For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും ഐശ്വര്യവും ഫലം; വ്യാഴാഴ്ച വ്രതം ഇങ്ങനെ

|

ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം വിഷ്ണു, ശ്രീരാമന്‍, ബൃഹസ്പതി എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും ജീവിതത്തില്‍ ഐശ്വര്യം വരുത്തുമെന്ന് കരുതപ്പെടുന്നു.

Most read: ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?Most read: ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

വ്യാഴത്തിന് എല്ലാ ഈശ്വരന്മാരുടെയും സാന്നിദ്ധ്യമുള്ളതായി അറിയപ്പെടുന്നു. അതിനാല്‍ തന്നെ വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. വ്യാഴത്തിന്റെ ദശാകാലമുള്ളവരും ജാതകത്തില്‍ വ്യാഴം അനിഷ്ടസ്ഥാനത്തു സഞ്ചരിക്കുന്നവരും വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ ദോഷത്തിന്റെ കാഠിന്യം കുറയുകയും സര്‍വ്വൈശ്വര്യം ലഭിക്കുകയും ചെയ്യുന്നതായിരിക്കും. വ്യാഴാഴ്ച നോമ്പ് അനുഷ്ഠിക്കുന്നതിന്റെ നേട്ടങ്ങളും നോമ്പ് എങ്ങനെ അനുഷ്ഠിക്കാമെന്നും നോക്കാം.

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

* വ്യാഴാഴ്ച ദിവസം പൂജയും വ്രതവും നടത്തുന്നവര്‍ക്ക് സമ്പത്തും ജീവിതത്തില്‍ സന്തോഷവും കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.

ജീവിത പങ്കാളികളെ തിരയുന്നവര്‍ക്ക് അവരുടെ ജീവിതത്തിന് അനുയോജ്യമായ പങ്കാളികളെ നേടാന്‍ കഴിയുന്നതിനാല്‍ ഈ വ്രതം ഉപയോഗപ്രദമാണ്.

* വിവാഹിതരായ ദമ്പതികള്‍ക്ക് അവരുടെ ജീവിതത്തില്‍ പൂര്‍ണ്ണ സന്തോഷം ലഭിക്കുന്നു, വ്യാഴാഴ്ച നോമ്പ് ആചരിക്കുന്നതിലൂടെ അവരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കംചെയ്യപ്പെടുന്നു.

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

* നോമ്പെടുക്കുന്നവര്‍ക്ക് ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിലൂടെ ഒരാളുടെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ ശക്തിപ്പെടുത്തപ്പെടുന്നു.

* നോമ്പെടുക്കുന്നവര്‍ക്കും അവരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വ്യാഴാഴ്ച ഉപവാസം ഗുണം ചെയ്യുന്നു.

* കൂടാതെ, കുടുംബാംഗങ്ങളുടെ ദീര്‍ഘായുസ്സിനായും നോമ്പ് അനുഷ്ഠിക്കുന്നു.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

* ഒരാളുടെ ജീവിതത്തില്‍ വ്യാഴാഴ്ച ഉപവാസത്തിലൂടെ പൂര്‍ണത വരുന്നുവെന്നും ഒരാള്‍ രക്ഷയും ആത്മസംതൃപ്തിയും നേടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

* ആത്മീയവും ശാരീരികവുമായ മേഖലകളില്‍ വ്യാഴാഴ്ച ഉപവാസത്തിലൂടെ ഭക്തര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

* കുടുംബാംഗങ്ങളുടെ ജീവിതത്തില്‍ സമാധാനവും സന്തോഷവും വിജയവും കൈവരുന്നു.

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

* വ്യാഴാഴ്ച ഉപവസിക്കുന്നവര്‍ക്ക് ശത്രുദോഷം നീങ്ങുന്നു.

* അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യാഴാഴ്ച ഉപവാസം പാലിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന പങ്കാളികളെ ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

* വ്യാഴാഴ്ച ഉപവാസത്തിലൂടെ ഒരാള്‍ ദുരാത്മാക്കളുടെ ശല്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നു.

Most read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലംMost read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

വ്യാഴാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

വ്യാഴാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

ഏത് മാസത്തെയും ശുക്ലപക്ഷത്തില്‍ വരുന്ന ആദ്യ വ്യാഴാഴ്ച നോമ്പ് ആരംഭിക്കാം. ഈ വ്യാഴമാണ് മുപ്പെട്ട് വ്യാഴം. 12 അല്ലെങ്കില്‍ 16 വ്യാഴാഴ്ച അടുപ്പിച്ചോ മാസത്തില്‍ ഒന്നോ എന്ന രീതിയില്‍ വ്രതം നോല്‍ക്കാവുന്നതാണ്. വ്രതമെടുക്കുന്നവരുടെ മനസും ശരീരവും ശുദ്ധമായിരിക്കണം. നേരത്തെ കുളിച്ച് മഞ്ഞ വസ്ത്രം ധരിച്ച് വിഷ്ണുവിനെയും ശ്രീഹസ്പതി പ്രഭുവിനെയും മഞ്ഞ പൂക്കളാല്‍ ആരാധിക്കണം.

വ്യാഴാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

വ്യാഴാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രമാണെങ്കില്‍ മഞ്ഞപ്പൂക്കള്‍കൊണ്ട് അര്‍ച്ചന കഴിക്കുക. വ്യാഴാഴ്ച വ്രതമെടുക്കുന്നവര്‍ തലേദിവസവും വ്രതദിനത്തിലും പിറ്റേദിവസം വരെയും ആഹാര, ശരീരശുദ്ധികള്‍ പാലിക്കണം. തലേന്ന് സൂര്യാസ്തമയത്തിനു ശേഷം അരിയാഹാരം ഉപേക്ഷിക്കുക. അതിരാവിലെ കുളികഴിഞ്ഞ് വീട്ടില്‍ വിളക്കുവച്ച് പ്രാര്‍ത്ഥിച്ച ശേഷം മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്.

Most read:ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതംMost read:ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതം

വ്യാഴാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

വ്യാഴാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

ഒരിക്കലൂണ് നിര്‍ബന്ധമാണ് ഈ ദിനത്തില്‍. ആരോഗ്യസ്ഥിതി അനുസരിച്ച് പൂര്‍ണ്ണ ഉപവാസവും അനുഷ്ഠിക്കാവുന്നതാണ്. വ്രതനാളില്‍ ഭാഗവത കഥകള്‍, മഹാവിഷ്ണുവിന്റെ അവതാര കീര്‍ത്തനം, രാമായണം എന്നിവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ വഴിപാടായി നടത്തുന്നതിനും ഉത്തമമായ ദിവസമാണ് വ്യാഴം. വെള്ളിയാഴ്ച പുലര്‍ച്ചെ കുളികഴിഞ്ഞു ക്ഷേത്രദര്‍ശനം നടത്തുന്നതോടെ വ്രതം പൂര്‍ത്തിയാകുന്നു.

വ്യാഴാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

വ്യാഴാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കാം

വ്യാഴാഴ്ച നാളില്‍ ഭഗവാന്‍ വിഷ്ണുവിന് പ്രിയപ്പട്ട നിറമായ മഞ്ഞനിത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വസ്തുക്കള്‍ ഉപയോഗിക്കുന്നതും ദാനം ചെയ്യുന്നതും മഞ്ഞ നിറമുള്ള ആഹാരം ഭക്ഷിക്കുന്നതും ശ്രേഷ്ഠമായി കരുതപ്പെടുന്നു. പാലും നെയ്യും ദാനം ചെയ്യുന്നതും ഉത്തമമാണ്. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോല്‍ക്കുന്നത് വളരെ നല്ലതാണ്.

Most read:വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍Most read:വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍

English summary

Benefits of Fasting on Thursdays

Thursday fasting dedicated to Lords Dhakshinamoorthy and Brihaspati. Read more to know about the importance, how to observe and benefits of fasting on Thursdays.
X
Desktop Bottom Promotion