Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 21 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 21 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- News
ധോണിയോട് കാണിച്ചത് ക്രൂരത, മനുഷ്യത്വം വേണം; ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
സര്വപാപങ്ങളും അകറ്റി സൗഭാഗ്യം നല്കും അക്ഷയ നവമി; ആരാധനയും പൂജാരീതിയും
കാര്ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസമാണ് അക്ഷയ നവമി ആഘോഷിക്കുന്നത്. ഈ വര്ഷത്തെ അക്ഷയ നവമി നവംബര് 2ന് ബുധനാഴ്ച ആഘോഷിക്കും. അക്ഷയ നവമിയെ അംല നവമി എന്നും വിളിക്കുന്നു. ഈ ദിവസം ശ്രീ ഹരിയെയും നെല്ലിക്ക മരത്തെയും ആരാധിക്കുന്നത് വളരെ ഐശ്വര്യദായകമായി കണക്കാക്കപ്പെടുന്നു.
Most
read:
നവംബര്
മാസത്തില്
ഈ
5
രാശിക്ക്
കഷ്ടകാലം
പുറകേവരും
ഹൈന്ദവ വിശ്വാസമനുസരിച്ച് ഭഗവാന് വിഷ്ണു നെല്ലി മരത്തില് കുടികൊള്ളുന്നു. അതുകൊണ്ട് തന്നെ അക്ഷയ നവമി നാളില് നെല്ലിക്കയെ ആരാധിക്കുന്നത് ഐശ്വര്യ ഫലങ്ങള് നല്കുന്നു. അക്ഷയ നവമി നാളില് നെല്ലിക്കയെ പൂജിക്കാനും അതിനു ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കാനും പറയുന്നു. ഈ ദിവസം നെല്ലിമരത്തെ ആരാധിക്കുന്നത് ലക്ഷ്മി ദേവിയെ വളരെയധികം സന്തോഷിപ്പിക്കുകയും ഭക്തരുടെ ജീവിതത്തില് സന്തോഷം നല്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അക്ഷയ നവമിയുടെ പ്രാധാന്യവും പൂജാരീതിയും എന്താണെന്ന് നമുക്ക് നോക്കാം.

അക്ഷയ നവമി 2022
ഈ വര്ഷം അക്ഷയ നവമി നവംബര് 2ന് ബുധനാഴ്ച ആഘോഷിക്കും. ഈ ദിവസം നെല്ലി മരത്തില് നൂല് കെട്ടി പ്രദക്ഷിണം നടത്തുന്നത് ഭക്തര്ക്ക് ആവശ്യമുള്ള ഫലം നല്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അക്ഷയ നവമി 2022 മുഹൂര്ത്തം
ഹിന്ദു കലണ്ടര് അനുസരിച്ച് ഈ വര്ഷം കാര്ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ അക്ഷയ നവമി തീയതി നവംബര് 01ന് രാത്രി 11:04 ന് ആരംഭിച്ച് നവംബര് 02ന് രാത്രി 09:09 ന് അവസാനിക്കും. അക്ഷയ നവമി ഉത്സവം നവംബര് 02ന് ആഘോഷിക്കും.
പൂജാ മുഹൂര്ത്തം - രാവിലെ 06:34 - ഉച്ചയ്ക്ക് 12.04
അഭിജിത മുഹൂര്ത്തം - രാവിലെ 11:55നും 12:37നും മധ്യേ
Most
read:വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്

അക്ഷയ നവമിയുടെ പ്രാധാന്യം
പത്മപുരാണം അനുസരിച്ച് നെല്ലിക്കയെ വിഷ്ണുവിന്റെ രൂപമായാണ് കണക്കാക്കുന്നത്. അക്ഷയ നവമി നാളില് നെല്ലിമരത്തെ പൂജിച്ചാല് എല്ലാ പാപങ്ങളും നശിക്കുമെന്ന് പറയപ്പെടുന്നു. വിശ്വാസമനുസരിച്ച്, നെല്ലി മരത്തിന്റെ വേരില് മഹാവിഷ്ണു, മുകളില് ബ്രഹ്മാവ്, സ്കന്ദത്തില് രുദ്രന്, ശാഖകളില് മുനിഗന്, ഇലകളില് വാസു, പുഷ്പങ്ങളില് മരുഗന്, പഴങ്ങളില് പ്രജാപതി എന്നിങ്ങനെയാണ് വസിക്കുന്നത്. ഇത് ആരാധിക്കുന്നവര്ക്ക് പണം, വിവാഹം, സന്താനങ്ങള്, ദാമ്പത്യ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് നിന്ന് മുക്തി ലഭിക്കും. പശുവിനെ ദാനം ചെയ്യുന്നതിന് തുല്യമായ പുണ്യമാണ് നെല്ലിമരത്തെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്നത്. സന്തോഷത്തിനും സമൃദ്ധിക്കുമായി ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിനും ഈ ദിവസം വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.

അക്ഷയ നവമി ആരാധനാ രീതി
അക്ഷയ നവമി നാളില് രാവിലെ കുളിച്ച് വ്രതമെടുത്ത് പൂജിക്കുക. ഇതിനുശേഷം നെല്ലിമരത്തിന് സമീപം കിഴക്കോട്ട് ദര്ശനം നടത്തി ശുഭമുഹൂര്ത്തത്തില് വെള്ളം സമര്പ്പിക്കുക. ഏഴു പ്രാവശ്യം മരത്തില് വട്ടമിട്ട് നൂല് ചുറ്റുക. അക്ഷയ നവമി വ്രത കഥ വായിക്കുകയോ കേള്ക്കുകയോ ചെയ്യുക. കര്പ്പൂരം കൊണ്ട് ആരതി ചെയ്യുക. മരത്തിന്റെ ചുവട്ടിലിരുത്തി പാവപ്പെട്ടവര്ക്ക് ഭക്ഷണം കൊടുക്കുക. നിങ്ങളും ഭക്ഷണം കഴിക്കുക.
Most
read:ആത്മീയ
സന്തോഷത്തിനായി
ദിനവും
ശീലിക്കേണ്ട
കാര്യങ്ങള്

അക്ഷയ നവമിയിലെ ജ്യോതിഷ പരിഹാരങ്ങള്
ജ്യോതിഷ പ്രകാരം, അക്ഷയ നവമി നാളില് നെല്ലിക്ക ഉപയോഗിച്ച് ചില പ്രതിവിധികള് ചെയ്യുന്നതിലൂടെ, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് അവസാനിക്കും. നിങ്ങള് സാമ്പത്തികമായി ബുദ്ധിമുട്ടുകള് നേരിടുന്നുണ്ടെങ്കില്, അക്ഷയ നവമി ദിനത്തില് തീര്ച്ചയായും ഈ പ്രതിവിധികള് ചെയ്യുക.

ദരിദ്രര്ക്ക് ഭക്ഷണം നല്കുക
അക്ഷയ നവമി നാളില് പാവപ്പെട്ടവര്ക്ക് ഭക്ഷണം നല്കുന്നത് വലിയ പുണ്യമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം നെല്ലിമരത്തിന്റെ ചുവട്ടിലിരുത്തി ദരിദ്രനായ ഒരാള്ക്ക് അന്നദാനം നടത്തിയാല് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഈ പ്രതിവിധി ചെയ്യുന്നവരുടെ വീട്ടില് ഭക്ഷണത്തിനും പണത്തിനും ഒരു കുറവും ഉണ്ടാകില്ല.
Most
read:മോശം
സമയത്തെ
അതിജീവിക്കാന്
ചാണക്യനീതി
പറയുന്ന
കാര്യങ്ങള്

പച്ച തുണിയില് നെല്ലിക്ക സൂക്ഷിക്കുക
അക്ഷയ നവമി നാളില് നെല്ലിക്ക ഒരു പച്ച തുണിയില് സൂക്ഷിക്കുന്നത് സാമ്പത്തിക നേട്ടങ്ങള് നല്കുമെന്ന് പറയപ്പെടുന്നു. നിങ്ങള്ക്ക് ഇത് വീട്ടില് പണം വയ്ക്കുന്ന സ്ഥാനത്ത് സൂക്ഷിക്കാം.

നെല്ലിക്ക ഇലയില് സ്വസ്തിക വരയ്ക്കുക
അക്ഷയ നവമി നാളില് നെല്ലിക്കയുടെ ഇലകളില് മഞ്ഞള് കൊണ്ട് സ്വസ്തിക ചിഹ്നം വരച്ച് നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തില് തൂക്കിയിടുക. ഇത് നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് എനര്ജി പ്രവേശിക്കാന് സഹായിക്കും. വീടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വഴക്കുകള് അവസാനിക്കുകയും ചെയ്യും.
Most
read:വിശ്വാസങ്ങള്
മറഞ്ഞുകിടക്കുന്ന
പുണ്യപുരാതന
ഗംഗ;
അറിയുമോ
ഈ
കാര്യങ്ങള്

നെല്ലിക്ക തൈ നടുക
അക്ഷയ നവമി നാളില് നിങ്ങളുടെ വീടിനു ചുറ്റും നെല്ലിക്ക തൈ നടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീടിനു മുന്നില് നെല്ലിക്ക നട്ടുപിടിപ്പിച്ചാല് നെഗറ്റീവ് എനര്ജി വീട്ടില് കടക്കില്ലെന്നും വീട്ടില് സന്തോഷവും ഐശ്വര്യവും നിലനില്ക്കുമെന്നും പറയപ്പെടുന്നു. നെല്ലിക്ക നടുമ്പോള് വാസ്തു നിയമങ്ങളും പരിഗണിക്കണം.