For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിയുടെ തീവ്രദശാകാലമകറ്റും മണ്ഡലകാലത്തെ 41 ദിനവ്രതം

|

മണ്ഡലകാലത്തിന് അതായത് വൃശ്ചികം ഒന്നിന് നവംബര്‍ 17-ന് തുടക്കമാവും. നമുക്ക് ചുറ്റും ശരണമന്ത്രങ്ങള്‍ ഉരുക്കഴിക്കാന്‍ പോവുന്ന ദിനങ്ങളായിരിക്കും ഇനി അങ്ങോട്ട്. ശബരിമല വാഴും അയ്യപ്പനെ കാണുന്നതിന് വേണ്ടി വ്രതമെടുത്ത് കറുപ്പുടുത്ത് ഇരുമുടിയേന്തി ഓരോ അയ്യപ്പ ഭക്തനും മല ചവിട്ടുന്നു. എല്ലാ മലയാള മാസവും ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ ശബരിമല അയ്യപ്പസന്നിധി തുറക്കും. മണ്ഡലകാല കാലത്ത്, വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ ധനു മാസത്തിലെ പതിനൊന്നാം ദിവസം വരെ 41 ദിവസത്തേക്ക് ക്ഷേത്രത്തില്‍ പ്രത്യേക പൂജയും മറ്റും ഉണ്ടായിരിക്കും.

41-day Sabarimala Mandala Kalam

ഈ സമയം ക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പന്‍മാരുടെ തിരക്ക് വളരെ വലുതാണ്. തുടര്‍ന്ന് 21 ദിവസത്തെ മകരവിളക്കിനായി ക്ഷേത്രം നാല് ദിവസത്തേക്ക്അടച്ചിടും. ഈ സമയം മകര സംക്രാന്തി എന്നാണ് അറിയപ്പെടുന്നത്. സൂര്യന്‍ മകരം രാശിയിലേക്ക് കടക്കുന്നതോടെ പൊതുവേ ശുഭകരമായ സമയമായാണ് കണക്കാക്കുന്നത്. ഈ സമയത്ത് മകരജ്യോതി കാണുകയും മകര വിളക്ക് അവസാനിക്കുകയും ചെയ്യുന്നു. മണ്ഡലകാലത്തെക്കുറിച്ചും 41 ദിവസത്തെ വ്രതത്തെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

41 ദിവസത്തെ മണ്ഡലകാല വ്രതം

41 ദിവസത്തെ മണ്ഡലകാല വ്രതം

ശബരിമല കയറുന്നതിന് വേണ്ടി വ്രതമെടുത്ത് മാലയിടുന്ന ഓരോ ഭക്തനും വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചും ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയിരിക്കണം. 41 ദിവസത്തെ വ്രതമെടുത്ത് മല ചവിട്ടുന്നവരും 41 ദിവസമല്ലാതെ വ്രതാനുഷ്ഠാനത്തോടെ മലകയറുന്നവരും ഉണ്ട്. എന്നാല്‍ ഇവര്‍ പലപ്പോഴും ശബരിമല പോയി വന്നാലും വ്രതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കകുന്നു. വൃശ്ചികം ഒന്ന് മുതലാണ് വ്രതം ആരംഭിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രമുടുത്ത് തുളസി മാല ധരിച്ച് സ്വാമിയായി മാറുന്നു. പിന്നീട് ഓരോ ഭക്തനും അയ്യപ്പസ്വാമിയുടെ പ്രതിരൂപമാണ്.

വ്രതാനുഷ്ഠാന സമയത്ത് എങ്ങനെ?

വ്രതാനുഷ്ഠാന സമയത്ത് എങ്ങനെ?

വ്രതാനുഷ്ഠാന സമയത്ത് ഒരു വ്യക്തി അനുഷ്ഠിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇതില്‍ നിന്നും കടുകിട മാറ്റം വരാതെ വേണം ഓരോ അയ്യപ്പനും മല ചവിട്ടേണ്ടതും വ്രതം പൂര്‍ത്തിയാക്കേണ്ടതും. മാലയിടാനൊരുങ്ങുന്ന വ്യക്തി അന്നേ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തില്‍ എത്തുകയും ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ മാലയിടുകയും ചെയ്യുന്നു. അയ്യപ്പന്റെ മുദ്രമാല കഴുത്തില്‍ വീണ് കഴിഞ്ഞാല്‍ ഓരോ വ്യക്തിയും അയ്യപ്പസ്വാമി തന്നെയാണ്.

വ്രതം ആരംഭിക്കുന്നു

വ്രതം ആരംഭിക്കുന്നു

അന്ന് മുതല്‍ വ്രതം ആരംഭിക്കുന്നു. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് ക്ഷേത്രക്കുളത്തിലോ അല്ലെങ്കില്‍ വീട്ടിലോ കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തണം. പിന്നീട് മാത്രമേ വീട്ടിലെത്തി ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. ഈ സമയം മാലയിട്ട വ്യക്തി നഖവും മുടിയും മുറിക്കരുത്. സ്വാമിശരണം എന്നത് സദാ മനസ്സില്‍ ഓര്‍ത്തുകൊണ്ടിരിക്കണം. കറുപ്പ് അല്ലെങ്കില്‍ നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. ലൗകിക സുഖങ്ങള്‍ ഉപേക്ഷിക്കണം, മത്സ്യമാംസാദികള്‍ കഴിക്കുകയോ മോശം പ്രവൃത്തികള്‍ ചെയ്യുകയോ ചെയ്യരുത്. മദ്യപിക്കുന്നതിനോ പുകവലിക്കുന്നതിനോ ശ്രമിക്കരുത്.

മലകയറുമ്പോള്‍

മലകയറുമ്പോള്‍

ഇരുമുടിക്കെട്ടുമെടുത്ത് മലകയറുന്ന ഓരോ ഭക്തനും നാല്‍പ്പത്തി ഒന്ന് ദിവസത്തെ കഠിനവ്രതാനുഷ്ഠാനത്തിന് ശേഷമാണ് മല കയറുന്നത്. കല്ലും മുള്ളും ചവിട്ടി പമ്പാ നദിയില്‍ പാപങ്ങള്‍ കഴുകിക്കളഞ്ഞ് വേണം അയ്യപ്പസന്നിധിയില്‍ എത്തുന്നത്. 18 പടികള്‍ കയറി തത്വമതി എന്ന അര്‍ത്ഥത്തിലേക്ക് ഓരോ അയ്യപ്പഭക്തനും യാത്രയാവുന്നു. ഞാന്‍ നീയാണ് എന്ന് അര്‍ത്ഥം വരുന്ന തത്വമസിയുടെ അര്‍ത്ഥം ഓരോ അയ്യപ്പഭക്തനും ഉള്ളാലെ മനസ്സിലാക്കണം. ശബരിമലക്ക് മാലയിടുന്ന ഓരോ വ്യക്തിയും ഭഗവാന്റെ അവതാരമായാണ് കണക്കാക്കുന്നത്. 18 പടികള്‍ ചവിട്ടി കയറണമെങ്കില്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ്.

41 ദിവസത്തെ വ്രതം

41 ദിവസത്തെ വ്രതം

എന്തുകൊണ്ടാണ് അയ്യപ്പഭക്തര്‍ 41 ദിവസത്തെ കഠിനവ്രതം അനുഷ്ഠിച്ച് മല കയറുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ഒരു വ്യക്തിയില്‍ ശനിദോഷത്തെ ഇല്ലായ്മ ചെയ്യുന്ന ദൈവശക്തിയാണ് ശാസ്താവ് എന്നാണ് വിശ്വാസം. തന്റെ ഭക്തരെ ശനിയുടെ പിടിയില്‍ നിന്നും സംരക്ഷിക്കുന്നത് ഭഗവാന്‍ അയ്യപ്പനാണ് എന്നാണ് വിശ്വാസം. ശനിദോഷങ്ങളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് 41 ദിവസത്തെ വ്രതാനുഷ്ഠാനം എന്നാണ് വിശ്വാസം. ഏഴരശനിയുടെ കാലം ഏഴ് വര്‍ഷത്തോളം ഒരു വ്യക്തിയെ ബാധിക്കുന്നു. ഇതില്‍ നിന്നും ഭക്തരെ സംരക്ഷിക്കുന്ന സമയം കൂടിയാണ് ഈ നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം എന്നാണ് ഐതിഹ്യം. .

ശനിയുടെ ദശാകാലം

ശനിയുടെ ദശാകാലം

ശനിയുടെ ദശാകാലം വളരെ മോശമായാണ് കണക്കാക്കുന്നത്. ഈ കാലയളവില്‍ ഒരു വ്യക്തി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. തപസ്സനുഷ്ഠിക്കേണ്ട അവസ്ഥയോ സന്യാസ ജീവിതമോ നയിക്കേണ്ടതായി വരാം. ഭിക്ഷാടനത്തിന് വരെ സാധ്യതയുണ്ട്. മുടിയും നഖങ്ങളും മുറിക്കാന്‍ സാധിക്കാതെ വരുകയും കഠിന തണുപ്പ് അനുഭവിക്കേണ്ടി വരുകയും ചെയ്യുന്നു. ഇത് കൂടാതെ ദശാകാലത്ത് വളരെ മോശം അനുഭവങ്ങളിലൂടെ ആ വ്യക്തി കടന്നു പോവുകയും ചെയ്യുന്നു. സ്വത്ത് നഷ്ടപ്പെടുന്നതിനോ ദാരിദ്ര്യത്തിലേക്കോ എത്തിപ്പെടാം. എന്നാല്‍ വൃശ്ചികം മുതലുള്ള 41 ദിവസങ്ങളില്‍ അയ്യപ്പ സ്വാമിയെ പ്രാര്‍ത്ഥിക്കുകയും മുകളില്‍ പറഞ്ഞതുപോലെയുള്ള സമാനമായ തപസ്സ് അനുഷ്ഠിക്കുകയും ചെയ്താല്‍ ആ വ്യക്തിക്ക് ഏത് കഠിന ശനിദോഷത്തെയും അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിലൂടെ മറികടക്കാം എന്നാണ് വിശ്വാസം.

18 പടികള്‍

18 പടികള്‍

ശബരിമലയിലേക്ക് കയറുന്ന 18 പടികള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. ഇരുമുടിക്കെട്ടില്ലാതെ ഒരു വ്യക്തിക്ക് പതിനെട്ട് പടി കയറി ഭഗവാനെ കാണാന്‍ സാധിക്കില്ല. ശബരിമല ക്ഷേ്ത്രത്തിന് ചുറ്റുമുള്ള 18 മലകളെയാണ് പതിനെട്ട് പടികളും സൂചിപ്പിക്കുന്നത്. പക്ഷേ ആത്മീയമായി പറയുകയാണെങ്കില്‍ ഇത് പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു. കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശനം. ആഗ്രഹം, കോപം, അത്യാഗ്രഹം, മോഹം, അഹങ്കാരം, അസൂയ, അസൂയ, പൊങ്ങച്ചം തുടങ്ങിയ മനുഷ്യവികാരങ്ങളുടെ എട്ട് നിഷേധാത്മക സ്വഭാവങ്ങളെ അടുത്ത എട്ട് പടികള്‍ സൂചിപ്പിക്കുന്നു. അടുത്ത മൂന്ന് ഗുണങ്ങളെയാണ് അടുത്ത പടികള്‍ സൂചിപ്പിക്കുന്നത്. സത്വ (വ്യക്തത), രജസ്, (പ്രവര്‍ത്തനം), തമസ് (ജഡത്വം) എന്നിവയാണ് അവ. പിന്നീട് അവസാന രണ്ട് ഘട്ടങ്ങള്‍ അറിവിന്റെയും അജ്ഞതയുടെയും സൂചിപ്പിക്കുന്നു. ഈ പടികള്‍ കയറി ഭഗവാന്റെ അടുത്തെത്തുമ്പോള്‍ ഒരു വ്യക്തി പൂര്‍ണനാവുന്നു എന്നാണ് വിശ്വാസം.

മണ്ഡല കാലത്തിന് തുടക്കം കുറിക്കുന്ന ശുഭമുഹൂര്‍ത്തം: മാലയിടുന്നവര്‍ അറിയേണ്ടത്മണ്ഡല കാലത്തിന് തുടക്കം കുറിക്കുന്ന ശുഭമുഹൂര്‍ത്തം: മാലയിടുന്നവര്‍ അറിയേണ്ടത്

most read:ശബരിമല ദര്‍ശനം; ഭക്തന്‍ മാത്രമല്ല ഭക്തയും അറിയണം

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

41-day Sabarimala Mandala Kalam In Vrischika Month Significance In Malayalam

Here in this article we are discussing about the significance of 41 days Sabarimala Mandalakalam in Vrischika month in malayalam. Take a look.
Story first published: Wednesday, November 16, 2022, 20:33 [IST]
X
Desktop Bottom Promotion