For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലുമിനിയം പാത്രത്തിലെ കറ എളുപ്പം ക്ലീനാക്കാം; 5 വഴികള്‍

|

പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് അതിലെ കറ നീക്കാന്‍ സാധിക്കാത്തത്. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ പലപ്പോഴും പാത്രത്തില്‍ കറയും കരിയുടെ പാടുകളും ഒട്ടിപ്പിടിച്ചിട്ടുണ്ടാകും. അത് നീക്കം ചെയ്യാന്‍ പലര്‍ക്കും അല്‍പം പ്രയാസമുള്ള കാര്യമാണ്. മിക്കവരും അടുക്കളയില്‍ അലുമിനിയം കലങ്ങളും ചട്ടികളും ഉപയോഗിക്കുന്നവരായിരിക്കും. ഇവയിലെ കറ നീക്കാന്‍ ചില എളുപ്പ വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. പാത്രത്തിലെ എത്ര കഠിനമായ കറയാണെങ്കിലും അത് നീക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില കൂട്ടുകളുണ്ട്. ഇതാ, ആ വഴികള്‍ നോക്കൂ.

Most read: ഈ രീതിയില്‍ വൃത്തിയാക്കിയാല്‍ വീട്ടില്‍ അണുക്കള്‍ ഇല്ലേയില്ലMost read: ഈ രീതിയില്‍ വൃത്തിയാക്കിയാല്‍ വീട്ടില്‍ അണുക്കള്‍ ഇല്ലേയില്ല

വീഞ്ഞ് ഉപയോഗിക്കുക

വീഞ്ഞ് ഉപയോഗിക്കുക

കരിപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വീഞ്ഞ് സഹായിക്കുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടേണ്ട, സത്യമാണത്. ചട്ടിയിലോ കലത്തിലോ അടിയില്‍ പറ്റിപ്പിടിച്ച കറുത്ത കറ നീക്കാനായി അതിന് മുകളില്‍ കുറച്ച് വീഞ്ഞ് ഒഴിക്കുക. വീഞ്ഞ് അല്‍പനേരം അതിനു മുകളില്‍ ഉണങ്ങാന്‍ വിട്ട ശേഷം പാത്രം ഉരച്ച് കഴുകുക. കറുത്ത കറകള്‍ അപ്രത്യക്ഷമാകുമെന്ന് നിങ്ങള്‍ക്ക് കാണാനാകും.

ഡിറ്റര്‍ജന്റും ഉപ്പും

ഡിറ്റര്‍ജന്റും ഉപ്പും

പലപ്പോഴും ഭക്ഷണങ്ങള്‍ പാനിന്റെ അടിയില്‍ പിടിക്കുകയും അത് വൃത്തിയാക്കാന്‍ വളരെ പ്രയാസപ്പെടുകയും ചെയ്യുന്ന അവസരങ്ങളുണ്ട്. ഇതിന് ഒരു പരിഹാരമാണ് ഉപ്പും ഡിറ്റര്‍ജന്റും ഉപയോഗിക്കുന്നത്. കരി പിടിച്ച കടായി പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ച് ഏകദേശം ഒരു ടീസ്പൂണ്‍ ഉപ്പ് വിതറുക, 2 ടീസ്പൂണ്‍ സോപ്പ് പൊടി ഇതില്‍ ചേര്‍ക്കുക. കൂടാതെ, കുറച്ച് നാരങ്ങ നീരും ചേര്‍ത്ത് ഈ വെള്ളം 5 മിനിറ്റ് നേരം തിളപ്പിക്കുക. അഴുക്ക് ക്രമേണ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഈ വെള്ളം നീക്കി ബേക്കിംഗ് സോഡയും സോപ്പ് പൊടിയും ചേര്‍ത്ത് പാത്രം കളയുക. എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. പാത്രം പഴയതു പോലെ തിളക്കമുള്ളതായി മാറുന്നത് നിങ്ങള്‍ക്ക് കാണാം.

Most read:ശുദ്ധവായു നിറയും വീട്ടില്‍; ഇവ മാത്രം ചെയ്താല്‍ മതിMost read:ശുദ്ധവായു നിറയും വീട്ടില്‍; ഇവ മാത്രം ചെയ്താല്‍ മതി

ടൊമാറ്റോ കെച്ചപ്പ് ഉപയോഗിക്കുക

ടൊമാറ്റോ കെച്ചപ്പ് ഉപയോഗിക്കുക

നിങ്ങളുടെ പാത്രങ്ങളില്‍ നിന്ന് കറ നീക്കംചെയ്യാന്‍ ടൊമാറ്റോ കെച്ചപ്പ് ഉപയോഗിക്കാമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പാത്രത്തിന് മുകളില്‍ കുറച്ച് കെച്ചപ്പ് ഇടുക, രാത്രി മുഴുവന്‍ ഇത് ഇങ്ങനെ വിടുക. അടുത്ത ദിവസം രാവിലെ നോക്കിയാല്‍ പാത്രത്തിലെ കറ നിശ്ശേഷം നീങ്ങിയതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. തക്കാളിയിലെ പ്രകൃതിദത്ത ആസിഡാണ് പാത്രത്തിലെ കറയും കരിയും നീക്കംചെയ്യാന്‍ സഹായിക്കുന്നത്.

നാരങ്ങ നീര്

നാരങ്ങ നീര്

നിങ്ങളുടെ പാത്രങ്ങളില്‍ കഠിനമായ കറയുണ്ടോ? എന്നാല്‍ ഈ കറ ഒഴിവാക്കാന്‍ നാരങ്ങ നീര് സഹായിക്കും. ഒരു നാരങ്ങ പകുതിയായി മുറിച്ച് കറയില്‍ നന്നായി ഉരയ്ക്കുക. നാരങ്ങയിലെ അസിഡിറ്റി സ്വഭാവം പാത്രത്തിലെ കറ കളയാന്‍ സഹായിക്കും. പാത്രത്തില്‍ നാരങ്ങ ഉരച്ച് കുറച്ച് സമയത്തേക്ക് ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകുക. പാത്രം തിളങ്ങുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

Most read:വീട്ടിലും കരുതലെടുക്കാം വൈറസില്‍ നിന്ന്Most read:വീട്ടിലും കരുതലെടുക്കാം വൈറസില്‍ നിന്ന്

വിനാഗിരി

വിനാഗിരി

വിനാഗിരി ഒരു അത്ഭുതകരമായ ശുദ്ധീകരണ ഏജന്റാണ്. നിങ്ങളുടെ വീട്ടില്‍ കരിപിടിച്ച പാത്രങ്ങളോ ചട്ടിയോ അല്ലെങ്കില്‍ കലമോ ഉണ്ടെങ്കില്‍ ഇതെല്ലാം വൃത്തിയാക്കാന്‍ വിനാഗിരി സഹായിക്കും. കറപിടിച്ച പാത്രത്തില്‍ കുറച്ച് വിനാഗിരി ഒഴിച്ച് കുറച്ച് സമയം സൂക്ഷിക്കുക. ചെറുചൂടുള്ള വെള്ളവും സോപ്പ് ലിക്വിഡും ഉപയോഗിച്ച് ഇത് കഴുകുക. കറപിടിച്ച പാത്രം തിളക്കമാര്‍ന്നതാകുന്നത് നിങ്ങള്‍ക്ക് കാണാം. നിങ്ങളുടെ അലുമിനിയം കലങ്ങളില്‍ നിന്നും ചട്ടിയില്‍ നിന്നും കഠിനമായ കറകളും കരിപിടിച്ച പാടുകളും ഒഴിവാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കുക.

English summary

Tips To Clean Your Old, Burnt Aluminum Cookware in malayalam

Got aluminium pots and pans that have stubborn stains over them? This tips will help you get rid of them.
X
Desktop Bottom Promotion