For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രീതിയില്‍ വൃത്തിയാക്കിയാല്‍ വീട്ടില്‍ അണുക്കള്‍ ഇല്ലേയില്ല

|

നിങ്ങളുടെ വീട് വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ഇന്നത്തെ പകര്‍ച്ചവ്യാധി കാലത്ത്. നിങ്ങളെയും കുടുംബാംഗങ്ങളെയും രോഗങ്ങളില്‍ നിന്നും അകറ്റാനുള്ള ആദ്യ നടപടിയാണ് വീട് ശുചീകരണം. രോഗാണുക്കളുടെ ഒരു കൂടാരമാണ് ഓരോ വീടുകളും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രോഗാണുക്കള്‍ നമ്മുടെ വീടുകളില്‍ കയറുകയും കൂടുതല്‍ നേരം ജീവിക്കുകയും ചെയ്യുന്നു. അവ ഒടുവില്‍ ആരോഗ്യം, ചര്‍മ്മം എന്നിവയുമായി ബന്ധപ്പെട്ട അണുബാധകള്‍ക്ക് നിങ്ങളെ ഇരയാക്കുകയും ചെയ്യും. അതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് നിങ്ങളുടെ വീട്.

Most read: ശുദ്ധവായു നിറയും വീട്ടില്‍; ഇവ മാത്രം ചെയ്താല്‍ മതിMost read: ശുദ്ധവായു നിറയും വീട്ടില്‍; ഇവ മാത്രം ചെയ്താല്‍ മതി

ഈ കാര്യങ്ങളെല്ലാം എല്ലായ്പ്പോഴും പ്രധാനപ്പെട്ടവയാണ്. എന്നാല്‍ കൊറോണ വൈറസ് മഹാമാരിക്കാലത്ത് ഇവയെല്ലാം അല്‍പം കൂടി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നിങ്ങളുടെ വീടുകള്‍ ശരിയായി പൂര്‍ണ്ണമായും വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം നിങ്ങള്‍ തിരിച്ചറിയുക. നിങ്ങളുടെ വീടുകളെ അണുക്കളില്‍ നിന്നും അണുബാധകളില്‍ നിന്നും മുക്തമായി സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചില നുറുങ്ങുകളും വഴികളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

സമയനിഷ്ടയോടെ വൃത്തിയാക്കുക

സമയനിഷ്ടയോടെ വൃത്തിയാക്കുക

വീട് വെറുതേ വൃത്തിയാക്കുന്നത് അണുക്കളെ അകറ്റാന്‍ സഹായിക്കില്ല. നിങ്ങള്‍ ഒരു കൃത്യമായ ദിനചര്യ പാലിക്കേണ്ടതുണ്ട്. ശുചീകരണം എങ്ങനെ ചെയ്യുന്നു എന്നതിനെ അനുസരിച്ച് നിങ്ങളുടെ വീട് അണുക്കളില്ലാതെ സൂക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ നിങ്ങള്‍ ഇടയ്ക്കിടെ വീട് വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക. വൈകുന്നേരം 4 മണിക്ക് നിങ്ങളുടെ വീട് വൃത്തിയാക്കിയെന്ന് കരുതുക, അടുത്ത ദിവസം അതേ സമയത്ത് തന്നെ വീണ്ടും വൃത്തിയാക്കുക. ഇത് നിങ്ങളുടെ വീടിനുള്ളിലെ അണുക്കളുടെ വളര്‍ച്ചയെ തടയും. സമയനിഷ്ടയില്ലാത്ത ശുചീകരണം അണുക്കള്‍ വളരാന്‍ ഇടയാക്കും.

സൂര്യപ്രകാശവും വായുവും

സൂര്യപ്രകാശവും വായുവും

സ്വാഭാവിക വെളിച്ചത്തിന്റെ അഭാവവുമുള്ള ഒരു വീട് അണുബാധയ്ക്കുള്ള ഒരു കേന്ദ്രം ആകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്ന് സൂര്യപ്രകാശം അകത്ത് പ്രവേശിക്കാന്‍ അനുവദിക്കുക. അണുക്കളെ അകറ്റാന്‍ പ്രകൃതിദത്ത വെളിച്ചവും വായുവും വളരെയധികം ഗുണം ചെയ്യും.

Most read:വീട്ടിലും കരുതലെടുക്കാം വൈറസില്‍ നിന്ന്Most read:വീട്ടിലും കരുതലെടുക്കാം വൈറസില്‍ നിന്ന്

നനവ് ഒഴിവാക്കുക

നനവ് ഒഴിവാക്കുക

നനഞ്ഞ സ്ഥലങ്ങള്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ കൂടുതല്‍ എളുപ്പമാക്കുന്നു. മാത്രമല്ല, നനഞ്ഞ ഇടങ്ങളില്‍ ദുര്‍ഗന്ധം വമിക്കുകയും ക്രമേണ പൂപ്പല്‍ വികസിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങളുടെ വീട് വരണ്ടതാക്കാന്‍ ശ്രമിക്കണം. മുറികള്‍ വരണ്ടതാക്കാന്‍ ഫാനുകളെ കാര്യക്ഷമമായി ഉപയോഗിക്കുക.

വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കുക

വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കുക

നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ വീട്ടിനുള്ളില്‍ കയറ്റുന്നുവെങ്കില്‍ ശ്രദ്ധിക്കുക. ഇവ പുറത്തുനിന്ന് ഒട്ടേറെ അണുക്കളെ വീട്ടിനുള്ളിലെത്തിക്കുന്നു. ഈ അണുക്കള്‍ എല്ലായിടത്തും വിഭജിക്കുകയും വ്യാപിക്കുകയും ചെയ്യുന്നു. അതിനാല്‍, ശരീരത്തില്‍ നിന്ന് അണുക്കളെ അകറ്റാന്‍ ഒരു ആന്റിസെപ്റ്റിക് സ്‌പ്രേ ചെയ്യുന്നത് ഉറപ്പാക്കുക. വളര്‍ത്തുമൃഗങ്ങളെ നടത്താന്‍ കൊണ്ടുപോയശേഷം വീട്ടില്‍ പ്രവേശിക്കുന്നതിനുമുമ്പ് കൈകാലുകള്‍ കഴുകുക. സാധ്യമെങ്കില്‍ മികച്ച സുരക്ഷയ്ക്കായി ഒരു ആന്റിസെപ്റ്റിക് കൂടി വെള്ളത്തില്‍ ചേര്‍ക്കുക.

Most read:അലര്‍ജിയുണ്ടോ ? വീട്ടിലെ കെണികള്‍ ഒഴിവാക്കാംMost read:അലര്‍ജിയുണ്ടോ ? വീട്ടിലെ കെണികള്‍ ഒഴിവാക്കാം

കിടക്കകള്‍ പതിവായി വൃത്തിയാക്കുക

കിടക്കകള്‍ പതിവായി വൃത്തിയാക്കുക

നിങ്ങളുടെ ബെഡ് ഷീറ്റുകള്‍, തലയിണകള്‍, കട്ടില്‍, തലയിണ കവറുകള്‍ എന്നിവ പതിവായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. 3-4 ദിവസത്തിലൊരിക്കല്‍ ഇവ വൃത്തിയാക്കുക. കാരണം ഇത്തരം ഷീറ്റുകള്‍ക്കും മറ്റ് വസ്തുക്കള്‍ക്കും മുകളില്‍ അണുക്കള്‍ അടിഞ്ഞുകൂടാന്‍ സാധ്യത ഏറെയാണ്. അതുപോലെ, നിങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങളും കൂട്ടിയിടാതെ കൃത്യമായി വൃത്തിയാക്കുക. തറ വൃത്തിയാക്കുമ്പോള്‍ ശരിയായ അണുനാശിനി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. മാലിന്യങ്ങളുമായി ഇടപെടുമ്പോള്‍ ലാറ്റക്‌സ് കയ്യുറകള്‍ ഉപയോഗിക്കുക. വൃത്തിഹീനമായ ചെരിപ്പുകള്‍ വീടിന് പുറത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുക.

English summary

Tips And Tricks To Keep Your Home Germ Free

Take note of these tips while cleaning your homes to completely get rid of germs and be safe and healthy.
X
Desktop Bottom Promotion