Just In
Don't Miss
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Sports
ISL 2020-21: മുംബൈയും ഹൈദരാബാദും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Movies
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വീട്ടില്‍ ഒരു ഹ്യുമിഡിഫയറെങ്കില് വൈറസും ബാക്ടീരിയയും അകലും
തണുപ്പ് കാലാവസ്ഥ എല്ലാവരുടെയും പ്രിയപ്പെട്ട കാലാവസ്ഥകളില്‍ ഒന്നാണ്. ഇനി ചൂടുകാലമായാലോ, മിക്കവരും എ.സിക്കുള്ളിലേക്ക് ഒതുങ്ങിക്കൂടും. പക്ഷേ ഈ സമയമത്രേയും നിങ്ങളുടെ വീട്ടിലെ വായു വരണ്ടതായിരിക്കും. ശരീരത്തിന് വളരെയേറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ വരണ്ട വായു.
Most read: വീട്ടിലും കരുതലെടുക്കാം വൈറസില്‍ നിന്ന്
നിങ്ങള്‍ക്ക് ചുറ്റുമുള്ള വായുവില്‍ ശരിയായ ഈര്‍പ്പം ഉണ്ടെന്ന് ഉറപ്പാക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.ഇവിടെയാണ് വീട്ടില്‍ ഒരു ഹ്യുമിഡിഫയര്‍ വയ്ക്കുന്നതിന്റെ നേട്ടം. ഇതുപയോഗിച്ച് വീട്ടില്‍ ഉചിതമായ തലത്തില്‍ അന്തരീക്ഷ ഈര്‍പ്പം നിലനിര്‍ത്താവുന്നതാണ്. ഒരു ഹ്യൂമിഡിഫയര്‍ എങ്ങനെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നുവെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കുന്നു
വീട്ടിനകത്തെ ഈര്‍പ്പത്തിന്റെ തോത് 43 ശതമാനത്തില്‍ കൂടുതല്‍ ആണെങ്കില്‍ പനി പോലെയുള്ള അസുഖങ്ങള്‍ പടരുന്നതിന് ഒഴിവാക്കാം. മിക്ക ശ്വാസകോശരോഗങ്ങളുടെയും കാരണക്കാരന്‍ വരണ്ട വായു തന്നെയാണ്. വരണ്ട വായുവിലൂടെ അതിവേഗം അണുക്കള്‍ നമ്മുടെ ശ്വാസകോശത്തില്‍ എത്തുന്നു. നേരെമറിച്ച് ഈര്‍പ്പമുള്ള വായുവില്‍ക്കൂടി അണുക്കള്‍ക്ക് സഞ്ചരിക്കുവാന്‍ ബുദ്ധിമുട്ട് നേരിടും. ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് 86 ശതമാനത്തിലധികം വൈറസുകളെ നമുക്ക് നിര്‍വീര്യമാക്കാന്‍ സാധിക്കും. വരണ്ട വായു വീട്ടിനകത്ത് ഉള്ളതുകൊണ്ട് മാത്രം നിങ്ങള്‍ അസുഖബാധിതരാകുന്നില്ല പക്ഷേ ഒരു ചുമയിലൂടെയോ തുമ്മലിലൂടെയോ വായുവില്‍ എത്തുന്ന അണുക്കള്‍ക്ക് വളരെ വേഗത്തില്‍ പെരുകാന്‍ സാധിക്കും. തണുപ്പുകാലത്ത് റൂം ഹീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് മൂലം അന്തരീക്ഷത്തില്‍ സ്വഭാവികമായ ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ഹ്യൂമിഡിഫയര്‍ കൂടെയുണ്ടെങ്കില്‍ ചുറ്റുമുള്ള വായു സുരക്ഷിതമായി നിലനിര്‍ത്താം.
Most read: അലര്‍ജിയുണ്ടോ ? വീട്ടിലെ കെണികള്‍ ഒഴിവാക്കാം

ചര്‍മ്മവും മുടിയും സംരക്ഷിക്കുന്നു
സൗന്ദര്യ സങ്കല്പങ്ങളില് പ്രധാനം ചര്‍മവും മുടിയും തന്നെയാണ്. വരണ്ട വായു ഇവ രണ്ടിന്റെയും പ്രധാന ശത്രുവാണ്. മോയ്സ്ചറൈസറുകള്‍ ഒരു പരിധിവരെ സംരക്ഷണം തരും. എങ്കിലും, ഒരു 40 ശതമാനമെങ്കിലും ഹ്യുമിഡിറ്റി നിലനിര്‍ത്തിയാല്‍ മുഖക്കുരു, വരണ്ട ചര്‍മ്മം ചൊറിച്ചില്‍, വരണ്ട തലമുടി തുടങ്ങിയ ഒട്ടനവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

ചുമയില്നിന്നു രക്ഷ
വരണ്ട കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് അസുഖം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളില്‍ ഏറ്റവും വിഷമമേറിയത് വരണ്ട ചുമയാണ്. ഈ ചുമ ചിലപ്പോള്‍ രണ്ടുമാസത്തോളം നില്‍ക്കുകയും അത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മുറിയിലെ ഈര്‍പ്പത്തിന്റെ അളവ് ക്രമീകരിക്കുകയാണെങ്കില്‍ വരണ്ട ചുമ നിങ്ങള്‍ക്ക് തടയാവുന്നതാണ്.
Most read: വീട് വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ മറക്കരുത്

കൂര്‍ക്കംവലി കുറക്കുന്നു
കൂര്‍ക്കംവലിക്ക് ലോകത്ത് ശാശ്വതമായ പരിഹാരം ഒന്നും തന്നെ കണ്ടുപിടിച്ചില്ലെങ്കിലും ഹ്യുമിഡിഫയറിനു കുറെയൊക്കെ സഹായിക്കാനാകും. വരണ്ട വായു ശ്വസിക്കുന്നതിലൂടെ കൂര്‍ക്കം വലി അധികരിക്കും. വരണ്ട വായുവിലുള്ള പൊടിപടലങ്ങളും വൈറസുകളും കാരണം മൂക്കടപ്പും തൊണ്ടയ്ക്ക് അസ്വസ്ഥതകളും ഉണ്ടാകുന്നു. ഇവ കോശങ്ങളെ പ്രകോപിപ്പിച്ച് അണുബാധയ്ക്ക് കാരണമാവുകയും കൂര്‍ക്കംവലിയുടെ ശക്തി കൂട്ടുകയും ചെയ്യുന്നു. മാത്രമല്ല വരണ്ടതും ഈര്‍പ്പരഹിതവുമായ വായു മൂക്കിലെ വായുപ്രവാഹം തടസ്സപ്പെടുത്തുന്നു. ഫലമോ കൂര്‍ക്കംവലി ഒന്നുകൂടി അധികരിക്കുന്നു. ഇതിനു പരിാരമാണ് ഒരു ഹ്യുമിഡിഫയര്‍.

വളര്‍ത്തുമൃഗങ്ങള്‍ക്കും ഗുണകരം
മനുഷ്യരെ പോലെ തന്നെ വരണ്ട വായു മൃഗങ്ങള്‍ക്കും ഹാനികരമാണ്. ഹ്യൂമിഡിഫയര്‍ വീട്ടില്‍ സ്ഥാപിക്കുന്നത് നിങ്ങളുടെ പൂച്ച, പട്ടി പോലുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും സംരക്ഷണം നല്കുന്നു.
Most read: എളുപ്പത്തില്‍ സിക്സ് പാക്ക് ബോഡി നേടാം; ഇവ ശ്രദ്ധിച്ചാല്‍ മതി

തടി ഫര്‍ണിച്ചറുകളുടെ ആയുസ്സ് കൂട്ടുന്നു
കാലാവസ്ഥാ മാറ്റത്താല്‍ മരം കൊണ്ടുണ്ടാക്കിയ തറകളും ഫര്‍ണിച്ചറുകളും ചിലപ്പോള്‍ ചുരുങ്ങുകയോ വികസിക്കുകയോ ചെയ്തേക്കാം ഇതിന്റെ പ്രധാനകാരണം ഈര്‍പ്പരഹിതമായ വായുവാണ്. വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ ദീര്‍ഘകാലം കേടുകൂടാതെ നിലനില്ക്കണമെങ്കില് വായുവിലെ ഈര്‍പ്പത്തിന്റെ അളവ് കുറഞ്ഞത് 45 ശതമാനം എങ്കിലും വേണമെന്നാണ്.

നല്ല ഉറക്കം നല്കുന്നു
മതിയായ അളവിലുള്ള ഉറക്കം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയേറെ പ്രധാനമാണ്. എന്നാല്‍, പലര്‍ക്കും വേണ്ടതിലും കുറഞ്ഞ അളവിലുള്ള ഉറക്കം മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിന് കാരണങ്ങള്‍ പലതാണ്. ചുമ, കൂര്‍ക്കം വലി, മൂക്കടപ്പ് എന്നിവ കാരണം ശരിയായ രീതിയില്‍ ശ്വസനം നടക്കാതിരിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുന്നു. ഒരു ഗ്ലാസ് വെള്ളം നിങ്ങളുടെ കട്ടിലിനടിയില്‍ വയ്ക്കുന്നത് സുഗമമായി ശ്വസിക്കുവാനും തടസ്സങ്ങള്‍ ഒന്നുമില്ലാതെ ഉറങ്ങുവാനും സഹായിക്കുന്നു.
Most read: കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക്
നിങ്ങളുടെ വീട്ടിനുള്ളില്‍ ചെടികള്‍ വളര്‍ത്താറുണ്ടോ? ഉണ്ടെങ്കില്‍ ഒരു ഹ്യുമിഡിഫയര്‍ ഇവയ്ക്കും ഗുണകരമാണ്. സാധാരണയായി നമ്മുടെ വീടുകളില്‍ ഉള്ളതിനേക്കാള്‍ ഈര്‍പ്പം സസ്യങ്ങള്‍ക്ക് ആവശ്യമുണ്ട്. സസ്യങ്ങള്‍ക്ക് അവയുടെ സ്വാഭാവിക പരിതസ്ഥിതിയില്‍ വളരെയേറെ കാലം നിലനില്ക്കുവാനുള്ള കഴിവുണ്ട്. ഉദാഹരണമായി പല സസ്യങ്ങളും അവയ്ക്ക് ആവശ്യമുള്ള വെള്ളം ശേഖരിക്കുന്നത് വായുവിലുള്ള ഈര്‍പ്പത്തില്‍ കൂടിയാണ്. സസ്യങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതിന് നിങ്ങളുടെ വീടുകളിലെ ഹ്യൂമിഡിഫയര്‍ രാവിലെ മുതല്‍ ഉച്ചവരെ എങ്കിലും പ്രവര്‍ത്തിപ്പിക്കുക. ഇത് സസ്യങ്ങള്‍ക്ക് മികച്ചതായി വളരാനുള്ള അന്തരീക്ഷം നല്‍കും.