Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ ഈ പൊടിക്കൈകള്‍
ദോശ എന്നത് എല്ലാവര്ക്കും ഇഷ്ടമുള്ള പലഹാരമാണ്. രാവിലെ നല്ല ചൂടുള്ള മൊരിഞ്ഞ ദോശയും ചട്നിയും സാമ്പാറും കൂട്ടി കഴിക്കുന്നതിന്റെ സുഖം അതൊന്ന് വേറെ തന്നെയാണ്. എന്നാല്‍ ദോശ തയ്യാറാക്കാന്‍ വെച്ച മാവ് പുളിച്ച് പോയാലോ എങ്കില്‍ ആ ദോഷ പിന്നെ ഒരു വസ്തുവിന് കൊള്ളില്ല എന്നതാണ് സത്യം. പലരേയും വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ദോഷമാവും ഇഡ്ഡലി മാവും എല്ലാം അമിതമായി പുളിച്ച് പൊവുന്നത്.
ദോശമാവ് പുളിക്കുമ്പോള്‍ തന്നെ അതിന്റെ ടേസ്റ്റും മാറുന്നു. പിന്നെ എന്തൊക്കെ ചെയ്തിട്ടും അതിന്റെ സ്വാഭാവിക രുചി തിരിച്ച് പിടിക്കാന്‍ സാധിക്കുന്നില്ല. അടുക്കളയില്‍ പാചകം ചെയ്യുന്ന പലരുടേയും തലവേദനയാണ് ഇത്തരത്തില്‍ പുളിച്ച് പോവുന്ന മാവ്. ഇഡ്ഡലിക്ക് അല്പം പുളി വേണമെങ്കിലും ദോശക്ക് പുളിയുണ്ടാവുന്നത് അത്ര നല്ലതല്ല. ഇത് ദോശയുടെ രുചി തന്നെ മാറ്റിക്കളയും.

പുളിക്കുന്നത് നല്ലതാണെങ്കിലും ഇത് അധികമാവുമ്പോള്‍ പലപ്പോഴും അത്ര നല്ലതല്ല എന്നതാണ്. എന്നാല്‍ ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിച്ചാലോ? അത്തരത്തില്‍ ചില പൊടിക്കൈകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.
വെള്ളം മുഴുവന്‍ കളയുക

നിങ്ങള്‍ ദോശമാവ് ആക്കി വെക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം. കാരണം വെള്ളം പലപ്പോഴും ദോശമാവിനെ അതിന്റെ അഴുകല്‍ പ്രക്രിയയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. നിങ്ങള്‍ മാവ് മിക്സ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഈ കാര്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ദോശമാവ് ഒരു ദിവസം കഴിഞ്ഞാല്‍ പുളിച്ച് പോവുന്നു. മാവിന്റെ മുകളില്‍ നില്ക്കുന്ന ഈ നേര്‍ത്ത വെള്ളപ്പാളി അല്പം അപകടകാരിയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പഞ്ചസാര ചേര്‍ക്കുക

മാവ് പുളിച്ച് പോവാതിരിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന മറ്റൊരു കാര്യമാണ് ദോശമാവില്‍ പഞ്ചസാര ചേര്‍ക്കുക എന്നത്. ഇത് അമിതപുളിയെ ഇല്ലാതാക്കുന്നു. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടരുത് എന്നത് ഓര്‍മ്മിക്കണം. ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുന്നത് നിങ്ങളുടെ മാവിന്റെ രുചി സന്തുലിതമാക്കുന്നതിനും പുളി രുചി ഉണ്ടെങ്കില്‍ അതിനെ കുറക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ക്രിസ്പി ദോശ ഇഷ്ടമുള്ളവര്‍ക്ക് അതിന് വേണ്ടിയും നിങ്ങളെ സഹായിക്കുന്നു ഈ പഞ്ചസാര സൂത്രം..
അരിമാവ് ചേര്‍ക്കുക

നിങ്ങളുടെ ദോശമാവ് നല്ലതുപോലെ പുളിച്ച് ഇരിക്കുകയാണെങ്കില്‍ അതിലേക്ക് അല്പം കൂടി അരിമാവ് ചേര്‍ക്കുന്നതിന് ശ്രമിക്കുക. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ മാവിന്റെ പുളി കുറയുന്നു. മാത്രമല്ല ഈ മാവ് ഉപയോഗിക്കുന്നതിലൂടെ ദോശ നല്ല മൊരിഞ്ഞതാവുന്നു. മാത്രമല്ല രുചിയും അല്പം കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളുടെ ദോശമാവ് വേസ്റ്റ് ആവാതിരിക്കുന്നതിനും സഹായിക്കുന്നു.
മസാലദോശ തയ്യാറാക്കാം

അല്പം പുളിച്ച ദോശയാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ അത് ഒരു മസാല ദോശയാക്കി മാറ്റാവുന്നതാണ്. കാരണം പ്ലെയിന്‍ ദോശ ഉണ്ടാക്കുമ്പോള്‍ അതിന്റെ പുളി വേറെ എടുത്ത് കാണിക്കുന്നു. എന്നാല്‍ മസാല ദോശയാണെങ്കില്‍ ആ മസാലയില്‍ നിങ്ങള്‍ക്ക് മാവിന്റെ പുളി ഇല്ലാതാക്കാം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഉരുളക്കിഴങ്ങ്, കാബേജ്, ഉള്ളി, മസാലകള്‍ എന്നിവ ഉപയോഗിച്ച് നിങ്ങള്‍ തയ്യാറാക്കുന്ന മസാല മാവിന്റെ പുളിപ്പ് കുറയ്ക്കുന്നു.
ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക

ഒരിക്കലും ദോശമാവ് ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക. കാരണം ഇത് പലപ്പോഴും ഉയര്‍ന്ന ഊഷ്മാവില്‍ മാവ് പുളിക്കുന്നതിന് കാരരണമാകുന്നു. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലാണ് കൂടുതല്‍ ദോശമാവ് പുളിച്ച് പോവുന്നത്. അതുകൊണ്ട് വളരെ ചൂടുള്ള മുറിയില്‍ ദോശമാവ് സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
അധികം ഉഴുന്ന് വേണ്ട

പലപ്പോഴും ദോശ കൂടുതല്‍ ക്രിസ്പി ആവുന്നതിന് വേണ്ടി പലരും ഉഴുന്ന് കൂടുതല്‍ ഉപയോഗിക്കുന്നു. ഇതോടൊപ്പം ഉലുവയും ചേര്‍ക്കുന്നു. എന്നാല്‍ ഇത് രണ്ടിന്റേയും അളവ് അധികം കൂടുതല്‍ വേണ്ട എന്നതാണ് സത്യം. കാരണം ഇവ ദോശമാവിനെ കൂടുതല്‍ പുളിപ്പിക്കുന്നു. എത്രത്തോളം അളവില്‍ വേണമെന്ന കണക്ക് നിങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കണം. എന്നാല്‍ മാത്രമേ ദോശ മാവ് പുളിക്കാതെ നിങ്ങള്‍ക്ക് കിട്ടുകുള്ളൂ.
ഫ്രിഡ്ജില്‍ സൂക്ഷിക്കണം

ഒരിക്കലും ദോശമാവ് പുറമേ സൂക്ഷിക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ദോശമാവ് പുറമേ സൂക്ഷിക്കുമ്പോള്‍ പലപ്പോഴും അത് അഴുകല്‍ പ്രക്രിയയിലേക്ക് എത്തുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള് എപ്പോഴും മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. കാരണം ഫ്രിഡ്ജിനുള്ളിലെ പരിതസ്ഥിതിയില്‍ ബാക്ടീരിയകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇത് പുളിക്കുന്നതില് നിന്ന് പ്രതിരോധം തീര്‍ക്കുന്നു.



Click it and Unblock the Notifications
