ നിങ്ങള്‍ ഉണര്‍ന്ന ശേഷം കുളിച്ച് ഹനുമാന്‍ ചാലിസ വായിക്കുക. ശ്രീരാമ ഭക്തനായിരുന്ന തുളസിദാസ് രചിച്ച 40 വാക്യങ്ങള്‍ ഹനുമാന്‍ ചാലിസയിലുണ്ട്. ഈ 40 വാക്യങ്ങള്‍ പാരായണം ചെയ്യുന്ന ഏതൊരാള്‍ക്കും ദുരാത്മാക്കളില്‍ നിന്ന് മുക്തി നേടാനും ഹനുമാന്റെ അനുഗ്രഹം നേടാനും കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:സര്‍വ്വദു:ഖ നിവാരണത്തിന് നിത്യവും ഹനുമാന്‍ ചാലിസMost read:സര്‍വ്വദു:ഖ നിവാരണത്തിന് നിത്യവും ഹനുമാന്‍ ചാലിസ

English summary

Benefits Of Worshipping Panchmukhi Hanuman in Malayalam

Pancha Mukhi means five faces, so Panchmukhi Hanuman is a form of Lord Hanuman which has 5 different faces. Read on the benefits of worshipping Panchmukhi Hanuman.
X
Desktop Bottom Promotion