For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷമീദേവിയുടെ അനുഗ്രഹത്താല്‍ സമ്പത്ത് കൈവരും; അജ ഏകാദശി നാളില്‍ ഈ വിദ്യ പരീക്ഷിക്കൂ

|

ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ അജ ഏകാദശി എന്ന് വിളിക്കുന്നു. ഇത്തവണത്തെ ഈ ഏകാദശി ഓഗസ്റ്റ് 23 ചൊവ്വാഴ്ചയാണ്. ഈ ഏകാദശിയുടെ പ്രത്യേക പ്രാധാന്യം പുരാണ ഗ്രന്ഥങ്ങളില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നു. ചതുര്‍മാസത്തില്‍ വരുന്നതിനാല്‍, ഈ ഏകാദശിയെ ഐശ്വര്യം നല്‍കുന്ന ഏകാദശി എന്ന് വിളിക്കുന്നു.

Most read: ശുക്രന്‍ ചിങ്ങം രാശിയില്‍; ഈ 3 രാശിക്ക് ശുഭകരമായ നേട്ടങ്ങള്‍Most read: ശുക്രന്‍ ചിങ്ങം രാശിയില്‍; ഈ 3 രാശിക്ക് ശുഭകരമായ നേട്ടങ്ങള്‍

പുരാണ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, ഈ ഏകാദശിയിലെ വ്രതാനുഷ്ഠാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഉപവാസത്തോടൊപ്പം ഈ ദിവസം ചില പ്രത്യേക നടപടികള്‍ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി പ്രസാദിക്കുകയും നിങ്ങള്‍ക്ക് സമ്പത്തും ഐശ്വര്യവും നല്‍കുകയും ചെയ്യുന്നു. അത്തരം ചില പ്രതിവിധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കുങ്കുമവും ചന്ദനവും

കുങ്കുമവും ചന്ദനവും

മഹാവിഷ്ണു പൂജയിലും ലക്ഷ്മി പൂജയിലും ചന്ദനത്തിനും കുങ്കുമത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. അജ ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ പൂജിച്ച ശേഷം പനിനീര്‍ മഞ്ഞ ചന്ദനവും കുങ്കുമവും കലര്‍ത്തി വിഷ്ണുവിന് തിലകം അര്‍പ്പിച്ച് നെറ്റിയില്‍ ചാര്‍ത്തിയ ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജോലികള്‍ തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാകും, കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും.

വെറ്റില

വെറ്റില

അജ ഏകാദശി ദിനത്തില്‍ വെറ്റിലയില്‍ കുങ്കുമം ഉപയോഗിച്ച് ശ്രീ എന്നെഴുതി ഈ ഇലകള്‍ മഹാവിഷ്ണുവിന് സമര്‍പ്പിക്കുക. പൂജ പൂര്‍ത്തിയാക്കിയ ശേഷം, ഈ ഇലകള്‍ ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുകയും നിങ്ങളുടെ ബിസിനസ്സ് വളരുകയും ചെയ്യും.

Most read:പാപമോചനവും പുണ്യഫലങ്ങളും; അജ ഏകാദശി വ്രതം ഈ വിധം എടുക്കൂMost read:പാപമോചനവും പുണ്യഫലങ്ങളും; അജ ഏകാദശി വ്രതം ഈ വിധം എടുക്കൂ

പെണ്‍കുട്ടികള്‍ക്ക് പായസം

പെണ്‍കുട്ടികള്‍ക്ക് പായസം

വിശേഷ ദിവസങ്ങളില്‍ പെണ്‍കുട്ടികളെ സേവിക്കുന്നതിനേക്കാള്‍ വലിയ പുണ്യമില്ലെന്ന് പുരാണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അജ ഏകാദശി ദിനത്തില്‍ ഏഴ് പെണ്‍കുട്ടികള്‍ക്ക് കുങ്കുമപ്പൂവ് അര്‍പ്പിച്ച് അവരുടെ പാദങ്ങളില്‍ തൊട്ട് വളങ്ങുക. നിങ്ങളുടെ ഈ നല്ല പ്രവൃത്തിയില്‍ ലക്ഷ്മീദേവി പ്രസാദിക്കുകയും നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും.

ആഗ്രഹ പൂര്‍ത്തീകരണത്തിന്

ആഗ്രഹ പൂര്‍ത്തീകരണത്തിന്

അജ ഏകാദശി ദിനത്തില്‍ ഭഗവാന്‍ കൃഷ്ണന് തേങ്ങയും ബദാമും സമര്‍പ്പിക്കുക, തുടര്‍ന്ന് 27 ഏകാദശി വരെ ഈ പ്രതിവിധി ചെയ്താല്‍ നിങ്ങള്‍ക്ക് പ്രത്യേക ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഈ തേങ്ങയും ബദാമും പൂജിച്ച ശേഷം ചെറിയ കുട്ടികള്‍ക്ക് നല്‍കുക.

Most read:ഗണപതി ഭഗവാനെ എളുപ്പം പ്രസാദിപ്പിക്കാം; ഈ പൂക്കളും പഴങ്ങളും അര്‍പ്പിക്കൂMost read:ഗണപതി ഭഗവാനെ എളുപ്പം പ്രസാദിപ്പിക്കാം; ഈ പൂക്കളും പഴങ്ങളും അര്‍പ്പിക്കൂ

വലംപിരി ശംഖ്

വലംപിരി ശംഖ്

അജ ഏകാദശി ദിനത്തില്‍ കൃഷ്ണനെയും രാധയെയും ആരാധിക്കണം. വലംപിരി ശംഖില്‍ പാലും കുങ്കുമവും നിറച്ച് മഹാവിഷ്ണുവിന് അഭിഷേകം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ വീട്ടില്‍ ഒരിക്കലും ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം ഉണ്ടാകില്ല. ഒരു അതിഥിയും ഒരിക്കലും വെറും കൈയ്യോടെ നിങ്ങളുടെ വീട്ടില്‍ നിന്ന് തിരികെ പോകില്ല.

അജ ഏകാദശി വ്രത നിയമങ്ങള്‍

അജ ഏകാദശി വ്രത നിയമങ്ങള്‍

വ്രതം ആചരിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുക. കാരണം ദീര്‍ഘനേരം ഉപവസിക്കുന്നത് നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കും, പ്രത്യേകിച്ചും നിങ്ങള്‍ ചികിത്സയിലാണെങ്കില്‍ അല്ലെങ്കില്‍ മരുന്ന് കഴിക്കുകയാണെങ്കില്‍. ഏകാദശി ദിവസം നേരത്തെ എഴുന്നേല്‍ക്കുക. ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ അഥവാ സൂര്യോദയത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഉണരാന്‍ ഏറ്റവും അനുയോജ്യമായ സമയം. കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് വ്രതം തുടങ്ങുക. തലേദിവസം വൈകുന്നേരം മുതല്‍ നിങ്ങളുടെ മനസും ശരീരവും ശുദ്ധമായിരിക്കണം. ഉള്ളി, വെളുത്തുള്ളി, മാംസം, അരി, ഗോതമ്പ്, പയര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. മദ്യവും പുകയിലയും ഉപയോഗിക്കരുത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ഭക്ഷണം, അവശ്യവസ്തുക്കള്‍ എന്നിവ ദാനം ചെയ്യുകയും ചെയ്യുക. 'ഓം നമോ ഭഗവതേ വാസുദേവായ' മന്ത്രം കഴിയുന്നത്ര തവണ ജപിക്കുക.

Most read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

അജ ഏകാദശി പൂജാവിധി

അജ ഏകാദശി പൂജാവിധി

ഏകാദശി ദിവസം വെള്ളത്തില്‍ ഗംഗാജലം തളിച്ച് കുളിക്കുക. കുളികഴിഞ്ഞാല്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുക. എള്ളെണ്ണയോ കടുകെണ്ണയോ പശുവിന്‍ നെയ്യോ ഉപയോഗിച്ച് മണ്‍ അല്ലെങ്കില്‍ പിച്ചള വിളക്ക് കത്തിച്ച് പൂജാമുറിയില്‍ വയ്ക്കുക. ഗണപതിയെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുക. എന്നിട്ട് വിഷ്ണുവിനെ ധ്യാനിക്കുക. മഹാവിഷ്ണുവിന് ജലം, പുഷ്പം, ചന്ദനത്തിരി, ദീപം, നൈവേദ്യം എന്നിവ സമര്‍പ്പിച്ച് 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന് ജപിക്കുക. പായസമോ മറ്റേതെങ്കിലും വെജിറ്റേറിയന്‍ പലഹാരമോ സമര്‍പിക്കുക. തുടര്‍ന്ന് തേങ്ങ രണ്ടായി മുറിച്ചത്, വാഴപ്പഴം, മറ്റ് പഴങ്ങള്‍, ചന്ദനം, കുങ്കുമം, മഞ്ഞള്‍, ദക്ഷിണ എന്നിവ അടങ്ങിയ താംബൂലം സമര്‍പ്പിക്കുക. അജ ഏകാദശി വ്രത കഥ വായിക്കുക. വിഷ്ണു സഹസ്രനാമം വായിക്കുകയോ നാമജപം ചെയ്യുകയോ ചെയ്യുക. ഈ ദിവസം സാധനങ്ങളായോ പണമായോ പാവങ്ങള്‍ക്ക് ദാനം നല്‍കുക. സൂര്യാസ്തമയ സമയത്തോ അതിനു ശേഷമോ ഒരു എണ്ണ വിളക്ക് കത്തിച്ച് വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. പൂക്കള്‍, വെള്ളം, പഴങ്ങള്‍ എന്നിവ അര്‍പ്പിക്കുക. ശേഷം കര്‍പ്പൂരം ഉപയോഗിച്ച് ആരതി നടത്തി പൂജ അവസാനിപ്പിക്കുക.

English summary

Astro Tips To Do On Aja Ekadashi To Please Goddess Lakshmi in Malayalam

The Ekadashi Tithi of Krishna Paksha Bhadrapada is called Aja Ekadashi. Here are some tips to do on Aja Ekadashi to please goddess lakshmi.
Story first published: Tuesday, August 23, 2022, 11:52 [IST]
X
Desktop Bottom Promotion