Just In
- 43 min ago
പപ്പായ തൈര് മാസ്കില്‍ പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും
- 1 hr ago
വിഘ്നേശ്വരന് ഇരട്ടി അനുഗ്രഹം ചൊരിയും ഗണേശ ജയന്തി; ശുഭയോഗങ്ങളും ആരാധനാരീതിയും
- 2 hrs ago
ഈ ചെറുവിത്തില്‍ തടി, കൊളസ്ട്രോള്‍, പ്രമേഹം പരിഹരിക്കാം: പക്ഷേ കഴിക്കേണ്ടതിങ്ങനെ
- 3 hrs ago
വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍
Don't Miss
- News
തടയുമെന്ന് യുവമോർച്ച: കൂസാക്കാതെ ഡിവൈഎഫ്ഐ, കോഴിക്കോ ബിബിസി ഡോക്യുമെന്ററി പ്രദർശനം
- Automobiles
ലക്ഷ്വറി കാര്‍ വേണ്ട, വിവാഹത്തിന് അച്ഛന്റെ മാരുതി 800 മതിയെന്ന് വരന്; അനുകരണീയമെന്ന് നെറ്റിസണ്‍സ്
- Technology
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- Sports
IND vs NZ: ഹിറ്റ്മാന് ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം
- Movies
അവർക്ക് എന്റെ ശരീരമാണ് പ്രശ്നം! ചിലപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് പോകാൻ തോന്നും; മാനസികമായി തളർന്നെന്ന് രശ്മിക
- Finance
ബിസിനസാണ് ലക്ഷ്യമെങ്കിൽ ഫ്രാഞ്ചെെസികൾ നോക്കാം; ഇപ്പോൾ തുടങ്ങാൻ പറ്റിയ 6 മേഖലകൾ ഇതാ
- Travel
യാത്രകൾ പ്ലാൻ ചെയ്യാം, പക്ഷേ, ഈ സ്ഥലങ്ങളിലേക്ക് വേണ്ട! ഈ വർഷവും പ്രവേശനമില്ല!
ശിവഭഗവാന്റെ കുടുംബചിത്രം വീട്ടില്‍ വച്ച് പ്രാര്‍ത്ഥിച്ചാല്‍ വരും ഈ ആശ്ചര്യകരമായ നേട്ടങ്ങള്‍
ഹിന്ദു വിശ്വാസപ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളാണ് പരമശിവന്. ഒട്ടനവധി ശിവഭക്തര്‍ ലോകത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. ഒരുകാലത്ത് ഹിന്ദു ധര്‍മ്മത്തിലെ ഏറ്റവും പ്രചാരമുള്ള വിഭാഗമായിരുന്നു ശൈവമതം. ഇപ്പോഴും ധാരാളം ആളുകള്‍ ശിവനെ ആരാധിക്കുന്നു. രുദ്ര, മഹേശ്വരന്, നീലകണ്ഠന് തുടങ്ങി നിരവധി പേരുകളും പരമേശ്വരനുണ്ട്.
Most
read:
രാഹു
രാശിമാറ്റം;
2023
വര്‍ഷത്തില്‍
രാഹുവിന്റെ
അനുഗ്രഹം
നിലനില്‍ക്കുന്നത്
ഈ
3
രാശിക്ക്
വീടുകളില്‍ ശിവന്റെ കുടുംബചിത്രം വച്ച് ആളുകള്‍ ആരാധിക്കുന്നു. ഹിന്ദു വേദഗ്രന്ഥങ്ങള്‍ അനുസരിച്ച് മഹാദേവനും പാര്‍വതിയും യഥാക്രമം പ്രപഞ്ചത്തിന്റെ പിതാവായും മാതാവായും കണക്കാക്കപ്പെടുന്നു. മഹാദേവന്റെ കുടുംബം സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമാണ്. പരമശിവന് യഥാര്‍ത്ഥ രൂപത്തില്‍ മഹേശ്വരന് എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കുടുംബ ചിത്രത്തില്‍ അഞ്ച് അംഗങ്ങളുണ്ട്. പാര്‍വതി ദേവി അദ്ദേഹത്തിന്റെ ഭാര്യയും കാര്‍ത്തികേയ ഭഗവാനും ഗണേശനും രണ്ട് പുത്രന്മാരുമാണ്. ശിവന്റെ ദ്വാരപാലകനായ നന്ദിയെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നു. നിങ്ങളുടെ വീട്ടില്‍ പരമശിവന്റെ കുടുംബചിത്രം വച്ച് ആരാധിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തടസ്സങ്ങള്‍ നീക്കാന്‍
നിങ്ങളുടെ ജീവിതപാതയില് വരുന്ന തടസ്സങ്ങള്‍ നീക്കി പരമേശ്വരന് നിങ്ങള്‍ക്ക് ദീര്‍ഘവും സന്തോഷകരവുമായ ജീവിതം നല്കി അനുഗ്രഹിക്കുന്നു. ശിവന്റെ കുടുംബ ചിത്രം പതിവായി ആരാധിക്കുന്നത് നിങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും ഒരുമിപ്പിക്കും. ശിവഭഗവാന്റെ കുടുംബ ചിത്രത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഭക്തരുടെ കുടുംബത്തില്‍ ഐക്യം നിലനില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യത്തിന്
ജീവിതത്തില്‍ മനസ്സമാധാനത്തിനായി ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്ക്കുമിടയിലുള്ള ഐക്യം പ്രധാനമാണ്. ശരിയായ മന്ത്രങ്ങളും പൂജാ നടപടിക്രമങ്ങളും പൂജാ വസ്തുക്കളും ശിവഭഗവാന്റെ കുടുംബത്തിന് സമര്‍പ്പിക്കുന്നതിലൂടെ നിങ്ങളുടെ സ്വന്തം കുടുംബത്തിന് സമാധാനം കൊണ്ടുവരാന്‍ കഴിയും.
Most
read:വ്യാഴം
മീനം
രാശിയില്‍
സംക്രമിക്കുന്നു;
ഈ
5
രാശിക്കാര്‍ക്ക്
ഭാഗ്യവും
നേട്ടവും

കാര്‍ത്തികേയനും ഗണേശനും
കാര്ത്തികേയന് തന്റെ ഭക്തരെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം ഗണേശന് ഭക്തര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നു. അവര്‍ നിങ്ങളുടെ കുടുംബത്തിന് ജ്ഞാനം, അറിവ്, ബുദ്ധി, ശക്തി മുതലായവ നല്കി സംരക്ഷിക്കും. കൂടാതെ അത്യാഗ്രഹം, കാമം, അസൂയ, കോപം തുടങ്ങിയ ദുഷിച്ച വികാരങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും.

സമ്പത്ത് നിലനിര്‍ത്താന്‍
നിങ്ങള്‍ ശിവഭഗവാന്റെ കുടുംബത്തെ പതിവായി ആരാധിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ വീട്ടില്‍ വളരെക്കാലം സമ്പത്ത് നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ വീട്ടംഗങ്ങള്ക്കിടയില് സൗഹാര്‍ദ്ദവും സ്നേഹവും വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. ശിവകുടുംബത്തിന്റെ മാര്‍ബിള്‍ പ്രതിമകളും നിങ്ങള്‍ക്ക് ആരാധിക്കാം. എന്നിരുന്നാലും, വീട്ടില്‍ ആരാധിക്കുന്ന ദൈവത്തിന്റെ പ്രതിമകള്‍ തകര്‍ന്നതോ കേടുവന്നതോ ആണെങ്കില്‍ അത് ദൗര്‍ഭാഗ്യത്തിന് കാരണമാകും. നിങ്ങളുടെ വീട്ടിലെ തകര്‍ന്ന പഴയ വിഗ്രഹങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുക.

ജീവിതം മികച്ചതാകാന്‍
നിത്യജീവിതത്തില്‍ ഓരോരുത്തരും അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി പ്രതിബന്ധങ്ങളുണ്ട്. പ്രാര്‍ത്ഥനയും ആരാധനയുമെല്ലാം അതിനെ നേരിടാനുള്ള വഴികളാണ്. നിങ്ങള്‍ ഒരു ശിവഭക്തനാണെങ്കില്‍, വീട്ടില്‍ ശിവഭഗവാന്റെ കുടുംബചിത്രം കൊണ്ടുവരണം. ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മികച്ചതാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. വാസ്തു പ്രകാരം, വീട്ടില്‍ ഒരു മാര്‍ബിള്‍ പ്രതിമ കൊണ്ടുവരുന്നത് നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിന് നല്ലതാണ്.

സന്തോഷം ആകര്‍ഷിക്കാന്‍
ശിവഭഗവാന്റെ കുടുംബചിത്രം വച്ച് ആരാധിക്കുന്നത് ഭക്തര്‍ക്ക് സമൃദ്ധി, സന്തോഷം, ആരോഗ്യം, സമ്പത്ത് എന്നിവ നല്കുന്നു. ഈ ലോകത്തെ ജയിക്കാനുള്ള ശക്തി നിങ്ങള്‍ക്ക് ലഭിക്കും. ശിവനെ പ്രീതിപ്പെടുത്തുന്നത് എളുപ്പമാണ്, അതിനാല്‍ വാസ്തു പ്രകാരം നിങ്ങളുടെ വീട്ടില്‍ ഒരു ശിവ പ്രതിമ സ്ഥാപിച്ചും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ജീവിതത്തില്‍ നല്ല വ്യത്യാസങ്ങള്‍ അനുഭവപ്പെടും. നല്ല ഫലങ്ങള്‍ കാണുന്നതിന് നിങ്ങള്‍ക്ക് ദിവസവും ശിവഭഗവാന്റെ കുടുംബചിത്രത്തെ ആരാധിക്കാം.
Most
read:സൂര്യനും
ശുക്രനും
വൃശ്ചികം
രാശിയില്‍
വരുത്തും
യുതിയോഗം;
ഈ
3
രാശിക്കാര്‍
കരുതിയിരിക്കണം

പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാന്‍
നിങ്ങളുടെ ജീവിതത്തിലെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും നിങ്ങളുടെ വീട്ടിലോ ഓഫീസിലോ പോസിറ്റിവിറ്റി ആകര്‍ഷിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ചിത്രം മികച്ചതാണ്. ശിവഭഗവാന്റെ കുടുംബചിത്രത്തെ ആരാധിക്കുന്നത് നിങ്ങള്‍ക്കും നിങ്ങളുടെ ജീവിതത്തിലും പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്നു.

ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍
ഭഗവാന് ശിവനെ ഒരു നല്ല ഭര്‍ത്താവായി കണക്കാക്കുന്നു. ശരിയായ പങ്കാളിയെ ലഭിക്കാനോ ദാമ്പത്യജീവിതം സന്തോഷകരമായി നിലനിര്‍ത്താനോ വേണ്ടി പല സ്ത്രീകളും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, നിങ്ങളുടെ വീട്ടില്‍ ശിവന്റെ കുടുംബചിത്രം വച്ച് ആരാധിക്കണം. നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ നിങ്ങള്‍ കാണും.