For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലീന്‍ ചെയ്യാന്‍ ആസിഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

|

പല വീട്ടിലും വീട്ടമ്മമാര്‍ വീട് ക്ലീന്‍ ചെയ്യുന്നതിനായി ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിക്കുന്നു. എന്നാല്‍ അത് ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ നിങ്ങള്‍ ക്ലീനിംഗിന് വേണ്ടി ഉപയോഗിക്കുന്ന പല കാര്യങ്ങളും അല്‍പം രാസഘടകങ്ങള്‍ കൂടി അടങ്ങിയിട്ടുള്ളതാണ്. മാത്രമല്ല ഫിനോയിലിലും പലരും ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കാറുണ്ട്. ഇതെല്ലാം വളരെ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. തറ വൃത്തിയാക്കാനും മറ്റും ഇത്തരത്തില്‍ ഫിനോയിലും ഹൈഡ്രോക്ലോറിക് ആസിഡും ഉപയോഗിക്കുന്നവര്‍ ഇനി ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. തറ വൃത്തിയാക്കുന്ന കാര്യത്തില്‍ ആസിഡ് നിങ്ങളെ സഹായിക്കുന്നുണ്ട്. ആസിഡ് തറ വളരെയധികം വൃത്തിയാക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇത് തറകളിലെ എല്ലാ തരത്തിലുള്ള കറയേയും പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്.

എന്നാല്‍ ആസിഡ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ അത് വളരെയധികം അപകടം ഉണ്ടാക്കുന്നു. കാരണം ശരീരത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങളാണ് ആസിഡ് ഉപയോഗിച്ച് തറ തുടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് എല്ലാ വീട്ടമ്മമാരും ഉപയോഗിക്കാവുന്നതാണ്. മ്യൂറിയാറ്റിക് ആസിഡ് എന്നാണ് ഹൈഡ്രോക്ലോറിക് ആസിഡ് അറിയപ്പെടുന്നത്. എന്തൊക്കെയാണ് ആസിഡ് ക്ലീനിംഗിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

Precautions To Take Using Acid For Cleaning

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

തറയിലോ ടൈല്‍സിലോ ഏതെങ്കിലും തരത്തിലുള്ള കറകളോ മറ്റോ ഉണ്ടെങ്കില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിച്ച് ഇത് വൃത്തിയാക്കാം. എന്നാല്‍ ഉപയോഗിക്കുന്നതിനു മുന്‍പ് ആസിഡില്‍ ആറ് ഭാഗം വെള്ളം ഒഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അപകടമുണ്ടാക്കുന്നതായി മാറുന്നു. ആസിഡ് വളരെയധികം നേര്‍പ്പിച്ച് മാത്രമേ ഉപയോഗിക്കാവൂ. തുറന്ന സ്ഥലത്ത് വെച്ച് മാത്രമേ ആസിഡ് മിക്‌സ് ചെയ്യാന്‍ ശ്രമിക്കാവൂ. അല്ലാത്ത പക്ഷം കൈയ്യെത്തും ദൂരത്ത് തന്നെയാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോള്‍ ബോട്ടിലിന്റെ മുകളില്‍ ഉള്ള എല്ലാ നിര്‍ദ്ദേശങ്ങളും വായിച്ച് മാത്രമേ ഉപയോഗിക്കാവൂ. ആസിഡ് തുറക്കുമ്പോള്‍ തന്നെ ഗ്ലൗവ്സ് ധരിക്കുന്ന കാര്യത്തിലും ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. നല്ലൊരു നൈലോണ്‍ പാഡ് ഉപയോഗിച്ച് വേണം ആസിഡ് മിക്‌സ് ചെയ്യേണ്ടത്.

വെന്റിലേഷന്‍ ശ്രദ്ധിക്കണം

തറ ക്ലീന്‍ ചെയ്യുന്നതിനാണെങ്കിലും അതല്ല മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും നമ്മള്‍ ആസിഡ് ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും അടച്ച് പൂട്ടിയ സ്ഥലത്ത് വെച്ച് ആസിഡ് മിക്‌സ് ചെയ്യാന്‍ പാടില്ല. ഇത് കൂടുതല്‍ അപകടം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. വായുവും വെളിച്ചവും ധാരാളം ലഭിക്കുന്ന സ്ഥലത്ത് വേണം ആസിഡ് നേര്‍പ്പിക്കാന്‍. കൃത്യമായ വെന്റിലേഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. അല്ലെങ്കില്‍ ഫലം വിപരീതമായിരിക്കും ഉണ്ടായിരിക്കുക.

മുന്‍കരുതല്‍ എടുക്കണം

ആസിഡ് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. കണ്ണിലും ചര്‍മ്മത്തിലും ആവാതെ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നുണ്ട്. കണ്ണിന്റെ കാഴ്ചയെ വരെ ബാധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ മാസ്‌ക്, ഗ്ലൗവ്‌സ് തുടങ്ങിയവയെല്ലാം ധരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിച്ച് വേണം ആസിഡ് ഉപയോഗിക്കാന്‍.

English summary

Precautions To Take Using Acid For Cleaning

Here in this article we are discussing about some precautions to take while using acid for cleaning. Take a look.
X
Desktop Bottom Promotion