മഹാഭാരതത്തിലെ സുന്ദരികള്‍

Posted By:
Subscribe to Boldsky

പുരാണകഥകളില്‍ സുന്ദരികളായ സ്ത്രീകളെക്കുറിച്ചു പറയുന്നുണ്ട്. ഈ കഥകളില്‍ പറയുന്ന പല യുദ്ധങ്ങള്‍ക്കും നിമിത്തമാകുന്നത് സ്ത്രീകളുമാണ്.

പുരാണങ്ങളില്‍ പുകള്‍പെറ്റ മഹാഭാരതത്തിലും സ്ത്രീ സാന്നിധ്യമേറെയുണ്ടായിരുന്നു. ഒന്നല്ല, ഒന്നിലേറെ സൗന്ദര്യധാമങ്ങളായ സ്ത്രികള്‍.

മഹാഭാരതത്തിലെ ഏറ്റവും സുന്ദരികളായ ഒന്‍പതു സ്ത്രീകളെക്കുറിച്ചറിയൂ,

ദ്രൗപതി

ദ്രൗപതി

മഹാഭാരതത്തിലെ കേന്ദ്രബിന്ദുവായ ദ്രൗപതി തന്നെയാണ് മഹാഭാരത്തിലെ ഏറ്റവും സുന്ദരിയെന്നു പറയപ്പെടുന്നു. പഞ്ചപാണ്ഡവരുടെ ഭാര്യയാകേണ്ടി വന്ന പാഞ്ചാലിയാണ് മഹാഭാരത യുദ്ധത്തിന്റെ നിമിത്തവും. പാഞ്ചാലിയുടെ അഴിച്ചിട്ട മുടിയെന്നു വേണമെങ്കില്‍ പറയാം.

ഉര്‍വ്വശി

ഉര്‍വ്വശി

അര്‍ജുനനെ പ്രണയിച്ച അപ്‌സരസായ ഉര്‍വ്വശി ഈ ലിസ്‌ററില്‍ പെടുന്നു.

കുന്തി

കുന്തി

പഞ്ചപാണ്ഡവരുടെയും കര്‍ണന്റെയും മാതാവായ കുന്തിയാണ് മഹാഭാരതത്തില്‍ പറയുന്ന മറ്റൊരു സൗന്ദര്യധാമം.

ഗംഗ

ഗംഗ

ശന്തനു മഹാരാജാവിന്റെ ആദ്യഭാര്യയായ ഗംഗയാണ് പുരാണത്തില്‍ പറയുന്ന മറ്റൊരു സുന്ദരി.

ഉലൂപി

ഉലൂപി

അര്‍ജുനനെ പ്രണയിച്ച നാഗരാജകുമാരിയായ ഉലൂപി മഹാഭാരതത്തില്‍ വിശേഷിപ്പിയ്ക്കപ്പെടുന്ന മറ്റൊരു സുന്ദരിയാണ്.

സുഭദ്ര

സുഭദ്ര

കൃഷ്ണന്റേയും ബലരാമന്റേയും സഹോദരിയായ സുഭദ്രയാണ് മറ്റൊരു സ്ത്രീ.

സത്യവതി

സത്യവതി

മത്സ്യകന്യകയായ സത്യവതിയാണ് മഹാഭാരത കഥയിലെ മറ്റൊരു സുന്ദരി. ശന്തനു മഹാരാജാവിന്റെ രണ്ടാംഭാര്യ.

 ഗാന്ധാരി

ഗാന്ധാരി

അന്ധനായ ധൃതരാഷ്ട്രരുടെ പത്‌നിയും സുബല മഹാരാജാവിന്റെ പുത്രിയും കൗരവരുടെ മാതാവുമായ ഗാന്ധാരിയാണ് മഹാഭാരതം വിശേഷിപ്പിയ്ക്കുന്ന മറ്റൊരു സുന്ദരി.

ചിത്രാംഗദ

ചിത്രാംഗദ

അര്‍ജുനന്‍ വിവാഹം ചെയ്ത ചിത്രാംഗദയാണ് മഹാഭാരതത്തില്‍ പറയുന്ന മറ്റൊരു സുന്ദരി.

English summary

9 Most Beautiful Women Of Mahabharata

Mahabhartha is an epic in the Indian mythology. There are hundreds of characters that are in the Mahabharatha. Also there are many women characters,
Story first published: Wednesday, February 10, 2016, 15:09 [IST]