For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തിലെ ചന്ദ്രന്റെ സ്ഥാനം ശക്തമായിരിക്കണം: അനുകൂലഫലങ്ങള്‍

|

ജ്യോതിഷത്തില്‍ ചന്ദ്രന്റെ സ്ഥാനം എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന് തന്നെയാണ്. ഏഴ് ഗ്രഹങ്ങളെയാണ് പൊതുവേ തിളക്കമുള്ള ഗ്രഹങ്ങളായി കണക്കാക്കുന്നത്. അതില്‍ തന്നെ ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, സൂര്യന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവയാണ് ഇവ. ജ്യോതിഷത്തില്‍ സൂര്യന്റെ പ്രാധാന്യം എന്താണെന്ന് നമുക്കറിയാം. എന്നാല്‍ ജ്യോതിഷത്തിലെ ചന്ദ്രന്റെ സ്ഥാനവും വളരെയധികം പ്രധാനപ്പെട്ടതാണ്. നമ്മുടെ മനസ്സിനെയാണ് ജ്യോതിഷത്തില്‍ ചന്ദ്രനെ സൂചിപ്പിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്‍ ബലവാനെങ്കില്‍ ഒരു തരത്തിലുള്ള പ്രശ്‌നവും നിങ്ങളെ ബാധിക്കില്ല എന്നതാണ് സത്യം.

Benefits Of Having A Strong Moon

ചന്ദ്രന്‍ 27 ദിവസം കൊണ്ടാണ് ഇത് ഒരു നക്ഷത്രത്തിന്റെ ചക്രം പൂര്‍ത്തിയാക്കുന്നത്. ചന്ദ്രന്‍ എല്ലാ ഗ്രഹങ്ങളിലും ഏറ്റവും വേഗത്തില്‍ നീങ്ങുന്നുണ്ട്. ചന്ദ്രന്‍ മൊത്തത്തില്‍ മനസ്സിന്റെ നീക്കങ്ങളെയാണ് സ്വാധീനിക്കുന്നത്. ഇത് കൂടാതെ അമ്മ, മസ്തിഷ്‌കം, ബുദ്ധി, നല്ല പെരുമാറ്റം, ഗര്‍ഭം എന്നിവയ്ക്ക് കാരക ഗ്രഹമായാണ് ചന്ദ്രനെ കണക്കാക്കുന്നത്. എന്തൊക്കെയാണ് ചന്ദ്രന്റെ സ്ഥാനം ജാതകത്തില്‍ ശക്തമായി നില്‍ക്കുന്നതെങ്കില്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മറ്റ് ഗ്രഹങ്ങളോടൊപ്പം ചേരുമ്പോള്‍

മറ്റ് ഗ്രഹങ്ങളോടൊപ്പം ചേരുമ്പോള്‍

ചന്ദ്രനും സൂര്യനും എപ്പോഴും സൗഹൃദ ഗ്രഹങ്ങളാണ്. എന്നാല്‍ ചന്ദ്രന്‍ ഒരിക്കലും ഒരു ഗ്രഹത്തിന്റേയും ശത്രുതാ സ്ഥാനത്ത് നിലകൊള്ളുന്നില്ല എന്നതും ശ്രദ്ധേയമാണ്. ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളോട് എപ്പോഴും നിഷ്പക്ഷ മനോഭാവമാണ് ചന്ദ്രന്‍ സ്വീകരിക്കുന്നത്. കര്‍ക്കിടകം രാശിയാണ് ചന്ദ്രന്റെ അധിപന്‍. എന്നാല്‍ വൃശ്ചികം രാശിയില്‍ ചന്ദ്രന്‍ ബലവാനായിരിക്കില്ല. ചന്ദ്രന്റെ ഭാഗ്യ സംഖ്യകള്‍ 2, 11, 20 എന്നിവയാണ്. ചന്ദ്രനെ ആരാധിക്കുന്നവര്‍ ദുര്‍ഗ്ഗ, പാര്‍വ്വതി എന്നിവരെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം.

 ഐശ്വര്യത്തിന് വേണ്ടി

ഐശ്വര്യത്തിന് വേണ്ടി

ഐശ്വര്യത്തിന് വേണ്ടി ചന്ദ്രന്റെ ബീജമന്ത്രം ജപിക്കാവുന്നതാണ്. 'ഓം ശ്രന്‍ ശ്രീന്‍ ശ്രൗണ്‍ സഹ ചന്ദ്രമാസേ നമഃ' എന്ന് 1100 തവണ ജപിക്കാവുന്നതാണ്. ഇത് കൂടാതെ ചന്ദ്രന്റെ വേദമന്ത്രം ജപിക്കുന്നതും നല്ലതാണ്.

ഓം ദധിശംഖ്തുഷാരഭം ക്ഷീരോദാര്‍ണവസംഭവം |

ഭാഷിണം ഭവതയ ഭാംഭര്‍മുകുത്ഭൂഷണം || എന്നിവയാണ് അത്.

ചന്ദ്രന്‍ ബലവാനാണെങ്കില്‍ ഫലം

ചന്ദ്രന്‍ ബലവാനാണെങ്കില്‍ ഫലം

നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്‍ ബലവാനാണെങ്കില്‍ അതിന്റെ ഫലം എന്താണെന്ന് നോക്കാം. ചന്ദ്രന്‍ ബലവാനായി നില്‍ക്കുന്നവരില്‍ ശാരീരിക പ്രത്യേകതകള്‍ കൂടി മാറ്റം വരുന്നു. ചന്ദ്രന്‍ ലഗ്നത്തില്‍ ബലവാനായി നില്‍ക്കുകയാണെങ്കില്‍ ഈ വ്യക്തിയുടെ ശാരീരിക പ്രത്യേകതകള്‍ എന്ന് പറയുന്നത് ഇവര്‍ക്ക് തടിയും സുന്ദരമായ വലിയ കണ്ണുകളും ഉണ്ടായിരിക്കും. ഇത് കൂടാതെ ഈ വ്യക്തിയുടെ സ്വഭാവം തെളിഞ്ഞതും പൂര്‍ണ ചന്ദ്രനെപ്പോലെ തിളങ്ങുന്നതുമായിരിക്കും. ഇവരില്‍ മറ്റുള്ളവരോട് സ്‌നേഹവും അനുകമ്പയും ദയയും ഉണ്ടാവുന്നു. ചന്ദ്രനെ ആരാധിക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് ചുറ്റും സന്തോഷം കൊണ്ട് വരുന്നതിനും സഹായിക്കുന്നുണ്ട്. എന്നാല്‍ മറിച്ച് നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ദുര്‍ബലമെങ്കില്‍ അവര്‍ക്ക് അസ്വസ്ഥമായ മനസ്സും ശരീരവും ഉണ്ടായിരിക്കും.

ആരോഗ്യവും ചന്ദ്രന്റെ സ്ഥാനവും

ആരോഗ്യവും ചന്ദ്രന്റെ സ്ഥാനവും

ആരോഗ്യത്തിന്റെ കാര്യത്തിലും ചന്ദ്രന്റെ സ്വാധീനം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇടത് കണ്ണ്, തൊണ്ട, മാംസം, രക്തം, ശ്വാസം, സ്ത്രീകളില്‍ വലത് കണ്ണ്, ആമാശയം, അന്നനാളം, ഗര്‍ഭം, ഗര്‍ഭപാത്രം, മൂത്രനാളി മുതലായ അവയവങ്ങള്‍ ചന്ദ്രനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ചന്ദ്രന്‍ നിങ്ങളുടെ ജാതകത്തില്‍ ബലഹീനനായി നില്‍ക്കുന്ന ഗ്രഹമാണെങ്കില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇതിന്റെ ഫലമായി ഹൃദയം, ശ്വാസകോശം, ആസ്ത്മ, വൃക്കതകരാറുകള്‍, മഞ്ഞപ്പിത്തം, ഗര്‍ഭാശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ലൈംഗിക പ്രശ്‌നങ്ങള്‍, രക്തനഷ്ടം, ഉറക്കം, ജലദോഷം, നീര്‍വീക്കം, ജലഭയം, തൊണ്ടയുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാവുന്നു.

ശുഭഫലങ്ങളും അശുഭഫലങ്ങളും

ശുഭഫലങ്ങളും അശുഭഫലങ്ങളും

ചന്ദ്രന്‍ നിങ്ങളില്‍ ശുഭസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ നല്‍കുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ചന്ദ്രന്‍ ശുഭഗ്രഹങ്ങളുടെ സ്വാധീനത്തില്‍ ആണെങ്കില്‍ ഇവര്‍ക്ക് സമാധാനമായിരിക്കും ഫലം ഉണ്ടാവുക. ഇത് കൂടാതെ ശക്തമായ ചന്ദ്രന്റെ സ്വാധീനം നിങ്ങളുടെ ജാതകത്തില്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടുന്നതിന് സാധിക്കുന്നുണ്ട്. അത് കൂടാതെ ദാരിദ്ര്യമോചനവും ദു:ഖങ്ങളില്‍ നിന്ന് മോചനവും ഐശ്വര്യവും ലഭിക്കുന്നു എന്നാണ് വിശ്വാസം. ഇത് തന്നെയാണ് ജ്യോതിഷം പറയുന്നതും.

അശുഭഫലങ്ങള്‍

അശുഭഫലങ്ങള്‍

എന്നാല്‍ നിങ്ങളുടെ ചന്ദ്രന്റെ സ്ഥാനം മോശം അവസ്ഥയില്‍ ആണെങ്കില്‍ ഇവര്‍ക്ക് ഈ സമയം വളരെയധികം അലസതയും പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടാവുന്നുണ്ട്. എപ്പോഴും ഉന്‍മേഷമില്ലാതെ ഉറക്കം തൂങ്ങി നില്‍ക്കുന്നവരും ആയിരിക്കും ഇവര്‍. ഇത് കൂടാതെ അത്തരമൊരു വ്യക്തി സാധാരണയായി അസ്വസ്ഥതയോടെ പെരുമാറുന്നതിനും ഭയം കൂടുതല്‍ ഉള്ളവരും ആയിരിക്കും. ഇത് കൂടാതെ ഇവരുടെ കൂടെ എപ്പോഴും പരാജയ ഭീതിയും ഉണ്ടായിരിക്കും. അതെല്ലാം നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന്റെ സ്ഥാനത്തെ സ്വാധീനിക്കുന്നത് കൂടിയാണ്.

ചന്ദ്രന്റെ സംക്രമണത്തിന്റെ ഫലങ്ങള്‍

ചന്ദ്രന്റെ സംക്രമണത്തിന്റെ ഫലങ്ങള്‍

1, 3, 6, 7, 10, 11 എന്നീ ഭാവങ്ങളില്‍ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ഉണ്ടാവുന്ന ചന്ദ്രന്റെ സംക്രമണത്തിന്റെ ഫലമായി പലപ്പോഴും അനുകൂല പ്രതികൂലഫലങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നുണ്ട്. ചന്ദ്രനാണ് ഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഒരു ഗ്രഹം. അതുകൊണ്ട് തന്നെ സംക്രമണ സമയത്ത് ഈ ചലനം നമ്മളില്‍ പെട്ടെന്ന് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത്രയുമാണ് ചന്ദ്രന്റെ സ്ഥാനം ജാതകത്തില്‍ ശക്തവും അശക്തവും ആണെങ്കില്‍ ഉണ്ടാവുന്ന പൊതുവായ ഫലങ്ങള്‍.

ജൂണ്‍ 14-ന് സ്‌ട്രോബെറി മൂണ്‍ കാണാം: എന്താണ് സ്‌ട്രോബെറി മൂണ്‍?ജൂണ്‍ 14-ന് സ്‌ട്രോബെറി മൂണ്‍ കാണാം: എന്താണ് സ്‌ട്രോബെറി മൂണ്‍?

ജൂണ്‍ 14-ലെ ചന്ദ്രപ്രതിഭാസം മൂന്ന് രാശിക്കാരെ ബാധിക്കുംജൂണ്‍ 14-ലെ ചന്ദ്രപ്രതിഭാസം മൂന്ന് രാശിക്കാരെ ബാധിക്കും

English summary

Benefits Of Having A Strong Moon In Kundli In Malayalam

Here in this article we are sharing some benefits of having a strong women in kundli in malayalam.
Story first published: Tuesday, June 14, 2022, 18:33 [IST]
X
Desktop Bottom Promotion