ശിവന്‍ നല്‍കുന്ന ആരോഗ്യരഹസ്യം

Posted By:
Subscribe to Boldsky

ഭഗവാന്‍ ശിവന്‍ സര്‍വ്വ ചരാചരങ്ങളുടേയും അധിപന്‍ എന്നാണ് അറിയപ്പെടുന്നത്. ക്രോധത്തിന്റേയും സ്‌നേഹത്തിന്റേയും പര്യായമാണ് ശിവന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഇത്രത്തോളം ഭക്തവത്സലനായ മറ്റൊരു ഹിന്ദു ദൈവത്തെ കാണുക പ്രയാസം.

ഭഗവാന്‍ ശിവനില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്

എന്നാല്‍ ശിവന് നമ്മുടെ ആരോഗ്യവുമായി എന്താണ് ബന്ധമെന്ന് നോക്കാം. ശിവന്‍ പ്രതിനിധാനം ചെയ്യുന്ന ഓരോ വസ്തുക്കളും നമ്മുടെ ആരോഗ്യകാര്യവുമായി ബന്ധപ്പെട്ടതാണ്. ഏത് വിധേനയാണ് ഇത്തരത്തില്‍ ശിവനുമായി നമ്മുടെ ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നതെന്നു നോക്കാം.

ജടാധാരിയായ ഭഗവാന്‍

ജടാധാരിയായ ഭഗവാന്‍

ജടാധാരിയായ ഭഗവാന്‍ ആണ് ശിവന്‍. ഭഗവാന്റെ ജട പ്രതിനിധാനം ചെയ്യുന്നത് സന്തോഷത്തേയും ആരോഗ്യത്തേയുമാണ് എന്നതാണ് സത്യം. മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്നും തലവേദന, ദഹനപ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും ഭഗവാന്റെ ജട നമ്മെ രക്ഷിക്കുന്നു.

തൃക്കണ്ണ്

തൃക്കണ്ണ്

തൃക്കണ്ണാണ് മറ്റൊരു പ്രധാനപ്പെട്ട അവയവം. ഉയര്‍ന്ന കാഴ്ചശക്തിയെ സൂചിപ്പിക്കുന്നതാണ് ശിവന്റെ തൃക്കണ്ണ്. മാത്രമല്ല നമ്മുടെ ഭാവി സുരക്ഷിതമാക്കാന്‍ കാഴ്ച അത്യാവശ്യമായി വേണ്ട ഒന്നാണെന്നും ശിവന്റെ തൃക്കണ്ണ് ഓര്‍മ്മിപ്പിക്കുന്നു.

തൃശൂലം

തൃശൂലം

സ്വയം നിയന്ത്രണം എന്ന തലത്തിലേക്കാണ് ശിവന്റെ ത്രിശൂലം വിരല്‍ ചൂണ്ടുന്നത്. നമ്മുടെ മനസ്സിന്റേയും ശരീരത്തിന്റേയും നിയന്ത്രണം നമുക്ക് തന്നെ ഉള്ളതാണ്. അതുകൊണ്ടു തന്നെ നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങളില്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് ത്രിശ്ശൂലം കാണിച്ചു തരുന്നതും.

ധ്യാനം

ധ്യാനം

തിരക്കുള്ള ജീവിതത്തില്‍ നമുക്ക് നമ്മളെ കുറിച്ചോര്‍ക്കാന്‍ അല്‍പ സമയം അത്യാവശ്യമാണ്. അതാണ് ഭഗവാന്‍ ധ്യാനത്തിലൂടെ നമുക്ക് കാണിച്ചു തരുന്നത്. എന്നാല്‍ ഇതില്‍ ആരോഗ്യപരമായും ചില വസ്തുതകളുണ്ട്. പലപ്പോഴും ആവശ്യമില്ലാത്ത ചെന്‍ഷന്‍ നമ്മള്‍ വരുത്തി വെയ്ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ധ്യാനം നല്ലതാണ്.

ഭസ്മധാരി

ഭസ്മധാരി

ഭസ്മധാരിയാണ് ശിവന്‍, നമ്മുടെ ഉള്ളിലുള്ള അസൂയ കുശുമ്പ് തുടങ്ങിയ എല്ലാ വികാരങ്ങളേയും ഇല്ലാതാക്കാന്‍ ഭസ്മത്തിനു കഴിയും. മാത്രമല്ല ശരീരത്തിന് ഒരു പോസിറ്റീവ് മനോഭാവം വരുത്താനും ഇതിലൂടെ കഴിയും എന്നതാണ് സത്യം.

നീലകണ്ഠന്‍

നീലകണ്ഠന്‍

എന്തുകൊണ്ട് നീലകണ്ഠന്‍ എന്നാലോചിച്ചിട്ടുണ്ടോ? ലോകത്തെ നശിപ്പിക്കാന്‍ പോന്ന കാളകൂട വിഷം കഴിച്ചതിന്റെ ഫലമായായണ് ഭഗവാന് നീല നിറത്തിലുള്ള കഴുത്തുണ്ടായത്. എന്തായാലും നമ്മുടെ തന്നെ ശരീരത്തിലുള്ള ചില വിഷാംശങ്ങള്‍ പലപ്പോഴും നമുക്ക് തന്നെ വിനാശകരമായി മാറാറുണ്ട് എന്നതാണ് ഭഗവാന്റെ നീലകണ്ഠത്തിലൂടെ നമുക്ക് മനസ്സിലാവുന്നത്.

ഡമരുകം

ഡമരുകം

ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തടയിടാന്‍ കഴിയില്ലെന്നതാണ് ഡമരുകം പ്രതിനിധാനം ചെയ്തുകൊണ്ട് ഭഗവാന്‍ നമുക്ക് കാണിച്ചു തരുന്നത്. എന്നാല്‍ നമ്മുടെ മനസ്സിനേയും ശരീരത്തേയും നല്ല ആഗ്രഹങ്ങള്‍ കൊണ്ടു മാത്രം തൃപ്തിപ്പെടുത്തണം എന്നാണ് ഭഗവാന്‍ പറയുന്നതും.

ഗംഗാ ദേവി

ഗംഗാ ദേവി

ഭഗവാന്റ ജടയിലൊളിപ്പിച്ച ഗംഗ നമ്മുടെ മനസ്സിന്റേയും ശരീരത്തിന്റേയും ശുദ്ധിയെയാണ് കാണിക്കുന്നത്. മനസ്സും ശരീരവും ശുദ്ധമായി ഇരുന്നാല്‍ തന്നെ നമ്മുടെ ആരോഗ്യം നല്ലതാവും എന്നതാണ് ഇതിലൂടെ പറയപ്പെടുന്നതും.

സര്‍പ്പധാരി

സര്‍പ്പധാരി

ഭഗവാന്റെ കണ്ഠാഭരണമാണ് സര്‍പ്പം. അമിത ദേഷ്യം ഭഗവാന്റെ കഴുത്തിലെ സര്‍പ്പം പോലെയാണ്. ഇത്തരത്തിലുള്ള ദേഷ്യം ഹൈപ്പര്‍ ടെന്‍ഷനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കും എന്നതാണ് സത്യം.

 പാതി അടഞ്ഞ കണ്ണുകള്‍

പാതി അടഞ്ഞ കണ്ണുകള്‍

ഭഗവാന്റെ കണ്ണുകള്‍ പലപ്പോഴും പാതി അടഞ്ഞതായിരിക്കും. ഇത് ചീത്ത ചിന്തകള്‍ക്കും ശത്രുക്കള്‍ക്കും നേരെ കണ്ണടയ്ക്കുക എന്നതിനെ സൂചിപ്പിക്കുന്നു. ഇത് ശാരീരികാരോഗ്യത്തിലേക്കും വഴി തെളിയ്ക്കുന്നു.

English summary

10 Things Lord Shiva Teaches You About Your Health

Divine form of Lord Shiva is always awe inspiring and comforting to look at.