Just In
- 45 min ago
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- 5 hrs ago
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
- 16 hrs ago
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- 19 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം
Don't Miss
- Sports
IND vs NZ: കളിയിലെ ഹീറോ, എന്നിട്ടും ക്ഷമ ചോദിച്ച് സൂര്യ! കാരണമറിയാം
- Automobiles
അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്ട്രിക് ബൈക്കിനെ
- Technology
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- Movies
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
- News
'ത്രിപുരയിൽ ഓപ്പറേഷൻ താമര', ഐപിഎഫ്ടി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് തിപ്ര മോത്ത
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
Ashwathy Nakshatra 2023: അശ്വതി നക്ഷത്രക്കാരുടെ 2023-ലെ സമ്പൂര്‍ണഫലം
27 നക്ഷത്രക്കാരില്‍ ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം. ഈ നക്ഷത്രത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. കുതിര ചിഹ്നത്തിലാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ ധൈര്യത്തേയും ശക്തിയേയും അന്തസ്സിനേയും ആണ് ഈ നക്ഷത്രം സൂചിപ്പിക്കുന്നത്. അശ്വതി നക്ഷത്രക്കാര്‍ നേതൃഗുണങ്ങള്‍ ഉള്ളവരായിരിക്കും. ഏത് കാര്യത്തിനും ഇവര്‍ക്ക് ധൈര്യമുണ്ടായിരിക്കും.
അശ്വതി നക്ഷത്രക്കാരില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവരില്‍ തന്നെ 2023- എന്തൊക്കെയാണ് ഈ നക്ഷത്രക്കാര്‍ക്ക് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

സ്വഭാവ സവിശേഷതകള്‍
അശ്വതി നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇവര്‍ സൗന്ദര്യത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും. സൗന്ദര്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഇവര്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നു. ഇവര്‍ക്ക് പല വിധത്തിലുള്ള ശാരീരിക പ്രത്യേകതകള്‍ ധാരാളം ഉണ്ട്. വിശാലമായ നെറ്റിയും നീണ്ട മൂക്കും ഇവര്‍ക്കുണ്ടാവും. ഇവര്‍ മറ്റുള്ളവരെ എപ്പോഴും സഹായിച്ച് കൊണ്ടിരിക്കുന്നു. അശ്വതി നക്ഷത്രക്കാരായ സ്ത്രീകള്‍ മധുരവും മനോഹരവുമായി സംസാരിക്കുന്നു. ഇവര്‍ വളരെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇവരുടെ കരിയര്‍, സാമ്പത്തികം, ജീവിതം, കുടുംബം എന്നിവയില്‍ 2023-ല്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കരിയര്‍ ഫലം
അശ്വതി നക്ഷത്രക്കാര്‍ക്ക് കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. 2023-ല്‍ ഇവര്‍ക്ക് പ്രൊഫഷണല്‍ വിജയത്തിന് വേണ്ടി അല്പം കഷ്ടപ്പെടേണ്ടി വരുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. വര്‍ഷത്തിലെ ആദ്യത്തെ കുറച്ച് സമയം ഇവര്‍ക്ക് ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ അതിന് ശേഷം അതായത് ഏപ്രിലിന് ശേഷം ഇവര്‍ക്ക് നല്ല സമയം ആരംഭിക്കുന്നു. അനാവശ്യമായി വെല്ലുവിളികളില്‍ ഏര്‍പ്പെടാതിരിക്കണം. ഇത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. 2023 വര്‍ഷത്തിന്റെ അവസാന മാസങ്ങള്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ഈ വര്‍ഷം അശ്വതി നക്ഷത്രക്കാര്‍ക്ക് മികച്ച കരിയര്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.

സാമ്പത്തിക ഫലം
അശ്വതി നക്ഷത്രക്കാര്‍ക്ക് 2023-ല്‍ സാമ്പത്തിക ഫലം എപ്രകാരം ഉണ്ടാവുന്നു എന്ന് നോക്കാം. ഇവര്‍ക്ക് പണമുണ്ടാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഇവര്‍ക്ക് അത് ചിലവാക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല. ആദ്യത്തെ കുറച്ച് മാസങ്ങള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഏപ്രില്‍ മുതല്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. 2023 ഏപ്രില്‍ മുതല്‍ നിങ്ങളുടെ വരുമാനം ഉയര്‍ന്നേക്കാം. വര്‍ഷത്തിന്റെ അവസാനത്തോടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം. ഗ്രഹങ്ങളുടെ സ്വാധീനം പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കിയേക്കാം. പരിമിതികളില്‍ നിന്ന് മാത്രം ചിലവാക്കുന്നതിന് ശ്രദ്ധിക്കുക. അതാണ് ഏറ്റവും അനുയോജ്യം

കുടുംബഫലം
നിങ്ങള്‍ക്ക് ഈ വര്‍ഷം നിങ്ങളുടെ കുടുംബവും ബന്ധങ്ങളും തമ്മില്‍ എപ്രകാരം ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഗ്രഹങ്ങളുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വര്‍ഷത്തിലെ അവസാന മാറ്റങ്ങള്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവങ്ങള്‍ നല്കുന്നു. വര്‍ഷാവസാനം ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ വരുന്നു. ബന്ധങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ക്ക് അവസാനം കാണുന്നതിന് ഈ വര്‍ഷത്തില്‍ സാധിക്കുന്നു. അശ്വതി നക്ഷത്രക്കാര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഈ വര്‍ഷം ചില ആവേശകരമായ മാറ്റങ്ങള്‍ അശ്വതി നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് എന്താണ് ഫലം എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? എന്നാല്‍ അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പൊതുവേ 2023-ല്‍ കുറവായിരിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ആദ്യത്തെ കുറച്ച് മാസങ്ങളില്‍ വളരെ കൂടുതലായി അനുഭവപ്പെട്ടേക്കാം. ശരിയായ ദിനചര്യയിലൂടെ കടന്നു പോവുന്നതിന് ശ്രമിക്കണം. ഇത് കൂടാതെ വര്‍ഷത്തിലെ അവസാന മാസങ്ങള്‍ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. നല്ല രീതിയില്‍ ആരോഗ്യം പരിപാലിക്കുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന ഒരു വര്‍ഷം കൂടിയാണ് ഈ വര്‍ഷം. എങ്കിലും സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തു കൊണ്ടേ ഇരിക്കണം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത് എന്നതാണ് സത്യം. വ്യായാമം പോലുള്ളവ ഒരിക്കലും തള്ളിക്കളയരുത്.

മറ്റ് പൊതുവായ ഫലങ്ങള്‍
അശ്വിനി നക്ഷത്ര പാദം 1-ലെ മേടം രാശിയില്‍ ജനിച്ചവര്‍ 2023-ല്‍ കരിയര്‍ മാറ്റങ്ങളുമായി അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കൂടാതെ അപരിചതരുമായി ഉള്ള ഇടപാടുകളും അതീവ ശ്രദ്ധ ചെലുത്തണം. രണ്ടാം പാദം മേടം രാശിയില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ വളരെ കൂടുതലായി നേരിടേണ്ടി വരുന്നുണ്ട്. മൂന്നാം പാദത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ വസ്തു സംബന്ധമായ ഇടപാടുകളില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ നാലാം പാദത്തില്‍ ജനിച്ചവരാണ് എന്നുണ്ടെങ്കില്‍ ഇവര്‍ ജീവിതത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നു. കൂടാതെ ജോലിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.

മറ്റ് പൊതുവായ ഫലങ്ങള്‍
അശ്വതി നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച മാസങ്ങള്‍ എന്ന് പറയുന്നത് 2023 ഏപ്രില്‍, ജൂലൈ, ഓഗസ്റ്റ്, നവംബര്‍ എന്നിവയാണ്. ഈ സമയം ഇവരുടെ ഭാഗ്യം വളരെയധികം വര്‍ദ്ധിക്കുന്നു. എന്നാല്‍ ജനുവരി, മെയ്, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ 2023 നിങ്ങള്‍ക്ക് വളരെ മോശം ഫലങ്ങളാണ് നല്‍കുന്നത്. പക്ഷേ 2023 ഫെബ്രുവരി, മാര്‍ച്ച്, ഒക്ടോബര്‍ മാസങ്ങളില്‍ കാര്യമായ നേട്ടങ്ങളില്ലാതെ സമ്മിശ്രഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. അശ്വതി നക്ഷത്രക്കാര്‍ക്ക് വളരെയധികം തിരക്കേറിയ ഒരു വര്‍ഷമായിരിക്കും 2023 എന്നതാണ് ശ്രദ്ധേയമായ കാര്യം. ജോലി അന്വേഷിക്കുന്നവര്‍ക്ക് വര്‍ഷത്തിന്റെ അവസാന പകുതിയില്‍ അതിനുള്ള സാധ്യതയുണ്ട്.

മറ്റ് പൊതുവായ ഫലങ്ങള്‍
ജോലിയില്‍ എതിരാളികള്‍ ഉണ്ടായിരിക്കും. അതിന്റെ ഫലമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരുന്നു. ധാരാളം യാത്രകള്‍ നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. ഇത് കൂടാതെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അവസരങ്ങളെ ഒഴിവാക്കരുത്. ബിസിനസില്‍ ലാഭം ഉണ്ടാവുന്നു. പക്ഷേ റിസ്കെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കണം എന്നില്ല. സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെങ്കിലും അവയെ എല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് സാമ്പത്തികമായ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ചെറിയ ചില നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ നല്ല അന്തരീക്ഷം നിലനില്ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ വര്‍ഷമായിരിക്കും. ആഗ്രഹിക്കുന്ന പോലെ പഠനത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
Sagittarius
Horoscope
2023
:
ധനു
വര്‍ഷഫലം
2023:
വിദേശജോലി,
സാമ്പത്തികം,
വിവാഹം:
സമ്പൂര്‍ണഫലം
പുതുവര്‍ഷഫലം:
കഷ്ടനഷ്ടങ്ങള്‍
2023-ല്‍
പ്രയാസപ്പെടുത്തും
ദൗര്‍ഭാഗ്യകരമായ
രാശിക്കാര്‍
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.