For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലമെത്തി.. ഷൂവിനും സംരക്ഷണം വേണം

|

നമ്മുടെ ശരീരത്തിനു കരുതല്‍ നല്‍കുന്നതുപോലെ തന്നെയാണ് നമ്മള്‍ ശരീരത്തോടു ചേര്‍ത്ത് ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും അതേ പരിഗണന കൊടുക്കുക എന്നത്. കാലാകാലങ്ങളില്‍ അവയുടെ ഉപയോഗത്തില്‍ നമുക്ക് ചേരുന്ന രീതിയില്‍ മാറ്റങ്ങളും വരുത്തേണ്ടതാണ്. സീസണ്‍ അനുസരിച്ച് നാം ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാറ്റം വരാം. ശൈത്യകാലം ഇങ്ങെത്തിയതോടെ പുതിയ തരത്തിലുള്ള മാറ്റങ്ങള്‍ നാം ഇത്തരത്തില്‍ വരുത്തേണ്ടതായുണ്ട്. ശൈത്യകാലത്താണ് ചര്‍മ്മ രോഗങ്ങളില്‍ മിക്കതും കാണപ്പെടുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ പാദങ്ങള്‍ക്കും നമുക്ക് ശൈത്യകാലത്ത് മികച്ച പരിഗണന നല്‍കേണ്ടതുണ്ട്. പാദരക്ഷകളുടെ തിരഞ്ഞെടുക്കലും പരിപാലനവുമാണ് ഇതില്‍ പ്രധാനം.

Most read: ടി.വി കണ്ടോളൂ.. പക്ഷേ കണ്ണ് കളയരുത്

തണുപ്പുകാലത്ത് മിക്കവര്‍ക്കും ആശ്വാസമാകുന്നത് കാലുകള്‍ മുഴുവനായി സംരക്ഷിക്കുന്ന ഷൂ തന്നെയാണ്. എന്നാല്‍ മിക്കപ്പോഴും നാം ഷൂവിനെ കാര്യമായി പരിഗണിക്കാറില്ല. ശൈത്യകാലത്ത് ഷൂ ശുചിയായി സൂക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ഓര്‍ത്തുവച്ചോളൂ.

ഷൂ തിരഞ്ഞെടുക്കാം കൃത്യമായി

ഷൂ തിരഞ്ഞെടുക്കാം കൃത്യമായി

കടയിലേക്ക് നമ്മള്‍ ഒരു ഷൂ വാങ്ങാന്‍ പോകുന്നതിനു മുമ്പ് ഷൂസിന്റെ മോഡലിനെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരിക്കേണ്ടതാണ്. എത്തരത്തിലുള്ളവയാണ് നമുക്ക് ചേരുന്നത്, എങ്ങനെയുള്ളവയാണ് കാലിന് കൂടുതല്‍ സുഖപ്രദമായവ എന്നൊക്കെ അറിഞ്ഞിരിക്കണം. ഇതിനായി ഷൂസുകള്‍ ഉപയോഗിക്കേണ്ട അവസ്ഥ നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. വ്യത്യസ്ത പ്രദേശങ്ങള്‍ക്ക് വ്യത്യസ്ത കാലാവസ്ഥയായിരിക്കും. ഇതെല്ലാം പരിഗണിച്ച് ശരിയായി ധാരണ രൂപപ്പെടുത്തേണ്ടതുണ്ട്. ഷൂസിന്റെ ഭാരം, രോമങ്ങളുടെ ഗുണനിലവാരം, ബൂട്ടിന്റെ ഉയരം എന്നിവയെല്ലാം പ്രധാനമാണ്.

ഉപയോഗത്തിന്റെ സ്വഭാവവും വസ്ത്ര ശൈലിയും കണക്കിലെടുക്കേണ്ടതാണ്. പുരുഷന്മാരുടെ സ്യൂട്ടിനുള്ള ബൂട്ടുകള്‍, കാഷ്വല്‍ വസ്ത്രങ്ങള്‍ക്കായുള്ളവ, ജോലിക്കുള്ള വര്‍ക്ക് ബൂട്ടുകള്‍, അത്‌ലറ്റുകള്‍ക്ക് വിന്റര്‍ സ്നീക്കറുകള്‍ അങ്ങനെ ധാരാളം കാര്യങ്ങളുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഉപയോഗത്തിന്റെ തരവും വ്യവസ്ഥകളും അനുസരിച്ച് ഷൂകളുടെ വിജയകരമായ തിരഞ്ഞെടുപ്പാണ് ആദ്യഘട്ടം.

പരിചരണ ഉല്‍പ്പന്നങ്ങള്‍ പ്രധാനം

പരിചരണ ഉല്‍പ്പന്നങ്ങള്‍ പ്രധാനം

നിങ്ങള്‍ തെരഞ്ഞെടുത്ത ഷൂസ് എന്തുതന്നെ ആയാലും പ്രധാനപ്പെട്ട കാര്യം ദിവസവും ഇത് പരിപാലിക്കുക എന്നതാണ്. തുടര്‍ന്ന് അതിന്റെ രൂപം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതും. ഒരു പുതിയ ജോഡി ഷൂസ് വാങ്ങിയ ഉടനെ പരിചരണ ഉല്‍പ്പന്നങ്ങള്‍ കൂടി വാങ്ങാന്‍ ശ്രദ്ധിക്കുക. പൊടി കളയുന്നതിന് പ്രത്യേക ബ്രഷുകള്‍, ഷൂ ക്രീമുകള്‍ക്കുള്ള ബ്രഷുകള്‍, ഷൂവിന്റെ നിറത്തിനനുസരിച്ചുള്ള ക്രീം, ഷൂസിനുള്ള പെയിന്റ്, വാട്ടര്‍ റിപ്പല്ലന്റ് സ്‌പ്രേകള്‍, ക്രീമുകള്‍ എന്നിവ ഉണ്ടായിരിക്കണം.

ദിവസവും വൈകിട്ട് ഷൂസ് വൃത്തിയാക്കുന്നത് ഒരു ശീലമാക്കുക. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ക്രീമും സംരക്ഷണ ഉപകരണങ്ങളും പ്രയോഗിക്കുക. നനഞ്ഞ ഷൂസ് ഉണക്കാന്‍ മുറിയിലെ താപനില ഉപയോഗിക്കുക. ഇതിന് നിങ്ങള്‍ ഷൂവിന്റെ മെറ്റീരിയലും തയ്യലിന്റെ ഗുണവും ശ്രദ്ധാപൂര്‍വ്വം പഠിക്കണം. വൃത്തിയുള്ള ഷൂസില്‍ മാത്രമേ നിങ്ങളുടെ പാദങ്ങള്‍ സുഖകരമാകൂ.

ഉപ്പുകറ നീക്കാന്‍ വിനാഗിരി

ഉപ്പുകറ നീക്കാന്‍ വിനാഗിരി

തണുപ്പുകാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നത് പതിവായതിനാല്‍ നിങ്ങളുടെ ഷൂവിനെ ഇത് കാര്യമായി ബാധിച്ചേക്കാം. ഷൂവില്‍ പറ്റിപ്പിടിച്ച പൊടിപടലങ്ങളും മറ്റും എളുപ്പത്തില്‍ പോകണമെന്നില്ല. ഷൂവില്‍ പറ്റിപ്പിടിച്ച ഉപ്പുകറ പോകാനാണ് ഏറെ പ്രയാസം. ഷൂവിന്റെ പുറത്ത് കാണുന്ന വെളുത്ത കറയാണിത്. തുടച്ചാലും കഴുകിയാലും പോകാത്ത ഉപ്പുകറ നീക്കാന്‍ അല്‍പം വിനാഗിരിയുടെ സഹായം കൂടി തേടാം. വെള്ളത്തില്‍ അല്‍പം വിനാഗിരി കലര്‍ത്തി ഷൂ തുടയ്ക്കുക. കറ പോകുന്നതുവരെ ഇങ്ങനെ ചെയ്യുക. ശേഷം ഉണങ്ങിയ തുണികൊണ്ട് ഷൂ വൃത്തിയായി തുടച്ച് ഉണങ്ങാന്‍ വയ്ക്കുക.

ലെതര്‍ കണ്ടീഷനര്‍ ഉപയോഗിക്കാം

ലെതര്‍ കണ്ടീഷനര്‍ ഉപയോഗിക്കാം

വിനാഗിരിയും വെള്ളവും ചേര്‍ത്ത് കറ നീക്കിയ ഷൂ ഉണങ്ങിയതിനു ശേഷം അതിനു മുകളില്‍ അല്‍പം ലെതര്‍ കണ്ടീഷനര്‍ ഉപയോഗിക്കാം. ഇത് ഷൂവിന് കൂടുതല്‍ തിളക്കവും ഈടും നല്‍കുന്നു. സാധാരണ പോളിഷ് ഉപയോഗിച്ചാല്‍ ഈ തിളക്കം കിട്ടണമെന്നില്ല.

അരം ഉപയോഗിക്കാം തുകല്‍ ഷൂസിന്

അരം ഉപയോഗിക്കാം തുകല്‍ ഷൂസിന്

ലെതര്‍ ബൂട്ടുകളെക്കാളും എളുപ്പം ചീത്തയാകാവുന്നതാണ് സ്യൂഡ് ബൂട്ടുകള്‍ അഥവാ തുകല്‍ ബൂട്ടുകള്‍. നനഞ്ഞ തുകല്‍ ബൂട്ടുകള്‍ വൃത്തിയാക്കുന്നതിലും വലുതായി ഒന്നുമില്ല. ഇവ ഉണങ്ങിക്കിട്ടാന്‍ ഏറെ പ്രയാസമാണ്. ഇതിനൊരു പ്രതിവിധി മികച്ച ഒരു കട്ടി കോട്ടണ്‍ ടൗവല്‍ കൊണ്ട് ഇവ ഒപ്പിയെടുത്ത് വൃത്തിയാക്കുക എന്നതാണ്. ഉണങ്ങിയ ബൂട്ട് ബ്രഷ് കൊണ്ടു വൃത്തിയാക്കി റബറോ നഖം വെട്ടിയുടെ അരമോ എടുത്ത് തുകല്‍ പൊന്തിയ ഭാഗങ്ങള്‍ ഉരച്ച് നേരെയാക്കാവുന്നതാണ്.

ദുര്‍ഗന്ധം അകറ്റാന്‍ ഓറഞ്ച്

ദുര്‍ഗന്ധം അകറ്റാന്‍ ഓറഞ്ച്

ബൂട്ടുപയോഗിക്കുന്നവര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം കാല് വിയര്‍ക്കുക എന്നതാണ്. അടച്ചുമൂടിയിരിക്കുന്നതിനാല്‍ വിയര്‍പ്പ് പുറത്തുപോകാതെ ഷൂ അഴിച്ച ഉടനെ ദുര്‍ഗന്ധം വമിക്കുന്നതും പതിവായിരിക്കും. നിരവധി ആളുകള്‍ നേരിടുന്ന ഒരു പ്രശ്‌നമാണിത്. ഇപ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്ന ധാരാളം മാര്‍ഗങ്ങളുണ്ട്. നിങ്ങള്‍ പതിവായി ഈ വിദ്യ ചെയ്താല്‍ ദുര്‍ഗന്ധം അകലുകയോ അല്ലെങ്കില്‍ അത്ര ശ്രദ്ധിക്കപ്പെടാതിരിക്കുകയോ ചെയ്യും. ഷൂസിലെ ദുര്‍ഗന്ധമകറ്റാന്‍ ഒരു പൊടിക്കൈ ആയി ഓറഞ്ചിനെ ഉപയോഗപ്പെടുത്താം. നല്ലൊരു ഓറഞ്ചിന്റെ തൊലിയെടുത്ത് ഷൂസിന്റെ ഉള്ളില്‍ ഇട്ടുവച്ചു നോക്കൂ. ഈ തൊലി ഷൂസിനുള്ളിലെ ദുര്‍ഗന്ധം വലിച്ചെടുത്ത് ഷൂ ശുചിയായി വയ്ക്കാനും സുഗന്ധം വരുത്താനും സഹായിക്കുന്നു.

Read more about: tips winter
English summary

Shoe Care Tips for Winter

Here we have listed some of the tips to care your shoes in winter. Take a look.
Story first published: Thursday, November 21, 2019, 15:20 [IST]
X